Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി
96 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

വഴിയെപോയ വിനോദയാത്ര

ഭാഗ്യം വരാനുള്ള നേരത്ത് അതെങ്ങനെയായാലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ മൂന്നില്‍ തന്നെ എത്തുമെന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടാണല്ലോ പട്ടണത്തില്‍ വ്യവസായ കാര്‍ഷികപ്രദര്‍ശനം കാണാന്‍ പോയപ്പോള്‍ അവിടെ കണ്ട ട്രാവല്‍സിന്റെ കൗണ്ടറില്‍ കയറിയതും അവര്‍ തന്ന സമ്മാനക്കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടതും. പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരുമാസം കഴിഞ്ഞ് ട്രാവല്‍സില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ ശരിക്കും അമ്പരന്നു പോയി. ‘’സാര്‍, ആദ്യമായി സാറിനും കുടുംബത്തിനും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.’’ എന്തിനാണാവോ ഓര്‍ക്കാപ്പുറത്തൊരു അഭിനന്ദനം. ‘’ഞങ്ങളുടെ ട്രാവല്‍സ്...

പോസ്റ്റുമാനെ കാണാനില്ല

പോസ്റ്റുമാനെ കാണാനില്ല പതിവിന് വിപരീതമായി കത്തുകളും മാസികളുമൊന്നും കാണാതായപ്പോഴാണ് ഒന്ന് പോസ്റ്റോഫീസില്‍ ചേന്ന് തിരക്കിക്കളയാമെന്ന് വെച്ച് രാവിലെ തന്നെ ചെന്നത്. കുറച്ച് നേരം നിന്നിട്ടും ആരെയും കാണുന്നില്ല.തിരികെ പോന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് എവിടെ നിന്നോ ഒരു ശബ്ദം.’’എന്ത് വേണം’’ കിളിമൊഴിയുടെ ഉറവിടം നോക്കിയപ്പോള്‍ കുന്നു കൂടി കിടക്കുന്ന ബുക്ക് പോസ്റ്റുകള്‍ക്കിടയില്‍ നിന്നാണ് ആ ശബ്ദമെന്ന് മനസ്സിലായി.പുറകെ പോസ്റ്റ്മാസ്റ്ററുടെ തലയും പ്രത്യക്ഷപ്പെട്ടു. ‘’ മാഡം കുറച്ചു നാളുകളായി എനിക്ക് കത്തുകളും...

ഇനിയും വരാത്ത വണ്ടി

റെയില്‍വേ സ്റ്റേഷനില്‍ രാത്രിവണ്ടി കാത്തിരിക്കുമ്പോഴാണ് തികച്ചും അവിചാരിതമായി ആ പെണ്‍കുട്ടി അയാളുടെ കാഴ്ച്ചകളില്‍ വന്നുപെട്ടത്.കാത്തിരിപ്പ് ബഞ്ചിന്റെ ഒരറ്റത്ത് കയ്യിലൊരു ബാഗും കണ്ണുകളില്‍ സംഭ്രമവുമായി ഇരിക്കുകയായിരുന്നു അവള്‍. തേച്ചുമിനുക്കിയിട്ടില്ലെങ്കിലും ഇളംമഞ്ഞനിറത്തിലുള്ള ചുരിദാറില്‍ അവള്‍ സുന്ദരിയായിരുന്നു… വൈകിവരുന്ന വണ്ടികളുടെ അറിയിപ്പ് അതിനിടയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.കൃത്യത പാലിക്കുന്ന ഒരു വണ്ടിയുടെയും കാര്യം ഇതുവരെ പറഞ്ഞു കേട്ടില്ലല്ലോ എന്ന് അയാള്‍ ആലോചിക്കാതെയുമിരുന്നില്ല ..ജീവിതം പോലെ വൈകിയും പാളം തെറ്റിയുമാണ് വണ്ടികളുടെ ഓട്ടവും, ഇടക്കിടെ അവള്‍ ചുറ്റും...

സ്വപ്നത്തില്‍ ഭൂതം

അങ്ങനെയിരിക്കെയാണ് ഒരുദിവസം ഭൂതംപ്രത്യക്ഷപ്പെട്ടത്.ഓർക്കാപ്പുറത്തായതു കൊണ്ട് ആദ്യമൊന്ന് പേടിച്ച് പോയി.എങ്കിലും വായിച്ചും കേട്ടും സിനിമയിലും സീരിയലിലുമൊക്കെക്കണ്ടും പരിചയമുണ്ടായിരുന്നത് കൊണ്ട് പതിയെ പേടി പോയി. ’’ആലംപന, എന്തിനാണ് നീ എന്നെ പ്രത്യക്ഷപ്പെടുത്തിയത്,വേഗം പറയൂ.’’ ഭൂതം പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ‘’ അവിടെ കിടന്ന കല്ലുകളെടുത്ത് നീ ഉരസിയില്ലേ.അതിലൊന്നില്‍ ഞാനുണ്ടായിരുന്നു.അത് ഉരസിയാല്‍ ഞാന്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നത് തന്നിട്ട് പിന്നെ അപ്രത്യക്ഷമാകും. ആവശ്യം വരുമ്പോള്‍ വീണ്ടും കല്ലെടുത്ത് ഉരസിയാല്‍ ഞാന്‍ പ്രത്യക്ഷപ്പെടും.’’ വെറുതെ...

ഇങ്ങനയും ഒരു ഇന്റെര്‍വ്യൂ

പലതരം അവാ‍ര്‍ഡ് വിവാദങ്ങള്‍ക്കിടയിലും എനിക്കും കിട്ടി ഒരാവര്‍ഡ്. അത്ര മോശമൊന്നുമല്ലാത്ത ഒരാവാര്‍ഡ്. അഭിനന്ദനമറിയിച്ച് വിളിക്കുന്നവരുടെ തിരക്കായിരുന്നു രണ്ടുദിവസം . പിന്നെ സ്വീകരണം തരുന്നവരുടെ തിരക്കായി. അതെല്ലാം ഒന്നടങ്ങി സ്വസ്ഥമായിരിക്കുമ്പോഴാണ് ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായ ഒരു കിളി മൊഴി . ‘’ സാര്‍ ഞാന്‍ വേള്‍ഡ് റ്റു വേള്‍ഡ് ചാനലില്‍ നിന്നും ട്രീസയാണ് സാറിന് അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞു. എന്റേയും ചാനലിന്റേയും അഭിനന്ദനങ്ങള്‍ ഞങ്ങള്‍ക്ക് സാറിന്റെ ഒരു...

പിഴ..പിഴ… എന്റെ വലിയ പിഴ

രാവിലെ വീട്ടിലേക്കു കടന്നു വന്ന പ്രിയ സുഹൃത്തിനെ തെല്ല് സംശയത്തോടെയാണ് രാമേട്ടന്‍ നോക്കിയത്. ... ചിരിച്ചെന്നു വരുത്തി അകത്തേക്ക കടന്നിരുന്ന സുഹൃത്തിന്റെ മുഖം അത തളിഞ്ഞതായിരുന്നില്ല . ‘’ രാമേട്ടാ എന്നെ അത്യാവശ്യമായി ഒന്നു സഹായിക്കണ്മ്. ‘’ --- സുഹൃത്ത പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു. ‘’കുറച്ച് കാശ് ഉടനേ തന്നേ മതിയാകൂ’‘ അത് കേട്ട് രാമേട്ടന്‍ ഒന്നു ഞെട്ടാതിരുന്നില്ല. ഇന്നുവരെ ആരോടും കറ്റം വാങ്ങുകയോ കൊറ്റുക്കുകയോ ചെയ്യാത്ത...

തീർച്ചയായും വായിക്കുക