Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി
48 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം. പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ വ്യവസായ കോടതി യിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾ..

സ്വാതന്ത്ര്യത്തിന്റെ 70 ആം വാർഷികം ആഘോഷിക്കുമ്പോൾ മഹത്മജിയുടെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തുന്നു. ’’ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ല.’’ എന്ന് പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത ബാപുജിയാവണം നമുക്ക് എന്നും മാതൃക.മഹാത്മജിയുടെ ഏറ്റവും ഉദാത്തമായ മാതൃക നമുക്ക് കാണാൻ കഴിയുന്നത് മതേതരത്വ മൂല്യങ്ങളുടെ സംരക്ഷണത്തിനായി പരിശ്രമിച്ചതിലാണ്.സ്വന്തം മതത്തിൽ വിശ്വസിച്ചതോടൊപ്പം മറ്റു മതങ്ങളുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഗാന്ധിജി സ്വന്തം ജീവിതം തന്നെ ബലി നൽകി.സ്വാതന്ത്ര്യത്തിനായുള്ള ധീരമായ...

തൂലികാ സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത് ..

മൃഗശാലയിൽ ബന്ധനസ്ഥനായിക്കിടക്കുന്ന സിംഹത്തിന്റെ മർമ്മരം ശ്രദ്ധിച്ചു നിൽക്കുമ്പോൾ പേടിച്ചിട്ടെന്ന വണ്ണം അവൾ അയാളോട് ചേർന്ന് നിന്നു.ഇവൾ എന്തിനുള്ള പുറപ്പാടാണ്? ഒതുങ്ങി നിൽക്കാൻ ശ്രമിക്കുമ്പോൾ അയാളോർത്തു. വെറും സൗഹൃദത്തിനപ്പുറമൊന്നും ഇവളുമായില്ല. എന്നും അയാളുടെ ദൗർബല്യമായിരുന്നു സൗഹൃദങ്ങൾ. ഇ മെയിലും മൊബൈലും വാട്സ് ആപ്പുമൊക്കെ വരുന്നതിന് എത്രയോ മുമ്പേ തൂലികാ സൗഹൃദം ഒരു ലഹരിയായി അയാളിൽ പടർന്നിരുന്നു.ആധുനിക വിനിമയ മാർഗ്ഗങ്ങളിൽ അഭിരമിക്കാതെ അയാൾ കത്തെഴുത്തിന്റെ വഴിയിൽ ഉറച്ചു നിന്നു. അതിനിടയിലെപ്പോഴോ വാക്കിലൂടെ ,വരയിലൂടെ...

ഇവിടെ ആധാർ ലിങ്ക് ചെയ്തു കൊടുക്കപ്പെടും….

പതിനഞ്ചാമത്തെ അക്ഷയകേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഞാനാലോചിച്ചു.’’ഈ ആധാർ കാർഡും പാൻ കാർഡുമൊന്ന് ലിങ്ക് ചെയ്യാൻ കഴിയുന്നത് എപ്പോഴാണ്?മുജ്ജൻമത്തിൽ വല്ല ഭാര്യാഭർത്താക്കൻമാരായിരുന്നിരിക്കണം ഈ കാർഡുകൾ!പല വിധത്തിൽ പലരും നോക്കിയിട്ട് രക്ഷയില്ല.കുറെ ദിവസമായിട്ട് ഇതു തന്നെയാണ് പ്രധാന ജോലി.രാവിലെ കാർഡുകളുമായിട്ട് ഇറങ്ങും.പോകുന്ന വഴിയിൽ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ കയറും.നീളമുള്ള ക്യൂവിന്റെ പുറകിൽ നിൽക്കുമ്പോൾ ആലോചിക്കാതെയുമല്ല.ഇങ്ങനെ ഓരോ കാര്യത്തിനായി എപ്പോഴും ക്യൂവിൽ നിൽക്കാൻ എന്തു തെറ്റാണ് ഞാൻ ചെയ്തത്? ഒരു മണിക്കൂറിലധികം കൗണ്ടറിന് മുന്നിൽ...

മനുഷ്യത്വം..

നിലാവും മധുരവും നിറമേകാത്ത ദുരിത സ്വപ്നങ്ങളിൽ ചോര നിറം പകർന്ന വികൃതചിത്രങ്ങളിൽ.. മാനത്തിന് കേണ കൈകളിലെ മൈലാഞ്ചിച്ചുവപ്പിലും ബോംബേറിൽ തകർന്ന കുഞ്ഞുനൊമ്പരങ്ങളിലും എന്തോ പറയാൻ ബാക്കിയായ അമ്മയുടെ അവസാന നിശ്വാസങ്ങളിലും ഇല്ലാതിരുന്നത് മതത്തിന്റെ സിഗ്നൽ.. ആരവങ്ങളിലൊടുങ്ങിയ തേങ്ങലിൽ അലിഞ്ഞുപോയ മൂല്യങ്ങളുടെ പേര്..  മനുഷ്യത്വം..

റിംഗ്ടോൺ

ആദ്യത്തെ കൺമണിയുടെ ജനനം ആർക്കായാലും വല്ലാത്ത ടെൻഷൻ തന്നെയാണ്.സിസേറിയനാണോ നോർമ്മലാണോ എന്നറിയാതെ ഞാനും ആകാംക്ഷയിലായിരുന്നു.ഡോക്ടറും നേഴ്സും അറ്റൻഡർമാരുമൊക്കെ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടമാണ്. ഇതിനെക്കാൾ നല്ലത് വല്ല സ്വകാര്യ ആശുപത്രിയായിരുന്നുവെന്ന് അതിനിടയിൽ ഞാൻ ഓർക്കാതെയുമിരുന്നില്ല, പ്രസവത്തിനു മുമ്പ്,പ്രസവിച്ചെന്നറിയിക്കാൻ,കുട്ടി ആണോ പെണ്ണോ എന്നറിയിക്കാൻ,പ്രസവത്തിന് ശേഷം റൂമിൽ കൊണ്ടു വരുമ്പോൾ ….അങ്ങനെ സർക്കാർ ആശുപത്രിയിൽ കൊടുക്കുന്ന പടിയുമായി തട്ടിച്ചു നോക്കുമ്പോൾ പ്രൈവറ്റ് ആശുപത്രി തന്നെയായിരുന്നു ഭേദം.’’കൈക്കൂലി വാങ്ങുന്നത് ശിക്ഷാർഹം’’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ട...

മലയാളത്തിൽ കരയുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്..

രാവിലെ സ്ക്ക്ക്കൂളിൽ ചിരിച്ചു കൊണ്ട് പോയ മകൻ വൈകിട്ട് കരഞ്ഞു കൊണ്ട് തിരിച്ചു വരുന്നത് കണ്ട് അമ്മ അന്തം വിട്ടു.ഇന്നു ട്യൂഷനു  പോകാതിരിക്കാനുള്ള വയറു വേദന,തലവേദന തുടങ്ങിയ തന്ത്രം വല്ലതുമാണോ എന്നാണ് ആദ്യം സംശയിച്ചത്.കാലവും കോലവും മാറിയെങ്കിലും ന്യൂ ജനറേഷനൊക്കെ ആയെങ്കിലും പഠിക്കാൻ പോകാതിരിക്കാൻ കുട്ടികൾ പറയുന്ന കാരണങ്ങൾ ഇപ്പോഴും പഴയതൊക്കെ തന്നെ.അതോ ഇനി ഏതെങ്കിലും കുട്ടികളുമായിട്ട് തല്ലു കൂടിയിട്ട് വരികയാണോ എന്നുമറിയില്ല.സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന രംഗങ്ങൾ അഭിനയിച്ചു...

എന്നും നൻമകൾ..

ഹൃദയത്തിന്റെ പകുതി നിനക്ക് തരുമ്പോൾ പകരം ചോദിച്ചത് സ്നേഹം മാത്രം നീ തന്നത് ദു:ഖത്തിന്റെ പകുതി പ്രണയപൂർവ്വകഥകൾക്ക് ചരമക്കുറിപ്പെഴുതി മനസ്സ് ശൂന്യമായിട്ടത് നിന്റെ സ്നേഹമേറ്റു വാങ്ങാൻ.. നിന്റെ മനസ്സിന്റെ ഗദ്ഗദവും ഒടുങ്ങാത്ത പിണക്കത്തിന്റെ ഇരവുകളും ഒരിക്കലും പെയ്തൊഴിയാത്ത പരിഭവത്തിന്റെ മേഘപടലങ്ങളും…. സുഖത്തിനും നൊമ്പരം കൊണ്ട് നിർവചനം തീർത്ത നിന്നെ നിർവചിക്കാൻ വാക്കുകളില്ലാതെയാകുമ്പോൾ.. നീ തന്ന നന്ദിയും നീ തന്ന നിന്ദയും നീ പകർന്ന സുഖവും നീ പകർന്ന ദു:ഖവും.. ഇനി ഓർമ്മകൾ മാത്രം ബാക്കിയാകുമ്പോൾ ഔപചാരികതയില്ലാത്ത ഒരു യാത്രാമൊഴി.. ദു:ഖമില്ലാതിരിക്കാൻ നിനക്ക് നൻമകൾ..

മഴ പെയ്യുകയാണ്..

മഴ പെയ്യുകയാണ്.. മധുരമായൊരു കാറ്റിന്റെ ഈണം മൂളി മനസ്സിന്റെ ഉള്ളറകളിൽ മഴ പെയ്തു കൊണ്ടിരിക്കയാണ്.. റെയിൽപാളത്തിലെ പുല്ലുകളോട് കിന്നാരം പറഞ്ഞ് നിറഞ്ഞ താളവുമായി മഴ ഒഴുകുകയാണ്.. ഇന്നലെവീണ ചോരക്കറകൾ പാളത്തിൽ നിന്ന് കഴുകിക്കളഞ്ഞ് പറയാത്ത കദനത്തിന്റെ കഥയുമായി മഴ കരയുകയാണ്.. മഴയുടെ കൈകൾക്ക് പ്രണയത്തിന്റെ മണമാണ്.. മഴയുടെ ഇരമ്പലിന് വിതുമ്പലിന്റെ ഓർമ്മയാണ്.. നിലക്കാത്ത മഴയിൽ അമർന്നു പോയത് പെണ്ണിന്റെ തേങ്ങലാണ് മഴ അറിയാതെ പോയത് മാനത്തിന്റെ വിലയാണ്..  

കഥാബീജം

പതിവു സമ്പ്രദായമനുസരിച്ച് ഒന്നുകിൽ റെയിവെ സ്റ്റേഷനിൽ അല്ലെങ്കിൽ ബസ് സ്റ്റാന്റിൽ അല്ലെങ്കിൽ തീവണ്ടിയിലെ യാത്രക്കിടയിൽ ..ഇവിടങ്ങളിലൊക്കെയാണല്ലോ കഥാ സന്ദർഭങ്ങൾ വീണു കിട്ടുന്നത്. അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവകഥാകൃത്തും കാലേകൂട്ടി റെയിൽവെ സ്റ്റേഷനിലെത്തിയത്.ചെന്നപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു.പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല.വിരലിലെണ്ണാൻ പോലും തികയാത്ത ആളുകൾ അങ്ങുമിങ്ങും നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു.ഇപ്പോൾ ഏതെങ്കിലും വണ്ടി കടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ബെഞ്ചിന്റെ ഒരു മൂലയ്ക്ക് അയാൾ...

കാലികം

പകൽ.. നിഷാദന്റെ നിറവും പേറി നിഴൽ വിരിച്ചെത്തുമ്പോൾ റെയിൽപ്പാളങ്ങളിൽ നിന്നോ ഒറ്റമുറി വീടിന്റെ നിസ്സഹായതയിൽ നിന്നോ ഉയരുന്ന രോദനം.. രാത്രി.. പകൽമാന്യതയുടെ കുപ്പായമൂരി സദാചാരമെത്തുമ്പോൾ എവിടെയോ അമർന്നടിയുന്ന കനവുകൾ.. രാവിലെ.. പത്രത്താളുകൾക്കിടയിൽ നിന്നും അച്ചടിയക്ഷരങ്ങളൂടെ ഗന്ധത്തിനൊപ്പം ഉയരാതെ പോയൊരു കുഞ്ഞിളം നിലവിളി….  

തീർച്ചയായും വായിക്കുക