Home Authors Posts by നാസര്‍ റാവുത്തര്‍, ആലുവ

നാസര്‍ റാവുത്തര്‍, ആലുവ

0 POSTS 0 COMMENTS
Address: Phone: 9496181203 ആലുവ,

ഒരു ഷോ തമ്പുരാന്റെ കൊഞ്ഞനം കുത്തല്‍ !!..

ലോകത്തെമ്പാടുമുള്ള സമസ്ത മലയാളി സമൂഹത്തിന്റേയും എതിര്‍പ്പിനെ തൃണവല്ക്കരിച്ച് നിര്‍ബാധം സംപ്രേക്ഷണം ചെയ്യുന്ന ഒരുപക്ഷേ ലോകത്തിലെതന്നെ ആദ്യത്തെ ടെലിവിഷന്‍ പരിപാടിയായിരിക്കും മലയാളി ഹൗസ്. കോടതിയിലും, വനിതാ കമ്മീഷനിലും പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും, രാഷ്ട്രീയക്കാരും, സൈബര്‍ ബുദ്ധിജീവുകളും നഖശിഖാന്തം എതിര്‍ത്തിട്ടും പരിപാടിയുടെ സംപ്രേക്ഷണത്തിനു യാതൊരു വിഘ്‌നങ്ങളും വന്നില്ലയെന്നതാണ് അത്ഭുതം. കേരളം ഭരിക്കുന്ന ചാണ്ടി തമ്പുരാനും പരിവാരങ്ങളും സരിതയ്ക്കും ശാലുവിനുമൊപ്പം ‘മലയാളി ഹൗസ് ഓട്ടന്‍തുള്ളന്‍’ കളിക്കുന്നതിനിടെ എന്ത് മലയാളി ഹൗസ്...

കേരളീയ സദാചാരത്തെ വെല്ലുവിളിച്ച് ‘അശ്ലീല ഹൌസ്’തുടരുന്നു!!..

മലയാളി ഹൗസ് ഇതിനോടകം അന്‍പതോളം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ നാളിന്നുവരെയും ഒരു ടെലിവിഷന്‍ ഷോയ്ക്കും കിട്ടാത്ത എതിര്‍പ്പുകളെയും, വിമര്‍ശനങ്ങളെയുമാണ് സൂര്യാ ടി.വി.യ്ക്കു അഭിമുഖീകരിക്കേണ്ടിവരുന്നത്. ആരൊക്കെ എതിര്‍ത്താലും, എന്തൊക്കൊ സംഭവിച്ചാലും പ്രസ്തുത ഷോയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ചാനല്‍ അധികൃതരുടെ ‘മഹനീയ’ ഉദ്യമം. മലയാളി ഹൗസിന്റെ മുഴുവന്‍ എപ്പിസോഡുകള്‍ തീര്‍ന്നാല്‍ തന്നെയും മലയാളി ഹൗസ് സീസന്‍-2 എന്ന പേരില്‍ രണ്ടാമത്തേതും ഇതിനേക്കാള്‍‍ ഭീകരതയോടെ കൊണ്ടുവരാനാണ് സംഘാടകരുടെ നീക്കമെന്നാണ് അണിയറ ഭാഷ്യം....

മലയാളി ഹൗസ് എന്ന അഴിഞ്ഞാട്ട കോപ്രായം!..

ദൃശ്യമാധ്യമരംഗത്ത് ചാനല്‍ബാഹുല്യമുണ്ടാക്കിക്കൊണ്ട് ഈയിടെ കടന്നുവന്ന ന്യൂ ജനറേഷന്‍ ചാനലുകള്‍ അതിജീവനത്തിനായുള്ള കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മത്സരത്തിനു കാഠിന്യം കൂടുംതോറും അന്യായമായതുപോലും ന്യായീകരിക്കപ്പെടുമെന്നത് കേവലതത്വശാസ്ത്രം. സ്വന്തം റേറ്റിംഗ് ഉയര്‍ത്താനുള്ള ഭഗീരഥശ്രമത്തിനിടെ എതിരാളിയെ ഏതുവിധേനെയും മലര്‍ത്തിയടിക്കാനുള്ള കുത്സിത ബുദ്ധിയോടെ ചാനലുകാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുമുമ്പിലെത്തുന്ന പരിപാടികളില്‍ നിലവാരതകര്‍ച്ചയും, മൂല്യച്യുതിയും മുഴച്ചുനില്‍ക്കും. ചിലപ്പോള്‍ നമ്മുടെ സ്വീകരണമുറിയിലേയ്ക്ക് അഴുക്കുചാല്‍ തുറന്നുവിട്ടതുപോലെ മലീമസപ്പെടുകയും ചെയ്യും. മഹത്തായ മലയാളിത്തത്തേയും, പൈതൃകമൂല്യങ്ങളേയും സാമൂഹ്യപ്രതിബദ്ധതയോടെ ഉയര്‍ത്തിപ്പിടിക്കേണ്ട സ്ഥാനത്ത് കേവലം അസഭ്യപ്രചാരകരായി...

ഇറ്റാലിയന്‍വല്ക്കരിച്ച ഇന്ത്യന്‍ ജുഡീഷ്വറി!..

“ഇറ്റാലിയന്‍ നാവികര്‍ ഇനി മടങ്ങിവരികയില്ല എന്ന ഇറ്റലിയുടെ നിലപാട് മാര്‍ച്ച് 14-ആം തിയ്യതി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി ഉന്നത നീതിപീഠമായ സുപ്രീംകോടതി മുമ്പാകെ രേഖാമൂലം അറിയിച്ചപ്പോള്‍ ഒരു ഭൂമികുലുക്കം ഉണ്ടായതുപോലെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ഭാരതീയ ജനത ഒന്നടങ്കം നടുങ്ങി. നാവികരെ വിചാരണ ചെയ്യുന്നതിനുള്ള അധികാരത്തെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ മടക്കി അയക്കേണ്ടതില്ല എന്ന തീരുമാനത്തോടെ ഇറ്റാലിയന്‍ വിദേശ മന്ത്രാലയത്തിന്റെ അന്ത്യശാസനയും...

ബലാത്സഗവിവാദം- ഒരു സത്യാന്വേഷണം !! …

ഈ അടുത്ത കാലത്ത് വാര്‍ത്താമാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിക്കുകയും, പരിഷ്‌ക്കാരവല്ക്കരിക്കുകയും ചെയ്ത ഒരു പദമാണ് ബലാത്സംഗം. അതിനുമുമ്പുവരെ പൊതുസമൂഹം തുറന്നുപറയാന്‍ മടിച്ചിരുന്ന ഭീതികരമായ അസഭ്യപ്രയോഗങ്ങളുടെ സ്ഥാനത്തായിരുന്നു പ്രസ്തുത പദത്തിന്റെ സ്ഥാനം. ഇന്നിപ്പോള്‍ കൊച്ചുകുട്ടികള്‍വരെ നിസങ്കോചം പറഞ്ഞുനടക്കുന്ന വിധത്തില്‍ അതിനെ സാധാരണ പദമാക്കിമാറ്റി സമൂഹത്തില്‍ ബലാത്സംഗത്തിന് ‘ഉയര്‍ന്ന പദവി’ നേടിക്കൊടുക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്നതാണ് ഏറെ വിചിത്രം. രണ്ടു ബുദ്ധിജീവികള്‍ ഇന്നു പരസ്പരം കണ്ടാല്‍തന്നെ സംഭാഷണം തുടങ്ങുന്നത് ബലാത്സംഗവിശേഷത്തില്‍ നിന്നുമാണ്....

ശ്രീമതി. ഇന്ദിരയും, ആലുവ പുഴയുടെ തീരത്തും, പിന്നെ കുറെ വാര്‍ദ്ധക്യ വ്യാകുലതകളും!!..

പെണ്ണെഴുത്തിന്റെ ചമയങ്ങളില്ലാതെ, സഹജമായ പ്രവണതയുടെ രസചേരുവകളില്ലാതെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രക്ഷുപ്തതയില്ലാതെ തനി നാടന്‍ പത്രഭാഷയില്‍ ഒരു പിടി കഥകളെഴുതി കൈരളിക്കു മുമ്പില്‍ നമ്രശിരസ്ക്കയായി നില്‍ക്കുന്ന ഒരു അനുഗ്രഹീത കഥാകാരി നമ്മുടെ ഇടയിലൂടെ ആരോരുമറിയാതെ കടന്നുപോകുന്നുണ്ട്. അതാണ് ശ്രീമതി ഇന്ദിരാ തുറവൂര്. ‘’ ബാഹ്യമോ, ആന്തരമോ ആയ ഒരൊറ്റ സംഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാവനാ സൃഷ്ടിയാണ് ചെറുകഥ’‘ യെന്നുള്ള സോമര്‍സെറ്റ് മോമിന്റെ നിര്‍വചനത്തോട് ചേര്‍ന്നു നിന്നു കൊണ്ടു തന്നെ പാരമ്പര്യ ഗംഭീര്യതയെ...

എഴുത്തുകാരന് മുന്നേ പ്രഭാഷകനായി മാറിയ അഴീക്കോട്…

അഴീക്കോട് വിടവാങ്ങിയിട്ട് ഒരു വര്‍ഷം 2012 ജനുവരി 25 ബുധനാഴ്ച കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്ത് തണുത്തുമരവിച്ച സാഗരനീലിമയുടെ അനശ്വര തീരത്ത് ജ്വലിക്കുന്ന സായാഹ്ന സൂര്യന്റെ അരുണിമയില്‍ ഒരു നൂറായിരം പ്രിയപ്പെട്ടവരെ ശോക കയത്തിലാക്കി മലയാളത്തിലെ ഒരു യുഗപ്രതിഭയുടെ ദേഹം അഗ്നിയുടെ വിശുദ്ധിയിലേക്ക് വിലയം പ്രാപിക്കുകയായിരുന്നു. ആധുനിക നിരൂപണ സാമ്രാജ്യത്തിലെ കുലപതി, ദാര്‍ശ്ശനിക പ്രഭാഷണകലയുടെ ആചാര്യന്‍, പ്രതിഭാധനനായ സാമൂഹ്യ വിമര്‍ശകന്‍, അതീവ ധീഷണശാലിയായ അഭിവന്ദ്യ ഗുരു എന്നിങ്ങനെയെല്ലാമായ...

ശബരിമല – സത്യവും മിഥ്യയും….!!!

ശരാശരി 185 കോടി രൂപ സീസണല്‍ വരുമാനമുള്ള ഒരു വന്‍ ഭക്തിവ്യവസായ കേന്ദ്രമാണ് ഇന്നത്തെ നവീകരിച്ച ശബരിമല. നയനാഭിരാമമായ കാടും മലയും പുഴകളുടേയും മധ്യത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 1535 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശബരിമല മണ്ഡലമാസക്കാലമാകുമ്പോള്‍ ഏകദേശം നാലരക്കോടി ജനങ്ങളെയാണ് ആകര്‍ഷിക്കുന്നത്. ഈയൊരു സവിശേഷത മൂലം ഭക്തരുടെ ആദ്ധ്യാത്മിക ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന ഒരു വന്‍ റാക്കറ്റ് ശബരിമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശബരിമലയുടെ ചരിത്രപരവും...

മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!!…

ഉല്പത്തി വിശ്വാസപ്രകാരം നഗ്നനായി ഭൂമിയിലേക്കു കടന്നു വന്ന മനുഷ്യന്‍ നഗ്നനായി തന്നെ ജീവിച്ചുവെന്നാണ്. നഗനത സ്വാഭാവികവും , അകൃത്രിമവും, പ്രകൃത്യാനുസൃതവുമായ സ്വത്വമാണ്. നഗ്നത തന്നെയാണ് സത്യവും, സത്യം നഗ്നവുമാ‍ണ്. പക്ഷെ ജ്ഞാനകനി നുണഞ്ഞതിനെ തുടര്‍ന്ന് ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യന് ആദ്യം ഉണ്ടാകുന്നത് സ്വന്തം ശരീരത്തെക്കുറിച്ചുള്ള ബോധമാണ്. മനോഹരമായ പ്രകൃതിയുടെ ഉള്‍ത്തുടിപ്പില്‍ ആകൃഷ്ടരായ അവന്‍ തികഞ്ഞ സൗന്ദര്യ ബോധത്താല്‍ മാനത്തെ മറക്കാനല്ല അലങ്കരിക്കാനാണ് ശ്രമിച്ചത്. മദ്ധ്യാസ്ത്രേലിയയിലെ...

ഐതിഹ്യത്തിലെ ഓണം – ഒരു യുക്തി വിശകലനം

വീണ്ടും ഒരു ഓണക്കാലം കൂടി കടന്നു വന്നിരിക്കുന്നു. മലയാളിയുടെ ഹൃദ്യമായ ഗൃഹാതുരത്വ സ്മരണകളെ തഴുകിയുണര്‍ത്തി ഉള്‍പുളകിതനാക്കുവാന്‍ ഒരു നീണ്ട അവധിക്കാലമാണ് സമാഗതമായിരിക്കുന്നത്. " ഉത്സവപ്രിയാഃ ഖലു മനുഷ്യാഃ.." എന്നാണ് കാളിദാസ വാക്യം. അതായത്,"മനുഷ്യര്‍ ഉല്‍സവപ്രിയരാണെന്നുള്ള‍തില്‍ സംശയമില്ല" എന്നു നേര്‍ വിവര്‍ത്തനം. ഉത്സവപ്രിയരായ മനുഷ്യര്‍ പൂപറിച്ചും, പാട്ടുപാടിയും,നൃത്തംചെയ്തും, സുഭിക്ഷമായ സദ്യയുണ്ടും ഉല്ലസിച്ചിരുന്നതിന്റെ മൈത്തീകബന്ധിയായ ആഘോഷമാണ് ഓണനാളുകള്‍ മനോമുകുരത്തില്‍വന്നെത്തുന്നത്. മതിയായ ശാസ്ത്രപരിജ്ഞാനമില്ലാതിരുന്ന പൗരാണിക മനുഷ്യരെ മൂന്നുമാസക്കാലം ഭയവിഹ്വലരാക്കി...

തീർച്ചയായും വായിക്കുക