Home Authors Posts by നവീൻ ജോർജ്ജ്‌

നവീൻ ജോർജ്ജ്‌

Avatar
0 POSTS 0 COMMENTS

മൃതസഞ്ജീവനി

(അങ്ങനെ ബ്രാക്കറ്റിൽ ഞാനും പുറത്ത്‌ വൈഷ്ണവും എന്ന സന്ധിയിൽ എത്തിച്ചേർന്നു. ഞാൻ എന്ന ഭാവത്തിന്റെ സുഖം കഥ പറഞ്ഞുതന്ന അവനെക്കാളും എഴുതുന്ന എന്നെയാണു പിടികൂടിയത്‌. അവനിൽനിന്നും ഒരു നിർദ്ദേശം മാത്രം. ഏതുരീതി അവലംബിച്ചാലും അവന്റെ ആത്മകഥയാണിതെന്ന്‌ ആളുകൾക്ക്‌ മനസിലാവണം.) ...

ഒരു കത്തും കൈതച്ചക്കയും

‘ചീഞ്ഞതക്കാളി’ യെന്നു കുറ്റപ്പേരുള്ള മായ മാർഗരറ്റിന്‌ ‘കൈതച്ചക്ക’ യെന്നോമനപ്പേരുള്ള അമല പൗലോസ്‌ കൈകൊടുക്കാൻ എഴുന്നേറ്റു. ‘ഇന്നു നീ പോവ്വല്ലേടാ... എനിക്കു മോണിങ്ങാ’. അതുവരെ തെരേസയുടെ തുടയിൽ തലവെച്ച്‌ കിടക്കുകയായിരുന്നു. തെരേസ ഉച്ഛ്വാസനിശ്വാസങ്ങളിൽ താളാത്മകമായ വികാരപ്പെരുകലുകൾ സൃഷ്‌ടിച്ച്‌ പ്രതിശ്രുതവരനുമായി സെൽഫോൺചാറ്റിംഗ്‌ നടത്തുന്നു. മായയെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ അമല പിന്നെയും തെരേസയുടെ മടിയിൽ കിടന്നു. പാവം മായക്കുഞ്ഞിനെ ഗോവയിൽവച്ച്‌ ഒരു സായിപ്പു പറ്റിച്ചു. ചുളുവിൽ അമേരിക്കയ്‌ക്കു പോകാമെന്നു കരുതി. കുന്നായ്‌മക്കാരി ഷൈനി...

ഹസ്തരേഖാശാസ്‌ത്രവും ഒരു റോബോട്ട്‌ കളിപ്പാവയും

ഉമിനീരിന്റെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ച്‌ അയാൾ ചിന്തിക്കാനിടയായത്‌ അങ്ങനെയാണ്‌. ലോഡ്‌ജ്‌മുറിയുടെ ജനാല തളളിത്തുറന്നപ്പോൾ ഒരു ബോർഡ്‌ കാണുകയായിരുന്നു. ഉമിനീർ എന്നത്‌ പ്രതികരണത്തിന്‌ സജ്ജമാകുന്ന പ്രഥമ ആയുധമെന്നോ, വികാര പ്രയാണത്തിനുളള പ്രധാനകവാടമെന്നോ അയാൾ കരുതി. അല്ലെങ്കിൽ, ‘ഹസ്തരേഖാശാസ്‌ത്രം’ എന്നുവായിച്ചപ്പോൾ കാർക്കിച്ചുതുപ്പില്ലായിരുന്നു. അപ്പുറത്തെ മുറിയിലെ ഭർതൃമതിയും സുന്ദരിയുമായ യുവതിയെ കാണുമ്പോൾ വികാരപരവശനാവില്ലായിരുന്നു. അയാൾ ഒരു കുറിയ മനുഷ്യൻ, ലോഡ്‌ജിന്‌ മുഴുസമയവാസി. റിസപ്‌ഷനിൽ ചെന്നിരുന്ന്‌ ‘വിടുവാപൊളിഭാണ്ഡം’ അഴിച്ചുവെക്കും. കാലിലെ വ്രണത്തിന്‌ അയാളിലെ...

ആമയും മുയലും ചില നൂലാമാലയും

സ്വപ്‌നം തർക്കം നടന്നതിന്റെ പിറ്റേന്നാളാണ്‌ ഞാനാ സ്വപ്‌നം കണ്ടത്‌. പിരിഞ്ഞുവളഞ്ഞ പായലുകളും തെളിഞ്ഞ ഓളവുമുള്ള ഒരു തടാകം. ഞാൻ കരയിലാണോ ജലത്തിലാണോയെന്നു വ്യക്‌തമല്ല. ഇടയ്‌ക്കൊരു മരത്തിന്റെ പ്രതിബിംബത്തിലൂടെ ജലത്തിനുള്ളിൽ നടക്കുന്നുണ്ട്‌. അതിന്റെ ഇഴപിരിഞ്ഞ കൊമ്പിലൂടെ ഞാൻ തടാകത്തിനടിയിലെത്തി. പക്ഷേ, നനഞ്ഞതായി അറിവില്ല. തടാകത്തിന്റെ അടിത്തട്ടിലുടെ കരയിലെന്നപോലെ നടന്നു. താമരവേരുകൾക്കും കടുംപച്ച പായലുകൾക്കും കുറുകെ ഒരു മുയൽ കണ്ണിനുനേരെ നീന്തുന്നു....

പർദയ്‌ക്കുള്ളിലെ മുഖം

ഒരു തുടർച്ചകിട്ടാത്തവണ്ണം സ്ഥലകാലബോധപരിധികളെ ഉല്ലംഘിക്കുമാറ്‌ താങ്കൾ പറഞ്ഞ കഥ എന്നിൽ തിളച്ചുമറിയുകയാണ്‌. ശരിതന്നെ, ഒരു പാത്രസൂചന തരുക മാത്രമായിരുന്നില്ല താങ്കൾ ചെയ്‌തത്‌. കഥാപാത്രത്തിന്റെ പുടവ മുതൽ മുടിനാരുവരെയുള്ള ഉദാത്തവർണ്ണന ഞാൻ കേട്ടതല്ലേ!. ഞാനോർക്കുന്നു; ദഹിസർ ചർച്ചിൽനിന്നും നമ്മൾ നേരെ പോയത്‌ ബൊറീവല്ലിയിലുള്ള വൈൻഷാപ്പിലേക്കാണ്‌. രാത്രി വിലേപാർലേയിലുള്ള ഒരു ഡാൻസ്‌ബാറിൽ നിന്നും ബിയർ കുടിക്കുകയും ഒരാഢംബരഹോട്ടലിൽ തങ്ങുകയും ചെയ്‌തു. താങ്കൾ കുവൈത്തിൽ നിന്നും മുംബൈയിൽ ഞാൻ ജോലിചെയ്‌തിരുന്ന...

കവി

സൃഷ്ടിക്കുവാൻ, കൊല്ലുവാൻ, ശവം ചുമ്മുവാൻ വിദഗ്‌ധനെങ്കിലും പുല്ലിനെ, വെയിലിനെയുറുമ്പിനെ നോക്കി നെടുവീർപ്പിടുന്നു.....! Generated from archived content: poem1_nov28_06.html...

മൗലികം

ഒരു കവി തന്റെ മാത്രം ഉണ്മയും അതിൻ തനതായ ഉടലും തേടും അനുകരണ വിചാരഭയത്താൽ ഗുരുവിൽനിന്നു വിടചൊല്ലും ഗുരുവില്ലെന്നും പറയും. തന്റേതായ ശരീരം അതിന്റേതായ ചലനം, തന്റേതായ നയനം അതിന്റേതായ നോട്ടം തന്റേതായ വിചാരം അതിന്റേതായ വികാരം ആരുടെയെങ്കിലും എടുപ്പോ, തുടിപ്പോ, നടപ്പോ വേണ്ട വേഷവും വീക്ഷണവും ദീക്ഷയും; നോക്കുമ്പോൾ ഒരു വിചിത്രമനുഷ്യനെപ്പോലെ നിന്റെ ചന്തി മനോഹരം കുലുങ്ങുമ്പോൾ മറ്റാരുടെയോയെന്ന്‌ പറയരുത്‌ അവനത്‌ ചെത്തിക്കളയാൻ തോന്നും അവന്റെ...

യുദ്ധക്കളം

പ്രതിയോഗിയുടെ ചെവിയിലിരുന്ന്‌ യുദ്ധം. രണഭേരിയും ഘോഷങ്ങളും അവനെ ബധിരനാക്കി. അവരുടെ തീക്ഷ്‌ണബുദ്ധി! സ്വന്തം കാതിൽനോക്കാൻ ത്രാണിയില്ലാത്തവൻ. പണ്ടവൻ കീടങ്ങളുടെ ചീറിപ്പറക്കൽ കേട്ടിരുന്നു. ശ്രുതിപഥം മുറിച്ചറത്ത്‌ മാറ്റൊലി. കാതരമായ നിസ്വനങ്ങൾ. അലമുറയിടുന്ന അമ്മമാർ അമ്മിഞ്ഞക്കറച്ചുണ്ടിലൂടെ കരച്ചിൽശല്‌ക്കങ്ങൾ വലിച്ചെടുത്ത്‌ കുഞ്ഞുങ്ങൾ. കത്തുന്ന മരത്തിൽ നെടുവായതുറന്ന്‌ തീതുപ്പുന്ന കിളിക്കൂട്‌. ചുവന്ന പുഴയിൽ കണ്ണുകലങ്ങിയ മീനുകൾ. ...

ആഘോഷങ്ങളുടെ ഒത്തുചേരൽ

പരലുപ്പുവാങ്ങണം ‘ഹോളി’ക്കു വാങ്ങിയ ‘കളറു’ണ്ടു മുക്കാൻ. ‘വിഷു’വിന്നു കണികണ്ട പ്ലാസ്‌റ്റിക്കു പൂക്കൾ കഴുകിയെടുത്താൽ മിഴിവൊട്ടും കുറയില്ല. വേണെങ്കിൽ ‘പൂക്കളം’ ‘റെഡിമെയ്‌ഡു’ കിട്ടും. മുറ്റത്തിനു വീടിനു റോഡിനു വെക്കുന്ന ‘റീത്തുകൾ’! എന്തിനു കുറയ്‌ക്കണം; കോഴികളാടുകൾ പന്നികൾ പശുക്കൾ കൂട്ടിനച്ചാറും രസവും ‘ഫാഷനായ്‌’ തൂശനിലമേൽ. ഓണമല്ലേ? ‘ഇത്തിരി ’സ്മോള‘ടിക്കണം. ഒരിടിപ്പടം കാണണം. കോളടിച്ചില്ലേ? സ്വിച്ചിട്ടാൽ ’തുള്ളുന്ന‘ തുമ്പിയും പുലിയും താലപ്പൊലിയും പക്കമേളവും. കുടവയറാ ’ഡ്യൂപ്പേ‘ ഓലക്കുടയിലും ’ഫാനുണ്ടോ?...

തീർച്ചയായും വായിക്കുക