Home Authors Posts by നവീൻ

നവീൻ

4 POSTS 0 COMMENTS

അവയവദാനം

ഒന്ന് ആശുപത്രിക്കിടക്കയില്‍ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു നീണ്ട ബസ് യാത്രയില്‍ മുഴുവന്‍ യൂസഫിന്റെ ചിന്ത. അവസാന സ്റ്റോപ്പായ ആശുപത്രിപ്പടിയില്‍ ബസ് ചെന്ന് നില്‍ക്കുമ്പോഴും ചിന്തകളുടെ മുള്‍പ്പടര്‍പ്പിനുള്ളില്‍ നിന്നും അയാള്‍ പുറത്ത് കടന്നിരുന്നില്ല. അത് കൊണ്ടാണ്, പല്ലുകള്‍ക്കിടയില്‍ പെട്ട തെറി വാക്കുകള്‍ കടിച്ചു പൊട്ടിച്ചു കൊണ്ട്, കണ്ടക്ടര്‍ക്ക് അയാളെ ചെന്ന് തട്ടിയുണര്‍ത്തേണ്ടി വന്നത്. ബസില്‍ നിന്നിറങ്ങി തല നിവര്‍ത്തിയത് ആശുപത്രിയുടെ പഴകി ദ്രവിച്ച ബോര്‍ഡിലേക്കാണ്. "ആദിവാസികള്‍ക്കായി കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം"...

കേരളം ജാതി ചോദിക്കുമ്പോള്‍

പ്രണയിക്കുമ്പോള്‍, മണ്ണില്‍ കാല്‍ തൊടാതെ വീണ്ണിനെ തൊടാനോങ്ങി കൈകള്‍ കോര്‍ത്ത് ഒഴുകിപ്പറന്ന രണ്ടാത്മാക്കളവര്‍ ആത്മാക്കള്‍ ജാതിരഹിതമത്രേ. വിവാഹ ഉടമ്പടിയിലെ ജാതിക്കോളമവരെ നോക്കി പല്ലിളിച്ചു. മനുഷ്യനെന്ന് ചേര്‍ത്തവര്‍ പുഞ്ചിരിച്ചു. ഉറ്റവര്‍ നെറ്റി ചുളിച്ചു. ഉടമ്പടിക്കടലാസ്സ് ചുളിഞ്ഞു. സമര്‍പ്പണം: കെവിന്റെയും നീനുവിന്റെയും ആതിരയുടേയും ബ്രിജേഷിന്റെയും പ്രണയങ്ങള്‍ക്ക്

ചില മരണങ്ങള്‍…….. പല മരണങ്ങള്‍

ഞാന്‍ റോഡരികില്‍ സുഹൃത്തിനെയും കാത്ത് നില്‍ക്കുകയായിരുന്നു. ചാര്‍ജ് വറ്റാറായ മൊബൈലില്‍ നിന്നുമുയര്‍ന്ന കണ്ണുകള്‍ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത നിലത്ത് പോസ്റ്റിനോട് ചേര്‍ന്ന് മലര്‍ന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട് കുറിയ കാലടികള്‍ വെച്ച് നടന്നകന്നു. ചിത്രങ്ങളിലൊക്കെ കാണാറുള്ളത് പോലെ അത്ര കടും പച്ചയല്ല തൂവലുകള്‍. വയറിനോട് ചേര്‍ന്ന ഭാഗത്ത് ഇനിയും ഇളം...

സെപിയ മോഡിലൊരു നഗരദൃശ്യം

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഈ  നഗരത്തില്‍ കാലു കുത്തുന്നത്. മാസത്തില്‍ ഒരു തവണ വെച്ച് ഇത് വഴി കടന്ന് പോകാറുണ്ടെങ്കിലും, ജന്മസ്ഥലം എന്ന കോളത്തില്‍ സംശയമേതുമില്ലാതെ എഴുതിച്ചേര്‍ക്കാറുള്ള, ഈ നഗരത്തില്‍ ഒന്നിറങ്ങാന്‍ തോന്നാറില്ല. കാരണം ചോദിക്കുകയാണെങ്കില്‍, ബാല്യവും കൌമാരവും യൌവനത്തിന്‍റെ തുടക്കവും ചേര്‍ത്ത് ജീവിതത്തിന്‍റെ  രണ്ടര  ദശാബ്ദത്തോളം ചിലവഴിച്ച    ഇവിടെ എനിക്ക് വേണ്ടപ്പെട്ടവരാരും തന്നെയില്ല എന്ന് വേണമെങ്കില്‍ കള്ളം പറയാം. ഒരുപക്ഷെ  ചരിത്രങ്ങള്‍ ഒരുപാട്  ഉറങ്ങിക്കിടക്കുന്ന ഇവിടുത്തെ...

തീർച്ചയായും വായിക്കുക