Home Authors Posts by നന്ദകുമാര്‍ മടിക്കായി

നന്ദകുമാര്‍ മടിക്കായി

0 POSTS 0 COMMENTS

ചവറ്റുകുട്ട

ചവറ്റുകുട്ട നിറഞ്ഞു,അസഹ്യംഅഴുകിയ ഖദറിന്റെ നാറ്റം... രാഷ്ട്രീയക്കാര്‍ ചവച്ചരച്ച വാക്കുകളുടെ- അവശിഷ്ടംആഘോഷങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച-അറവു മാടുകളുടെ ചോര,മാനത്തിന് അച്ഛന്റെ- നഖം കൊണ്ടപ്പോള്‍ ,മുറിഞ്ഞ മാംസം പറ്റിപ്പിടിച്ച പെണ്ണിന്റെ തുണി,നിലയ്ക്കാത്ത യാത്രകളുടെ- പെണ്‍പേടികള്‍, ഇവരുടെയല്ലാം കരച്ചില്‍-പൊതിഞ്ഞു കെട്ടി വച്ച-കുറെ പ്ലാസ്റ്റിക്‌ സഞ്ചികള്‍."ചാറ്റ്" ജാരന്മാരുടെ -മായാപ്രണയത്തിന്റെ ,മൊബൈല്‍ ബീജങ്ങള്‍. അച്ഛനും അമ്മയ്ക്കുമൊപ്പം-അവരുടെ ഓര്‍മ്മകളും, ഉറങ്ങുന്ന ജീവനുള്ള സഞ്ചികള്‍,എല്ലാ അവശിഷ്ടങ്ങളും നീക്കിനമുക്കാഘോഷിക്കാം,പുതിയ ചവറ്റുകുട്ട-വച്ചുകൊണ്ടൊരു പുതുവര്‍ഷം! ...

തീർച്ചയായും വായിക്കുക