Home Authors Posts by ജ്യോതിലക്ഷ്മി സി. നമ്പ്യാർ

ജ്യോതിലക്ഷ്മി സി. നമ്പ്യാർ

25 POSTS 2 COMMENTS

ബോധിവൃക്ഷ തണലിലെ പ്രേമതപസ്വിനി

  എത്രയോ ജന്മമായി ഈ മരച്ചോട്ടിൽ ഞാൻ നിൻ നാമമുരുവിട്ട് ഇരുന്നിടുന്നു ഓടക്കുഴലുമായി ആൽമരക്കൊമ്പത്ത് നീ വന്നിരിക്കാത്തതെന്തേ..   ആ നീലമേനിയിൽ ഒട്ടിക്കിടക്കുന്ന മാലയിൽ ഒന്നാകാൻ മോഹം ചുണ്ടനക്കുമ്പോൾ വരുന്നൊരേ നാമം ആലില കണ്ണാ നിന്റെ നാമം   കൈക്കൂപ്പി നിൽക്കുമീ ഭക്ത തൻ- മാനസ ചിന്തകൾ നീയറിയുന്നോ ? രാധയായ് ധ്യാനിച്ച് നിന്നിടുമ്പോൾ നീ മാധവനായെന്റെ മുന്നിൽ   ദൂരെയിരുന്നു ഞാൻ മീരയാകുമ്പോളെൻ മാനസവീണയിൽ തന്ത്രിയാകുന്നു നീ ! മായാവിയായെന്റെ ചുറ്റിലും നിൽക്കുന്ന മാധവാ ദർശനം നൽകു വേഗം.   കാണുന്നു നിന്റെയാ മോഹനരൂപമെൻ മാനസദർപ്പണം കാട്ടും വിധം മൂളി പറക്കുന്നേൻ മാനസപുഷ്പത്തിൽ പ്രണയോന്മാദിയായ് നീ നിത്യം   ആനന്ദദായകമാത്രകൾ നൽകുവാൻ പുഞ്ചിരിച്ചെന്നും നീ എത്തുകില്ലേ മിഴിചിമ്മി നിന്ന്...

“പ്രണയ കുപ്പിയിലെ പുതിയ വീഞ്ഞു”

  നിളയുടെ കാൽച്ചിലമ്പൊച്ചയിൽ നടനമാടി, ഋതുമതിയായി നിൽക്കുന്ന നെൽപാടങ്ങളെ തൊട്ടുതടവി, ഹൃത്തിൽ നിറച്ച ഭക്തിഗാനങ്ങളുമായി കാതിൽ ചൂളംകുത്തിയെത്തുന്ന കുളിര്‍ക്കാറ്റ്, കേരളസുന്ദരിയുടെ ഭാവപ്പകർച്ചകളാകുന്ന നാടൻകലാരുപങ്ങളെ വാർത്തെടുക്കുന്ന ചൂളയാകുന്ന കലാമണ്ഡലം, മലബാറിന്റെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിൽ ഒന്നായ ആര്യൻ കാവ് പൂരം അരങ്ങേറുന്ന വേദി, കലകൾക്കെന്നോണം തന്നെ ആയൂര്‍വ്വേദത്തിനും പ്രാധാന്യം നൽകുന്ന ഷൊർണ്ണൂർ ഗ്രാമത്തെ പിരിഞ്ഞിരിയ്ക്കാൻ കൂടെ താമസിച്ച ഏതെങ്കിലും മനസ്സിനാകുമോ? പ്രകൃതി സൗന്ദര്യത്തോട് എന്നും മധുവിധുപോലെ ആസക്തികാണിയ്ക്കുന്ന, ഒരൽപം കലയുടെയും സാഹിത്യത്തിന്റെയും ഗന്ധം...

വിവാഹം സ്വർഗത്തിൽ നടന്നാലും

ഈശ്വരന്‍ സാക്ഷിയായി കൂട്ടിച്ചേര്‍ത്ത വിവാഹബന്ധം മരണത്തിനുമാത്രമേ വേര്‍പ്പെടുത്താനാകൂ എന്നതാണു നമ്മുടെ സംസ്‌കാര പ്രകാരം ഏതു മതത്തിന്റേയും വിശ്വാസം. പക്ഷെ ഈ വിശ്വാസത്തെ മുന്‍നിര്‍ത്തികൊണ്ടുതന്നെ ദിനംപ്രതി വിവാഹമോചനങ്ങളുടെ നിരക്ക്‌ വര്‍ദ്ധിച്ചു വരുന്നു. മതിയായ കാരണങ്ങളുടെ താഴ്‌വേരു ചികഞ്ഞാല്‍ ഈ വിവാഹമോചനങ്ങള്‍ അധികവും സംഭവിക്കുന്നത്‌ ഭാര്യാഭര്‍ത്താക്കന്‍മാരുടെ മനപൊരുത്തത്തിന്റെ അഭാവം കൊണ്ടുമാത്രമല്ല, ബാഹ്യമായി ചെലുത്തപ്പെടുന്ന ചില ശക്തികള്‍ കൊണ്ടും കൂടിയാണെന്നു മനസ്സിലാകും. വളരെ നിസ്സാരമായി തുടങ്ങുന്ന കുടുംബപ്രശ്‌നങ്ങള്‍ വരെ ചില സാഹചര്യത്തില്‍ വിവാഹമോചനത്തില്‍...

ഉപദേശി

കഴുത്തിനൊപ്പം ചീന്തി ഇറക്കിവച്ച കോലൻ മുടി. കറുത്ത ഇരുമ്പുകമ്പികള്‍ പോലുള്ള രോമങ്ങൾ. തിങ്ങി നിറഞ്ഞ കട്ടപുരികം, ഇടയിലോരൊന്ന് പ്രായാധിക്യത്താൽ വെളുക്കാൻ തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം. ഒരൽപം രക്തവർണം പുരണ്ട ഉണ്ടക്കണ്ണുകൾ, മൂക്കിനുതാഴെ ഇരുവശങ്ങളിലേയ്ക്കായി പിരിച്ചുവച്ച കട്ടമീശ, ഉയരത്തിന്റെ കാര്യത്തിലാണെങ്കിൽ ഒരാജാനബാഹു. വ‍ണ്ണത്തിന്റെ കാര്യത്തിൽ തീർത്തും ഒരു ഭീമൻതന്നെ. വെളുത്ത മുണ്ടും വെളുത്ത നിറത്തിലുള്ള കുർത്തയും, ചുണ്ടിൽ സ്ഥിരമായി കാണുന്ന അരബീഡിയും, എല്ലാം മൂപ്പരുടെ കൂടെത്തന്നെ ജനിച്ചതാണെന്നുതോന്നും. ഇതില്‍ നിന്നുമെല്ലാം...

വേഴാമ്പലുകൾ

പഴം, പപ്പടം, ഉപ്പേരി, ഉപ്പിലിട്ടത്, പുളിയിഞ്ചി, ഇഞ്ചിതൈര്, എലിശേരി, പുളിശ്ശേരി, ഓലൻ, കാളൻ, അവിയൽ, സാമ്പാർ, നല്ല വറ്റിച്ച് കൊഴുപ്പിച്ച പാൽപായസം, ഓണസദ്യ വിശേഷം തന്നെ അതും നീണ്ടു നിവർന്ന നാക്കിലയിൽ.  എത്ര കാലങ്ങൾക്കു  ശേഷമാണിങ്ങിനെയൊരു ഓണസദ്യ! ആര് ഒരുക്കിയതായാലും അവർക്ക് ശരിയ്ക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാകും “പണ്ടെല്ലാം അത്തം മുതൽ എന്നും പപ്പടം ഉപ്പേരി, പഴനുറുക്ക്, തിരുവോണമാകുമ്പോഴേയ്ക്കും കഴിച്ച് മടുക്കും.  പൂരാടം   തുടങ്ങി എന്നും  പുറത്തുള്ളവർക്ക് ഓണ ഊട്ട് ആണ്,...

തീർച്ചയായും വായിക്കുക