Home Authors Posts by ജ്യോതിലക്ഷ്മി സി. നമ്പ്യാർ

ജ്യോതിലക്ഷ്മി സി. നമ്പ്യാർ

24 POSTS 2 COMMENTS

ജനപ്രിയ നടന്റെ തനിനിറമെന്ത് ?

നിങ്ങളെയെല്ലാവരെയുംപോലെ ഞാനും ജൂലൈ 10നു നടൻ ദിലീപിനെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ  ഗൂഡാലോചനയ്‌ക്കെതിരായി അറസ്റ്റു ചെയ്ത വാർത്ത വായിച്ചുകൊണ്ടിരുന്നു. പലരും അഭിപ്രായപ്പെട്ടതുപോലെ  ഇത് തീർച്ചയായും കേരള പോലീസിന്റെ നേട്ടത്തിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ തന്നെ.  ഒരു സ്ത്രീ എന്ന നിലയിൽ ദിലീപിനെതിരെയെടുത്ത നടപടി ഉചിതം തന്നെ എന്ന അഭിപ്രായം എനിയ്ക്കുമുണ്ട്. സ്‌ത്രീയ്‌ക്കെതിരെ പുരുഷന്റെ ഏതു രീതിയിലുള്ള ആക്രമണമാണെങ്കിലും അതിനെതിരെ കര്ശനമായ നടപടിയെടുക്കണം. എന്നിരുന്നാലും ഈ അറസ്റ്റിനെ കയ്യടിച്ച്...

മനസ്താപം

തീരെ പിരിഞ്ഞിരിയ്ക്കാനാകില്ല എന്ന് ഞാൻ തീരെ നിരീച്ചില്ല എൻപ്രിയ മൽസഖി   നന്ദി പറഞ്ഞു നീ ദൂരെ മറഞ്ഞപ്പോൾ നെഞ്ചിലാ ഗദ്ഗദം വീർപ്പുമുട്ടി തമ്മിലിണങ്ങി പിണങ്ങി നടന്നപ്പോൾ അറിഞ്ഞില്ല നമ്മിലെ ആത്മബന്ധം ദൂരെയിരുന്നു നീ ചാരത്തെന്നോതുംമ്പോൾ കണ്ടിലൊരിയ്ക്കലുമീ ശൂന്യത   മരുഭൂമിയായൊരീ മാനസഭൂവിതിൽ മരുപ്പച്ചയായതും നീയല്ലേ   മൽസഖി കറ്റകിടാവുമായ കളിമുറ്റത്തോടുമ്പോൾ പിന്നാലെ മത്സരിച്ചെന്നും നീ വന്നില്ലേ   കഥകൾ പറഞ്ഞു ചിരിപ്പിച്ചുനീയെന്നെ മൂകമാം എന്മനോഭാവത്തിലും  നിത്യം നിദ്രയെ പുൽകി ഉറങ്ങുന്ന നേരത്തും നീയെന്റെ ചാരത്ത് വന്നു നിശ്ശബ്ദയായി മാനത്ത് പൊങ്ങുന്ന അമ്പിളിമാമനെൻ കൈകളിൽ വരുമെന്ന് നീ ചൊന്നനേരം സാധുതയൊട്ടുമേ ഇല്ലെന്നറിഞ്ഞിട്ടും കൗതുകത്ത്തോടെ ഞാൻ ശ്രവിച്ചിരുന്നു എങ്ങുപോയ് നമ്മിലെ...

പിതൃ വന്ദനം

പിതൃത്വത്തിനും മാതൃത്വത്തോളംതന്നെ പ്രാധാന്യമുണ്ട്. തന്റെ പിതാവാരെന്നറിയാതെ, അല്ലെങ്കിൽ തന്റെ പിതാവിനെ സമൂഹത്തിനുമുന്നിൽ ചൂണ്ടികാണിയ്ക്കാൻ കഴിയാതെ മണ്ണിൽ ജന്മമെടുക്കേണ്ടി വരുന്ന മനുഷ്യജന്മം സമൂഹത്തിനുമുന്നിൽ ഒരു കളങ്കമാണെന്നതിൽ നിന്നുതന്നെ പിതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാണ്. ഒരു പിതാവ് ഒരു കുടുമ്പത്തിന്റെ അടിത്തറ തന്നെയാണ്. ഒരു പിതാവിന് മക്കൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ അവരുടെ അമ്മയെ സ്നേഹിയ്ക്കുകയെന്നതാണ് (The most important thing a father can do for his children...

ഇതൊരു മാരകരോഗം

    ഗ്ലാസ്സിൽ പകർന്ന ഒന്ന് രണ്ടു തുള്ളികളെ സീമ വീൺദും നോക്കി. അതിൽ ഒരൽപ്പം വെള്ളം പകർന്നു . കുടിയ്ക്കാനായി പലവട്ടം ചുണ്ടിനോടടിപ്പിച്ചു. പെട്ടെന്നൊരു  നിമിഷം, ഒന്നും അറിയാതെ കൊച്ചരിപല്ലുകാട്ടി മുന്നിൽ ചിരിച്ച്  നിൽക്കുന്ന തന്റെ നാലുവയസ്സുകാരി  കിങ്ങിണിയുടെ രൂപവും, 'എല്ലാ വിഷമവും ഈശ്വരൻ മാറ്റി തരുമമ്മേ' എന്ന് പറഞ്ഞു എല്ലാം ദൈവത്തിലർപ്പിയ്ക്കുന്ന ആറു വയസ്സുകാരി കുട്ടുവിന്റേയും മുഖം തന്റെ കണ്ണുകളിൽ ഓടിവന്നു. ഇല്ല ഞാനവരെ ഒറ്റപ്പെടുത്തില്ല, അവരെ സമൂഹത്തിനു...

ഓർമ്മത്തൊട്ടിലിൽ ഒരു വേനൽഅവധി

  “സമയം ആറു മാണി കഴ്ഞ്ഞു. വേഗം എഴുനേൽക്കൂ. ബസ്സ് ഇപ്പോൾ വരും തയ്യാറാകേണ്ടേ” ഈ അവധിക്കാലത്തും കൊച്ചു വെളുപ്പാൻ കാലത്ത് ഇത് കേൾക്കുന്നത് കുട്ടികൾക്ക് എത്ര മാത്രം അസഹ്യമായിരിയ്ക്കും! വേനൽക്കാല അവധി എന്ന് കേൾക്കുമ്പോൾ നമ്മളിൽ ഓടി വരുന്ന ഓർമ്മകൾ എത്ര വർണ്ണശബളമാണ്  . മാർച്ച് അവസാനം കൊല്ലപരീക്ഷ കഴിയുന്ന ദിവസത്തിന്റെ ആ സന്തോഷം ഒരുപക്ഷെ വേറൊരു ജീവിതാനുഭവത്തിനും സമ്മാനിയ്ക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.  ‘പോയിരുന്നു പഠിയ്ക്ക്’ എന്ന ശാസന ഇല്ലാതെ മനസ്സുനിറയെ...

പ്രകൃതിയൊരുക്കുന്ന വിഷുക്കണി

  ഉഴുത് പാകപ്പെടുത്തി വിളവിറക്കാൻ തയ്യാറായി നില്ക്കുന്ന കൃഷിയിടങ്ങളോ, വിത്തിറക്കാൻ തിടുക്കം കൂട്ടുന്ന കർഷകരോ കേരളത്തിനു വെറുമൊരു സ്വപ്നമാക്കികൊണ്ട് കാടും, പുല്ലും നിറഞ്ഞു പൊന്തകാടുകളായി പാമ്പുകൾക്കും, ക്ഷുദ്രജീവികൾക്കും വാസസ്ഥലമായി മാറി നമ്മുടെ കേരളം. എങ്കിലും 'വിത്തും കൈകോട്ടും’ പാടി കർഷകനെ ജാഗരൂകരാക്കുന്ന വിഷുപക്ഷികളും, മേടമാസമായാൽ പച്ചപട്ടുമാറ്റി മഞ്ഞപട്ടണിയുന്ന കൊന്നപൂക്കളും മലയാള മണ്ണിൽ വിഷുവിന്റെ ഓർമ്മയ്ക്കായി നിലനില്ക്കുന്നു. ചിങ്ങമാസം ഒന്നിനെയാണ് സാധാരണയായി മലയാളികൾ പുതുവത്സരമായി കണക്കാക്കാറുള്ളത്. പക്ഷെ ഇത് വിളവെടുപ്പിന്റെ പുതുവർഷമാണ്. ഗ്രിഗോറിയസ്...

നിവേദ്യം

വാർത്തിങ്കൾ മങ്ങി പൊലിഞ്ഞൊരീ രാത്രിയിൽ കാർമുകിൽ വർണ്ണാ നീ എങ്ങുപോയി! പകരുവാനായിട്ടുണ്ടേറെയെനിക്കിന്നു കായാമ്പൂ വർണ്ണാ നിൻ കർണ്ണങ്ങളിൽ കള്ളച്ചിരിയുമായി വെറുതെയിരുന്ന് നീ എൻ മനോഗദ്ഗദം കേൾക്കരുതേ  ഗോപിക ഞാൻ നിന്റെ ഓടകുഴൽ നാദ ശ്രവണത്തിൽ ഓടിയടുക്കുന്നവൾ ഇന്നലെ മന്മഥ ശയ്യയൊരുക്കിയെൻ കാന്തനെൻ ചാരത്ത് വന്ന നേരം മനതാരിൽ ഞാൻ കണ്ട ദിവ്യമാം രൂപം മധുസൂദനാ നിന്റെയായിരുന്നു വാത്സല്യമോടവൻ എന്നെ അണച്ചപ്പോൾ കാതിൽ ചൊരിഞ്ഞൊരോ കിന്നാരങ്ങൾ നിർവൃതിയെന്നിൽ നിറച്ചുഎൻ നിശ്വാസ ചൂടിൽ അവനും വശംവദനായി മാറിലെ കാഞ്ചനഹാരമമർന്നപ്പോൾ ശ്രീവത്സ കാന്തിയെ ഞാനറിഞ്ഞു മാടിയൊതുക്കിയവനെൻ കുനുകൂന്തൽ നിൻ കരസ്പർശം പോൽ ഞാൻ നിനച്ചു തമ്മിലടക്കം പറഞ്ഞു...

സ്വപ്നങ്ങളെ വീണുറങ്ങു

  ഇരുപത്തിയഞ്ചു വർഷത്തെ അമേരിക്കയിലെ നീണ്ട സേവനത്തിനുശേഷമാണ് ശ്രീ.   കുൽക്കർണി  തന്റെ കുടുമ്പത്തെ മുംബെയിൽനിന്നും അമേരിക്കയിലേക്കു പറിച്ച് നടുവാനുള്ള തീരുമാനത്തോടെ 'ഗ്രീൻ കാർഡു'മായി വന്നത് . അതിന്റെ സന്തോഷം പങ്കിടുന്ന  കൂടിക്കാഴ്ചയിൽ അവരെ എല്ലാവരും അഭിനന്ദിച്ചു. കൂട്ടത്തിൽ ഞാനും അഭിനന്ദിച്ചു. ഇതാണ് പറ്റിയസമയം, രണ്ടു കുട്ടികളും പഠിച്ചുകൊണ്ടിരിയ്ക്കുന്നു, അവരുടെ ഉന്നത പഠനത്തിനും, നല്ല ഭാവിയ്ക്കും നല്ല തീരുമാനം എന്ന് എല്ലാവരും പറഞ്ഞു. "തന്റെ മകൾ അല്ലെങ്കിൽ മകൻ അമേരിക്കയിലെ ഉന്നത പഠനത്തിനുവേണ്ടി...

കാലത്തിനൊത്ത കോലം

ഗായകന്റെ ശബ്ദമാധുരിയെ, കവിയുടെ തൂലികതുമ്പിനെ, ചിത്രകാരന്റെ ചായങ്ങളെ, കലാകാരന്റെ മനസ്സിനെ എന്നും വാചാലമാക്കുന്നതല്ലേ പ്രകൃതി സൗന്ദര്യവും സ്ത്രീ സൗന്ദര്യവും! പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ഓരോ കഥകളിലും, സാഹചര്യങ്ങളിലും വ്യക്തമായ ഒന്നാണ് ആ കാലഘട്ടം മുതലേ സ്ത്രീ സൗന്ദര്യത്തിനുള്ള പ്രാധാന്യം. സ്ത്രീ സൗന്ദര്യത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വസ്ത്രധാരണം. വസ്ത്രധാരണത്തെ കുറിച്ച് പറയുമ്പോൾ അവിടെ പുരുഷൻ തീർച്ചയായും ഒരു അവിഭാജ്യ ഘടകമാണ്.  അറിഞ്ഞോ അറിയാതെയോ സ്ത്രീയുടെ വസ്ത്രധാരണം കേന്ദ്രീകരിയ്ക്കുന്നത് പുരുഷന്റെ...

ബോധിവൃക്ഷ തണലിലെ പ്രേമതപസ്വിനി

  എത്രയോ ജന്മമായി ഈ മരച്ചോട്ടിൽ ഞാൻ നിൻ നാമമുരുവിട്ട് ഇരുന്നിടുന്നു ഓടക്കുഴലുമായി ആൽമരക്കൊമ്പത്ത് നീ വന്നിരിക്കാത്തതെന്തേ..   ആ നീലമേനിയിൽ ഒട്ടിക്കിടക്കുന്ന മാലയിൽ ഒന്നാകാൻ മോഹം ചുണ്ടനക്കുമ്പോൾ വരുന്നൊരേ നാമം ആലില കണ്ണാ നിന്റെ നാമം   കൈക്കൂപ്പി നിൽക്കുമീ ഭക്ത തൻ- മാനസ ചിന്തകൾ നീയറിയുന്നോ ? രാധയായ് ധ്യാനിച്ച് നിന്നിടുമ്പോൾ നീ മാധവനായെന്റെ മുന്നിൽ   ദൂരെയിരുന്നു ഞാൻ മീരയാകുമ്പോളെൻ മാനസവീണയിൽ തന്ത്രിയാകുന്നു നീ ! മായാവിയായെന്റെ ചുറ്റിലും നിൽക്കുന്ന മാധവാ ദർശനം നൽകു വേഗം.   കാണുന്നു നിന്റെയാ മോഹനരൂപമെൻ മാനസദർപ്പണം കാട്ടും വിധം മൂളി പറക്കുന്നേൻ മാനസപുഷ്പത്തിൽ പ്രണയോന്മാദിയായ് നീ നിത്യം   ആനന്ദദായകമാത്രകൾ നൽകുവാൻ പുഞ്ചിരിച്ചെന്നും നീ എത്തുകില്ലേ മിഴിചിമ്മി നിന്ന്...

തീർച്ചയായും വായിക്കുക