Home Authors Posts by ജ്യോതിലക്ഷ്മി സി. നമ്പ്യാർ

ജ്യോതിലക്ഷ്മി സി. നമ്പ്യാർ

Avatar
34 POSTS 4 COMMENTS

നിയമം കടലാസിൽ പോരേ, എന്തിനു കയ്യിലെടുക്കുന്നു?

          കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന വിജയ് പി നായരുടെ (ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നതായി വായിച്ചറിഞ്ഞു.) സൈബർ ദുരുപയോഗവും അതിനെതിരെ ശ്രീമതി ഭാഗ്യലക്ഷ്മിയുടെയും, കൂട്ടുകാരുടെയും ശക്തമായ പ്രതികരണവും എത്രയും    അത്ഭുതത്തോടെയായിരുന്നു   ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ വീക്ഷിച്ചത്. എത്രയോ പേരാണ് ആ സംഭവത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും  അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്  അതും നവമാധ്യമങ്ങളിൽ കൂടി തന്നെ.   നിയമം കടലാസ്സിൽ എഴുതി വച്ചിട്ട്...

ഇവിടെ സീതാദേവിപോലും ആരോപണവിധേയയായി !!

      സ്ത്രീപീഢനങ്ങളുടെ  ഉത്തരവാദിത്വം സ്ത്രീയിൽ തന്നെ നിക്ഷിപ്തമാക്കുന്ന സദാചാരഗുണ്ടകളുടെ മേൽകോയ്മ പണ്ടുകാലങ്ങൾ മുതൽക്കേ നമ്മുടെ ഭാരതത്തിൽ നിലനിന്നുപോരുന്നു എന്നു പറയാം. സദാചാരത്തിനു  ഏറ്റവും വിലകല്പിച്ചിരുന്ന യുഗമായിരുന്നു ത്രേതായുഗം. സർവ്വസുഖങ്ങളും ത്യജിച്ച് ഭർത്താവിനോടൊപ്പം ത്യാഗങ്ങൾ സഹിച്ചു്  സദാചാരത്തിന്റെ കാവൽമാലാഖയായ, പഞ്ചകന്യകളിൽ ഒരാളായ സീതാദേവി ജീവിച്ചിരുന്നത് ഈ ത്രേതായുഗത്തിലായിരുന്നു. പതിവ്രതയായ സീതാദേവിയെ സംശയിച്ച് സദാചാരത്തിനു മുന്നിൽനിർത്തി  ചോദ്യം ചെയ്...

കാമകിങ്കരർ ചെയ്യുന്ന കടുംകൈകൾ

  കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ "പ്രേമമേ  നിൻ പേരുകേട്ടാൽ പേടിയാം വഴിപിഴച്ച കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ” എന്ന വരി ഓർത്ത് ഈ ലേഖനത്തിന് ഒരു ശീർഷകം നൽകികൊണ്ട് ഞാൻ തുടരുകയാണ്. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ലഹരിയാണോ അതോ അനിയന്ത്രിതമായ കാമമാണോ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത  പല  നിഷ്ടൂര പ്രവർത്തികൾ ചെയ്യാൻ ചില പുരുഷന്മാരെ നിര്ബന്ധിതരാക്കുന്നത്? എതിർലിംഗത്തോടുള്ള ആകർഷണം ലോകത്തിന്റെ നിലനിൽപ്പിനായി മനുഷ്യനിലെന്നല്ല സർവ്വ ജീവജാലങ്ങൾക്കും പ്രകൃതി നൽകിയ ഒരു നിയമ...

നമസ്കാരം ടീച്ചർ

സെപ്തംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലേയും, ഈ കാലഘട്ടത്തിലേയും ഗുരുശിഷ്യ ബന്ധങ്ങളെ ക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ് ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയിൽ മികവുറ്റ മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു  അന്നു കാലത്തെ ഗുരു. അതുപോലെത്തന്നെ പഠന സമയം കഴിഞ്ഞ് പുറത്തുകടന്നാൽ അധ്യാപകന്റെ  രൂപത്തിനേയും, സ്വഭാവങ്ങളേയും കുറിച്ച് വിമർശിയ്ക്കുവാനോ, ശിക്ഷയോ,  ഉപദേശമോ അധ്യാപകൻ നൽകിയാൽ പ്രതികാരം ചെയ്യുവാനും, അദ്ദേഹത്തിനെതിരെ മാതാപി...

ഇല്ലം നിറ, വല്ലം നിറ

    “ഇല്ലം നിറ വല്ലം നിറ വട്ടി നിറ പത്തായം നിറ……”. സമൃദ്ധിയുടെ ഈ മലയാള പൊലിമ ഓരോ മലയാളിയുടെയും മനസ്സിൽ എന്നൊക്കെയോ കേട്ട് പതിഞ്ഞിട്ടുണ്ടാകാം കർക്കിട മാസത്തിലെ പെയ്തൊഴിയുന്ന പേമാരിയിൽ മുട്ടോളം വെള്ളത്തിൽ കൊയ്ത്തുപാട്ടിനായ് കാതോർത്തു കുമ്പിട്ടു നിൽക്കുന്ന കതിർ കുലകൾക്ക് ഇല്ലംനിറ ആദരവിന്റെ ദിവസമാണ്. കർക്കിടകമാസത്തിലെ അമാവാസിയ്ക്കുശേഷം നിറഞ്ഞ മുഹൂർത്തത്തിൽ മിക്കവാറും എല്ലാ കർഷകരും ഇല്ലം നിറ കൊണ്ടാടുന്നു. പണ്ട് കാലത്തെ കർഷകർക്ക് കൃഷി ഒരു ഉപജീവന മാർഗ്ഗം ആയിരുന്നെങ്കിലും അവർ അതിനെ...

മായാത്ത സഹൃദയ രേഖകൾ

കഥകൾ , ലേഖനങ്ങൾ യാത്രവിവരണങ്ങൾ അഭിമുഖങ്ങൾ എന്നിങ്ങനെ നാല് പ്രധാന മുഖങ്ങൾ എന്ന സവിശേഷതയോടെയാണ് ശ്രീമതി സരോജ വർഗ്ഗീസിന്റെ 'സഹൃദയ രേഖകൾ എന്ന പുസ്തകത്തിനു ജീവൻ നല്കിയിരിയ്ക്കുന്നത്. ഈ പുസ്തകം അവരുടെ ഭർത്താവിന് ജന്മദിനസമ്മാനമായി സമർപ്പിച്ചതാണ്. ഭർതൃവിയോഗത്താൽ ഒറ്റപ്പെട്ട മനസ്സ്, വേർപാടിന്റെ ആഴക്കടലായ് മാറിയപ്പോൾ എഴുതപ്പെട്ടതാണ് ശ്രീമതി സരോജയുടെ 'പ്രിയ ജോ നിനക്കായ് ഈ വരികൾ’ എന്ന പുസ്തകം. പ്രിയപ്പെട്ടവനൊത്ത് ഒരുമിച്ച് കഴിഞ്ഞ നാളുകളുടെ ഓർമ്മകൾ അലയടിക്കുന്ന ഒരു ദുഃഖസമുദ്രമാണ് ഈ പുസ്തകം. തീവ്രമായ വേദന...

അനുപമം ഈ മാതൃസ്നേഹം

ഈ കരച്ചിൽ സാന്താപത്തിന്റെയോ, സന്തോഷത്തിന്റേയോ അല്ല. ആരോ പഠിപ്പിച്ചതോ, പറഞ്ഞു ചെയ്യിയ്ക്കുന്നതോ അല്ല. ഇതൊരു പ്രപഞ്ച സത്യമാകുന്നു. പ്രകൃതിയും ഒരു പുതു ജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന, അവളിൽ മാതൃത്വം ചുരത്തപ്പെടുന്ന, ഒരമ്മയുടെ ജീവിത സങ്കൽപ്പങ്ങളുടെ വാതായനങ്ങൾ തുറക്കപ്പെടുന്ന, ഒരു മാതാവിലെ പ്രതീക്ഷകളുടെ മൊട്ടുകൾ വിടർന്ന് മനസ്സൊരു പലവർണ്ണ പുഷ്പങ്ങൾ നിറഞ ഒരു പൂങ്കാവനമാകുന്ന നിമിഷമാണ് നവജാത ശിശുവിന്റെ കരച്ചിൽ. കൗമാര പ്രായത്തിൽ ഒരു പെൺകുട്ടി വിവാഹത...

പ്രവാസ മനസ്സുകളിൽ പൂക്കുന്ന കണിക്കൊന്നകൾ

  യാത്രക്കാരെ ഒന്നിന് മുകളിൽ അടക്കി പിടിച്ച് താങ്ങാനാകുന്നതിൽ ഭാരം താങ്ങി വിഷമിച്ച് ഓടുകയാണ് ഇലക്ട്രിക് ട്രെയിൻ. ഒരൽപ്പം പ്രാണവായു ശരിയാംവണ്ണം ലഭിച്ചിരുന്നെങ്കിൽ എന്ന് പരിശ്രമിയ്ക്കുകയാണ്. പലപ്പോഴും പരിശ്രമം വിഫലമാകാറുണ്ട്. എങ്ങിനെയോ ഒരു വിധത്തിൽ നാസിക തുറന്നു ഞാൻ ശ്വസിയ്ക്കാൻ തുടങ്ങി. വയറിലും, നെഞ്ചിലും മുഖത്തും കൈമുട്ടുകൾ കൊണ്ടുള്ള പ്രഹരങ്ങൾ ഹായ്ഹീൽ ചെരുപ്പുകൊണ്ടുള്ള ദാക്ഷിണ്യമില്ലാത്ത തൊഴിയും സഹിച്ചുള്ള മുബൈയിലെ ട്രെയിൻ യാത്രയിൽ ഞാൻ ആശ്വാസം കാണാറുള്ളത് പൊടിപടലങ്ങളുടെ മലിനീകരണത്തിൽ...

ധീര സമീരേ യമുനാ തീരെ…

  മക്കളും, കൊച്ചുമക്കളും എല്ലാവരും കൂടി ഒത്തുചേരുന്നത് വല്ലാത്ത ഒരു സന്തോഷം തന്നെയാണെന്ന് എപ്പോഴും അമ്മ ആഗ്രഹം പ്രകടിപ്പിയ്ക്കും. ഈ വേനൽ അവധി അമ്മയുടെ ആഗ്രഹം പോലെത്തന്നെ അമ്മയുടെ അടുത്തുതന്നെ എന്ന് മക്കളെല്ലാവരും തീരുമാനിച്ചു. സ്വാതിയും, ചേച്ചിമാരും, സഹോദരനും എല്ലാവരുടെയും കുടുംബവും നിറഞ്ഞ ആഹ്ലാദത്തിന്റെ ആരവം ഉയർന്നുപൊങ്ങുകയാണ് ഓർമ്മകളിൽ ഉറങ്ങിക്കിടന്ന ആ തറവാട്ടിൽ ഇന്ന്. കവുങ്ങും തെങ്ങും നിറഞ്ഞ വിശാലമായ തൊടിയുടെ ശീതളഛായയിൽ കുനികുത്തിയോടുന്ന പശുകുട്ടിയ്ക്കു പിന്നാലെ ഓടുകയാണ് കുട്ടികളെ...

ഇതാണ് മഹിളാ മതിൽ

  നിങ്ങളൊക്കെ അറിയുന്നുണ്ടാകും നമ്മുടെ ‘യൂണിയൻ പാക്കരനെ’. ആ റജീന ഹോട്ടലിന്റെ മുന്നിലുള്ള അരത്തിണ്ണയിൽ നീല ഷർട്ടും, ചുവന്ന തലേക്കെട്ടുമായി എന്നും ഇരിയ്ക്കുന്നുണ്ടാകും യൂണിയൻ പാക്കരൻ. ഭാസ്കരൻ എങ്ങിനെ ‘യൂണിയൻ പാക്കനായി’ എന്നാകും. ഭാസ്കരൻ എന്ന പേര് വിളിയ്ക്കാൻ അറിയാത്ത ഭാസ്കരന്റെ അമ്മുമ്മ പാറുത്തള്ള അവനെ പാക്കരൻ എന്ന് വിളിച്ച് ശീലിച്ചു. പിന്നെ ചുമട്ടുതൊഴിലാളി യൂണിയനിലെ ഒരു അംഗമായതോടെ യൂണിയൻ പാക്കരനായി മാറി. ആരോഗ്യം, ശക്തി എന്നീ രണ്ടു വാക്കുകൾ ആ നാട്ടിൽ ആരെങ്കിലും ഉപയോഗിയ്ക്കുന്നുവെങ്കിൽ ...

തീർച്ചയായും വായിക്കുക