Home Authors Posts by എം.വി.ഷാജി

എം.വി.ഷാജി

0 POSTS 0 COMMENTS
ചുഴലി തപാൽ, കണ്ണൂർ-670631. Address: Phone: 0498 2261356

ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, മുന്നറിയിപ്പ്‌

ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ നിലവിളിയിൽ കുളിച്ച്‌ ഒരു പകലൊടുങ്ങുന്നു.... വകതിരിവില്ലാതെ പ്രതികരിച്ചുപോവുന്ന നാക്കു പിഴുത്‌....കാതടഞ്ഞ്‌... കൃഷ്‌ണമണികൾ തടവിലാക്കി ഞാനുറങ്ങുന്നു... കിനാവിൽ കിളികൾ പാടുന്ന പ്രഭാതങ്ങളെക്കുറിച്ച്‌ ഒരു കവിത... ഉണർവ്വിൽ തെരുവിൽ തളം കെട്ടിയ ചോര... ഉടുതുണിയുരിഞ്ഞ യുവതിയുടെ ജഡം.... കരുതലോടെ കാലെടുത്തുവച്ച്‌ ഏന്തി വലിഞ്ഞു നടന്ന്‌ ഒൻപതരയ്‌ക്കുളള വണ്ടിയുടെ സ്വാസ്ഥ്യത്തിലേക്ക്‌... ഫയലിൽ പേനയുന്തലിന്റെ ഇടവേളകളിൽ കുടിശ്ശിക ക്ഷാമബത്ത, ഗ്രേഡ്‌ സീനിയോറിറ്റി പ്രശ്‌നങ്ങൾ മാത്രം ചമച്ച്‌......

സഞ്ചാരികളെക്കാത്ത്‌ വൈതൽമല

നഗരജീവിതത്തിന്റെ ദുരിതസന്ധികളിൽ മനസ്സ്‌ ഊഷരമായവർക്കും നാടും നഗരവും വരണ്ടുണങ്ങിക്കിടക്കുമ്പോഴും, സൂര്യൻ പകയോടെ കത്തി നിൽക്കുമ്പോഴും ആശ്വാസത്തിന്റെ കുളിർസ്പർശം കൊതിക്കുന്നവർക്കും പ്രകൃതിയുടെ നിർലോഭമായ സ്‌നേഹവായ്‌പും പെയ്തിറങ്ങുന്ന മഞ്ഞിന്റെ ഹൃദ്യമായ കുളിരും സ്വപ്നം കാണുന്നവർക്കും ഇതാ ഒരു ഗിരിശൃംഗം-വൈതൽമല-തറികളുടെയും തിറകളുടെയും നാടായ കണ്ണൂരുനിന്ന്‌ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക്‌ അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്നു. കണ്ണൂർ ജില്ലയുടെ കിഴക്കേയറ്റത്ത്‌ തളിപ്പറമ്പ്‌ താലൂക്കിലെ നടുവിൽ പഞ്ചായത്തിൽപ്പെട്ട കുടിയാന്മലയ്‌ക്കടുത്താണ്‌ വൈതൽമല സ്ഥിതി...

തീർച്ചയായും വായിക്കുക