Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

മുയ്യം രാജൻ
53 POSTS 0 COMMENTS
Muyyam is a village near Taliparamba in Kannur District. Staying away from Kerala since 1980. Working with Coal India Ltd., Singrauli, Madhya Pradesh, since 1985. Married. Wife Deepa. Daughters : Ankita & Anagha. Writing in leading periodicals since 1977. A real friend of Web Magazines. Wrote Middle, Katha,Features etc. Contributing stories & poem (swaramanjari) to AIR, Kannur regularly. Won prizes for Katha etc. several times.Transferred from Singrauli, Madhya Pradesh to Nagpur (Maharashtra) in March 2012 and presently working as Assistant Manager and my present address is : Assistant Manager, Excavation Department (7th Floor), Western Coalfields Ltd., Coal Estate, Civil Lines, Nagpur 440 001 (Maharashtra) : Email: muyyamrajan@gmail.com Mob : 9405588813

മഴനീർക്കനവുകൾ

“ഇപ്രാവശ്യം കാലവർഷം തകർത്തു...” സ്വനാട്ടിലെത്തിയതിന്റെ ആദ്യാഹ്ലാദം മഴരൂപത്തിലാണ്‌ ആ വൃദ്ധദമ്പതികൾ പങ്കുവെച്ചത്‌. “നിനക്കോർമ്മയുണ്ടോ.. പണ്ടൊക്കെ സ്‌കൂൾ തുറക്കുന്നതും കാലവർഷം തുടങ്ങുന്നതും ഒരുമിച്ചാണ്‌...പുത്തനുടുപ്പും ഓലക്കുടേം ചൂടി വിസ്‌മയവരമ്പത്തൂടെ നനഞ്ഞൊലിച്ച്‌...” മഴയും നോക്കി അവരിവരും ഉമ്മറത്തിരുന്നു. മഴയുടെ പനിനീർച്ചില്ലുകൾ ഇടയ്‌ക്കിടെ അവരുടെ ദേഹമാസകലം പൂശിക്കൊടുത്തുകൊണ്ടിരുന്നു. നോക്കിയിരിക്കെ, ഓർമ്മയുടെ സംഭരണികൾ ഓരോന്നായി കരകവിയാൻ തുടങ്ങി. ...

വിഷവർഷം

മരണം വിതയ്‌ക്കുവാൻ വന്ന രാപ്പക്ഷിയോ...? മൃതഭൂവിലലയുന്ന രക്ത രക്ഷസ്സോ...? മൃത്യുവിന്നടരാടാൻ വേദികൾ തീർത്തതോ മൃതപ്രാതരാക്കിക്കിടത്തുവാൻ വന്നതോ...? മനോമുകുരത്തിൽ തെളിയുന്നൊരു ചിത്രം മരണം ഭ്രമരമായി മുരളുന്ന നിഴൽച്ചിത്രം മഴച്ചാർത്തു പോലെ പെയ്യുന്നു നിൻ നേത്രം മരണം വിതയ്‌ക്കുന്ന മാരക വിഷവർഷം..! ആർപ്പുവിളിയോടെ ആടിത്തിമർത്തൊരെൻ ആതിരക്കുഞ്ഞിനെ ആതുരയാക്കിയോ..? താരിളം മേനിയിൽ കൂരമ്പിറക്കി നീ ക്രൂരമൃഗമായി കൊമ്പുകൾ കോർത്തുവോ.. ? ഭൂമുഖം കീഴ്മേൽ മറിയ്‌ക്കുന്ന ചെയ്തികൾ തോരാത്ത കണ്ണീരായ്‌ കൂരമേൽ ...

മഴപ്പേച്ച്‌

ഓർമകളുരുക്കിയ മനസ്സിനെ സ്‌നാനം ചെയ്യിക്കാൻ ആർത്തിരമ്പിയാണ്‌ മഴ വരിക..... ഇലത്തുമ്പുകളിലിഴയുന്ന മഴച്ചീളിനെ ഇളംകാറ്റ്‌ ഇക്കിളിയിട്ടതായിരിക്കും നാളത്തെ പ്രധാന വാർത്ത....! ഓട്ടിൻ പുറത്ത്‌ ഉറഞ്ഞു തുള്ളിയ പേമാരി കടൽ പൂകിയ കഥ കെട്ടുവള്ളക്കാരൻ തന്റെ പ്രേയസിയോട്‌ പാടിപ്പുകഴ്‌ത്തും.... വേനൽ ചുട്ട വയലിറമ്പിൽ നെഞ്ചിലുറഞ്ഞ വിങ്ങൽ കൃഷീവലൻ കണ്ണീർ മഴയായി പെയ്യിക്കും.... സ്‌നേഹത്തിനായ്‌ കൊതിച്ച വരൾച്ചയിലേക്കാണ്‌ പ്രളയം പോലെ നിന്റെ പ്രണയം പെയ്‌തിറങ്ങിയതെന്ന്‌...

നിമിത്തങ്ങളും നിയോഗങ്ങളും

ജീവിത വഴികളെ നിയന്ത്രിക്കുന്നത്‌ ചില നിമിത്തങ്ങളും നിയോഗങ്ങളുമാണ്‌. നിത്യ ജീവിതത്തിൽ നടമാടുന്ന നഗ്നസത്യങ്ങളുടെ വിളംബരമാണ്‌ മണി കെ. ചെന്താപ്പൂരിന്റെ നാല്‌പത്തിനാല്‌ ലേഖനങ്ങളുടെ സമാഹരമായ ‘നിയോഗിയുടെ നേർവരകൾ’ സാക്ഷ്യപ്പെടുത്തുന്നത്‌. കാര്യങ്ങൾ വളച്ചൊടിക്കാതെ അവതരിപ്പിയ്‌ക്കാനുള്ള കഴിവും തദ്വാര അനുവാചകന്റെ അഭിരുചിക്കനുസൃതമായി വിഷയങ്ങളെ പാകപ്പെടുത്തിയെടുക്കാനുമുള്ള അനന്യമായ മിടുക്കുമുണ്ട്‌ ഈ എഴുത്തുകാരന്‌. സമകാലീന ജീവിതയാഥാർത്ഥ്യങ്ങളെ അത്യപൂർവ്വമായ ഉൾക്കാഴ്‌ചയോടെ വീക്ഷിച്ച്‌ അവ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വായനക്കാരന്‌ പകർന്നു നൽകുന്ന...

പൊന്നോണപ്പെരുമ

മാനത്തും നല്ലൊരു പൂക്കളമിട്ടു മാരിവില്ലെന്നൊരു പേരുമിട്ടു മാലോകരെല്ലാരും ആർപ്പുവിളിയിട്ടു മാനസമുല്ലാസ ചിന്തേരിട്ടു പുഞ്ചിരിയാലെ ചിങ്ങപ്പുലരിയും പഞ്ചാരി മേളമുതിർത്തു നിന്നു പൂവിളിയാലെ പൂവാടിയും നീളെ പുളകത്തിൻ പൂമാല ചാർത്തി നിന്നു പുഞ്ചപ്പാടങ്ങളും നെഞ്ചിലേറ്റീടുന്നു പഞ്ചമിപ്പെണ്ണിന്റെ കൊയ്‌ത്തുപാട്ട്‌ പലവട്ടം പാടിയ പാട്ടുകൾ പിന്നെയും പടികടന്നെത്തുന്നു ഓണനാളിൽ! ...

തെണ്ടികൾ

വേദിയിൽ വിശപ്പിന്റെ വാർഷികാഘോഷം. വിപുലമായ ചടങ്ങുകളുണ്ടായിരുന്നു. അശരണർ ആർത്തിരമ്പിയെത്തി. അണിയറയിൽ ഇടങ്കണ്ണിട്ട ഒരവശനാണത്‌ കണ്ടുപിടിച്ചത്‌ ഃ മുഖ്യസംഘാടകനായ മാന്യൻ പിച്ചപ്പാത്രത്തിൽനിന്നും കൈയിട്ടുവാരുന്നു...! “തെണ്ടീ​‍ീ​‍ീ” എന്ന വിളി തൊണ്ടയോളമെത്തി. വിളിച്ചില്ല. ആ പേരു വിളിച്ച്‌ ഈ തൊഴിലിന്റെ മാന്യത കളയരുതല്ലോ. ...

മൃഗസഞ്ഞ്‌ജീവനി

മൃഗീയ വാസന മാറ്റിയെടുക്കാൻ ഒരു സംഘടന. മൃഗരാജനാണ്‌ പ്രസിഡന്റ്‌. മനുഷ്യർക്ക്‌ മുൻഗണന. സീറ്റുകൾ അനവധി. മൃഗങ്ങൾക്കുളള സീറ്റുകൾ പരിമിതം. ...

പാപവിലാപം

ഉറയൂരുന്ന പകലിൽ പയ്യാരത്തിന്റെ പനിനീർ മഴ അന്തിവെയിലിൽ ഉലയിലുരുകുന്ന മോഹപ്പൊന്ന്‌. വെയിൽ മാഞ്ഞ്‌ ഉരുൾ പെയ്യുമ്പോൾ വിചാരച്ചുഴിയിൽ വീണുലയുന്ന മഹാമൗനം. നറുനിലാവിൽ കളിപറയുന്ന നിറയൗവനം കല്‌പാന്തകാലത്തിൽ വിഴുപ്പിന്റെ കർമ്മകാണ്‌ഡം വറുതിയുടെ കയത്തിൽ ഉറഞ്ഞുപോയ വിശപ്പിന്റെ നിലവിളി- മനുഷ്യായുസ്സ്‌ പകയോടെ ഊറ്റിക്കുടിച്ച പാപക്കടവ്‌. ...

കണ്ണീർ മഴയോട്‌

മനസ്സിൽ വേദന ഉൾക്കടമാകുമ്പോൾ കണ്ണീരുണ്ടാവുന്നു. അതുപോലെ ഭൂമിയുടെ നിലയ്‌ക്കാത്ത വേദനയാണ്‌ മഴയായി പുറത്ത്‌ വരുന്നത്‌. അതിന്റെ മൂർത്തീമദ്‌ഭാവമാണ്‌ പ്രളയമായിത്തീരുന്നത്‌. നമ്മുടെ പാപങ്ങൾ ഭൂമി അനുഭവിച്ച്‌ തീർക്കുന്നതങ്ങനെയാണ്‌. നമ്മുടെ കൊച്ചുകേരളം വെളളിപ്പൊക്കത്തിന്റെയും കൊടുങ്കാറ്റിന്റെയും ഉരുൾപൊട്ടലിന്റെയും രൂപഭാവത്തിൽ അതിന്റെ കോപം മുടിയഴിച്ചാടുന്നു. മുംബൈ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ അതിന്റെ കരാളരൂപം മനുഷ്യജന്മങ്ങളെ ക്രൂരമാക്കി വേട്ടയാടുന്നത്‌ കണ്ടു. ഇത്തരം അനുഭവങ്ങൾക്ക്‌ ഭാഗഭാക്കാവുന്നവരായിരിക്കണം വല്യപാപികൾ. നമ്മൾ കേരളക്കാരുടെ അഹങ്കാര മഹിമ പ്രസിദ്ധമാണ്‌. കാലം കടലെടുക്കുന്ന കൊച്ചുകേരളം......

നുറുങ്ങുകൾ

അവസ്ഥാന്തരം അച്ഛൻ....,സ്വാതന്ത്ര്യത്തിന്‌വേണ്ടി വാദിച്ച്‌വീരമൃത്യു വരിച്ചധീരദേശാഭിമാനി​‍്‌...! മകൻ....,മാതൃഭൂമിയെ സേവിച്ച്‌കോടികൾ കൊയ്യുന്ന ഘോരവ്യവസായി...!! മാനസാന്തരം മുല്ലപ്പൂമണമേറ്റ്‌മുഖം തിരിച്ചപ്പോൾകവിളിൽ കള്ളച്ചിരി കണ്ടു; കടക്കണ്ണിൽ കത്തുന്ന കാമവെറിയും...! കാലത്തിന്റെ മൂടാപ്പിലൂടെനൊടിയിട കൊണ്ട്‌പിറവിയുടെ താവഴി താണ്ടി വന്നപ്പോൾചുറ്റിലും മുലപ്പാൽ ഗന്ധം പരന്നു...!! ...

തീർച്ചയായും വായിക്കുക