Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

മുയ്യം രാജൻ
53 POSTS 0 COMMENTS
Muyyam is a village near Taliparamba in Kannur District. Staying away from Kerala since 1980. Working with Coal India Ltd., Singrauli, Madhya Pradesh, since 1985. Married. Wife Deepa. Daughters : Ankita & Anagha. Writing in leading periodicals since 1977. A real friend of Web Magazines. Wrote Middle, Katha,Features etc. Contributing stories & poem (swaramanjari) to AIR, Kannur regularly. Won prizes for Katha etc. several times.Transferred from Singrauli, Madhya Pradesh to Nagpur (Maharashtra) in March 2012 and presently working as Assistant Manager and my present address is : Assistant Manager, Excavation Department (7th Floor), Western Coalfields Ltd., Coal Estate, Civil Lines, Nagpur 440 001 (Maharashtra) : Email: muyyamrajan@gmail.com Mob : 9405588813

മണ്ഡരീയം

കൂമ്പടഞ്ഞ കളയാണ്‌കഥയും കവിതയുമെന്ന്‌നിരൂപക വൃന്ദംവിതയും വിപ്ളവുംവിളഞ്ഞ മണ്ണില്‍മാറ്റക്കഥഅനിവാര്യമെന്ന്‌വായനാക്കൂട്ടംകാലത്തിനെകളകേറാതെകാക്കേണ്ട കടമകവിയ്ക്കും കര്‍ഷകനുഎന്തായാലുമൊരുപുതിയ ആട്ടക്കഥാക്കൃഷിഅഭിലഷണീയംനമുക്കതിനെ'മണ്ഡരീയ'മെന്ന്‌നാമകരണംചെയ്താലോ ! Generated from archived content:...

വിദ്യാരംഭം

സുനന്ദയുടെ കനവിലാണാദ്യമവന് കടന്നു വന്നത്. പുലര്‍കാല സ്വപനത്തില്‍ എക്കാലത്തേയും അവളുടെ രാജകുമാരന്‍. അവളുടെ പുലര്‍കാല നിലവിളിയുടെ പൊരുള്‍ തേടിയുള്ള യാത്രയിലാണു അക്കാര്യം പിന്നീടെനിക്ക് പിടികിട്ടുന്നത്. ആ മുഖമപ്പോള്‍ താമരപ്പൂ പോലെ വിടര്‍ന്നിരുന്നു. ദാ വന്നൂ നമ്മുടെ മാന്ത്രികന്‍..കണ്ണൂരിനു ഇനി മുതല് പുതിയൊരു മുഖഛായ... മാറ്റത്തിന്റെ.. മാനസാന്തരത്തിന്റെ... ഫുഡ്ബോള്‍ മാന്ത്രികനു നമ്മുടെ നാട്ടിലേക്ക് സ്വാഗതം.. സുസ്സ്വാഗതം.. 'ഈശ്വരാ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടെങ്കില്‍..ഈ നാടിന്റെ അപഖ്യാതി പമ്പ കടക്കുമായിരുന്നു.''....

പ്രവാസ സോമരസം

നാഗ്പൂരില്‍ നിന്നും അകലെയുള്ള അദാശ മന്ദിരത്തിലേക്കുള്ള പടവുകള്‍ കയറിക്കൊണ്ടിരിക്കുമ്പോഴാണു എന്റെ ഹോം ടൌണായ തളിപ്പറമ്പില്‍ നിന്നും ഫെബ്രുവരി രണ്ടാം തീയതി ഉച്ചയ്ക്ക്‌ ഡോ. കരിമ്പം കെ.പി. രാജീവന്റെ വിളി വന്നത്‌: 'നിങ്ങടെ ചേപ്പാട്‌ സോമനാഥന്‍ പോയി ...' അവിശ്വസനീയമായ ഒരു വാര്‍ത്ത. ഞാന്‍ വല്ലാതായി. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്‌ ഒരിയ്ക്കല്‍കൂടി മനസ്സ്‌ താളം പിടിച്ചു. 'എന്തു പറ്റീ...മുഖം വല്ലതായല്ലൊ..' സഹയാത്രികന്‍ പരവശനായി എന്നെ നോക്കി....

മോഹങ്ങള്‍ക്കപ്പുറം

ഓര്‍മ്മകള്‍ക്കിപ്പോള്‍ മൂടല്‍ മഞ്ഞിന്റെ നനവ്. ഇരുളടച്ച് വരുന്ന മഴയുടെ മൂടാപ്പിലേക്ക് കണ്ണും നട്ട് ടിന്റു സിറ്റൗട്ടില്‍ വിചാരപ്പെട്ടിരുന്നു. മേല്‍ക്കൂരയില്‍ നിന്നും താഴേക്കൊലിച്ച് വീഴുന്ന മഴച്ചാറ്റില്‍ മുഖം നനയുന്നുണ്ട്. ഒരു വേള സുമംഗലയുടെ തലോടല്‍ പോലുണ്ട് അങ്ങനെ തന്നെ തോന്നിച്ചു. സിംലയിലെ മഞ്ഞുമറകള്‍‍ക്കിടയിലൂടെ സുമംഗലയുടെ കൈക്കു പിടിച്ചു നടന്നത് ഇന്നലെയെന്നോണം കണ്‍ മുന്നില്‍ തെളിഞ്ഞു. മഞ്ഞുപാളികള്‍ക്കപ്പുറത്തു നിന്നും കണ്ണുതുറക്കുന്ന സൂര്യ കിരനങ്ങള്‍ കാ‍ണാന്‍ കൊതിയൂറി കാത്തിരുന്ന സുപ്രഭാതങ്ങള്‍....

ഭൂമുഖത്തെ ആകുലതകള്‍

ഉള്‍ക്കോണില്‍ നിന്ന് എവിടേയും പോകാന്‍ കൂട്ടാക്കാത്തൊരു കണ്ണീരിന്റെ തിളക്കം. പൊളിച്ചു മാറ്റപ്പെടുന്ന പഴയ വീടുകളുടെ ഓടാമ്പലനക്കം. അതിരുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പച്ചമണ്ണിന്റെ തുടിപ്പും വിങ്ങലും. രാത്രി മുഴുവന്‍ കരയുന്ന ഭൂമിയാണ് ഓരോ ജീവിതവുമെന്ന് തോന്നിപ്പോകും. ഉജ്ജ്വലമായ പകല്‍ വെട്ടം നടനമികവിന്റെ ഒന്നാന്തരം വേദിയാണെന്നും.... സമൂഹത്തിലെ നന്മ തിന്മകള്‍ക്കെതിരെ നിരന്തരം പോരാടുന്നവരാണ് കവികളായി ജന്മമെടുക്കുന്നവര്‍. ‘ രാത്രി മുഴുവന്‍ കരഞ്ഞ ഭൂമി രാവിലെ ചിരി നടിക്കുമ്പോള്‍ ഇലപ്പുറത്തുരുളുന്ന കണ്ണുനീര്‍...

ഒരു ലൈ(വ്)ഫ് ഷോ

കുഞ്ഞിന് തണുക്കാതിരിക്കാന്‍ കമ്പിളിക്കുപ്പായം കുഞ്ഞുടുപ്പുകള്‍ നനവ് മാറ്റാനും മറയ്ക്കാനും ഡയപ്പര്‍ കടിയേല്‍ക്കാതിരിക്കാന്‍ കൊതുകുകുട മേനിമിനുക്കാന്‍ കുട്ടിക്കൂറ കുളിക്കാന്‍ ഇളം ചൂടുള്ള മിനറല്‍ വാട്ടര്‍ ചര്‍മ്മകാന്തിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ക്കെയര്‍ നാളും നക്ഷത്രവും നോക്കി വേദനയില്ലാതെ വയറു കീറാന്‍ നഗരത്തിലെ പേരുകേട്ട വയറ്റാട്ടി.. മോന് കിടക്കാന്‍ സ്റ്റേറ്റ്സിലേക്ക് ആട്ടുകട്ടിലയച്ചിട്ടുണ്ടെന്ന് മുത്തച്ഛന്റെ മൊബൈല്‍ ചാറ്റിംഗ് പ്രസവം തത്സമയം ബന്ധുമിത്രാദികളിലെത്തിയ്ക്കാന്‍ 3ജി സ്പെക്ടം ‘’.. ഹെവന്‍സ് ചോയ്സ്സസ്റ്റ് ബ്ലെസ്സിംഗ്...

ശരിയുത്തരം

കുറെക്കാലമായി ഇതൊരു മാറാപ്പ്‌പോലെ കൂടെ പേറുന്നു. ഏതോ ഒരശരണന്റെ നിമിഷ സുഖ ഔദാര്യം ഒരുപാട്‌ കൂട്ടിയും കിഴിച്ചും നോക്കി ഃ ഉത്തരമില്ല! സൗകര്യാർത്ഥം ഞാനതിന്‌ ജീവിതമെന്ന്‌ പേരിട്ടു. ...

മോചനം

കൂട്ടിലടച്ച കിളി വല്ലാതെ മെലിഞ്ഞു. മനുഷ്യന്റെ മഹാമനസ്‌കത കുറച്ചൂടി മെലിഞ്ഞാൽ, അഴികൾക്കിടയിലൂടെ പുറത്തുകടന്ന്‌, സ്വർഗ്ഗവാതിൽക്കലേക്ക്‌ പറക്കാം.... വയ്യ, സ്വർഗ്ഗസൂക്തങ്ങൾ കേട്ട്‌, അടുത്ത ജന്മത്തിൽ മനുഷ്യരായി പിറന്നാലോ...? അങ്ങനെയായാൽ ദൈവത്തെയാണ്‌ കൂട്ടിലടക്കേണ്ടി വരിക, പ്രതികാരത്തിന്‌....ബന്ധനം ഇനി തീരെ വയ്യ. ...

അമ്മ

പിന്നെയും അമ്മയെൻ കനവിന്റെ ചില്ലയിൽ വിരിയുന്നു പൂവായി പരിലാളനമായി കലിപൂണ്ട അച്‌ഛന്റെ കനലാളും നോട്ടത്തിൽ ഉരുകുന്ന അനുജന്റെ മൃദുമന്ദഹാസമായി! കദനത്തിലാഴുന്ന കണ്ണുനീർച്ചോലയിൽ കരകവിയുന്നൊരു വികാരവായ്‌പായി! നൊന്തുരുകീടുമ്പോൾ സാന്ത്വനമായുളളിൽ വന്നു നിറയുന്ന തെളിനീർധാരയായി! നമിയ്‌ക്കുന്നു നിന്നെ ഞാൻ നിത്യം സ്‌തുതിയ്‌ക്കുന്നു ഉണ്‌മയായുറവയായി എന്നിൽ നിറയുവാൻ! ...

നാട്ടിലേക്കൊരു പോക്ക്‌

മറുമൊഴിഃ- നളിനിയുടെ നൊസ്സ്‌ ഇപ്രാവശ്യം നേരത്തെ തുടങ്ങി. നൊസ്സെന്ന്‌ പറഞ്ഞാൽ ഇവിടെ വിവക്ഷ-നൊസ്‌റ്റാൽജിയ-ഗൃഹാതുരത്വം. സിമ്പിൾ മലയാളത്തിൽ മൊഴിഞ്ഞാൽ മറുനാട്ടിൽ തുലയാനും പൊരുത്തപ്പെടാനുമാവാത്തവർക്ക്‌, സ്വനാട്ടിൽ തിരിച്ചുപോയി നരകിക്കണമെന്ന സദാനേരവുമുളള വിചാരവും, ചിന്തയും.... എന്റെ നളിനി ആ ജനുസിൽ പെടുന്നു. യാത്രാപ്പടിഃ- കാറിൽ നിന്നിറങ്ങുമ്പോൾ ചിരിക്കുന്ന ചില പൊയ്‌മുഖ പ്രകടനങ്ങൾ. എതിരേല്പ്‌. നാട്ടിലേക്ക്‌...

തീർച്ചയായും വായിക്കുക