Home Authors Posts by മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

0 POSTS 0 COMMENTS

വൃദ്ധജനം റോഡില്‍ മരിക്കുന്നത് ഒഴിവാക്കാനായി.

സൂര്യോദയത്തിലെ ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടോ, സായാഹ്നത്തിലോ ഇരുകൈകളും വീശിക്കൊണ്ടോ വേഗത്തില്‍ നടക്കാന്‍ പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട് .പക്ഷെ, അപ്രകാരം നടക്കാനെവിടെ ഇറങ്ങും? വണ്ടി ഓടുന്ന റോഡേ നടക്കാമെന്നു വച്ചാലോ? വാഹനം ഭയപ്പെടുത്തും. അല്ലെങ്കിലിടിച്ചതു തന്നെ. അതിനു കാരണം, വാഹനങ്ങള്‍ മെയിന്‍ റോഡിലോ ഗതാഗതക്കുരുക്കുള്ളിടത്തോ പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ചുള്ള മാര്‍ഗരേഖകള്‍ പാലിക്കുന്നില്ല എന്നുള്ളതാണ് . 1989 - ലെ റൂള്‍സ് ഓഫ് റോഡ് റഗുലേഷന്‍ റൂള്‍ 15...

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള ചട്ടം 2008

പൊതുസ്ഥലങ്ങളില്‍ പുകവലിക്കരുത് എന്നത് ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെ , ഒരു കേരളാ ഹൈക്കോടതിവിധിയിലൂടെ , ഇന്ത്യയിലാദ്യം നടപ്പാക്കിയത് ജസ്റ്റിസ് കെ. നാരായണക്കുറുപ്പായിരുന്നു. വിമാനം ഏതു വിമാനത്താവളത്തിലിറങ്ങുന്നുവോ ആ രാജ്യത്തെ പൗരത്വമാണ് വിമാനയാത്രക്കിടെ പിറക്കുന്ന ശിശുവിനു കിട്ടുന്നത് . അതുപോലെ , പുകവലിക്കാരന്‍ അന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയാലുടന്‍ പുകവലി സംബന്ധിച്ചുള്ള കേരളാ ഹൈക്കോടതി വിധി ബാധകമാകുമായിരുന്നു. പിന്നീട് 2004 - ല്‍ പാര്‍ലമെന്റ് അതു സംബന്ധിച്ചു നിയമം പാസ്സാക്കി. ഇപ്പോഴത്തെ ചട്ടം...

മോട്ടോര്‍ ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ കയറിയാല്‍ കുഴപ്പം

ഗതിവേഗം രോമഞ്ചമുണ്ടാക്കും ; പക്ഷെ ,കൊല്ലും. ഈ വിവരം സഞ്ചാരികളെ ഓര്‍മ്മിപ്പിക്കുന്ന നോട്ടീസ് ബോര്‍ഡ് റോഡുവക്കത്ത് പലയിടത്തും നമ്മള്‍ സാധാരണ കാണാറുണ്ട്. പക്ഷെ, ആരും അതത്ര കാര്യമാക്കാറില്ല. പൗര്‍ണമിയും ഭര്‍ത്താവും നാലും രണ്ടും വയസ്സുള്ള കുട്ടികളുമായി മോട്ടോര്‍ ബൈക്കില്‍ മൂന്നാറിലേക്ക് സഞ്ചരിക്കുകയായിരുന്നു. പക്ഷെ, യാത്രക്കിടെ അവരെ ഒരു കാറ് ഇടിച്ചിട്ടു. ഒരു കുട്ടി മുറിവ് പറ്റാതെ രക്ഷപ്പെട്ടു. മറ്റു 3 പേര്‍ക്കും പരിക്കു പറ്റി. കുട്ടിയുടെ മുറിവ് നിസ്സാരമായിരുന്നതിനാല്‍...

ഭര്‍ത്താവിന്റെ വീട്ടിലെ ദുരിതം -എന്തു ചെയ്യണം

ഫാത്തിമ പറയുന്നത് നിക്കാഹ് കഴിഞ്ഞു , കുറച്ചു ദിവസങ്ങള്‍ക്കകം വിവാഹജീവിതത്തിലെ ദൈനംദിന പൊരുത്തക്കേട്, അടിയും തെറിവിളിയുമായി തുടങ്ങി പീ‍ന്നീടത് വിവരണാതീത പരിധികള്‍ക്കപ്പുറമായി. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ശാരീരികമായി ബന്ധപ്പെട്ട്, ഒരു കുട്ടി പിറന്നു . ഭവനത്തില്‍ വച്ച് കുഞ്ഞിനു തൊട്ടുകൊടുക്കല്‍ ചടങ്ങു നടത്തി. എന്നിട്ടും അകല്‍ച്ച വളര്‍ന്നുകൊണ്ടിരുന്നു. ഫാത്തിമ പറയുന്നത് , അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നും കിട്ടിയ അടി സഹിക്കാന്‍ പറ്റാത്ത ഒരു ക്രൂരതയായിരുന്നു എന്നാണ്. തല്ലും...

വിവാഹത്തിനു നിയമ സംരക്ഷണം കുടുംബകോടതിയില്‍ നിന്നു കിട്ടും

മരണശേഷം ഒരാള്‍ ഒരു കേസ്സിലും കുടുങ്ങുകയില്ല എന്നാണ് നമ്മള്‍ പൊതുവേ ധരിച്ചിരിക്കുന്നത്. അതിനൊരപവാദമാണ് കുടുംബകോടതിയില്‍ നിര്യാതനായ ആളിന്റെ കുടുംബ പെന്‍ഷന്‍ തനിക്കു കിട്ടണമെന്നും അത് മറ്റൊരു സ്ത്രീക്ക് കൊടുക്കരുതെന്നും ഉള്ള കോടതി ഉത്തരവിനായി കുടുംബകോടതിയില്‍ പരേതന്റെ വിവാഹമോചനത്തിന്റെ സാധുത ചോദ്യം ചെയ്യുമ്പോഴും കുടുംബകോടതിയുടെ പരിഗണനക്ക് എത്തുമ്പോഴുമാണതുമുണ്ടാകുന്നത്. 22. 3. 1978 ലാണ് ബാലകൃഷ്ണപിള്ള വിവാഹിതനായത് . ഭാര്യ സരളാദേവി അവര്‍ക്കു പിറന്ന മകനാണ് അനൂപ്...

ജീവനാംശം കയ്യിലെത്താനുള്ള വഴി

കുടുംബകോടതിയില്‍ ജീവനാംശ ഉത്തരവ് നടപ്പിലാക്കുന്ന ചുവടു വയ്പ്പുകള്‍ സത്വരമാക്കാന്‍ കഴിയുമോ? ജസ്റ്റിസ് ആര്‍ ബസന്ത് ചിന്തിക്കുകയാണ്. ക്രിമിനല്‍ നടപടി നിയമം സെ. 125 പ്രകാരമാണ് ജീവനാംശം ഈടാക്കുവാനുള്ള നടപടികള്‍ കോടതി സ്വീകരിക്കുന്നത്. ജീവനാംശം നല്‍കാത്ത ഭര്‍ത്താവിനോ , പിതാവിനോ , മക്കള്‍ക്കോ എതിരെ കുടുംബകോടതിക്ക് ഏതു സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് ഒഴിവാക്കാവുന്നത്.? നിരാശ്രയരായ അപേക്ഷകരുടെ അവസ്ഥ പരിശോധിച്ചു ബോധ്യപ്പെട്ടാണ് കോടതി ജീവനാംശം വിധിക്കുന്നത്. ഒരു...

ഗ്രഹപ്പിഴയ്ക്ക് ട്രയിനില്‍ നിന്നും വീണ യാത്രക്കാരന്റെ ടിക്കറ്റു കണ്ടില്ലങ്കിലും നഷ്ടപരിഹാരം കിട്ടും

ചെന്നൈയില്‍ നിന്നും ട്രിച്ചിയിലേക്കുള്ള ട്രയിനിലെ യത്രക്കാരനായിരുന്നു പൗലോസ്. ട്രിച്ചി റയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രയിനില്‍ നിന്നും ഇറങ്ങാന്‍ നോക്കി. ട്രയിന്‍ പെട്ടന്നു കുലുങ്ങി ഓടി . വാതിലിന്റെ പടിയിലെ കമ്പിയില്‍ പിടിച്ചു കൊണ്ട് ഇറങ്ങിക്കൊണ്ടിരുന്ന യാത്രക്കാരന്‍ തെറിച്ചു താഴെ വീണു. ട്രയിനിന്റേയും ഫ്ലാറ്റ്ഫോമിന്റേയും ഇടയിലാണ് വീണത്. യാത്രക്കാരന്റെ വീഴ്ച അറിയാതെ ട്രയിന്‍ വിട്ടു. ട്രയിന്‍ കയറി യാത്രക്കാരന്റെ എല്ലൊടിഞ്ഞു. അയാള്‍ ആശുപത്രിയില്‍ വച്ചു...

ഗാര്‍ഹിക പീഡിതര്‍ക്ക് പങ്കിട്ടുപാര്‍ത്ത വീട്ടില്‍ താമസിക്കാനുള്ള അവകാശം

അന്തസ്സോടുകൂടി ജീവിക്കുന്നത് നിയമത്തെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ അറിവുണ്ടായിരിക്കണം സ്വയം അതു നേടാന്‍ അവസരം ലഭിക്കാതെപോയവര്‍ക്ക് തങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ പോലും വിദഗ്ദന്മാരോട് സംശയം വന്ന വിഷയത്തെ പറ്റി ആരായേണ്ടി വരും. ആ അവസരത്തില്‍ രക്ഷപ്പെടലിനു വഴികാട്ടിയായിരിക്കും ഈ നിയമ വശങ്ങള്‍ സംബന്ധിച്ചുള്ള കുറിപ്പുകള്‍ :- ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിതാ സരക്ഷണ ആക്ട് 2005 ലെ 18, 19, 20 വകുപ്പുകളിലാണ് പങ്കിട്ടുപാര്‍ത്തവീട്ടില്‍ പീഡിതര്‍ക്കുള്ള താമസാവകാശം വ്യവസ്ഥ...

തീർച്ചയായും വായിക്കുക