Home Authors Posts by മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

0 POSTS 0 COMMENTS

ശ്രീ. കെ. ജെ യേശുദാസും ഗുരുവായൂരമ്പലവും

ഒരു വ്യക്തിക്ക് മത പ്രചരണ്‍ബ്ബം നടത്താനും മത സ്വീകാരം ചെയ്യാനും ഉള്ള മൗലിക അവകാശം മൂന്നാമതൊരാളെ ഒരു പ്രത്യേക മതത്തിന്റെ വ്യവസ്ഥകളും പ്രകാരം പ്രവര്‍ത്തിക്കുന്നതിന് മറ്റൊരാളെ അനുവദിക്കണമെന്നു നിര്‍ബന്ധിക്കാനുള്ള കാര്യത്തില്‍ ഉള്‍പ്പെടുന്നില്ല ശ്രീ. കെ. ജെ യേശുദാസ്, ഗുരുവായൂരമ്പലത്തില്‍ കയറി ഹിന്ദുമതാചാരപ്രകാരമുള്ള ചടങ്ങുകള്‍ ആചരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തടഞ്ഞു പോകരുത് എന്ന ഉത്തരവിലേക്ക് ഗായകനില്‍ തല്പരയായ ലളിതാ വാസുദേവന്‍ കേരളാ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി...

കുടുംബപെന്‍ഷനുള്ള അര്‍ഹത

ഭാര്യ ജീവിച്ചിരിക്കെ ഒരു കേരള സര്‍ക്കരുദ്യോഗസ്ഥനും ടീച്ചറുമായിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ക്ക് മറ്റൊരു സ്ത്രീയെ കുടുംബപെന്‍ഷന്‍ സ്വീകരിക്കാന്‍ നോമിനിയായി എഴുതിക്കൊടുക്കാന്‍ സര്‍വീസ് ചട്ടം അനുവദിക്കുന്നില്ല. ഹര്‍ജിക്കാരി പെന്‍ഷന്‍ പറ്റിയ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പത്നിയാണ്. കൃഷ്നന്‍ നമ്പ്യാര്‍ 2008-ല്‍ മരിച്ചു. ഹര്‍ജിക്കാരിയുടെ സങ്കടം താന്‍ ഭാര്യയായിരിക്കെ കുടുംബപെന്‍ഷന്‍ കിട്ടുന്നില്ല എന്നതാണ്. അതിനു കാരണമായി പറയുന്നത് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോമിനിയായി പെന്‍ഷന്‍ പേപ്പറില്‍ എഴുതിക്കൊടുത്തിരുന്നു...

ശാസ്ത്രസമ്മിതിയില്ലാതെ മന്ത്രോച്ചാരണം രോഗ ശുശ്രൂഷക്ക് ഉപയോഗിച്ചു പോകരുത്.

നാമജപം നടത്തി ഒരാള്‍ക്ക് മറ്റൊരാളുടെ ദീനം പൊറുപ്പിക്കുന്നതില്‍ നിന്നും പിന്മാറിക്കൊള്ളണം എന്നുള്ള കോടതിയുത്തരവ് ഒരു ന്യായാധിഷ്ഠിതവും ഭരണഘടനാനുസൃതവുമായ ഉത്തരവാണ്. ഹഫ്സത്ത് ബീവിയുടെ കേസില്‍ ഈ നിയമപ്രശ്നമാണ് പരിഗണിക്കപ്പെട്ടത്. മന്ത്രോച്ചാരണം കൊണ്ട് രോഗശാന്തി വരുത്തിക്കൊള്ളാം എന്നതിനും ശാസ്ത്രസമ്മതിയില്ലാത്തിടത്തോളം അത് തുടര്‍ന്നു പോകരുത് എന്ന് ഹൈക്കോടതി ഉത്തരവ് ഒരു ന്യായാധിഷ്ഠിത വിധിയായതിനാല്‍ ഭാരത ഭരണഘടനാനുസൃതമാണ്. ഭരണഘടനയുടെ 19 -ആം അനുച്ഛേദപ്രകാരം പ്രാര്‍ത്ഥിക്കാനും ഒരാളുടെ മതവിശ്വാസം പ്രചരിപ്പിക്കാനും ഒരു സമാധാനപരമായ ഭക്തക്കൂട്ടായ്മയിലായാലും അപ്രകാരം...

വിലയാധാരം ഇവ അതെഴുതിയ ആളിന് ഒറ്റക്ക് റദ്ദാധാരമെഴുതി ഭൂമി വീണ്ടെടുക്കാന്‍ ഇനി സാധിക്കുകയില്ല

നോബിള്‍ ജോണിന്റെ അമ്മാവനാണ്. 1996 -ല്‍ ഒരു വിലയാധാരം എഴുതി രജിസ്ട്രാക്കി വസ്തുക്കള്‍ വാദിക്ക് നല്‍കിയത് .2009 - ല്‍ പതിമൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം 1996 ലെ ആ വിലയാധാരം റദ്ദാക്കിക്കൊണ്ട് ഒരു റദ്ദാധാരം എഴുതി രജിസ്ട്രാക്കി. വിലയര്‍ത്ഥം മുഴുവന്‍ നല്‍കിയില്ലെന്നാണ് റദ്ദാധാരത്തിനു കാരണം കാണിച്ചത്. ആ വിലയാധാരത്തിലാകട്ടെ , മുഴുവന്‍ വിലയര്‍ത്ഥവും കിട്ടി എന്ന് എഴുതിയിരിക്കുന്നു. കേസില്‍ ഉന്നയിക്കുന്ന വാദം , ആ റദ്ദാധാരം രജിസ്റ്റര്‍ ചെയ്യാന്‍...

വില്‍പത്രം എഴുതൂ: അപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒരാളുടെ ഭൂസ്വത്തും , കട്ടില്‍, തൂക്കുവിളക്ക് മുതലായ ജംഗമസാധനങ്ങളും തന്റെ മരണശേഷം ആര്‍ക്കൊക്കെ ഉതകി കിട്ടണം എന്നുള്ള ഒരു ചിന്ത എപ്പോഴും ഒരു വൃദ്ധമനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അവ ഇന്നാര്‍ക്ക് അടങ്ങിക്കിട്ടണം എന്നുള്ള ആഗ്രഹസാഫല്യത്തിന് എളുപ്പം ചെയ്യാവുന്നതും നിയമപ്രാബല്യമുള്ളതുമായ രേഖയാണ് അവയുടെ ഉടമസ്ഥനെഴുതിവയ്ക്കുന്ന വില്‍പത്രം. വില്‍പത്രം എഴുതുന്നയാളിന് ശാരീരികമായ കെല്‍പുണ്ടെങ്കില്‍ സ്വന്തം കൈപടയിലെഴുതുന്നതാണ് ഉത്തമം. തനിയെ എഴുതുവാന്‍ പ്രയാസമാണങ്കില്‍ ആരോടെങ്കിലും പറഞ്ഞ് ഏര്‍പ്പാടാക്കി അവരെക്കൊണ്ട് വെള്ളക്കടലാസില്‍...

ദാമ്പത്യ ജീവിതാവകാശം നടപ്പാക്കണം

രാജേഷും ഷീലയും വിവാഹിതരായി. ഹിന്ദു മതാചാരപ്രകാരമാണ് അവരുടെ കല്യാണം 2000 മാണ്ട് നടത്തിയത്. ആദ്യ നാളുകളില്‍ തന്നെ അവരുടെ ഗാര്‍ഹിക ജീവിതം ഒരു തല്ലിപ്പൊളി ഏര്‍പ്പാടായിരുന്നു. മധുവിധു നാളില്‍ അവര്‍ നാടു ചുറ്റി സഞ്ചാരത്തിനും കാഴ്ചകള്‍ കാണുന്നതിനുമായി പുറപ്പെട്ടു. മടങ്ങി വന്ന ശേഷം രാജേഷ് അയാളുടെ ജോലി സ്ഥലമായ മുംബയിലേക്ക് പോയി. അത് അവരുടെ വിവാഹം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞപ്പോളായിരുന്നു. രാജേഷിന്റെ അമ്മ...

പരസ്പര സമ്മതത്തില്‍ വിവാഹമോചനം നേടുന്നതിന് എളുപ്പവഴി

ഭര്‍ത്താവിന്റേയും ഭാര്യയുടേയും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി കുടുംബക്കോടതിയില്‍ ബോധിപ്പിക്കുന്നത് പതിവിന്‍ പടി ഇരുവരുടേയും സാന്നിധ്യം കോടതിയില്‍ നിശ്ചയമായും ഉണ്ടായിരിക്കണം എന്നു നിര്‍ബന്ധിക്കാവുന്നതല്ല. കോടതിയില്‍ നേരിട്ടു ഹാജറായി നല്‍കുന്ന മൊഴിക്കു പകരം 50 രൂപ കോര്‍ട്ടു ഫീസ് മുദ്രപതിച്ച് കോടതിയില്‍ ബോധിപ്പിക്കുന്ന വിവാഹമോചനകേസ്സിനോടൊപ്പം ആദ്യം ബോധിപ്പിക്കുന്ന സത്യവാങ് മൂലം മതിയാകും. വിവാഹമോചനത്തിനു ഇരുവര്‍ക്കും ചേര്‍ന്നു കേസ്സ് കൊടുത്തശേഷം 6 മാസം ഹര്‍ജിക്കാര്‍ ഉത്തരവിനു കാത്തിരിക്കണം എന്ന മെനക്കേട് വേണ്ടെന്നു...

നോമിനിയുടെ അവകാശം

സമ്പൂര്‍ണ്ണവും സാര്‍വ്വലൌകികവുമായ സൗന്ദര്യാസ്വാദനം, നമ്മുടെ മുഴുവന്‍ ജീവിതകാലവും തികച്ചും സുന്ദരമാക്കിത്തീര്‍ക്കുക , എന്നതൊരു നല്ല വ്യക്തിയുടേയും നല്ല സമൂഹത്തിന്റേയും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരവശ്യസ്വഭാവമാണ്. ഓരോ വനത്തിലേക്കും ആര്‍ട്ട് ഗ്യാലറികള്‍ കൊണ്ടു വരിക എന്നത് ആശാസ്യമല്ല. ആസന്നമരണം മുന്‍ അവകാശികളെ വ്യവസ്ഥചെയ്തു വെയ്ക്കാവുന്നതാണ്. അപ്രകാരമുള്ള തുക ഒരു ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിച്ച് നോമിനിയെ എഴുതി വച്ച് പണത്തിന്റെ പിന്തുടര്‍ച്ചാവകാശം വ്യവസ്ഥ ചെയ്തു വെയ്ക്കുന്നതും ഒരു ഇഷ്ടദാനമാണ്. നോമിനിക്ക് ആ...

അദാലത്ത് നടപടി ആര്‍ക്കും എന്തിനും പരിഹാരം കിട്ടും.

സാമാന്യ ജനങ്ങളുടെ ബോധവത്ക്കരണത്തിന്റെ ഫലമായി നിലവിലുള്ള കേടതികളില്‍ ഒത്തിരി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താമസിച്ചു കിട്ടുന്ന നീതി ദു:ഖ ഹേതുവാകുന്നു . അതൊഴിവാക്കാനായി 1998 ലെ നിയമസഹായ കമ്മറ്റി റഗുലേഷന്‍ പ്രകാരം അദാലത്തുകള്‍ സംഘടിപ്പിച്ച് കേസുകളുടെ തീരുമാനം പരസ്പര രാജിയിലൂടെ ത്വരിതപെടുത്തിക്കൊണ്ടിരിക്കുന്നു. ഏതു സങ്കടം സംബന്ധിച്ചും പരിഹാരം തേടി അതത് താലൂക്ക് നിയമസഹായ കമ്മറ്റി മുമ്പാകെ , അതായത് സ്ഥലത്തെ പ്രാഥമിക കോടതിയില്‍ , പ്രി ലിറ്റിഗേഷന്‍...

കറന്റ് കമ്പി വലിക്കാന്‍ മരം മുറിച്ചാല്‍ നഷ്ടപരിഹാരവും പലിശയും കിട്ടും

കേരളീയരുടെ പൊതുവെയുള്ള ഒരു സ്വഭാവമാണ് അവരവരുടെ പേരിലുള്ളതും കരം കൊടുക്കുന്നതുമായ വസ്തുവിന്റെ നാലതിരുകളും ബന്തവസ്സ് ചെയ്യുക എന്നുള്ളത്. ചിലര്‍ അതിന് ചുറ്റുമതില്‍ കെട്ടും. മറ്റു ചിലര്‍ വേലിക്കല്ലു നാട്ടി മുള്ളുവേലി കെട്ടും. ഇതൊന്നുമല്ലെങ്കില്‍ കൈത ഒരു ലൈനിലൂടെ വെച്ചു പിടിപ്പിക്കും. സര്‍വ്വെ റൂള്‍സ് പ്രകാരം പറമ്പിന്റെ തെക്കും കിഴക്കുമുള്ള അതിരുകളാണ് പുരയിടത്തിന്റെ ഉടമക്ക് അവകാശപെട്ടത്. അവിടം കാടു പിടിച്ചു കിടന്നാല്‍ ഉടമ ആ കാടു വെട്ടി സര്‍വ്വേക്ക് അളക്കാന്‍...

തീർച്ചയായും വായിക്കുക