Home Authors Posts by മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

0 POSTS 0 COMMENTS

സമ്പൂര്‍ണവും സാര്‍വ ലൗകികവുമായ സൗന്ദര്യാസ്വാദനം

നമ്മുടെ മുഴുവന്‍ ജീവിതകാലവും തികച്ചും സുന്ദരമാക്കിത്തീര്‍ക്കുക, എന്നതൊരു നല്ല വ്യക്തിയുടെയും നല്ല സമൂഹത്തിന്റെയും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരവശ്യസ്വഭാവമാണ്. ഓരോ ഭവനത്തിലേക്കും ആര്‍ട്ട് ഗ്യാലറികള്‍ കൊണ്ടുവരിക എന്നത് ആശാസ്യമല്ല. ആസന്ന മരണം മുന്‍കൂട്ടിക്കണ്ടുകൊണ്ട് സ്വന്തം സ്വത്തുക്കള്‍ ഒരാള്‍ക്ക് ഇഷ്ടദാനയാധാരമെഴുതി അവകാശികളെ വ്യവസ്ഥ ചെയ്തുവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള തുക ഒരു ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചു നോമിനിയെ എഴുതിവച്ചു പണത്തിന്റെ പിന്‍തുടര്‍ച്ചാവകാശം വ്യവസ്ഥ ചെയ്തുവയ്ക്കുന്നതും ഒരു ഇഷ്ടദാനമാണ്. നോമിനിക്ക് ആ ക്ലിപ്ത തുക...

നിയമപ്രാബല്യമില്ലാത്ത വിവാഹത്തില്‍ പിറന്ന കുട്ടിയ്ക്ക് കുടുംബ പെന്‍ഷന്‍ അര്‍ഹതയുണ്ട്.

മരിച്ചു പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകള്‍‍ ജനിച്ചത് അസാധുവായ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയിലാണ്. എങ്കില്‍ ആ കുട്ടിക്ക് കുടുംബ പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹത ഇല്ലാതാകുമോ എന്നതാണ് പ്രശ്നം. വി. കെ വേലായുധന്‍ മട്ടന്നൂര്‍ വില്ലേജാഫീസിലെ വില്ലേജ്മാന്‍ ആയിരുന്നു. അയാള്‍ 1995-ല്‍ മരിച്ചു. അയാള്‍ പെണ്ണമ്മയെ കല്യാണം കഴിച്ചിരുന്നു . പക്ഷെ ആ ബന്ധത്തില്‍ കുട്ടികളുണ്ടായില്ല . അതുകാരണം അയാള്‍ അമ്മിണിയെ കല്യാണം കഴിച്ചു. ആ ബന്ധത്തില്‍...

മരുമകന് സംഖ്യ കൊടുത്ത ഏര്‍പ്പാട് ; കുടുംബക്കോടതി നിയമത്തിന്റെ പരിധിയില്‍ പെടും.

മകളുടെ ഭര്‍ത്താവ് ദാവൂദ് ആവശ്യപ്പെട്ട പ്രകാരം കുറെ സംഖ്യ ഭാര്യയുടെ പിതാവ് അയാള്‍‍ക്ക് കൊടുത്തു. വിവാഹബന്ധം ഇല്ലായിരുന്നുവെങ്കില്‍ ഇപ്രകാരം തുക ആവശ്യപ്പെടലോ കൊടുക്കലോ ഉണ്ടാകുമായിരുന്നില്ല. ദമ്പതികളുടെ വൈവാഹിക ജീവിതത്തിലെ സ്വരച്ചേര്‍ച്ചക്കായിട്ടാണ്, ബന്ധം പുഷ്ടിപ്പെടുത്തുന്നതിലേക്കായിട്ടാണ്, നിത്യദാന ചെലവിലേക്കായിട്ടാണ് ആവശ്യപ്പെട്ട പ്രകാരം ഭാര്യയുടെ അച്ഛന്‍ മരുമകനു പണം നല്‍കിയത്. ആ സാഹചര്യത്തില്‍ ഉന്നയിക്കപ്പെടാവുന്ന ചോദ്യം ആരാണ് പണം നല്‍കിയത് എന്നല്ല പ്രത്യുത ഭാര്യ ആ സംഖ്യ അവരുടെ അച്ഛനോടു വാങ്ങി ഭര്‍ത്താവിനു...

വിവാഹച്ചടങ്ങ് അസാധുവായാലും ഭാര്യക്ക് ചെലവിന് കിട്ടാനവകാശമുണ്ട്

ബാബു വിദേശത്ത് ജോലിയിലായിരുന്നു നാട്ടില്‍ അവധിക്കു വന്നു. വീട്ടുകാര്‍ ആലോചിച്ച് ബാബുവും ഷെലിയും തമ്മിലുള്ള വിവാഹം 13. 5. 2005 -ല്‍ നടന്നു. കുറച്ചു കാലം അവരിരുവരും ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞു കൂടി. പിന്നീട് വേറിട്ടു താമസമായി ബാബു വീണ്ടും വിദേശത്തു പോയി. മുക്ത്യാര്‍കാരനെ വച്ച് വിവാഹച്ചടങ്ങ് അസാധുവാണെന്നും നിലവില്‍ വന്നിട്ടുള്ള പ്രഖ്യാപനത്തിനായി ബാബു ഹിന്ദു വിവാഹനിയമം 12- ആം വകുപ്പു പ്രകാരം കുടുംബകോടതിയില്‍ 2006- ല്‍ കേസ് ഫയല്‍...

ഭൂമി വിലയ്ക്കു വാങ്ങാനുള്ള കരാറ് ; വിധിയും കോടതി ചെലവും.

മനോഹരന്റെ വകയായ ഭൂമി നാരായണന്‍ അതിന്റെ വിലയര്‍ഥം പരസ്പരം സമ്മതിച്ച് തനിക്കു വീടു വയ്ക്കാന്‍ വാങ്ങുന്ന തിനായി കരാര്‍ ചെയ്ത് അഡ്വാന്‍സ് സംഖ്യ നല്‍കി പരസ്പരം വില്‍പ്പന കരാറെഴുതി . നിശ്ചിത നാളിനകം ബാക്കി വിലയര്‍ഥം കൊടുത്ത് കരാറിലെ വ്യവസ്ഥപ്രകാരം ഒരു മാസത്തിനകം വിലയാധാരം എഴുതിക്കാന്‍ വിലക്കാരന്‍ നടപടി സ്വീകരിച്ചില്ല. അതിനു ഹേതു സാമ്പത്തികമായ പാളിച്ചയായിരുന്നു. അതിനൊരു കുറുക്കു വഴി കണ്ടു പിടിച്ചു. കരാര്‍ പാലിപ്പിക്കുന്നതിലേക്കു 1997 -ല്‍...

പതിവു താമസപ്പറമ്പിന്റെ വിസ്തീര്‍ണ്ണം1 ഹെക്ടറില്‍ (രണ്ടര ഏക്കര്‍)കുറവെങ്കില്‍ ഉടമയ്ക്ക് തേക്കുമരം മുറിക്കാം.

മലയാളത്തിലെ ഒരു ശൈലിയാണ് ,കാണം വിറ്റും ഓണം കൊള്ളണം.അതിന്റെ പൊരുള്‍,വിറ്റു നശിച്ചാലും ഘോഷിക്കാനുള്ളതു ഘോഷിക്കണം എന്നാണ്. കാണം എന്നാല്‍ നിലവും മറ്റും പാട്ടത്തിനേല്പിക്കുമ്പോള്‍ വസ്തു ഉടമസ്ഥന് വായ്പയായി കൊടുക്കുന്ന സംഖ്യ എന്നാണ്. കേരളത്തിലെ ഭൂമിയുടെ കൈവശാവകാശ വ്യവസ്ഥകളിലൊന്നായിരുന്നു കാണപ്പാട്ടം.ഭൂമി പാട്ടത്തിനേല്പിക്കുമ്പോള്‍ കൃഷിക്കാരന്‍ ഭൂവുടമയ്ക്ക് മുന്‍കൂറായി നല്‍കുന്ന തുകയാണത്.അത് കൊടുക്കേണ്ടത് ജന്മിക്കാണ്. കാണയാധാരം പാട്ടക്കാരന്‍ എഴുതി വസ്തു ഉടമയ്ക്കു നല്‍കും. ആ ആധാരം 12 വര്‍ഷം ഒഴികെ കാലഹരണപ്പെടും. അപ്പോള്‍...

പതിവു താമസപ്പറമ്പിന്റെ വിസ്തീര്‍ണ്ണം1 ഹെക്ടറില്‍ (രണ്ടര ഏക്കര്‍)കുറവെങ്കില്‍ ഉടമയ്ക്ക് തേക്കുമരം മുറിക്കാം.

മലയാളത്തിലെ ഒരു ശൈലിയാണ് ,കാണം വിറ്റും ഓണം കൊള്ളണം.അതിന്റെ പൊരുള്‍,വിറ്റു നശിച്ചാലും ഘോഷിക്കാനുള്ളതു ഘോഷിക്കണം എന്നാണ്. കാണം എന്നാല്‍ നിലവും മറ്റും പാട്ടത്തിനേല്പിക്കുമ്പോള്‍ വസ്തു ഉടമസ്ഥന് വായ്പയായി കൊടുക്കുന്ന സംഖ്യ എന്നാണ്. കേരളത്തിലെ ഭൂമിയുടെ കൈവശാവകാശ വ്യവസ്ഥകളിലൊന്നായിരുന്നു കാണപ്പാട്ടം.ഭൂമി പാട്ടത്തിനേല്പിക്കുമ്പോള്‍ കൃഷിക്കാരന്‍ ഭൂവുടമയ്ക്ക് മുന്‍കൂറായി നല്‍കുന്ന തുകയാണത്.അത് കൊടുക്കേണ്ടത് ജന്മിക്കാണ്. കാണയാധാരം പാട്ടക്കാരന്‍ എഴുതി വസ്തു ഉടമയ്ക്കു നല്‍കും. ആ ആധാരം 12 വര്‍ഷം ഒഴികെ കാലഹരണപ്പെടും. അപ്പോള്‍...

വാഹനാപകടം – നഷ്ടപരിഹാരത്തിനുള്ള അര്‍ഹത.

വാഹനാപകടത്തില്‍ മരിച്ചു പോകുന്ന ആളിന്റെ ഏതെങ്കിലും ഒരവകാശിക്ക് നഷ്ടപരിഹാരം കിട്ടാനായി ഹര്‍ജി ബോധിപ്പിക്കാം. അത് വാഹനാപകട നഷ്ടപരിഹാര ട്രൈബൂണലിലാണ് നല്‍കേണ്ടത്. അഡ്വേക്കേറ്റിന്റെ സേവനം അതിന് അനിവാര്യമാണ്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഒരിടത്തും പുനര്‍ വിവാഹം ചെയ്ത വിധവ മരിച്ചു പോയ ഭര്‍ത്താവിന്റെ നിയമപ്രകാരമുള്ള അവകാശിയല്ല എന്നു വ്യവസ്ഥ ചെയ്തിട്ടില്ല എന്നതു കൊണ്ട് അവര്‍ ഭര്‍ത്താവിന്റെ അവകാശിയാണ് . ഭര്‍ത്താവ് വണ്ടി മുട്ടി മരിച്ചു കഴിഞ്ഞാലുടനെ പിന്‍ തുടര്‍ച്ചാ‍വകാശം ഉത്ഭവിക്കുന്നു....

പൊതുതാല്പര്യം, ഗാര്‍ഹിക പീഡനം, പങ്കിട്ടു പാര്‍ക്കുക എന്നാലെന്ത്-

അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്.62 വയസ്സു കഴിഞ്ഞ ആളെയും ആ പദവിയിലേക്ക് നിയമിക്കാം. സാധാരണക്കാരുടെ പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്ക് അദ്ദേഹമാണ് കോടതിയെ സഹായിക്കുന്നത്. സധാരണക്കാരുടെ മൗലികവകാശം സംരക്ഷിച്ചു നിലനിര്‍ത്തുന്നതിലേക്ക്, സമൂഹത്തിലെ പാവങ്ങളുടെയും നഷ്ടപ്പെടുന്നവരുടെയും സങ്കടം പരിഹരിക്കാനായി കാലാതീത ചട്ടമായിരുന്ന സങ്കടത്തിന്റെ നിര്‍വ്വചനം കോടതി മയപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഈ ലളിതവല്‍ക്കരണമാണ് പൊതുതാല്പര്യഹര്‍ജിയുടെ ആദ്യപടവ്. രചാന്മകമായ ഉത്തരവുകളിലൂടെ ഉന്നത കോടതികള്‍ ആദരവും വിശ്വാസ്യതയും പിടിച്ചു പറ്റി. മലിനീകരണ നിവാരണവും...

അമ്പലപ്പറമ്പിലൂടെയുള്ള അയല്‍ വസ്തുവുടമയുടെ പോക്കുവരവ് ഒരവകാശമാണോ?

അമ്പലപ്പറമ്പിലെ വിട്ടുകിടക്കുന്ന സ്ഥലത്തുകൂടെ തേരാപ്പാരാ നടക്കുക എന്നത് യാതൊരവകാശവഴിയുമായിട്ടല്ലാത്തപ്പോള്‍ അതെത്ര നാളായാലും അതൊര‍വകാശം ആവുകയില്ല. തിരുവല്ലാ മുന്‍സിഫ് കോടതി മുമ്പാകെ തന്റെ പോക്കുവരവ് നടപ്പവകാശം സ്ഥാപിച്ചു കിട്ടാനായി പരമേശ്വരന്‍ പിള്ള അന്യായം ബോധിപ്പിച്ചു. അന്യായം 1-ആം നമ്പര്‍ പറമ്പിലേക്ക് 2-ആം നമ്പര്‍ അമ്പലവെളിസ്ഥലത്തു കൂടെ നടന്നു പോകുന്നത് തടയരുതെന്നായിരുന്നു വാദിയുടെ പ്രാര്‍ത്ഥന. പട്ടിക 3 ആം നമ്പര്‍ വസ്തു അമ്പലപ്പറമ്പാണ്. അവിടെ കൂടിയാണ് പോക്കുവരവ്. അന്യായ പ്രകാരം വിധിയുണ്ടായി...

തീർച്ചയായും വായിക്കുക