Home Authors Posts by മുതുകുളം സി. മാധവൻപിളള

മുതുകുളം സി. മാധവൻപിളള

0 POSTS 0 COMMENTS

കൊടുങ്കാറ്റ്‌

കടലിന്റെ നേർക്കൊരു കൊലവിളികേട്ടില്ലേ അലയാഴി കരയുന്നു നെഞ്ഞുപൊട്ടി തിരയടിച്ചെത്തുന്ന പ്രതിഷേധം കണ്ടില്ലേ മലയാളം വാവിട്ടു കേണിടുന്നു മലയാകെ നമ്മളിടിച്ചുനിരത്തീട്ടു നദിയാകെ നഞ്ഞുകലക്കിയില്ലേ? മരമാകെ നമ്മൾ മുറിച്ചുകളഞ്ഞിട്ടു കരയാകെ മരുഭൂമിയാക്കിയില്ലേ? നദിയില്ല കാടില്ല മലയില്ലിനിമേലിൽ കടലോരം കാക്കുന്ന മണലുമില്ല! കടലമ്മ തൃക്കുന്നപ്പുഴയോടു സങ്കടം അറിയിച്ചിടുന്നതറിഞ്ഞതില്ലേ? കരയും കടലും കരയുന്നിതാ ദുഃഖം കരകാണാക്കടലായിത്തിര തല്ലുന്നു കരിമണൽ വാരിത്തിന്നലറുന്ന ഭൂതങ്ങൾ- ക്കിടിവാളായ്‌ ജനരോഷമുയരുന്നുണ്ടേ കരയെ വിഴുങ്ങുവാൻ വാപിളർന്നെത്തുന്ന ദുരമൂത്ത...

തത്ത്വമസി

അന്യനെ നിന്നെപ്പോലെ സ്‌നേഹിക്കാനുപാധിയായ്‌ നിന്നുടെ മതത്തിലേ- ക്കന്യനെ ക്ഷണിക്കയോ! മതത്തെ മറക്കുമ്പൊ- ഴല്ലയോ ‘ഞാൻ’ ‘നീ’യെന്ന മതഭേദം പോയ്‌ ‘തത്ത്വമസി’യെന്നറിയുന്നു? ...

എഴുത്തിന്റെ അച്ഛനെ വെറുതെ വിടണം

കുപ്രസിദ്ധമായ എഴുത്തച്ഛൻ പുരസ്‌കാര വിവാദത്തിൽ ഡോ. ടി.കെ.രവീന്ദ്രൻ ഇടപെടുന്നത്‌ ശക്തമായൊരു ചോദ്യത്തോടെയാണ്‌-‘ദാനം സൽപാത്രത്തിലോ?’ -മാതൃഭൂമി വാരാന്ത്യം-2002 ഡിസം.29. ലേഖനവും ശക്തമാണ്‌. പക്ഷേ, രണ്ടുവാക്യങ്ങളോടൊരു വിയോജനക്കുറിപ്പ്‌. ഒന്ന്‌ഃ ‘സഭ്യതയുടെ അതിരുകടന്ന ഒരു പ്രയോഗവും എഴുത്തച്ഛന്റെ ശൃംഗാരവർണ്ണനകളിൽ കാണപ്പെടാറില്ല.’ രണ്ട്‌ ‘കമലാസുറയ്യയുടെ കൃതികൾ വിശ്വോത്തരങ്ങളെന്നു പറയുന്നതവർ ’എന്റെ കഥ‘ സ്വന്തം പെൺമക്കൾക്കും സഹോദരിമാർക്കും ശുപാർശചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല’. എന്റെ പ്രതികരണം ചെറിയൊരു കഥയിലൊതുക്കാം (ചെറുകഥയല്ല). ഞങ്ങളുടെ കുഗ്രാമത്തിൽ പരമേശ്വരനാശാനെന്നൊരു...

കവിത്രയവും മൂന്നു തമ്പുരാക്കന്മാരും പിന്നെ എഴുത്തച്ഛനും

അന്നൊക്കെ ഞങ്ങളുടെ മുൻഷിസാർ പറയുമായിരുന്നു-‘എഴുത്തച്ഛന്റെഗാന്ധാരീവിലാപം എത്ര മനോഹരം!’ പില്‌ക്കാലത്ത്‌ ഓർത്തോർത്ത്‌ ചിരിച്ചിട്ടുണ്ട്‌-മനോഹരമായി കരയുന്നതെങ്ങനെയെന്നു പിടികിട്ടാതെ. എങ്കിലും, ക്രമേണ ഗ്രഹിക്കാൻ കഴിഞ്ഞു-എഴുത്തച്ഛന്റെ കവിതയിൽ യുദ്ധവും മരണവും വിലാപവും ഭ്രാതൃഹത്യയും എല്ലാം മനോഹരമായേ വരൂ എന്ന സത്യം. യുദ്ധകാണ്ഡത്തിൽ തുഞ്ചത്തെഴുത്തച്ഛൻ ശാരികപ്പൈതലിനോടു പാടാൻ പറയുന്നതിങ്ങനെയാണ്‌ഃ ‘ശാരികപ്പൈതലേ ചൊല്ലു ചൊല്ലിന്നിയും ചാരുരാമായണയുദ്ധം മനോഹരം.’ സ്‌ത്രീപർവത്തിൽ ഗാന്ധാരി പറയുന്നുഃ ...

തീർച്ചയായും വായിക്കുക