മ്യൂസ് മേരി
മഴക്കപ്പുറവും ഇപ്പുറവും
മഴകള്‍ പിറവിയുടെ സമയം മുതല്‍ക്കെയുള്ള കൂട്ടുകാരാണ്. ഒരു വേനല്‍ മഴയുടെ അന്തരീക്ഷത്തിലേക്കാണ് ഞാന്‍ ജനിച്ചു വീണത് എന്ന് മമ്മി പറയാറുണ്ട്. ഒപ്പം ഒരു കമന്റും വീഴും ; ചിലപ്പോള്‍ ദേഷ്യത്തില്‍ മറ്റു ചിലപ്പോള്‍ പരിഹാസത്തില്‍. ‘’ വേനലിന്റെ നടുമുറീല്‍ ഇടീം വെട്ടി മഴപെയ്ത നേരത്തല്ലേ ഉണ്ടായത് പിന്നെങ്ങിനെയാ ശരിയാകുന്നേ’‘ പറഞ്ഞാ അനുസരിക്കായ്കയുടെ എന്തെങ്കിലും പെരുമാറ്റം കാണുമ്പോള്‍ കുഞ്ഞുനാളില്‍ പറയുന്ന വാക്കുകളായിരുന്നു ഇവ. അതേ കുംഭമാസത്തിന്റെ ഒടുവില്‍ വേനലില്‍...
മരണത്തിനുമപ്പുറം
മലമുകളിലെ വീട്ടിൽ തനിച്ചായിരിക്കുക വീട്ടാനാകാത്ത കടം പോലെ കൂടെപ്പോരുന്ന ചുംബനങ്ങളിലുള്ള ചുരുണ്ടുകൂടലാണ്. മലമുകളിലെ വീട്ടിൽ തനിച്ചായിരിക്കുക നഗ്നമായ മരവും നാണമില്ലാതെ പുണരുന്ന മഞ്ഞും ചുവരുവീണ ശരീരവും ചുറ്റിത്തീർന്ന നൂൽപ്പന്തുപോലെ ഒന്നിലൊന്നായി അടങ്ങിയൊതുങ്ങിയ ദിവസങ്ങളാണ് മലമുകളിലെ വീട്ടിൽ തനിച്ചായിട്ടും ഞാൻ വാതിലടയ്‌ക്കുന്നില്ല ഇരുളുകുഴഞ്ഞ വഴിയിലൂടെ തണുത്ത ശരീരത്തിലേയ്‌ക്ക് നീ വരാതിരിക്കില്ല. ...