Home Authors Posts by മുരളീധരൻ ആനാപ്പുഴ

മുരളീധരൻ ആനാപ്പുഴ

0 POSTS 0 COMMENTS
അക്ഷരച്ചെപ്പ്‌, ഒറ്റയിരട്ട, മാന്ത്രികവടി, രാമുവും രാക്ഷസനും, നാടൻ ക്രിക്കറ്റ്‌ എന്നിവയാണ്‌ പ്രസിദ്ധീകൃതങ്ങളായ മറ്റു ബാലസാഹിത്യകൃതികൾ. കുട്ടികൾക്കുളള ലേബർ ഇന്ത്യയിൽ ‘ചിന്നു എന്ന കൊച്ചുനോവൽ പ്രസിദ്ധീകരിച്ചുവരുന്നു. സാമൂഹ്യസാംസ്‌കാരികപ്രവർത്തകനായ സ്‌കൂളദ്ധ്യാപകന്‌ നൽകുന്ന തൃശൂർ സഹൃദയവേദി അവാർഡ്‌, അദ്ധ്യാപക കലാസാഹിത്യവേദിയുടെ ’അദ്ധ്യാപക പ്രതിഭ‘ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. കൊടുങ്ങല്ലൂർ പാലിയംതുരുത്ത്‌ വിദ്യാർത്ഥദായിനി യു.പി. സ്‌കൂളിൽ 34 വർഷമായി ഹെഡ്‌മാസ്‌റ്റരായി ജോലിചെയ്‌തുവരുന്നു. ആകാശവാണിയുടെ തൃശൂർ, കൊച്ചി, കോഴിക്കോട്‌ നിലയങ്ങളിലൂടെ കുട്ടിക്കഥകളും കുട്ടിക്കവിതകളും നിരവധി തവണ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരം ദൂരദർശൻ ’കഥയും കവിതയുമായി ഇത്തിരിനേരം‘ എന്ന പ്രോഗ്രാം കുട്ടികളുടെ പരിപാടിയിൽ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. വിലാസംഃ മിത്രാലയം, കോട്ടപ്പുറം വഴി, കൊടുങ്ങല്ലൂർ, തൃശൂർ Address: Phone: 0488 805667 Post Code: 680667

സൂര്യേടനിയൻ

ഭംഗിയായി പെയിന്റടിച്ച മതിൽ. കാവൽക്കാരനില്ലാത്ത ഗേറ്റ്‌ കടന്ന്‌ അകത്തേക്ക്‌ കയറിയപ്പോൾ ഇരുവശങ്ങളിലുമുളള കെട്ടിടങ്ങൾക്ക്‌ താഴെ ചോരപ്പൂക്കൾ വിതറിയപോലെ മുറുക്കിത്തുപ്പിയതിന്റെ പാടുകൾ. അങ്ങിങ്ങ്‌ ചിതറിക്കിടക്കുന്ന പഴന്തുണിത്തുണ്ടുകൾ. ശുചിത്വത്തിന്റെ ബാലപാഠമറിയാത്ത സർക്കാർ ആശുപത്രി! ...

മേടപ്പുലരി

കരിമഷിയെഴുതിയ കണ്ണാൽ വാനം കനിവൊടു താഴെ നോക്കുന്നു. “വേനലിലൊരു കുളിർമഴയായി വേഗം വരുവേൻ മാളോരേ!” കിങ്ങിണി കെട്ടിയാടിപ്പാടും കൊന്നകളൊപ്പം ചൊല്ലുന്നുഃ “മേടപ്പുലരിയണഞ്ഞീടട്ടെ കണികാണാൻ നൽപ്പൂക്കൾ തരാം.” കാറ്റത്തിളകും ചില്ലകളൊന്നിൽ പാറിയിരുന്നു വിഷുപ്പക്ഷി പാടുകയാണീയുണർത്തുഗാനം “വിത്തും കൈക്കോട്ടും... വിത്തും കൈക്കോട്ടും!” ...

നന്മയ്‌ക്കായി

മഞ്ഞിൻകണങ്ങളിൽ തിങ്ങും കുളുർമ്മയായ്‌ കുഞ്ഞിന്റെ പുഞ്ചിരിപ്പാലിൻ മധുരമായ്‌ അമ്മതൻ നെഞ്ചിലൂറീടുന്ന സ്‌നേഹമായ്‌ എന്നും മനസ്സിൽ വിളങ്ങണേ ദൈവമേ! പൂവിൽ, ചെടിയിൽ, മരങ്ങളിൽ, ജീവന്റെ- യോരോ തുടിപ്പിലും, ഓരോ അണുവിലും എങ്ങും തുളുമ്പുന്ന ചൈതന്യ ഭാവമേ, മന്നിതിൽ നന്മകൾ ചെയ്‌വാൻ തുണയ്‌ക്കണേ! ...

കുട്ടിയും മേഘവും

കുട്ടി ഃ കറുമ്പിപ്പെണ്ണേ, കുറുമ്പിപ്പെണ്ണേ, നിൻ പണിയെന്താണ്‌? മേഘം ഃ തെളിഞ്ഞമാനത്തു കറുത്തചായം പുരട്ടലാണെന്റെ പണി! കുട്ടി ഃ കറുമ്പിപ്പെണ്ണേ, കുറുമ്പിപ്പെണ്ണേ, ...

ഒഴിവുകാലം

മാമ്പഴം പൊഴിയുന്ന കാലം, മാഞ്ചോട്ടിൽ കളിവീടുയരുന്ന കാലം. മാവിന്റെയുളളം കുളിരുന്ന പോലുളള പാട്ടുകളുയരുന്ന കാലം! അച്ഛനുമമ്മയുമായ്‌ കളിച്ചോർ, ഞങ്ങൾ കഞ്ഞിയും കറിയുമൊരുക്കി വെച്ചോർ; ഒരു മാങ്ങ വീണപ്പോളോടിയടുത്തപ്പോൾ കടിപിടികൂടിയൊരൊഴിവുകാലം! ...

ആര്‌

സത്യത്തിന്നൊളിയിലഹിംസതൻവാളേന്തി ധർമ്മത്തിൻ പടിയേറി വന്നതാര്‌? അടിമത്തച്ചങ്ങല പൊട്ടിച്ചെറിയുവാൻ അണിചേർത്തുനമ്മെ നയിച്ചതാര്‌? ചുടുചോരചിന്തുവോർക്കിടയിലും, പതറാതെ- യേകനായെത്തിത്തടഞ്ഞതാര്‌? തലമുറ കൈമാറും സന്ദേശമായിത്തൻ ജീവിതപ്പാത തെളിച്ചതാര്‌? ഒരുമയെപ്പെരുമയായ്‌ക്കരുതും ജനതതി- യ്‌ക്കരുമയാം ബാപ്പുജി തന്നെയല്ലേ! ...

മിന്നാമിനുങ്ങേ

മിന്നാമിനുങ്ങേ, മിന്നാമിനുങ്ങേ, പൊന്നുരുക്കീടുകയാണോ നീ? മാലപണിയുവാൻ കൂരിരുട്ടിൽ മാവിൻചുവട്ടിലോ ചെന്നിരിപ്പൂ! മിന്നുന്നമുത്തുമായ്‌ പൊന്നിന്റെനൂലുമായ്‌ ചങ്ങാതിമാരൊക്കെയെത്തിയല്ലോ. പാതിരാവായാലും തീരുകില്ലേ പണി, പാതിമയക്കത്തിൽ വീഴുകയില്ലേ? കുട്ടന്റെ കാര്യം എട്ടും പൊട്ടും തിരിയാക്കുട്ടൻ കൊട്ടയിലമ്പതു മുട്ടേം കേറ്റി മൊട്ടത്തലയിൽ കൊട്ടയുമായി കെട്ടും മട്ടും കണ്ടുമയങ്ങി തൊട്ടീം വട്ടീം കെട്ടിയെടുത്ത കിട്ടൻ ചേട്ടൻ മുട്ടിയപാടെ മുട്ടേം പോയി, കൊട്ടേം പോയി മൊട്ടത്തലയതു പൊട്ടീം പോയി! ...

കുട്ടന്റെ കാര്യം

എട്ടും പൊട്ടും തിരിയാക്കുട്ടൻ കൊട്ടയിലമ്പതു മുട്ടേം കേറ്റി മൊട്ടത്തലയിൽ കൊട്ടയുമായി കെട്ടും മട്ടും കണ്ടുമയങ്ങി തൊട്ടീം വട്ടീം കെട്ടിയെടുത്ത കിട്ടൻ ചേട്ടൻ മുട്ടിയപാടെ മുട്ടേം പോയി, കൊട്ടേം പോയി മൊട്ടത്തലയതു പൊട്ടീം പോയി! ...

അമ്മിണി

അമ്മിണിയിമ്മിണി വായാടി അമ്മയ്‌ക്കവളൊരു ചങ്ങാതി! അമ്മൂമ്മക്കഥകൾ കേൾക്കാനായ്‌ ഉമ്മ തരാമെന്നു ചൊല്ലുന്നു. അമ്മാവന്നൊപ്പം നടക്കുന്നു അമ്മായിയൊത്തവൾ കൊഞ്ചുന്നു. അമ്മായിക്കമ്മായിയമ്മയുണ്ടോ, കൂമ്മിയടിച്ചു കളിച്ചീടുമോ? അമ്മായിയുണ്ണീടെയമ്മയല്ലേ, മമ്മിയെന്നെന്തേ വിളിച്ചിടുന്നൂ? അമ്മയും മമ്മിയുമൊന്നാണോ ഇമ്മട്ടിലായിരം ചോദ്യങ്ങൾ! പുത്തനറിവുകളെത്തിടുമ്പോൾ പുഞ്ചിരിപ്പൂക്കൾ വിടരുന്നു. പൂക്കളുമൊത്തവളാടുന്നു പൂത്തുമ്പി പോലവൾ പാറുന്നു. അമ്മിണിയിമ്മിണി വായാടി അമ്മയ്‌ക്കവളൊരു ചങ്ങാതി! ...

അംഗീകാരം

നല്ല ഈണത്തിൽ നാരായണൻ മാഷ്‌ കവിത ചൊല്ലി അവസാനിപ്പിച്ചു. കുട്ടികൾ കാതോർത്തിരുന്നു. “എല്ലാവരും മൗനമായി കവിത ഒരു പ്രാവശ്യം വായിച്ചേ.” മാഷ്‌ പറഞ്ഞു. കുട്ടികൾ മൗനവായനയിലാണ്‌. പെട്ടെന്ന്‌ ഷൈമോൻ ചാടിയെണീറ്റ്‌ ഒരു ചോദ്യം; “ മാഷേ, മാഷ്‌ക്ക്‌ ഒരു മകനില്ലേ” “ഉണ്ട്‌. എന്താ കാര്യം?” ഇതെന്തു ചോദ്യമെന്ന മട്ടിലായിരുന്നു മാഷ്‌. “ആ ചേട്ടൻ നന്നായി ബൈക്കോടിക്കും. ...

തീർച്ചയായും വായിക്കുക