Home Authors Posts by മുരളി മലപ്പുറം

മുരളി മലപ്പുറം

0 POSTS 0 COMMENTS

എസ്‌. സജീവ്‌കുമാർ രചിച്ച ദൈവത്തിന്റെ വായിക്കപ്പെടാത്ത പാവനമായ ഒരു പുസ്‌തകം

ഒരു പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയർ സെന്ററിലെത്തിക്കപ്പെട്ട, മരണം ഉറപ്പായ കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെയുള്ള സഞ്ചാരമാണ്‌ എസ്‌. സജീവ്‌കുമാറിന്റെ ഈ നോവൽ. ഈ കഥാപാത്രങ്ങളിൽ നിസ്സഹായമായ കരച്ചിലില്ല. അസാധാരണമായ ഒരു ദാർഢ്യം സുക്ഷിക്കാൻ ഇവർ ശ്രമിക്കുന്നു. ബേക്കർ, സ്‌മിത തുടങ്ങി മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ വ്യത്യസ്തതയുള്ള വായനാക്ഷമമായ ആഖ്യാനം. പ്രസാഃ കറന്റ്‌ തൃശൂർ വിലഃ 45 രൂ ...

റഹ്‌മാൻ പി.തിരുനെല്ലൂർ രചിച്ച ചതുരങ്ങൾക്കപ്പുറം

സമ്പന്ന ജീവിതത്തിന്റെ ശൈഥില്യങ്ങൾക്കിടയിൽ തനിക്കു നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന അച്‌ഛനെയും അമ്മയെയും തിരിച്ചുപിടിക്കാൻ ഡോൺ എന്ന വിദ്യാർത്ഥി നടത്തുന്ന ശ്രമമാണ്‌ ഈ നോവലിന്റെ പ്രമേയം. മലയാള നോവലിൽ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാവങ്ങളെ തിരിച്ചുപിടിക്കാൻ റഹ്‌മാൻ നടത്തുന്ന ശ്രമം ശ്രദ്ധേയമാണ്‌. വായനക്കാരനെ പരീക്ഷിക്കാതെ ലളിതസുന്ദരമായ ശൈലിയിൽ റഹ്‌മാൻ മനുഷ്യസങ്കടങ്ങളെക്കുറിച്ച്‌ തനിക്കു പറയാനുളളത്‌ പറയുന്നു. പ്രസാഃ പ്രതീക്ഷ പബ്ലിക്കേഷൻസ്‌. വില ഃ 75 രൂ. ...

ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച തനിച്ചല്ല

നിസ്സഹായന്റെ ദുരന്തക്കാഴ്‌ചകളും പ്രണയവും സംഗീതവുമെല്ലാം ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകളിലുണ്ട്‌. പദങ്ങളുടെ ധാരാളിത്തം കവിതയുടെ ആശയങ്ങളിൽ പലപ്പോഴും വൈരുദ്ധ്യങ്ങൾ നിറയ്‌ക്കുന്നുണ്ട്‌. സിനിമാഗാനങ്ങളിലെ അർത്ഥശൂന്യപദങ്ങളിൽനിന്ന്‌ ഗിരീഷ്‌ മോചിതനാവേണ്ടതുണ്ട്‌. എങ്കിലും ഇദ്ദേഹം ഇനിയും കവിതകളെഴുതണം എന്നു തോന്നിപ്പിക്കുന്ന ചില രചനകളെങ്കിലും ‘തനിച്ചല്ല’ എന്ന ഈ സമാഹാരത്തിലുണ്ട്‌. ‘ഹൃദയം കടഞ്ഞെടുത്ത്‌’, ‘അപരാഹ്നം’, ‘ശ്രദ്ധാഞ്ഞ്‌ജലി’ തുടങ്ങിയവ. വിജയലക്ഷ്‌മിയുടെ അവതാരിക. പ്രസാഃ പാപ്പിയോൺ. വില ഃ 35 രൂ. ...

രാജലക്ഷ്‌മി രചിച്ച പറഞ്ഞില്ല നിന്നോട്‌

നോവിക്കുന്ന അനുഭവങ്ങളുടെ അമർന്നു കത്തുന്ന കവിതകളിൽ പ്രതീക്ഷയുടെ, സ്വപ്‌നങ്ങളുടെ വെളിച്ചവുമുണ്ട്‌. 34 കവിതകളടങ്ങിയ ഈ സമാഹാരത്തിലെ പണതീർന്ന വീട്‌, പക, ഏകലവ്യൻ, പറഞ്ഞില്ല നിന്നോട്‌ എന്നീ കവിതകളിലൂടെ മലയാള കവിതയിൽ ശക്തമായ സാന്നിദ്ധ്യമായി രാജലക്ഷ്‌മി മാറുന്നു. പ്രസാഃ കറന്റ്‌ കോട്ടയം, വില ഃ 40 രൂ. ...

എൻ.എം.നൂലേലി എഡിറ്റു ചെയ്‌ത ‘കഥയമമ’

പുതിയ കഥാകൃത്തുക്കളെ കണ്ടെത്തുന്നതിനുളള എളിയ ശ്രമമാണ്‌ ഈ കഥാ സമാഹാരം. 23 കഥകളെ സുഹൃദ്‌സംഗമം, സമ്മാനിതം, കണ്ടെത്തൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിത്തിരിച്ചിരിക്കുന്നു. ഭാവന അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ കഥാമത്സരത്തിലും 45-​‍ാമത്‌ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലും സമ്മാനിതമായ കഥകൾ ഇതിലുണ്ട്‌. പി.എം.ദിവാകരൻ, ഇന്ദുബാല, വിശ്വൻ പടനിലം എന്നിവരുടെ കഥകൾ ശ്രദ്ധേയമാണ്‌. ...

ഹൃഷികേശൻ പി.ബി. രചിച്ച കണ്ണാടിപ്പുഴ

വ്യാഖ്യാനതന്ത്രങ്ങൾ കൊണ്ട്‌ മുറിവേല്‌പിക്കാനാവാത്ത സുതാര്യതയും ഊർജ്ജസ്വലതയും ഹൃഷികേശന്റെ കവിതകൾക്കുണ്ട്‌. സാംസ്‌കാരിക ജീർണ്ണതയിൽ നിലാവും സ്വപ്‌നങ്ങളും കൊഴിഞ്ഞു വീഴുന്നതു കണ്ടു വേദനിക്കുന്ന കവി ‘നരകപ്പാടത്തിന്റെ വരമ്പത്തൊരു തുളളിയമൃതിൻ മുക്കൂറ്റിപ്പൂ’വിനെ കണ്ടെത്തുന്നുണ്ട്‌. ആനുകാലികങ്ങളിൽ വന്ന 28 കവിതകളുടെ സമാഹാരമായ കണ്ണാടിപ്പുഴ. മലയാള കവിതയിൽ ഹൃഷികേശനുളള ശ്രദ്ധേയമായ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്‌. വിതഃ നാഷണൽ ബുക്‌ സ്‌റ്റാൾ വില ഃ 21 രൂ. ...

എൻ.എം.മുഹമ്മദലി രചിച്ച പരവതാനികൾ വിൽക്കുന്നവർ

അന്വേഷകനെ മഥിക്കുന്ന ചിന്തകളാണ്‌ എൻ.എം.മുഹമ്മദലിയുടെ ഈ കഥാസമാഹാരത്തിന്റെ ഉൾക്കാമ്പ്‌. അയഥാർത്ഥമായ ഒരു ലോകം തേടിയല്ല അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത്‌; മറിച്ച്‌ ഇന്ത്യനവസ്ഥയുടെ പിന്നിലെ യാഥാർത്ഥ്യം തേടിയാണ്‌. ഈ സമാഹാരത്തിലെ പതിനാലാമത്തെ എപ്പിസോഡ്‌, വീണ്ടും കണ്ടുമുട്ടിയപ്പോൾ, രാഹുർദശ, രാധയുടെ പുതിയ വളകൾ തുടങ്ങിയ കഥകളെല്ലാം ശ്രദ്ധേയങ്ങളാണ്‌. പ്രസാഃ പെൻ ബുക്‌സ്‌ വില ഃ 40 രൂപ. ...

ടി.കെ ശങ്കരനാരായണൻ രചിച്ച നക്ഷത്രപ്രമാണങ്ങൾ

ജ്യോതിഷം മുഖ്യപ്രമേയമായി വരുന്ന കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെയും വിഹ്വലതയുടെയും ആവിഷ്‌ക്കാരമാണ്‌ ജ്യോതിഷം. അതിൽ യുക്തിക്കെന്തടിസ്ഥാനം? അതുകൊണ്ടുതന്നെയാവണം കഥാകൃത്ത്‌ ജ്യോതിഷത്തെ സ്വീകരിക്കുകയാണോ നിരാകരിക്കുകയാണോ വേണ്ടത്‌ എന്നുറപ്പിക്കാത്തത്‌. വായനാക്ഷമമായ ആർജ്ജവമുള്ള ശൈലി. പെനിസുല, കൃഷ്ണസർപ്പങ്ങൾ, ജാതകവശാൽ എന്നീ കഥകൾ ശ്രദ്ധേയം. പ്രസാഃ സൊർബ വില ഃ 45രൂ. ...

മോഹനകൃഷ്ണൻ കാലടി രചിച്ച മഴപ്പൊട്ടൻ

രൂപത്തിലോ കാഴ്‌ചയിലോ ഭാവത്തിലോ തന്റേതുമാത്രമായ ഒരു സ്വത്വം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നവരാണ്‌ പുതു നിരക്കവികളിൽ പലരും. ആരുടേതെന്നു വേർതിരിച്ചെടുക്കാനാവാത്ത ചെറിയ ഒറ്റയൊറ്റക്കവിതകൾ. മിനിക്കഥയും കവിതയും തമ്മിലുള്ള അതിർവരമ്പ്‌ മാഞ്ഞുപോകുന്നവ. ഇവരിൽ അല്പം വ്യത്യസ്തനാണ്‌ മോഹനകൃഷ്ണൻ കാലടി. ഗ്രാമ്യപദങ്ങളും പരിസരങ്ങളും ബാല്യഭാവവുമായി അദ്ദേഹത്തിന്റെ കവിതകൾ വേറിട്ടു നിൽക്കുന്നുണ്ട്‌. മനുഷ്യഭാവങ്ങളെ പ്രകൃതിയുമായി ഇണക്കിനിർത്തുന്നതിൽ അദ്ദേഹം ഒട്ടൊക്കെ വിജയിക്കുന്നുമുണ്ട്‌. ഇതിലെ മഴപ്പൊട്ടൻ, കഴുതരാഗം, മിണ്ടാത്തവൾ തുടങ്ങിയ കവിതകൾ ശ്രദ്ധേയം. അമിത പ്രശംസ ഒരു...

പ്രൊഫ.എം.കെ.സാനു രചിച്ച ‘ചങ്ങമ്പുഴ കൃഷ്ണപിളളഃ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’

വേറിട്ട വഴിയിലൂടെ അനുഗ്രഹിക്കപ്പെട്ട കാല്‌പനിക മനസുമായി ജീവിക്കുമ്പോൾ നേരിടുന്ന സംഘർഷങ്ങളും നേടുന്ന സ്‌നേഹവും കാരുണ്യവുമാണ്‌ ചങ്ങമ്പുഴയുടെ കവിത. ​‍െവൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ ജീവിതം എങ്ങനെ മനോഹരമായ കവിതകൾ വിളയിച്ചു എന്നു പരിശോധിക്കുന്ന ജീവചരിത്രഗ്രന്ഥമാണിത്‌. ചങ്ങമ്പുഴ കൃഷ്ണപിളള എന്ന കവിയെ, വ്യക്തിയെ ഇത്ര യുക്തപൂർണ്ണമായ വിശകലനത്തിലൂടെ മുൻപോ പിൻപോ ആരും കണ്ടെത്തിയിട്ടില്ല. ഇത്രയും ശ്രദ്ധേയമായൊരു ജീവചരിത്ര ഗ്രന്ഥഥവും മലയാളത്തിലിറങ്ങിയിട്ടില്ല. മനോഹരമായൊരു നോവലിന്റെ മാധുര്യം പകരുന്നതാണ്‌ ഈ ഗ്രന്ഥം. വില...

തീർച്ചയായും വായിക്കുക