Home Authors Posts by മുനീർ അഗ്രഗാമി

മുനീർ അഗ്രഗാമി

0 POSTS 0 COMMENTS

കല്പാന്തം

നിർത്താതെ പെയ്തു കൊണ്ടിരിക്കെവറ്റിപ്പോയ രാത്രിയെ കുറിച്ച്രാത്രിമഴപുലരിയോട് പറയുന്നുപെയ്ത് പെയ്ത്പകലും വറ്റിപ്പോയിഅന്നേരം കുളിക്കാൻ വന്ന സന്ധ്യ മുങ്ങുന്നതു കണ്ട്മറ്റൊരു രാത്രി വന്നുഅതും മുങ്ങിപ്പോയിആറു രാത്രിയുംആറു പകലും പെയ്തതുള്ളികൾ കൊത്തിപ്പറിച്ച്എൻ്റെ കൂടു തള്ളിയിട്ടുഅത് ഉറുമ്പുകളുടെ ചങ്ങാടമായിഅവശേഷിച്ച മരക്കൊമ്പുംമുങ്ങി പോയ നഗരത്തിൽവട്ടമിട്ടു പറന്നുകാക്കയെന്നെന്നെ വിളിക്കാൻഒരു മനുഷ്യനേയും കണ്ടില്ലപെട്ടെന്ന്താഴെ ജലഗർഭത്തിലൊരനക്കംഫാഷിസ്റ്റുകളുടെ രാജ്യത്തിലേക്ക്മീനുകൾ പടനയിക്കുകയാണ്പണ്ട് ദ്വാരക കടിച്ചു ചതച്ചഅതേ കൊമ്പൻ സ്രാവ്ഇരിക്കാനിടമില്ലാത്തഎൻ്റെ ഇത്തിരി വട്ടത്തിൽ നിന്ന്പറക്കലിൻ്റെ വ്യാസത്തിൽഇതാ കല്പാന്തം. ...

നേരം

ഞാൻ നേരമായിരുന്നെങ്കിൽഇരുട്ടുകയോതെളിയുകയോ ചെയ്യില്ലകറുക്കുവാനോ വെളുക്കുവാനോശ്രമിക്കില്ലപോവുകയോ വരികയോഇല്ലനേരം പോയെന്നനിൻ്റെ പരാതികീറിക്കളഞ്ഞ്നിന്നെ തൊട്ടു നിൽക്കുംക്ലോക്കിൻ്റെ പ്രതലം പോലെനിനക്കു ചുറ്റും ഒരു വൃത്തമായി തെളിയുംനിൻ്റെ നെഞ്ചിടിപ്പ്സെക്കൻ്റ് സൂചിയായിഅതിലൂടെ സഞ്ചരിക്കുന്നത്കാതോർക്കുംനേരിൻ്റെ ചലനമായിനേരമായിനിനക്കു ചുറ്റും ഒരു പുതുലോകമാകുംനേരം പോക്കെന്ന് ഉച്ചരിക്കാൻ ധൈര്യമുള്ള ഒരാളുംനമ്മുടെ സമയത്തിൽഅതിക്രമിച്ചു കയറുകയില്ലനീ എൻ്റെ നേരവുംഞാൻ നിൻ്റെ നേരവുമാകുന്നഒരു ഘടികാരം കാലത്തിൻ്റെ ചുമരിൽആരുമറിയാതെ അന്നേരംഉയർന്നു വരുംപ്രണയമെന്നതിനെ ആരൊക്കെയോ വിളിക്കുമെങ്കിലുംനമുക്കതു മനസ്സിലാവില്ലഒന്നൊഴിച്ച്..ഞാൻ നേരമാവുമ്പോൾആ നേരം നിൻ്റേതാകുമ്പോൾനീ എൻ്റെ നേരമായതിൽ ഞാൻനേരമറിയുന്നുഎന്നതൊഴിച്ച്! ...

തിരക്കിട്ടു പോകുന്നേരം

തിരക്കിട്ടു പോകുന്നേരം തൊട്ടാവാടിയും തൊടരിമുള്ളും പിടിച്ചു വെച്ചു ഓരോ മുള്ളിനും കൈകൊടുത്ത് കുറെ നേരമവിടെ നിന്നു സത്യത്തിൽ അവരവിടെയുള്ളത് ഞാൻ മറന്നിരുന്നു പിടിച്ചു വെച്ചില്ലായിരുന്നെങ്കിൽകാണാതെ പോയേനെ ! തിരക്കിട്ടുപോയ കാര്യം നടന്നില്ലെങ്കിലുമിപ്പോൾ മനസ്സിനൊരു പച്ചപ്പുണ്ട്. ...

ചിത്രകാര്യം

മക്കളുണ്ടാകും മുമ്പ്അടുക്കളയിൽ അച്ഛൻ ഒരുമനോഹരചിത്രം കൊണ്ടു വെച്ചുകരിയും പുകയും പിടിച്ചതിനാൽപിന്നെ ചെന്നു നോക്കുമ്പോൾഅച്ഛനോ മക്കൾക്കോഅതൊരു ചിത്രമായ് തോന്നിയില്ലഅതിന്റെ ഭംഗിയെ കുറിച്ച്എത്ര പറഞ്ഞിട്ടും മക്കൾക്കു മനസ്സിലായില്ലമുതിർന്നപ്പോൾ അവർ അതിന്നഭംഗിയാൽഅതെടുത്ത് കരുണാലയം എന്നു പേരുള്ളപഴയ ചിത്രങ്ങളുടെ ശേഖരത്തിലേക്ക്ദാനം ചെയ്തു ...

യാത്ര

വഴികളുടെ ഓർമ്മ വിടാതെ പിടികൂടുന്ന സ്വപ്‌നങ്ങളിലാണ്‌ നാം യാത്ര പോകുന്നത്‌. സ്വർഗ്ഗത്തിൽ നിന്ന്‌ നരകത്തിലേക്കും ആഗ്രഹങ്ങളിൽ നിന്ന്‌ അനർത്ഥങ്ങളിലേക്കും കനം തൂങ്ങിയ ഭാണ്‌ഡക്കെട്ടഴിച്ച്‌ ഇടയ്‌ക്ക്‌ വേദനയുടെ സത്രത്തിൽ തങ്ങേണ്ടിവരുമ്പോൾ അറിയാതെ പ്രണയത്തിലേക്കും ******** പ്രണയം വേദനയിൽ നിന്നും വേർതിരിച്ചെടുത്ത ഒരു വീഞ്ഞ്‌ ഒടുവിൽ ചുണ്ടുകളെഴുതിവച്ചതിങ്ങനെ ...

ദാമ്പത്യം

ഒരിക്കലും തുറക്കാത്ത ഒരു മനസ്സുകൊണ്ട്‌ ഒരായുഷ്‌ക്കാലം മുഴുവൻ അവളെങ്ങനെയാണ്‌ എന്നെ താങ്ങിയത്‌? ഊഷരമായിരുന്നിട്ടും ഞാനെങ്ങനെയാണ്‌ തളിർത്തത്‌? ഒന്നും മനസ്സിലായില്ല ഒന്നും മനസ്സിലാവാതിരിക്കുന്നതത്രേ ചിലപ്പോൾ നല്ലത്‌ ...

ആരാണ്‌ പുതിയ ഭാവുകത്വം തീരുമാനിക്കേണ്ടത്‌?

ഉത്തരാധുനിക വിമർശകനെന്ന്‌ സ്വയമവകാശപ്പെടുന്ന സുരേഷ്‌ മാധവിന്റെ ലേഖനം അബദ്ധധാരണകളുടെ ഒരു കൂട്ടമാണ്‌. സാഹിത്യം ഹൃദയംകൊണ്ട്‌ വായിക്കേണ്ട കാലം കഴിഞ്ഞെന്ന്‌ ഇദ്ദേഹം മാത്രമേ പറയൂ. സാഹിത്യം എന്നും ഹൃദയംകൊണ്ടേ വായിക്കാൻ പറ്റൂ. കാരണം ബൗദ്ധികതലം കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ നിന്ന്‌ വിഭിന്നമാകുന്നു വികാരതലം ചെയ്യുന്നത്‌ അഥവാ സാഹിത്യം ചെയ്യുന്നത്‌. പിന്നെ ഒരെഴുത്തുകാരൻ എഴുതുന്നത്‌ വിമർശകന്‌ സാമൂഹ്യപാഠം നൽകാനല്ല. അത്‌ അവന്റെ സമാന മനസ്‌ക്കരുമായി ഉളള ഒരു പങ്കുവെയ്‌പ്പാണ്‌. സുരേഷ്‌...

പ്രണയമഴ

കർക്കടകത്തിൽ പെയ്‌തതേയില്ല ചിങ്ങത്തിൽ ചാറിയതേയില്ല തുലാം പിറന്നപ്പോൾ ഇടിയും മിന്നലും മാത്രമായി............. എന്നെ നനയ്‌ക്കാൻ മാത്രം ജലമില്ലെങ്കിൽ എന്തിനാണ്‌ നീയെന്നെ പ്രണയിച്ചത്‌. ...

കേരളം

പൊട്ടിച്ച്‌ പലവഴി കയറ്റിപ്പോയ പാറകളിൽ കേരളത്തിന്റെ മനസ്സുണ്ടായിരുന്നു. വെട്ടി കടൽ കടന്നുപോയ മരങ്ങളിൽ ആത്മാവുണ്ടായിരുന്നു. ഇനി അത്‌ അന്വേഷിച്ചു നടന്നാരും പാറമടയിൽ വീഴേണ്ട എല്ലാമിനി കടലിനപ്പുറത്തുള്ളവന്റെ വാക്കിലും ഭാഷയിലും സിനിമയിലും ടിവിയിലും മാത്രം. ...

തീർച്ചയായും വായിക്കുക