മുണ്ടൂർ സേതുമാധവൻ
ആ കുട്ടി
രാവിലെ 8.10. മുമ്പിൽ എന്റെ പത്താം ക്ലാസ്. 60 കുട്ടികൾ. പിറകിലെ ബഞ്ചിൽ ഒരു കുട്ടി അല്‌പം കറുത്ത് അല്‌പം മെലിഞ്ഞ് അല്‌പം വിളർത്ത് അല്‌പം വിശന്ന് കത്തുന്ന കണ്ണുകൾ. അവനെ കണ്ടാൽ ഞാൻ വെളിച്ചപ്പാടാവുന്നു. പിന്നെ ഒരു വിറയലാണ്. മഴ തോരുമ്പോൾ-മുന്നിലെ മൗനത്തിൽ അത്ഭുതം കത്തുന്ന അവന്റെ കണ്ണുകൾ. ഞാൻ പഠിപ്പിക്കുന്നത് അവനെയാണ്. ആ കുട്ടി ഞാനാണ്. എന്റെ കുട്ടിക്കാലമാണത്. ഒരദ്ധ്യാപകനായി എന്നത്...
നടി
ഒരു നടി അതാ വരുന്നു ഇനി നീ മാറി നിൽക്കണം നിന്റെ കഥ പറച്ചിലും. ഒന്നു തുമ്മി നിവർന്നതേയുളളൂ. അയ്യോ നടിയെ കാണുന്നില്ല. ഇനി നിന്റെ വികൃതമുഖം വികൃതശബ്‌ദം. ഈ ശബ്‌ദത്തിൽ നീ മനസ്സിന്റെ പാറയിൽ ഒരു രൂപം കൊത്തുകഃ എന്റെ രൂപം. ...
കവി
അമ്മ തീപ്പെട്ടപ്പോൾ അരികിൽ കവി നനഞ്ഞു നിന്നു. കവി തിപ്പെട്ടപ്പോൾ കാലം കണ്ണിൽ ചുരന്നു നിന്നു. പിന്നീടുളള പെയ്‌ത്തെല്ലാം കവിതയായി. ...
കത്തി
ഒന്നരവയസ്സായ ചെറുമോന്റെ കരച്ചിൽ നിർത്താൻ ഞാനൊരു ഓലപ്പന്തു നീട്ടി. ചെറുമോൻ കരഞ്ഞു. പിന്നെ ഞാനൊരു ക്രിക്കറ്റ് ബാറ്റും ബോളും നീട്ടി. ചെറുമോൻ കരച്ചിൽ തന്നെ. പിന്നെ ഞാനൊരു തോക്കു നീട്ടി. ചെറുമോൻ ചിരിച്ചു. ...
എന്റെ കഥ
ഞാനിരുന്ന സ്ഥലത്ത് പിന്നീട് വന്നുനോക്കുമ്പോൾ എന്നെ കാണുന്നില്ല അതാ ഒരു മൺപുറ്റ്. പുറ്റ് വളർന്നു. പിളർന്നു. പുറ്റിൽ നിന്നും ഞാൻ പുറത്തുവരുന്നില്ല. എന്റെ അന്ധാളിപ്പ് ചുഴലിയായി. ആ കാറ്റിൽ, പുറ്റിൽനിന്നും പുറത്തേക്കുവന്ന എഴുത്തോലയിൽ വക്കുപൊട്ടിയ വാക്കുകൾ പിടയുന്ന നെഞ്ചോടെ ഞാൻ നോക്കി. വാക്കുകൾ രൂപമാകുന്നു. വക്കുപൊട്ടിയ എന്റെ രൂപം എന്റെ കഥ. ...
കവിതേ
കവിതേ നീയൊരു കോടാലിയാവുക എന്നിലെ മൗനത്തിന്റെ നീർക്കെട്ടിനെ വെട്ടിപ്പൊളിക്കുക അങ്ങനെ നവകവിത പിറക്കട്ടെ. Generated from archived...