Home Authors Posts by എം.എസ്‌.ജലീൽ

എം.എസ്‌.ജലീൽ

0 POSTS 0 COMMENTS

അറിവ്

സാറിന്റെ അറിവെല്ലാംവളരെ പഴഞ്ചനാണ്നല്ല ചൂടുള്ള അറിവുകള്‍വിരലനക്കിയാല്‍ മതിഅപ്പപ്പോള്‍ ഞങ്ങളുടെ മുന്നിലെത്തുന്നു. Generated from archived content: poem6_oct6_13.html Author: ms_jaleel...

റിവോൾവർ

ഷോപ്പിംഗ്‌ കോംപ്ലക്‌സിൽ നിന്നിറങ്ങുമ്പോൾ അവന്റെ ശാഠ്യം മുറുകി. “ച്ച, നിച്ചൊരു കളിപ്പാട്ടം വേണം.” അയാൾ ശ്രദ്ധിക്കാതെ അവന്റെ കൈപിടിച്ച്‌ പടികളിറങ്ങി. “ച്ചാ, നിച്ചൊരു കളിപ്പാട്ടം...”പിന്നെ അയാൾ ചോദിച്ചു “എന്തു കളിപ്പാട്ടമാ മോനേ?” മോഡേൺ ആർട്ടിനെ ഓർമ്മിപ്പിക്കുന്ന വൈവിധ്യമാർന്ന സ്‌റ്റാൻഡിൽ തൂങ്ങി അന്തരീക്ഷത്തിൽ വട്ടം കറങ്ങുന്ന കളിസാധനങ്ങളിൽ അവന്റെ കണ്ണുകൾ അല്‌പനേരം ഒട്ടിപ്പിടിച്ചു. പൊടുന്നനെ അവൻ പറഞ്ഞു. “ഒരു റിവോൾവർ.” “എന്തിനാ മോനെ റിവോൾവർ...

വാണ്ടഡ്‌ കോളം

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടി, മൂന്ന്‌ ദിവസമായി രക്ഷിതാവിനെ കൊണ്ടു ചെല്ലാത്തതിനാൽ ക്ലാസിനു പുറത്താണ്‌. രക്ഷിതാവായി സ്‌കൂളിൽ ചെന്ന്‌ ടീച്ചറെ കാണണം. നാടകങ്ങളിലും മറ്റും അച്ഛന്റെ റോൾ കൈകാര്യം ചെയ്തവർക്കു മുൻഗണന. താല്പര്യമുള്ളവർ ബന്ധപ്പെടുക. c/o. നല്ല കേരളം, പോസ്‌റ്റ്‌ ബോക്സ്‌ നമ്പർ 007. ...

ക്യൂ

റേഷനരിക്കായി അഞ്ചു മിനിട്ടുപോലും ക്യൂ നിൽക്കാത്ത മനുഷ്യനാണ്‌, ദേ കണ്ടില്ലേ, ഇപ്പോൾ മണിക്കൂറുകൾ ക്യൂ നിൽക്കുന്നത്‌, ബിവറേജസ്‌ കോർപ്പറേഷനു മുന്നിൽ. ...

യുഗ്‌മഗാനം

സ്വർണ്ണമെന്നു കേട്ടാൽ രോമാഞ്ചപൂരിതമാകണം മേലാസകലം മധ്യമെന്നു കേട്ടാലോ ഉണരണം ലഹരി നമുക്കു ഞരമ്പുകളിൽ. Generated from archived content:...

തിടകോ

പ്രതിക്കൂട്ടിൽ നിന്നും ന്യായാധിപൻ കരഞ്ഞുപറഞ്ഞുഃ “ഞാൻ നിരപരാധിയാണ്‌”. ന്യായാസനത്തിൽ അതുവരെ മയക്കത്തിലായിരുന്ന കുറ്റവാളി മുഖമുയർത്തി ചോദിച്ചു; “അവസാനമായി കോടതിയോട്‌ നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?” ന്യായാധിപൻ തൊഴുകൈയോടെ പറഞ്ഞു; “ഞാൻ നിരപരാധിയാണ്‌”. പിന്നെ കുറ്റവാളി വിധിവായിച്ചു “ പ്രതി നിരപരാധിയാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാൽ പ്രതിയെ ജീവപര്യന്തം തടവിന്‌ കോടതി വിധിക്കുന്നു!” ...

പീഡനം

വാതിൽ വലിച്ചടച്ച്‌ അയാൾ അവളുടെ നേർക്കടുത്തു. കടന്നുപിടിക്കുമ്പോഴേയ്‌ക്കും അവൾ പറഞ്ഞു തുടങ്ങി. “ഒരു ഫോട്ടോഗ്രാഫറെ വരുത്തണം. നല്ല അടിക്കുറിപ്പോടെ പത്രത്തിൽ വാർത്ത വരണം. എങ്കിൽ ഞാൻ റെഡി.” പൊടുന്നനെ അയാൾ പീഡിപ്പിക്കപ്പെട്ടവനായി. ...

ത്രിശങ്കു

പുറത്തിറങ്ങാൻ വയ്യ. ജാതി ഏതെന്നു ചോദിച്ചുകൊണ്ട്‌ കത്തി ഉയർത്തി കൊന്നുരസിക്കാൻ നിരവധി പേർ. അകത്തിരിക്കാനും വയ്യ. എത്രയോ പേർ ചാവുമെന്ന്‌ കൊതിച്ച്‌ വീടിനു നേർക്ക്‌ ബോംബെറിഞ്ഞു രസിക്കാൻ നിരവധി പേർ. ...

മകൾ

മകൾ നീരു ചോദിച്ചു. ചോര തന്നെ നല്‌കി. പിന്നെ അവൾ മണ്ണ്‌ ചോദിച്ചു. കണ്ണുകൾ രണ്ടും നല്‌കി. ഒടുവിൽ, ഞാനൊരു കീറപ്പായ ചോദിച്ചു. അവൾ ഒരു ശവപേടകം സമ്മാനിച്ച്‌ മടങ്ങിപ്പോയി. ...

ഏറ്റവും നല്ല ശത്രു

വിജനമായ റോഡിൽ വച്ചാണ്‌ ചെറുപ്പക്കാരൻ തന്റെ ശത്രുവിനെ കണ്ടത്‌. പിന്നെ താമസിച്ചില്ല. ചെറുപ്പക്കാരൻ അരയിൽ നിന്ന്‌ കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയർത്തി. അപ്പോഴേയ്‌ക്കും മനസ്സിൽ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേർന്ന്‌ അയാളെ തടഞ്ഞു. ശത്രു മടിച്ചു നിന്നില്ല. കഠാര പിടിച്ചുവാങ്ങി. ചെറുപ്പക്കാരന്റെ നെഞ്ചിൽ കുത്തിയിറക്കി. അയാളുടെ ഒടുക്കത്തെ പിടച്ചിൽ പോലും കാണാൻ നിൽക്കാതെ ശത്രു തിരിഞ്ഞോടി. ...

തീർച്ചയായും വായിക്കുക