Home Authors Posts by എം.ആർ. രേണുകുമാർ

എം.ആർ. രേണുകുമാർ

0 POSTS 0 COMMENTS
കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969ൽ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ എം.എ ബിരുദവും, സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ നിന്ന്‌ എം.ഫിൽ ബിരുദവും നേടി. 1994ലെ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച്‌ പോസ്‌റ്റർ ഡിസൈനിംഗിൽ ദേശീയതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ’ കലാകൗമുദിയിൽ. ആദ്യകഥ ‘ഒറ്റമരം’ കഥ ദ്വൈവാരികയിൽ. മാധ്യമം, ചന്ദ്രിക, കലാവീക്ഷണം, സർഗധാര, ആശയസമന്വയം, ഓറ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്ര ഗവേഷക വിദ്യാർത്ഥി. വിവാഹിതൻ. ഭാര്യഃ രേഖാരാജ്‌. വിലാസംഃ ചെമ്പരത്തി, മാന്നാനം പി.ഒ. കോട്ടയം - 686 561 Address: Post Code: 686 561

വീട്‌

തല കുനിയ്‌ക്കണം മുതുക്‌ വളയ്‌ക്കണം നിലംപറ്റെ കിടന്ന്‌ ചെകിടോർക്കണം അകം അറിയാൻ മൂന്നാമത്തെ ചുവടിനിടമില്ല ഉരമെങ്ങാൻ ഉരസിയാൽ അടരും മോന്തായം മുമ്പെത്ര നേര- മിഴഞ്ഞാണ്‌ അകം കാണുക. മുറി ശിഖരങ്ങൾ കോതി ഉൾവലിഞ്ഞ്‌ പൂജ്യമാകണം അതിന്റെ അകത്താവാൻ പായ ഒന്നുകിൽ കാലുകൾ നിലത്ത്‌ അല്ലെങ്കിൽ തല. പൊളി പൊട്ടിയ പായയിൽ...

‘ഒച്ചകൾ’

ഒന്ന്‌ ഉളള്‌കാളി തിരിഞ്ഞു നോക്കീടവെ നിലയ്‌ക്കുന്നു. പിന്നിലടുത്തു വന്നോരു കാൽപെരുമാറ്റം. മരത്തിൻ മറവിൽ ഒളിച്ചുവോ. കുതിർന്ന മണ്ണിൽ പുതഞ്ഞുവോ. കാട്ടുപൊന്തയിൽ പതുങ്ങിയോ. നിഴലുപോൽ പിന്നാലെ കൂടിയോൻ. രണ്ട്‌ കിതച്ചോടി വന്നാരാവും മുട്ടിവിളിച്ചത്‌. ...

കളങ്കങ്ങൾ

ഇടയ്‌ക്കൊരു പച്ചിലത്തുമ്പിൻ കനിവെത്തി നോക്കിയേക്കാം. ഒരു കിളിതൻ പാച്ചിലോ മേഘച്ചീന്തിൻ വെളുപ്പോ മിന്നിമറഞ്ഞേക്കാം. മഴക്കാലമായാൽ ചില തുളളികൾ അകത്തേക്ക്‌ ചാറിയേക്കാം. കാറ്റൊരു വിത്തിനെ നെഞ്ചിൽ വിതച്ചേക്കാം. ചതുരക്കാഴ്‌ചയുടെ ആകാശനീലയിൽ കളങ്കങ്ങൾ ഇത്രമാത്രം. ...

മൂന്നുകവിതകൾ

പഴുത്‌ ചേക്കേറിയിരുന്നു പക്ഷികൾ മുമ്പെൻ ഹൃദയശാഖികളിൽ കേട്ടിരുന്നവരുടെ കുറുകൽ ഞാനുറങ്ങുവോളം ഇപ്പോഴുച്ചിയിൽ വീഴാറില്ല പേരിന്‌ പോലുമൊരു കാക്കകാലിൻ തണൽ ആകാശം ചുരത്തും വെളളിടി ഭൂമിതൊടുന്നതിപ്പോൾ ഞാനെന്ന പഴുതിലൂടെ. **************** ഫോട്ടോഗ്രാഫ്‌ കണ്ണുകൾ തുറിച്ച്‌ പൊടികളടർന്ന്‌ കൈകാലുകളറ്റ്‌ മുലകളഴുകി അടിവയർ പൊളിഞ്ഞ്‌ എന്തോ ഒന്ന്‌; മിച്ചമെന്നാരുടേയോ അടിക്കുറിപ്പോടെ. ...

കാറ്റ്‌

ആകാശത്തേ- ക്കൊരു തൂണ്‌ കരിയിലകളാൽപടുത്ത്‌. പുഴയിലെഴുതാനുളള തെങ്ങോലത്തുമ്പിന്റെ മോഹം സാധിപ്പിച്ച്‌. കൈതകളുടെയും ഒട്ടലുകളുടെയും കൂട്ട്‌ പിടിച്ച്‌ ഇല്ലാത്ത കടലി- ന്നിരമ്പം കേൾപ്പിച്ച്‌. മുങ്ങിനിവരുന്ന പെണ്ണിൻ മണം കവർന്നെടുത്തടുത്ത കടവിലെത്തിച്ച്‌. ഇടവഴി കയറി വരുമെന്റെ ചൂട്ടു- കറ്റയുടെ കണ്ണ്‌ തെളിച്ചു വെളിച്ച- മായുരുകി വീഴുന്നു. ...

അടിമത്തംഃ ഓർമ്മ, അനുഭവം

സമാനതകൾ ഇല്ലാത്തവിധം തിക്തവും മനുഷ്യത്വരഹിതവുമായ ഒരു അനുഭവപരിസരമാണ്‌ അടിമത്തകാലത്തെ മറ്റേത്‌ സാമൂഹികാവസ്ഥയേക്കാളും ഭീകരമാകുന്നത്‌. ഏതുകാലത്തെ അടിമത്താനുഭവം പരിശോധിച്ചാലും അടിമകളായിരുന്നവർക്കും ഉടമകളായിരുന്നവർക്കും സാമൂഹികവും വംശീയവുമായ വ്യതിരിക്ത പൊതുസ്വഭാവങ്ങൾ ഉണ്ടായിരുന്നതായി കാണാൻ കഴിയും. അടിമകൾ കറുത്തവംശജരോ, തദ്ദേശിയരോ, ജാതിയിൽ താണവരോ ആയിരുന്നപ്പോൾ ഉടമകൾ വെളളക്കാരോ, വരത്തരോ ജാതിയിൽ ഉയർന്നവരോ ആയിരുന്നു. ഇത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിലവിലിരുന്ന&നിലവിലിരിക്കുന്ന അടിമത്ത&ഭാഗീകാടിമത്ത സമ്പ്രദായത്തിൽ വലിയ ഏറ്റക്കുറച്ചിലുകളില്ലാത്ത സാമൂഹ്യ സത്വങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ്‌. തൊഴിൽ&ലൈംഗിക ചൂഷണത്തിനപ്പുറം മാനസിക&ആത്‌മീയ&സ്വത്വ ഛിദ്രീകരണങ്ങൾ...

ദലിതെഴുത്തിന്റെ ഇടം

സാമൂഹികവും സാംസ്‌കാരികവുമായ വരേണ്യപ്പെടാത്ത, മുന തേയാത്ത ഒരു വായനാരീതിയെ ഉറ്റുനോക്കുന്ന കാവ്യ സമാഹാരമാണ്‌ എം.ബി.മനോജിന്റെ ‘കൂട്ടാന്തതയുടെ എഴുപത്‌ വർഷങ്ങൾ’. തീഷ്‌ണവും മൗലികവും വ്യതിരിക്തവുമായ ചിലത്‌ ഇനിയും കണ്ടെത്തപ്പെടാനുണ്ട്‌ എന്നൊരു സൂചന മനോജിന്റെ കവിതകളിൽ ഉളളതായി ഓരോ വായനയിലും നമുക്ക്‌ ബോധ്യപ്പെടുന്നു. ശിഥിലവും സങ്കീർണ്ണവുമായ ‘തലേവര’യുളള വ്യതിരിക്‌ത പ്രതിനിധാനങ്ങളുടെ മുറവിളികളും അമർഷവും പ്രതിരോധവും ഈ സൂചനകളിൽ ആണ്ടുകിടപ്പുണ്ട്‌. നാളിതുവരെയും തമസ്‌കരിക്കപ്പെടുകയോ പ്രതിലോമ ചിത്രീകരണങ്ങൾക്ക്‌ പാത്രമാവുകയോ...

അളവുകളെ ബഹിഷ്‌കരിക്കുന്ന കവിതകൾ

നിയതമായ വടിവുകളിലേയ്‌ക്ക്‌ ഒതുങ്ങുവാനും നിർവചനങ്ങൾക്ക്‌ വഴങ്ങുവാനും മടിക്കുന്നവയാണ്‌ പ്രീതാശശിധരന്റെ കവിതകൾ. അളന്നോ തൂക്കിയോ ഒന്നും തിട്ടപ്പെടുത്തരുതെന്ന്‌ അവ മുന്നറിയിപ്പ്‌ തരുന്നു. ചിലപ്പോൾ ഉത്തരവിന്റെയും അപേക്ഷയുടെയും രൂപത്തിൽ. മറ്റ്‌ ചിലപ്പോൾ പ്രണയത്തിന്റെയും രതിയുടെയും രൂപത്തിൽ. ഇനിയും ചിലപ്പോൾ മരവിപ്പിന്റെയും പരിഹാസത്തിന്റെയും രൂപങ്ങളിൽ. നേർവായനയുടെ ചതുരത്തിന്‌ പുറത്തേക്ക്‌ വഴുതി മാറുമ്പോഴാണ്‌ പ്രീതയുടെ കവിതകളുടെ ഭൂമിക ഊർവരമാകുന്നത്‌. ഒപ്പം അതി&വിപരീതവായനകൾ കൂടി നടത്തുമ്പോൾ അവ ഉളള്‌ തുറന്ന പങ്കുവെക്കലുകൾക്ക്‌ തയ്യാറാകുകയും സവിശേഷ...

തീർച്ചയായും വായിക്കുക