Home Authors Posts by എം എന്‍ സന്തോഷ്

എം എന്‍ സന്തോഷ്

എം എന്‍ സന്തോഷ്
6 POSTS 0 COMMENTS
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം

കുയില്‍പ്പാട്ട്

മുറ്റത്തെ മാവിന്റെ ചില്ലകള്‍ തളിത്തപ്പോള്‍ രണ്ടിണക്കുയിലുകള്‍ വിരുന്നു വന്നു തത്തിക്കളിച്ചും ചിറകടിച്ചും, ചിലച്ചും മാന്തോപ്പിലാമോദാമായ് വസിച്ചു കുയിലിന്റെ പാട്ടും കുളിരും നുകര്‍ന്നാവാം കുഞ്ഞുണ്ണി മാങ്ങകള്‍ മിഴി തുറന്നു മാമ്പൂവ് വിരിഞ്ഞതും കായ്ച്ചതും കവിതയായ് പൂങ്കുയിലീണത്തിലാലപിച്ചു . മുത്തശി മാവിന്റെ തുഞ്ചത്തെ ചില്ലയില്‍ കൂടൊരുക്കി കാക്കകള്‍ തകൃതിയായ് ചുള്ളിയും , കമ്പും , ചകിരിയും കാക്കകള്‍ പെറുക്കിയടുക്കിയാ കൂട് തീര്‍ത്തു മാങ്ങാക്കുലകളില്‍ ഏറുവാന്‍ കമ്പുമായി ബാലകരേറെ മാഞ്ചോട്ടിലെത്തി കളിച്ചും രസിച്ചും കുയിലിനെ കൂക്കിയും കൊച്ചു തെമ്മാടികള്‍ ഉല്ലസിച്ചു കാക്കാച്ചിയമ്മ തപസു നോറ്റു കരിങ്കുട്ടികള്‍ രണ്ട് വിരുന്നു വന്നു തൊട്ടും തലോടിയും സ്നേഹം നല്കി ഇളം ചൂട് ചിറക്പുതച്ചു...

തകഴിയിലേക്കുള്ള വഴി

ശാരദാ പ്രസിന്റെ വരാന്ത അവിടെ ഒരു കസേരയില്‍ ആലോചനാഭരിതനായി ചാരു കസേരയില്‍ ഇരിക്കുകയാണ് കേസരി പത്രത്തിന്റെ പത്രാധിപര്‍ എ ബാലകൃഷ്ണപിള്ള . നീണ്ടു വെളുത്ത താടി തലോടി സ്വതേയുള്ള ഇരിപ്പ്. ' കേസരി സദസ്' എന്ന് പില്‍ കാലത്ത് വിഖ്യാമായി തീര്‍ന്ന സാഹിത്യ കൂട്ടായ്മയുടെ അരങ്ങായിരുന്നു ആ വരാന്ത. ഒരു ദിവസം ഏകദേശം പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു യുവാവ് ആ വരാന്തയിലേക്കു കടന്നു വന്നു. വാര്‍ത്താക്കുറിപ്പുകളൂം , കഥയും...

കണക്കിനു ചിരി

തൊട്ടടുത്ത ക്ലാസില്‍ കണക്ക് പിരീഡാവുകയും , അവിടെ പഠിപ്പിക്കുന്നത് നോബിള്‍ മാഷാണെങ്കില്‍ സംഗതി പ്രശ്നമായി. അപ്പുറവും ഇപ്പുറവുമുള്ള ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പറ്റാതായി. കുട്ടികള്‍ ശ്രദ്ധിക്കുന്നത് നോബിള്‍ മാഷിന്റെ ക്ലാസിലേക്കായിരിക്കും. മിഴിയിങ്ങും മനമങ്ങും എന്ന മട്ട് . നോബിള്‍ മാഷ് പഠിപ്പിക്കുന്നത് ഗണിതം . പറയുന്നതെന്തും ഫലിതം ! കുട്ടികള്‍ ചിരിയോടു ചിരി . ചിരി ഒരു തരംഗമായപ്പോള്‍ ഗൗരവക്കാരായ സഹജീവികള്‍ക്ക് ക്ഷമ കെട്ടു. അവര്‍ പാര പണിയാനുള്ള ശ്രമമാരംഭിച്ചു. '' ഇയാള്‍ക്ക്...

സമാഗമം

തുള്ളികൊരു കുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് ബാലേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്. ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന ബാലേട്ടനെ കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരന്നു. തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വച്ച് , ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു . പത്ത് നാല്പ്പത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വരവ് . ഹാ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ ഈ ബാലേട്ടന്‍...

കേസരി മലയാള സാഹിത്യത്തിലെ നവോത്ഥാന നായകന്‍

കേസരിയുടെ ചിന്തകള്‍ ' കേരളത്തിന്റെ സോക്രട്ടീസ് ' എന്നാണ് കേസരി എ ബാലകൃഷ്ണപിള്ളയെ വി. ടി ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചത്. കേസരിയുടെ നൂറ്റി മുപ്പത്തി ഒന്നാമത് ജന്മദിനമായിരുന്നു ഏപ്രില്‍ പതിമൂന്ന് നവസാഹിത്യ പ്രസ്ഥാനങ്ങളെ മലയാളത്തില്‍ പരിചയപ്പെടുത്തിയതു മാത്രമല്ല പുരോഹമന സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറയിട്ടതും കേസരിയുടെ ചിന്തകളാണ്. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് അദ്ദേഹത്തിന്റെ വിര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇബ്സണ്‍ , മോപ്പസാങ്, ചെക്കോവ്, ബല്‍സാക്ക് , ലൂയിപിരാന്തലോ, വാസര്‍മാന്‍ തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരുടെ...

കടല്‍ത്തീരത്ത്

തിരമാലകള്‍ നൃത്തം ചെയ്യുന്നതായി ശാന്ത ടീച്ചര്‍ സങ്കല്പ്പിച്ചു. കടലലകളുടെ നൃത്തം ശരിക്കും ടീച്ചര്‍ ആസ്വദിച്ചു. താളം മുറുകുകയാണ്. നര്‍ത്തകിമാര്‍ തീരത്ത് നമിച്ച് കാലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരകള്‍ പരന്ന് ആഞ്ഞ് കയറി വരുന്നുണ്ടെങ്കിലും കാലില്‍ തൊടാനുള്ള തിരകളുടെ ശ്രമം വിഫലമാകുകയാണ്. ബീച്ചിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോള്‍ ടീച്ചറിനു ഉത്സാഹമായിരുന്നു. ദീര്‍ഘകാലത്തെ വേര്‍പാടിനു ശേഷം ഒരു സുഹൃത്തിനെ കാണുവാന്‍ പോകുന്ന വെമ്പലായിരുന്നു ടീച്ചറിന്. പണ്ട് സ്കൂളിലായിരുന്നപ്പോള്‍ കുട്ടികളെ ടൂര്‍ കൊണ്ടു പോയിരുന്ന കാലമാണ് ടീച്ചറപ്പോള്‍...

തീർച്ചയായും വായിക്കുക