Home Authors Posts by എം.എൻ.വിജയൻ

എം.എൻ.വിജയൻ

0 POSTS 0 COMMENTS

എഴുത്തുകാരന്റെ കടമ

കഥയെഴുതി കഥ നന്നാക്കുകയോ, കവിതയെഴുതി കവിത നന്നാക്കുകയോ അല്ല എഴുത്തുകാരന്റെ ദൗത്യം. എല്ലാം എഴുതി ജീവിതം നന്നാക്കലാണ്‌ പുരോഗമനസാഹിത്യകാരൻ ചെയ്യേണ്ടത്‌. ചീത്ത ഇന്നിൽ നിന്ന്‌ നല്ല നാളെയെ സൃഷ്‌ടിക്കലാണ്‌ സാഹിത്യത്തിലെ സോഷ്യലിസ്‌റ്റ്‌ റിയലിസം. നാളെ എന്ന സ്വപ്‌നം സ്വാതന്ത്ര്യസമരത്തിന്റേതായിരുന്നു. ഏറ്റവും വലിയ യുദ്ധം ആയുധബലം കൊണ്ടല്ല, മനസ്സിന്റെ ശക്‌തി കൊണ്ടുണ്ടാവുന്നതാണ്‌. ഈ ശക്‌തി പ്രദാനം ചെയ്യലാണ്‌ എഴുത്തുകാരന്റെ കടമ. ...

അതിഥിമൂല

വെളുപ്പും കറുപ്പുമായി ആകാശങ്ങളിൽ സമാഹരിക്കപ്പെടുന്ന മൂലധനം ഭൂമിയുടെ വിയർപ്പുതന്നെയാണ്‌. എല്ലാ ജലവും ഭൂമിയുടേതാണെങ്കിലും അതിപ്പോഴും ആകാശത്തിന്റെ ഔദാര്യമായി ആഘോഷിക്കപ്പെടുന്നു. മഴക്കാറിനെ മുതലാളിത്തം കച്ചവടക്കാറ്റ്‌ എന്നു വിളിക്കുന്നു. ...

ഓണമുറ്റത്ത്‌

സർഗാനുഭവമില്ല. കവിതകളും ഓണക്കവിതകളും ഏറെ ഉണ്ടെങ്കിലും വൈലോപ്പിള്ളിയുടെ ‘ഓണമുറ്റത്ത്‌’ വായിച്ചപ്പോൾ വേറിട്ടൊരനുഭവമായിരുന്നു. കണ്ണു നനഞ്ഞു എന്ന പറയില്ല. എന്തുകൊണ്ടെന്നും അറിയില്ല. ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അത്ഭുതം നഷ്ടമാകും. “ഈ മലനാട്ടിൻ വായുവിലുണ്ടൊരു മധുരോദാര വികാരം...”(ആദ്യ കാവ്യാനുഭവം, ഇന്ന്‌ കവിതക്കുടന്ന) ...

“വ്യാജമായ ഒത്തുതീർപ്പുകളിലാണ്‌ ഇന്ന്‌ ജീവിതം”

ഒരു ചെറുകഥ ഒരു സംഭവബിന്ദുവാണ്‌ എന്ന്‌ നമുക്കറിയാം. അത്‌ സംഭവത്തെക്കുറിച്ചുളള ഫോക്കസിങ്ങ്‌ അല്ലെങ്കിൽ കേന്ദ്രീകരണവുമാണ്‌. ഏത്‌ കാഴ്‌ചയാണ്‌ കാണേണ്ടത്‌, ഏത്‌ ശബ്‌ദമാണ്‌ കേൾക്കേണ്ടത്‌ എന്നുളളത്‌ ഒരു തെരഞ്ഞെടുപ്പാണ്‌. അതിനാൽ ആരുടെ ചിത്രം ചിത്രീകരിക്കണം, ആരുടെ മുഖം നിരാകരിക്കണം എന്നുളളത്‌ മറ്റൊരു സന്ദേശമാണ്‌. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി സമാധാനിപ്പിക്കുന്നത്‌ നമ്മുടെ സാമൂഹ്യബോധം അല്ലെങ്കിൽ സാമുദായികബോധമാണ്‌. അതുകൊണ്ട്‌ നമ്മൾ അതിനെ കാഴ്‌ചയുടെ രാഷ്‌ട്രീയം, കേൾവിയുടെ രാഷ്‌ട്രീയം, സംഭവങ്ങളുടെ രാഷ്‌ട്രീയം എന്ന്‌...

മലയാളിയുടെ മനസ്സ്‌ ചില ചിന്തകൾ

ഒരു തമിഴൻ മലയാളിയിൽ നിന്നും ഏറെ വ്യത്യസ്തനാണ്‌. ആരംഭശൂരാ കേരളീയാ... എന്ന ചൊല്ലുപോലും അവർക്കിടയിലുണ്ട്‌. കേരളീയർ ആരംഭശൂരന്മാരാണെന്ന്‌ തമിഴന്റെ കണ്ടെത്തൽ മാത്രമല്ല, മറിച്ച്‌ ചില സാമൂഹിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ അത്‌ ശരിയാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ട്‌. പൊതുവെ നമ്മൾ കേമമായി പലതും തുടങ്ങുകയും, അത്‌ എവിടെയും എത്താതിരിക്കുകയും ചെയ്യും. എന്നാൽ തമിഴന്റേത്‌ വളരെവേഗം മാറാത്ത ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥിതികമായ സമൂഹമാണ്‌. അവിടത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ നേതാവു മുതൽ...

പ്രവാസികളുടേതാകുന്ന ഓണം

ഒരു വൃക്ഷത്തിൽ പൂവുണ്ടാകുന്നതുപോലെയാണ്‌ ഒരു വർഷവൃക്ഷത്തിൽ ഓണമുണ്ടാകുക. അപ്പോൾ വേരിനേയും തടിയേയും നാം മറക്കുകയും ജീവിതത്തിലെ ഒരു ദിവസമെങ്കിലും ആഹ്ലാദകരമായിട്ട്‌ വിരിയുകയും ചെയ്യുന്ന സന്ദർഭമാണ്‌, അത്‌ തിരുവള്ളുവരും മറ്റും പറയുന്നതുപോലെയാണ്‌. ‘കാഞ്ഞ ചെടിയിലാണ്‌ പൂവുണ്ടാകുക’. വലിയ ദാരിദ്ര്യത്തിലാണ്‌ വലിയ പ്രതീക്ഷയും വലിയ ആഹ്ലാദവും ഉണ്ടാകുക. അതുകൊണ്ട്‌ ഓണം ദരിദ്ര്യത്തിലെ സമൃദ്ധിയുടെ സങ്കല്പമാണ്‌. അത്‌ ധൂർത്തടിച്ച്‌ ആഘോഷിക്കണം എന്നുള്ളതാണ്‌. ദാരിദ്ര്യത്തിന്റെ ജീവിതശൈലി- ഓണത്തിന്‌ ഉണ്ണുകയോ വിഷുവിന്‌ പൂത്തിരി കത്തിക്കുകയോ...

തീർച്ചയായും വായിക്കുക