Home Authors Posts by എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

Avatar
34 POSTS 0 COMMENTS

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനാല്

റീജീയണല്‍ ഓഫീസിലേക്ക് തദ്ദേശിയായ ഒരാളെ കിട്ടാന്‍ താമസിച്ചതാണ് അവിടുത്തെ വാസം നീണ്ടു പോയത്. തിരുവതാംകൂര്‍ കൊച്ചി ഏരിയായില്‍ നിന്നും മലബാര്‍ ഭാഗത്തേക്ക് വരാന്‍ ആരുമില്ലാത്ത അവസ്ഥ വന്നതും അവിടെത്തന്നെ ഇത്രനാളും കഴിയേണ്ടി വന്നു. പുതിയ പുതിയ സംഭവ വികാസങ്ങള്‍ പുതുമയും കൗതുകവും കലര്‍ന്ന നേര്‍ക്കാഴ്ചകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നു പെട്ടവയാണിതെല്ലാം. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ മറവിയുടെ കൂടാരത്തിലേക്കു കയറിപ്പറ്റുക എന്നത് സ്വഭാവികമായ ഒരു പ്രക്രിയ, അയ്യമ്പുഴ റോഡിലെ ബസ് റൂട്ടും അവയ്ക്...

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിമൂന്ന്

വെളുപ്പിനു അഞ്ചുമണീയോടെ കുളിക്കടവിനു ജീവന്‍ വയ്ക്കും. ദൂരെ പട്ടണത്തിലേക്കു ആദ്യ ബസ്സിനു കയറി ഓഫീസുകളിലും കോളേജുകളിലേക്കും പോകേണ്ടവരും അങ്കമാലി ചന്തയിലേക്കും ആശുപത്രിയിലേക്കും തുടങ്ങി പിന്നീട് പാടത്തെ പണികഴിഞ്ഞ് വരുന്നവരും വീട്ടു ജോലികളെല്ലാം ഒതുക്കി വരുന്ന വീട്ടമ്മമ്മാരും അങ്ങനെ ഏകദേശം ഉച്ചവരെ ഈ കുളിക്കടവ് സജീവമായിരിക്കും. ഉച്ചകഴിഞ്ഞ് വെയിലാറുന്നതുവരെയുള്ള സമയമാണ് കടവിനു അല്പ്പമെങ്കിലും വിശ്രമം കിട്ടുക. ബസ്സിലെ യാത്രക്കാരുടെ വിവരണം കേട്ടതോടെ ഈ കടവില്‍ കുളിക്കുക എന്നത് ഒരഭിനിവേശമായി മാറി. അതിന...

ഒരു ദേശം കഥ പറയുന്നു – അധ്യായം പന്ത്രണ്ട്

  കഥ ഇവിടം കൊണ്ടും തീരുന്നില്ല. കഥയുടെ അന്തരീക്ഷം കണ്ണിമംഗലം പാണ്ടുപാറ കല്ലാല വിട്ട് ഇത്തവണ മഞ്ഞപ്രയില്‍ നിന്നും അയ്യമ്പുഴ വഴിക്കുള്ള റൂട്ടാണെന്നു മാത്രം. പത്തു വര്‍ഷം മുമ്പുള്ള ഒരന്തരീക്ഷം അനാവരണം ചേയ്യേണ്ടിയിരിക്കുന്നു. ആദ്യമായി കാലടി പ്ലാന്റേഷനിലേക്ക് അയ്യമ്പുഴ വഴി അങ്കമാലിയില്‍ നിന്നും വന്ന സമയം. കോട്ടയത്തു നിന്നും വണ്ടി വരുമെന്നു അറിയിച്ചെങ്കിലും അതിനു കാത്തു നില്ക്കാതെ അങ്കമാലിയില്‍ നിന്ന് മഞ്ഞപ്ര വഴിയുള്ള ബസിനാണു കയറിയത്. മഞ്ഞപ്ര എത്തുന്നതിനു മുന്നേ ചന്ദ്രപ്പുരയില്‍ ബസ് തിരി...

ഒരു ദേശം കഥ പറയുന്നു – അധ്യായം – പതിനൊ...

''അതൊരു നീണ്ട കഥയാ സാറേ. ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഒരിക്കല്‍ നീലീശ്വരം കവലയില്‍ കല്ലാല ഫാക്ടറി വഴിയുള്ള ബസ്സ് കാത്ത് അന്നക്കുട്ടി മണിക്കൂറുകളോളം നിന്നു. അന്നെന്തോ ആ ബസ്സ് വന്നില്ല. അപ്പോഴാണ് തോമസിന്റെ വരവ്. കാലടി പമ്പില്‍ ഡീസലില്ലാത്തതിനാല്‍ നീലീശ്വരത്തെ പമ്പില്‍ നിന്ന് അടിക്കാനായിട്ടാണ് തോമസ് വന്നത്. അന്നക്കുട്ടിക്ക് കല്ലാല ഫാക്ടറിയില്‍ പലപ്പോഴും കണ്ടു പരിചയമുള്ളതിനാല്‍ കൈകാണിച്ചു. സന്ധ്യ കഴിഞ്ഞ നേരമായതിനാല്‍ വണ്ടിയൊന്നും ഇല്ലാത്ത അവസ്ഥയില്‍ അവള്‍ തോമസിനോടൊപ്പം യാത്ര തുടര്‍ന്നു. അന്ന് തുടങ്ങിയ ...

ഒരു ദേശം കഥ പറയുന്നു – അധ്യായം – പത്ത്...

''ഫാക്ടറിയെ പറ്റി എന്തു പറയാനാ? ഏത് സമയത്തും യന്ത്രങ്ങളുടേ മൂളിച്ച ഓഫീസ് റൂമില്‍ വാതിലടച്ച് കുറ്റിയിട്ടാല്‍ പോലും ചെവി തുളച്ചു കയറുന്ന കറു കറാ ശബ്ദം'' പെട്ടന്നാണ് ഫാക്ടറിയുടെ മതിലിലെ ചുവരെഴുത്ത് ഓര്‍മ്മയില്‍ വന്നത്. സുകു ഫാക്ടറിയില്‍ നിന്ന് ദൂരെ അഞ്ച് ആറ് മൈല്‍ ദൂരെ അതിരപ്പിള്ളി എസ്റ്റേറ്റിലായതിനാല്‍ കല്ലേല ഫാക്ടറിയിലെ വിവരങ്ങള്‍ അറിയണമെന്നില്ല. എങ്കിലും ചോദിച്ചു. '' അവിടൊരു അന്നക്കുട്ടീടെ വിളയാട്ടത്തെ പറ്റി ചുവരെഴുത്ത് കണ്ടു. ആരാണീ അന്നക്കുട്ടി? അറിയോ?'' '' അറിയോന്ന് ഞാന്‍ പലപ്പോഴും സ...

ഒരു ദേശം കഥ പറയുന്നു അധ്യായം – ഒന്‍പത്

ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, ആശുപത്രി, എഞ്ചിനീയറിംഗ് വിഭാഗം ഇവയൊക്കെ അതിരപ്പിള്ളി എസ്റ്റേറ്റിന്റെ ഭാഗമായി വരുന്നത് കൊണ്ട് ഇവയെല്ലാം മെയിന്‍ ഓഫീസുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരേകീകൃത സ്വഭാവം കണക്കുകകളില്‍ വന്നിട്ടില്ല. അതിന്റെ പേരില്‍ കുറെ വാഗ്വാദങ്ങളും പൊല്ലാപ്പുകളും ഉണ്ടായപ്പോള്‍ കല്ലല എസ്റ്റേറ്റ് തിരഞ്ഞെടുത്തത് നന്നായെന്ന് തോന്നി. മൂന്നാഴ്ച കഴിഞ്ഞ് കോട്ടയത്തേക്ക് യാത്രയായത് വാസ്തവത്തില്‍ സമ്പൂര്‍ണ്ണമായ ഒരു കണക്കെടുപ്പില്ലാതെയാണ്. ഇനി രണ്ട് മാസക്കാലം അവിടെയായിരിക്കും എല്ലാവരും കൂടുക. മാര്‍ച്ച് വ...

ഒരു ദേശം കഥ പറയുന്നു അധ്യായം – എട്ട്

അന്വേഷണം വിഫലമായി. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കു ഫെനിയുടെ ഉള്ളിലുള്ള എരിച്ചില്‍ തടസമായി. ഒരു തിരിച്ചു പോരലിന്റെ കാരണം കൂടിയായി മദ്യപാനം. രണ്ടാഴ്ചക്കാലം പിന്നെ കോട്ടയത്തായിരുന്നു . അക്കൗണ്ടന്റ് ജനറല്‍ പാര്‍ട്ടിയുടെ ഓഡിറ്റിംഗ് ഒരാഴ്ചക്കാലമേ നീണ്ടു നിന്നുള്ളു. അവര്‍ക്ക് പിന്നീട് കൊടുമണ്‍ പ്ലാന്റേഷനില്‍ ഒരിന്‍സ്പക്ഷന്‍ ടൂര്‍ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ മടങ്ങി വരാനായി ഒരാഴ്ചക്കാലം ഹെഡ്ഓഫീസില്‍ തന്നെ തങ്ങി. എസ്റ്റേറ്റിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൊടുക്കേണ്ട ബാദ്ധ്യതയും വന്നു പെട്ടു. സത്യം പറഞ്ഞാല്...

ഒരു ദേശം കഥ പറയുന്നു അധ്യായം -ഏഴ്

കാലത്തെ സുകുമാരനോട് പറഞ്ഞത് തിരിച്ചു പോവുന്ന കാര്യമാണ്. എസ്റ്റേറ്റ് മാനേജര്‍ നാട്ടില്‍ പോയത് കൊണ്ട് അദ്ദേഹത്തെ വിവരമറിയിക്കേണ്ട കാര്യമില്ല. കാലടിയിലോ അങ്കമാലിയിലോ പോവാനൊരു വണ്ടി വേണം. ആ വിവരം എസ്റ്റേറ്റ് ഓഫീസില്‍ അറിയിച്ചാലേ കിട്ടുകയൊള്ളു. സുകുമാരന്‍ തലേ ദിവസത്തെ ഐബിയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിയതിന്റെ കണക്കുമായി ഓഫീസില്‍ പോകുന്നുണ്ട്. അപ്പോള്‍ വിവരമറിയിച്ച് പറ്റുമെങ്കില്‍ ജീപ്പുമായി വരാമെന്നു പറഞ്ഞു. പക്ഷെ സുകുമാരന്‍ പോയത് ഉച്ച ഭക്ഷണവും ഒരുക്കിയതിനു ശേഷം. തിരിച്ചു വന്നപ്പോള്‍ കിട്ടിയ വിവര...

ഒരു ദേശം കഥ പറയുന്നു – അധ്യായം ആറ്

രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ നേരം സുകുമാരന്‍ അച്ചുതന്‍ നായരുടെ മകള്‍ പുഴയില്‍ കാണാതായതില്‍ പിന്നെ കാലടിയില്‍ പരന്ന കഥ പറഞ്ഞു. കാലടി സ്കൂളിലെ ഒരദ്ധ്യാപകനുമായുള്ള പ്രണയത്തിന്റെ കഥയാണ് സുകുമാരന്‍ പറഞ്ഞത്. വെളുപ്പിനെ പുഴക്കടവില്‍ കുളിക്കാന്‍ നേരം കണ്ടൂ മുട്ടാറുള്ളതും അവര്‍ തമ്മിലുള്ള സൗഹൃദം പിന്നീട് അഭിനിവേശമായി മാറിയതും പുഴക്കടവില്‍ കുളിക്കാന്‍ ആള്‍ക്കാര്‍ എത്തുന്നതിനു മുന്‍പുള്ള ഈ സംഗമം വളരെ ചുരുക്കം പേര്‍ക്കു മാത്രം അറിയുന്ന കഥ, പെണ്കുട്ടിയുടെ തിരോധനത്തിനു ശേഷമാണ് മറ്റുള്ളവര്‍ അറിയുന്നത...

ഒരു ദേശം കഥ പറയുന്നു – അധ്യായം അഞ്ച്

'' എന്താണ് താങ്കളുടെ ഉദ്ദേശ്യം? എന്തിനു വേണ്ടിയാണ് എന്റെ ആസ്ഥാനത്തു വന്നത്? അതോ താങ്കള്‍ക്കും എന്റെ പുരുഷനെ എന്നില്‍ നിന്നും ഇല്ലായ്മ ചെയ്തതില്‍ പങ്കുണ്ടോ? അതൊക്കെ എന്തിനു വേണ്ടിയായിരുന്നു? ആ മനുഷ്യനെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്നറിഞ്ഞാല്‍ ഇല്ല, വിടില്ല ഒരുത്തനേയും '' പെട്ടന്നെന്നോണം മുന്നില്‍ വന്ന അവളില്‍ നിന്നും രക്ഷപ്പെടാനായി ഓടാനുള്ള ശ്രമം വിഫലമായതേയുള്ളു. ഇതാ അവള്‍ തൊട്ടടുത്ത്..... ഒന്നു കയ്യനങ്ങിയാല്‍ ഒരു ചുവട് മുന്നോട്ടു വച്ചാല്‍ കണ്ണടക്കുകയേ നിവര്‍ത്തിയുള്ളു അതു തന്നെയാ...

തീർച്ചയായും വായിക്കുക