Home Authors Posts by എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

Avatar
31 POSTS 0 COMMENTS

ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയൊന്നു

  രാത്രി വളരെ ഏറെ ചെന്നാണ് കുര്യന്‍ മുറിയിലെ സിമന്റു തറയില്‍ നിന്നും എഴുന്നേറ്റത്. തോട്ടത്തിലിറങ്ങിയ കാട്ടു മൃഗങ്ങളെ ഓടിക്കുന്ന നൈറ്റ് വാച്ചേഴ്സിന്റെ പാട്ടകൊട്ടും ആര്‍പ്പുവിളീയുമാണ് ഉണരാന്‍ കാരണം. താനൊരു വേട്ടമൃഗമാണെന്ന ബോധം കുര്യനുണ്ടായി. വേട്ടക്കാരായി വന്നവരാണ് തന്നെ എടുത്തമ്മാനമാടിയത്. പിന്നീടോരോന്നായി കുര്യന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. നിലത്തു വീണു കിടക്കുന്ന കുപ്പി തപ്പിയെടുത്ത് ബാക്കി ഉണ്ടായിരുന്ന ചാരായം കുര്യന്‍ വായിലേക്കൊഴിച്ചു. അതോടെ ഉള്ളില്‍ ഒരു നീറ്റല്‍ തിളക്കുന്ന ചൂടുവെള്ളം കുഴലില്‍ കൂടി...

ഒരു ദേശം കഥ പറയുന്നു- അധ്യായം- ഇരുപത്

''ഞാനൊരമ്മയാകാന്‍ പോകുന്നു'' വിവരം കേട്ടതോടെ അയാളുടെ നെഞ്ചില്‍ തീയാളി. ഒരിക്കലും ഒരു കുഞ്ഞിന് താന്‍ ജന്മം കൊടുക്കില്ലെന്നയാള്‍ക്ക് നന്നായിട്ടറിയാം. ആലുവാ മണപ്പുറത്തു ശിവരാത്രിയോടനുബന്ധിച്ച് നടന്ന കുടുംബാസൂത്രണ മേളയില്‍ ബലമായി പോലീസും മുനിസിപ്പാലിറ്റിയിലെ രണ്ടു പേരും ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയപ്പോള്‍ ആദ്യം കരുതിയത് മുനിസിപ്പാലിറ്റിക്കാര്‍ക്ക് തറവാടക കൊടുക്കാതെ പാട്ടു പുസ്തകം വില്പ്പന നടത്തിയതു കൊണ്ടാകുമെന്നാണ്. 'കുഞ്ഞേലിയാമ്മയുടെ കടുംകൈ' അതായിരുന്നു പാടി വിറ്റു പോയിരുന്നത്. അരമണിക്കുര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ മുഴുവന്‍ പുസ്തകങ്ങളും വിറ്റു...

ഒരു ദേശം കഥ പറയുന്നു – അധ്യായം പത്തൊന്‍പത്

വീണ്ടും ഒരാഴ്ചക്കാലം ലാസറിന്റെ റൂമില്‍ കഴിഞ്ഞപ്പോഴേക്കും അയാളില്‍ ദുരഭിമാനം നുരകുത്തി. ഒരാളെ ആശ്രയിച്ച് കഴിയുക എന്നത് ഇത്രയോ വലിയ നാണക്കേടാണ്. ' ഞാന്‍ പോട്ടെ നാട്ടിലെനിക്കൊരു ചെറിയ കൂരയുണ്ട് ഇച്ചിരി പറമ്പും. വീടു പൂട്ടിയിട്ടിരിക്കുവാ'' '' നിന്റെ പെണ്ണുമ്പിള്ളയോ?'' '' ഓ അവളെന്നേ പോയി'' '' എങ്ങനെ പോകാതിരിക്കും ? കൈനോട്ടവും വെളിപാടും തിരുവചനം വിളമ്പലുമായി നടക്കുന്നവന്റെ കൂടെ കുറെ നാളേങ്കിലും പൊടുത്തെങ്കില്‍ അതവളുടെ ഔദാര്യം. നെനക്ക് അത്യാവശ്യത്തിനു ആരോഗ്യമുണ്ട്. ഇതു പോലെ വല്ലേടത്തും...

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനെട്ട്

കണ്ണടച്ച് എന്താ വേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു കുര്യന്‍. 'അല്ല അപ്പോഴേക്കും കുര്യന്‍ ചേട്ടന്‍ ഉറങ്ങിപ്പോയോ ദാ കാപ്പി' കാപ്പി അടുത്ത് കിടന്ന സ്റ്റൂളില്‍ വച്ചിട്ട്, ചെറുച്ചി തുടര്‍ന്നു. 'ചേട്ടനു കൊറിക്കാനെന്താ വേണ്ടെ കപ്പ കൊണ്ടാട്ടം കുറച്ചുണ്ട് അതല്ലാതെ എല്ലാവരും കൊണ്ടു വയ്ക്കണപോലെ ബിസ്ക്കറ്റോ കേക്കോ അതൊന്നും വാങ്ങി വയ്ക്കാനുള്ള പാങ്ങെനിക്കില്ല ' 'എന്നാ ചെറുച്ചി ഈ പറേണേ? ചെല്ലുന്നിടത്തൊക്കെ ഇതൊക്കെ തിന്ന് വയറ് നിറഞ്ഞ് കേടു പിടിച്ചു. കപ്പക്കൊണ്ടാട്ടം എന്ന് കേട്ടപ്പം തന്നെ നാവില്‍ വെള്ളമൂറുന്നുണ്ട്'. ചെറുച്ചിക്കതു...

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനേഴ്

''ഏകദേശം രണ്ടു വര്‍ഷം മുമ്പ് ഒരുച്ച കഴിഞ്ഞ നേരത്തെ വരവാ - കൊണ്ടൂര്‍ കുര്യനെ പറ്റി പറയുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരുന്ന‍ത്. അതിനു മുമ്പും പല തവണ വന്നിട്ടുണ്ട്. ഉച്ചയോടെ വന്നാല്‍ വൈകീട്ടത്തോടെ മടങ്ങും. ഇപ്പോള്‍ പറയാന്‍ പോണ കാര്യം മുതലുള്ളതേ എനിക്കു ശരിക്കറിയൂ'' യാക്കോബ് കുര്യന്റെ പുരാണം പറഞ്ഞു തുടങ്ങി. എസ്റ്റേറ്റിലെ അങ്കമാലി ജംഗ്ഷനോടു ചേര്‍ന്നുള്ള ഒരു വര്‍ക്കേഴ്സ് ക്ലബ്ബിന്റെ പിന്നാമ്പുറത്തുള്ളവരെ ഉന്നമിട്ടുകൊണ്ടാണ്. ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് വരുന്നത് ദൂരെ...

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനാറ്

''ആള് വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ എവിടെയെങ്കിലും പൊങ്ങണ്ടെ?'' ഒരാള്‍ ചോദിക്കുമ്പോള്‍ മറ്റെയാളുടെ മറുപടി. ''അതിനാള് ചാടിയിട്ടു വേണ്ടെ പൊങ്ങാന്‍?'' ''ആള്‍ നമ്മളേപ്പോലുള്ളവരെ കളിപ്പിക്കാന്‍ വേണ്ടി എവിടെയെങ്കിലും മാറി നടക്കുന്നുണ്ടാകും'' വണ്ടി വരാന്‍ താമസിച്ചതുകൊണ്ട് കുറയൊക്കെ കാര്യങ്ങള്‍ മനസിലാക്കി. ഇന്നും ഇന്നലെയുമുണ്ടായ സംഭവമല്ല പറയുന്നത്. കുറെ ഏറെ നാള്‍ മുമ്പ് നടന്ന സംഭവമാണ്. കുറെ കടലാസ് മുറിച്ച് വലിയൊരു പക്ഷിയുടെ ചിറകു പോലാക്കി കക്ഷത്തില്‍ വച്ചു കെട്ടി പുഴക്കരെ പറന്ന് പോവാമെന്ന് പറഞ്ഞ് ചാടുകയായിരുന്നത്രെ. പക്ഷെ ചാട്ടം...

ഒരു ദേശം കഥ പറയുന്നു – അധ്യായം- പതിനഞ്ച്

സുകുവും അങ്ങോട്ടു തന്നെ നോക്കുന്നു തോട്ടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ച് ഓരോരുത്തരും അതണയ്ക്കാനായി പാടു പെടുമ്പോള്‍ തോട്ടം വച്ച് പിടിപ്പിക്കാന്‍ കാരണക്കാരനായ ആ മനുഷ്യനോട് ഇവളെന്തിനാണ് തട്ടിക്കയറുന്നത്? അയാളുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമാണ് ഉണ്ടായത്? അടുത്ത നിമിഷം അവള്‍ ദേഷ്യത്തില്‍ ചുവടു വച്ച് താഴോട്ടിറങ്ങുന്നതാണ് കണ്ടത്. ''ഇത് അങ്ങേരെ ഭാര്യയെ സഹായിക്കാനായി അടുത്ത കാലത്ത് വന്നതാ. അടുക്കളപ്പണിക്ക് ഒരാളെ വേണമെന്ന് ഒരിക്കല്‍ അങ്ങേര് പറഞ്ഞതോര്‍ക്കുന്നു'' പക്ഷെ സുകു പറഞ്ഞതിലല്ല...

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനാല്

റീജീയണല്‍ ഓഫീസിലേക്ക് തദ്ദേശിയായ ഒരാളെ കിട്ടാന്‍ താമസിച്ചതാണ് അവിടുത്തെ വാസം നീണ്ടു പോയത്. തിരുവതാംകൂര്‍ കൊച്ചി ഏരിയായില്‍ നിന്നും മലബാര്‍ ഭാഗത്തേക്ക് വരാന്‍ ആരുമില്ലാത്ത അവസ്ഥ വന്നതും അവിടെത്തന്നെ ഇത്രനാളും കഴിയേണ്ടി വന്നു. പുതിയ പുതിയ സംഭവ വികാസങ്ങള്‍ പുതുമയും കൗതുകവും കലര്‍ന്ന നേര്‍ക്കാഴ്ചകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നു പെട്ടവയാണിതെല്ലാം. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ മറവിയുടെ കൂടാരത്തിലേക്കു കയറിപ്പറ്റുക എന്നത് സ്വഭാവികമായ ഒരു പ്രക്രിയ, അയ്യമ്പുഴ റോഡിലെ...

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിമൂന്ന്

വെളുപ്പിനു അഞ്ചുമണീയോടെ കുളിക്കടവിനു ജീവന്‍ വയ്ക്കും. ദൂരെ പട്ടണത്തിലേക്കു ആദ്യ ബസ്സിനു കയറി ഓഫീസുകളിലും കോളേജുകളിലേക്കും പോകേണ്ടവരും അങ്കമാലി ചന്തയിലേക്കും ആശുപത്രിയിലേക്കും തുടങ്ങി പിന്നീട് പാടത്തെ പണികഴിഞ്ഞ് വരുന്നവരും വീട്ടു ജോലികളെല്ലാം ഒതുക്കി വരുന്ന വീട്ടമ്മമ്മാരും അങ്ങനെ ഏകദേശം ഉച്ചവരെ ഈ കുളിക്കടവ് സജീവമായിരിക്കും. ഉച്ചകഴിഞ്ഞ് വെയിലാറുന്നതുവരെയുള്ള സമയമാണ് കടവിനു അല്പ്പമെങ്കിലും വിശ്രമം കിട്ടുക. ബസ്സിലെ യാത്രക്കാരുടെ വിവരണം കേട്ടതോടെ ഈ കടവില്‍ കുളിക്കുക എന്നത് ഒരഭിനിവേശമായി മാറി. അതിനുള്ള...

ഒരു ദേശം കഥ പറയുന്നു – അധ്യായം പന്ത്രണ്ട്

  കഥ ഇവിടം കൊണ്ടും തീരുന്നില്ല. കഥയുടെ അന്തരീക്ഷം കണ്ണിമംഗലം പാണ്ടുപാറ കല്ലാല വിട്ട് ഇത്തവണ മഞ്ഞപ്രയില്‍ നിന്നും അയ്യമ്പുഴ വഴിക്കുള്ള റൂട്ടാണെന്നു മാത്രം. പത്തു വര്‍ഷം മുമ്പുള്ള ഒരന്തരീക്ഷം അനാവരണം ചേയ്യേണ്ടിയിരിക്കുന്നു. ആദ്യമായി കാലടി പ്ലാന്റേഷനിലേക്ക് അയ്യമ്പുഴ വഴി അങ്കമാലിയില്‍ നിന്നും വന്ന സമയം. കോട്ടയത്തു നിന്നും വണ്ടി വരുമെന്നു അറിയിച്ചെങ്കിലും അതിനു കാത്തു നില്ക്കാതെ അങ്കമാലിയില്‍ നിന്ന് മഞ്ഞപ്ര വഴിയുള്ള ബസിനാണു കയറിയത്. മഞ്ഞപ്ര എത്തുന്നതിനു മുന്നേ ചന്ദ്രപ്പുരയില്‍ ബസ്...

തീർച്ചയായും വായിക്കുക