എം കെ ചന്ദ്രശേഖരന് കര്‍ത്ത
ഒരു ദേശം കഥ പറയുന്നു -അധ്യായം – ഇരുപത്തിയേഴ്
പിന്നെ ഏറെ നാളത്തേക്ക് വാസുവിനെ പറ്റി ആരും അധികമൊന്നും കേട്ടില്ല. മലബാറിലാവുമ്പോള് കൂടെ കൂടെ അയാള്‍ക്ക് വീട്ടില്‍ പോകാന്‍ സാധിക്കുന്നതുകൊണ്ടും പുതുതായി റീജീയണല്‍ ഓഫീസില്‍ കൃത്യമായ ജോലിയില്ല എന്നത് കൊണ്ടും ഈ മാറ്റം, വാസുവിനു വലിയൊരുനഗ്രഹമായിരുന്നു. പിന്നീടയാള്‍ സംസാര വിഷയമാകുന്നത് അയാളുടെ വിവാഹഹക്ഷണക്കത്ത് കിട്ടിയതോടെയാണ്.
'എല്ലാവരും വരണം നിങ്ങളൊയൊക്കെ ഏറെ ഞാന്‍ ബുദ്ധി മുട്ടിച്ചിട്ടുണ്ട് അതൊന്നും കാര്യമാക്കരുത് നിങ്ങളുടെയൊക്കെ അനുഗ്രഹം വേണം'
തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വച്ചുള്ള വിവാഹച്ചടങ്ങുകളും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന...
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയാറ്
ആയിടക്കാണ് വിസിറ്റിംഗ് ഏജന്റ് ഇന്സ്പെക്ഷന് ബംഗ്ലാവില്‍ പിറ്റേന്നു തുടങ്ങുന്ന എസ്റ്റേറ്റ് വിസിറ്റിനു വേണ്ടി വന്നത്. വിസിറ്റിംഗിനു മുന്നോടിയായി ഗ്രൂപ്പിലെ ഓരോ എസ്റ്റേറ്റിലേയും ഫീല്‍ഡ് ജോലിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അങ്ങേരെ ഏല്‍പ്പിക്കേണ്ടതുണ്ട്. ആ റിപ്പോര്‍ട്ട് എസ്റ്റേറ്റ് മാനേജര്‍ വാസുവിനെ ഏല്‍പ്പിച്ച് ജീപ്പുമായി വിടുകയുണ്ടായി. വിസിറ്റിംഗ് ഏജന്റിനെ എസ്റ്റേറ്റ് മാനേജരുടേയും അസി. മാനേജരുടേയും തലവര നിര്‍ണ്ണയിക്കുന്ന ആളെന്ന നിലയില്‍ എല്ലാവര്ക്കും പേടിയാണ്. ആ മനുഷ്യന്റെ മുമ്പിലേക്കാണ് വാസു റിപ്പോര്‍ട്ടും അടങ്ങുന്ന ഫയലുമായി...
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയഞ്ച്
ഇപ്പോള്‍ വാസുവും കമ്പനിയില്‍ നിന്നും പുറത്തായിരിക്കുന്നു. വാസുവിനെ പുറത്താക്കിയതല്ല സ്വയം പുറത്താവുകയാണുണ്ടായത് . ലക്ഷക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ വരുത്തിയിട്ടുണ്ടെന്നു വിവരം കിട്ടിയപ്പോള്‍ അതിനെ പറ്റി അന്വേഷിച്ച് വിശദമായൊരു റിപ്പോര്‍ട്ട് കൊടുക്കാന്‍ നിയുക്തനായവന്നെന്നു വരുമ്പോള്‍ വാസു സര്‍വീസില്‍ നിന്നും പുറത്താവാന്‍ ഈയുള്ളവനും കാരണണക്കാരന് ആണ്.
മലബാര്‍ മേഖലയിലെ റീജീയണല്‍ ഓഫീസിലും വാസു ജോലി ചെയ്ത തോട്ടം ഓഫീസുകളിലും കശുമാവിന് തോട്ടങ്ങളിലും - പേരാമ്പ്രയിലും പോയി വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കുക എന്നത്...
പ്രളയശേഷം
തകഴിയുടെ ' വെള്ളപ്പൊക്കത്തല് ' എന്ന കഥയിലെ നിമിഷം പ്രതി ഉയരുന്ന പ്രളയജലത്തില്‍ മുങ്ങിക്കൊണ്ടിരുന്ന കുടിലില്‍ നിന്നും ചേന്നപ്പറയന് കുടുംബാംഗങ്ങളോടൊപ്പം വീട് വിട്ട് പോകുമ്പോള്‍ കൂടെ കൊണ്ടു പോകാന്‍ മറന്നു പോയ നായയുടെ ദയനീയാവസ്ഥയായിരുന്നു വരച്ചുകാട്ടിയത്. ജീവന് വെടിയേണ്ടി വന്ന അവസാന നിമിഷം വരെയും തന്റെ ചുമതല നിറവേറ്റിയ ഹൃദയസ്പര്‍യായ കഥ പ്രസിദ്ധീകരിച്ച് അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ഓര്‍മ്മയില്‍ തുടിച്ചു നില്ക്കുന്നു.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഞങ്ങളുടേ നാട്ടിലെ ഞാനുള്പ്പെടെയുളള്ള...
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിനാല്
പിറ്റേ ആഴ്ച കോട്ടയത്ത് ചെന്നപ്പോള്‍ ഹെഡ് ഓഫീസ് സ്റ്റാഫിന്റെയും ഓഫീസര്‍മാരുടേയും ഇടയില്‍ ആ കഥ പരന്നു കഴിഞ്ഞിരുന്നു.
ഡ്രൈവര്‍ ജേക്കബ്ബിന്റെ ശമ്പളത്തില്‍ നിന്ന് പഴയ അഡ്വാന്‍സ് തുക പിടിച്ചതിന്റെ ചൊരുക്ക് അയാള്‍ക്ക് സ്വാമിയോടുണ്ടായിരുന്നു.
ജേക്കബിനോടു പറഞ്ഞ കഥ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞത് ഇങ്ങനെ.
വൈക്കത്ത് അമ്പലത്തിനെതിരെയുള്ള കായല്‍ക്കരയില്‍ ഒരു ബ്രാഹ്മണന് ഉച്ച സമയത്തെ സൗജന്യ ഭക്ഷണം മുതലാക്കുന്ന പതിവുണ്ട്. ഉത്സവ നാളുകളില്‍ അത് വിഭവസമൃദ്ധമായിരിക്കും . ആദ്യത്തെ പന്തിക്ക് കഴിക്കാന്‍...
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിമൂന്ന്
'' ഒരാഴ്ച റെസ്റ്റെടുക്ക് കഴിക്കണ മരുന്നുകൊണ്ട് മാറും''
ഡൊക്ടറുടെ വാക്കുകള്‍ ഫലിച്ചില്ല. ത്രേസ്യാക്കുട്ടിയുടെ ക്ഷീണവും തളര്‍ച്ചയും കൂടിയതേ ഉള്ളു. ഭക്ഷണത്തോട് വിമുഖത. അവസാനം അങ്കമാലി ലിറ്റില്‍ ഫ്ലവറില് പോകാന്‍ തീരുമാനിച്ചു. എല്‍ദോ പ്ലാന്റേഷനില്‍ ആ ആഴ്ച രണ്ടു ദിവസമേ പോയൊള്ളു. ത്രേസ്യാമ്മ പത്തു ദിവസത്തെ അവധിക്കപേക്ഷിച്ച് വീട്ടില്‍ തന്നെ.
വിശദമായ ചെക്കപ്പ് നടത്തിയപ്പോഴാണറിഞ്ഞത് വന്ന് പെട്ടിരിക്കുന്നത് പ്രമേഹമാണ്. കുറെ നാളത്തെ ചികിത്സയും വിശ്രമവും വേണം.
ത്രേസ്യാക്കുട്ടിയേപ്പോലുള്ളവര് പണിക്കു പോകാതെ ആശുപത്രി ചികിത്സയും വിശ്രമവും...
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയൊന്നു
രാത്രി വളരെ ഏറെ ചെന്നാണ് കുര്യന് മുറിയിലെ സിമന്റു തറയില്‍ നിന്നും എഴുന്നേറ്റത്. തോട്ടത്തിലിറങ്ങിയ കാട്ടു മൃഗങ്ങളെ ഓടിക്കുന്ന നൈറ്റ് വാച്ചേഴ്സിന്റെ പാട്ടകൊട്ടും ആര്പ്പുവിളീയുമാണ് ഉണരാന്‍ കാരണം. താനൊരു വേട്ടമൃഗമാണെന്ന ബോധം കുര്യനുണ്ടായി. വേട്ടക്കാരായി വന്നവരാണ് തന്നെ എടുത്തമ്മാനമാടിയത്.
പിന്നീടോരോന്നായി കുര്യന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. നിലത്തു വീണു കിടക്കുന്ന കുപ്പി തപ്പിയെടുത്ത് ബാക്കി ഉണ്ടായിരുന്ന ചാരായം കുര്യന് വായിലേക്കൊഴിച്ചു. അതോടെ ഉള്ളില്‍ ഒരു നീറ്റല്‍ തിളക്കുന്ന ചൂടുവെള്ളം കുഴലില്‍ കൂടി...
ഒരു ദേശം കഥ പറയുന്നു- അധ്യായം- ഇരുപത്
''ഞാനൊരമ്മയാകാന്‍ പോകുന്നു''
വിവരം കേട്ടതോടെ അയാളുടെ നെഞ്ചില്‍ തീയാളി. ഒരിക്കലും ഒരു കുഞ്ഞിന് താന്‍ ജന്മം കൊടുക്കില്ലെന്നയാള്ക്ക് നന്നായിട്ടറിയാം. ആലുവാ മണപ്പുറത്തു ശിവരാത്രിയോടനുബന്ധിച്ച് നടന്ന കുടുംബാസൂത്രണ മേളയില്‍ ബലമായി പോലീസും മുനിസിപ്പാലിറ്റിയിലെ രണ്ടു പേരും ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയപ്പോള്‍ ആദ്യം കരുതിയത് മുനിസിപ്പാലിറ്റിക്കാര്‍ക്ക് തറവാടക കൊടുക്കാതെ പാട്ടു പുസ്തകം വില്‍പ്പന നടത്തിയതു കൊണ്ടാകുമെന്നാണ്. 'കുഞ്ഞേലിയാമ്മയുടെ കടുംകൈ' അതായിരുന്നു പാടി വിറ്റു പോയിരുന്നത്. അരമണിക്കുര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ മുഴുവന്‍ പുസ്തകങ്ങളും വിറ്റു...
ഒരു ദേശം കഥ പറയുന്നു – അധ്യായം പത്തൊന്‍പത്
വീണ്ടും ഒരാഴ്ചക്കാലം ലാസറിന്റെ റൂമില്‍ കഴിഞ്ഞപ്പോഴേക്കും അയാളില്‍ ദുരഭിമാനം നുരകുത്തി. ഒരാളെ ആശ്രയിച്ച് കഴിയുക എന്നത് ഇത്രയോ വലിയ നാണക്കേടാണ്.
' ഞാന്‍ പോട്ടെ നാട്ടിലെനിക്കൊരു ചെറിയ കൂരയുണ്ട് ഇച്ചിരി പറമ്പും. വീടു പൂട്ടിയിട്ടിരിക്കുവാ''
'' നിന്റെ പെണ്ണുമ്പിള്ളയോ?''
'' ഓ അവളെന്നേ പോയി''
'' എങ്ങനെ പോകാതിരിക്കും ? കൈനോട്ടവും വെളിപാടും തിരുവചനം വിളമ്പലുമായി നടക്കുന്നവന്റെ കൂടെ കുറെ നാളേങ്കിലും പൊടുത്തെങ്കില് അതവളുടെ ഔദാര്യം. നെനക്ക് അത്യാവശ്യത്തിനു ആരോഗ്യമുണ്ട്. ഇതു പോലെ വല്ലേടത്തും...
ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനെട്ട്
കണ്ണടച്ച് എന്താ വേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു കുര്യന്.
'അല്ല അപ്പോഴേക്കും കുര്യന് ചേട്ടന് ഉറങ്ങിപ്പോയോ ദാ കാപ്പി'
കാപ്പി അടുത്ത് കിടന്ന സ്റ്റൂളില്‍ വച്ചിട്ട്, ചെറുച്ചി തുടര്‍ന്നു.
'ചേട്ടനു കൊറിക്കാനെന്താ വേണ്ടെ കപ്പ കൊണ്ടാട്ടം കുറച്ചുണ്ട് അതല്ലാതെ എല്ലാവരും കൊണ്ടു വയ്ക്കണപോലെ ബിസ്ക്കറ്റോ കേക്കോ അതൊന്നും വാങ്ങി വയ്ക്കാനുള്ള പാങ്ങെനിക്കില്ല '
'എന്നാ ചെറുച്ചി ഈ പറേണേ? ചെല്ലുന്നിടത്തൊക്കെ ഇതൊക്കെ തിന്ന് വയറ് നിറഞ്ഞ് കേടു പിടിച്ചു. കപ്പക്കൊണ്ടാട്ടം എന്ന് കേട്ടപ്പം തന്നെ നാവില്‍ വെള്ളമൂറുന്നുണ്ട്'.
ചെറുച്ചിക്കതു...