Home Authors Posts by എം.കെ.പോൾ

എം.കെ.പോൾ

0 POSTS 0 COMMENTS

ഇരുട്ടിൽ പെയ്യുന്ന മഴ

ദൂരെ, മേഘങ്ങൾ മൂടിപ്പുതച്ചാകാശം, തണുപ്പിൽ കിടുകിടെ വിറയ്‌ക്കുന്ന ഭൂമിയും. ഊഴമിട്ടെത്തും ഈറൻ കിനാവുകൾ, മിന്നാമിനുങ്ങുകൾ... പ്രിയമാണെനിക്കീ മഴക്കാലരാവിൻ തോരാത്ത ചില്ലകൾ.... ഉച്ചത്തിൽ ധ്യാനിക്കും അതിസൂക്ഷ്‌മ ജീവികൾ, ഇലച്ചാർത്തിൽ പ്രണയം മന്ത്രിക്കും മഴത്തുളളികൾ, ആർത്തിയോടിണയെ- ത്തിരയും വിരലുകൾ... പ്രിയമാണെനിക്കീ മഴക്കാലരാവിൻ മേളക്കൊഴുപ്പുകൾ... തുറന്നേകിടക്കുമെൻ ചില്ലുജാലകം, നെറ്റിയിലിറ്റും ജലം, ഇരുട്ടിനെപ്പിളർന്ന മിന്നൽപ്പിണർ.... മഴ പെയ്‌തു തോർന്നപോൽ...

തീർച്ചയായും വായിക്കുക