Home Authors Posts by എം.കെ

എം.കെ

0 POSTS 0 COMMENTS

ലോക സിനിമ(21)സൗണ്ട് ഓഫ് മ്യൂസിക്ക് ( 1965) റോബര്‍ട്ട് വൈസ്

സംഗീതത്തിന് പ്രാധാന്യം നല്‍കിയ കുട്ടികളെയും മുതിര്‍ന്നവരെയും എക്കാലത്തും ആകര്‍ഷിക്കുന്ന മികച്ച ഹോളിവുഡ് സിനിമ. സംഗീത്തിന്റെ മാസ്മരികതകൊണ്ട് എത്ര കര്‍ക്കശ സ്വഭാവമുള്ളവരെയും തന്നിഷ്ടക്കാരെയും കുസൃതിക്കാരെയും കീഴടക്കാന്‍ കഴിയുമെന്ന് തെളിയിച്ച ചിത്രം . റോബര്‍ട്ട് ഏള്‍വൈസ് എന്ന ചലചിത്രത്തിന്റെ എല്ലാ‍ മേഖലകളിലും വെന്നിക്കൊടി നാട്ടിയ ഹോളിവുഡ് സംവിധായകനാണ് , സൗണ്ട് ഓഫ് മ്യൂസിക്ക് അണിയിച്ചൊരുക്കിയത്. മികച്ച ഓസ്ക്കാര്‍ പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം നേടിയെടുത്തു. കന്യാസ്ത്രിയാകാന്‍...

ലോക സിനിമ(17)ലാവെന്‍ചുറ ( 1960) – മൈക്കിള്‍ ആഞ്ചലോ- ആന്റെണിയോണി

മൈക്കിള്‍ ആഞ്ചലോ ആന്റെണിയോണിയുടെ മികച്ച ചിത്രം . സമകാലികരായ വിക്ടോറിയ ഡിസീക്കയുടെയും ഫെഡറിക്കോ ഫെല്ലിനിയുടേയും പാതകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ലാവെന്‍ ചുറ നിര്‍മ്മിച്ചപ്പോള്‍ മൈക്കിള്‍ ആഞ്ചലോ സ്വീകരിച്ചത്. ആധുനിക സമൂഹത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കേണ്ടത് അവയോട് യോജിച്ച് പോവുകയല്ല, മറിച്ച് ആ സംഘര്‍ഷങ്ങളെ അന്വേഷണ ത്വരയോടെ സമീപിക്കുകയാണ് വേണ്ടത് എന്നാണദ്ദേഹത്തിന്റെ സിദ്ധാന്തം. മെഡിറ്ററേണിയനിലെ ഒരഗ്നിപര്‍വ്വത ദ്വീപിലേക്ക് സമുദ്രയാത്ര നടത്തുന്ന ഒരിറ്റാലിയന്‍ സംഘം,...

ലോക സിനിമ (11) -ലാസ്ട്രഡാ – 1954) – ഫെഡറിക്കോ ഫെല്ലനി

വിക്ടോറിയ ഡിസീക്കയോടും റോസല്ലനിയോടുമൊപ്പം തത്തുല്യമായ സ്ഥാനം നേടിയ ചലചിത്രകാരനാണ് ഫെഡറിക്കോ ഫെല്ലനി. നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളായ ഫെല്ലനിയുടെ ‘ ലാസ്ട്രഡോ ‘ എന്ന ചിത്രം മനുഷ്യബന്ധങ്ങളില്‍ സ്നേഹത്തിന്റെ അനിവാര്യതയെ ശാശ്വതീകരിക്കുന്ന തോടൊപ്പം സ്നേഹനിഷേധം എങ്ങെനെ ഓരോരുത്തരെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. സമ്പാനോ എന്ന തെരുവ് സര്‍ക്കസുകാരന്റെ സഹായിയാണ് ജെല്‍സോമിന. മൂത്ത മകള്‍ മരണമടഞ്ഞപ്പോള്‍ പകരക്കാരിയായി അവളുടെ അമ്മ സമ്പാനോക്ക് വില്‍ക്കുകയായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായ...

ലോക സിനിമ (9)_ദ ബൈസിക്കിള്‍ തീവ്സ് (1948) – വിക്ടോറിയ ഡിസീക്ക

നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ബ്ലാക്ക് & വൈറ്റ് ചിത്രം ‘ ദ ബൈസിക്കിള്‍ തീവ്സ് ‘ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച - പറഞ്ഞാലും പറഞ്ഞാലും തീരാത്ത യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ദ ബൈസിക്കിള്‍...

വേള്‍ഡ് ക്ലാസ്സിക്ക് സിനിമ(6) ,ചാര്‍ലി ചാപ്ലിന്‍ ...

ലോകത്ത് എക്കാലത്തും ഏറെ പ്രേക്ഷകരുള്ള ഒരു സംവിധയകനായിരുന്നു ചാര്‍ളി ചാപ്ലിന്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ ഗൗരവമേറിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതും ഭരണാധികാരികളെ ശക്തമായി പരിഹസിക്കുന്നതിനും സിനിമ ശക്തമായ ഒരുപാധിയായി കണ്ട സിനിമാരംഗത്തെ എക്കാലത്തേയും മികവുറ്റ പ്രതിഭാധനന്‍. ഹിറ്റ്ലറെ പ്രത്യക്ഷത്തില്‍ തന്നെ കളിയാക്കിക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് ഗ്രേറ്റ് ഡിക്ടേറ്റര്‍. ടോമാനിയ രാഷ്ട്രത്തിന്റെ ഏകാധിപതിയായ , ഭ്രാന്തനും കോമാളിയുമായ ‘ ഹിന്‍‍കലറാ’ണ് ഹിറ്റ്ലറിന്റെ പ്രതിപുരുഷനകാകുന്നത്. ഒരു ജൂത ബാര്‍ബറായി വരുന്ന ചാപ്ലിന്...

വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ (5) ഗോണ്‍ വിത്ത് ദ വിന്‍ഡ് ( 1939) – വിക്ടര്‍ ഫ്ലെമിംഗ്

ലോകസിനിമയില്‍ ക്ലാസ്സിക് വിഭാഗത്തില്‍ ആദ്യകാലത്തെ ഏറ്റവും കൂടുതല്‍ പണം വാരിച്ചിത്രങ്ങളില്‍ ഒന്നാണ് മാര്‍ഗരറ്റ് മിച്ചലിന്റെ ബെസ്റ്റ് സെല്ലറായിരുന്ന ഗോണ്‍ വിത്ത് ദ വിന്‍ഡ് എന്ന നോവലിനെ ആസ്പദമാക്കി , വിക്ടര്‍ ഫ്ലെമിംഗ് സംവിധാനം ചെയ്ത 1939 ല്‍ പുറത്തിറങ്ങിയ ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡ്. കാറ്റിനൊപ്പം കടന്നു പോയ ഓള്‍ഡ് സൗത്ത് എന്ന സംസ്ക്കാരത്തെക്കുറിച്ചാണ് ഈ ചിത്രം എന്നത്രെ, അന്നത്തെ പരസ്യങ്ങളില്‍ ‍പ്രത്യക്ഷപ്പെട്ടിരുന്ന വാചകങ്ങള്‍....

വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍(5) ഗോണ്‍ വിത്ത് ദ വിന്‍ഡ് ( 1939) – വിക്ടര്‍ ഫ്ലെമിംഗ്

ലോകസിനിമയില്‍ ക്ലാസ്സിക് വിഭാഗത്തില്‍ ആദ്യകാലത്തെ ഏറ്റവും കൂടുതല്‍ പണം വാരിച്ചിത്രങ്ങളില്‍ ഒന്നാണ് മാര്‍ഗരറ്റ് മിച്ചലിന്റെ ബെസ്റ്റ് സെല്ലറായിരുന്ന ഗോണ്‍ വിത്ത് ദ വിന്‍ഡ് എന്ന നോവലിനെ ആസ്പദമാക്കി , വിക്ടര്‍ ഫ്ലെമിംഗ് സംവിധാനം ചെയ്ത 1939 ല്‍ പുറത്തിറങ്ങിയ ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡ്. കാറ്റിനൊപ്പം കടന്നു പോയ ഓള്‍ഡ് സൗത്ത് എന്ന സംസ്ക്കാരത്തെക്കുറിച്ചാണ് ഈ ചിത്രം എന്നത്രെ, അന്നത്തെ പരസ്യങ്ങളില്‍ ‍പ്രത്യക്ഷപ്പെട്ടിരുന്ന വാചകങ്ങള്‍.ജോര്‍ജിയന്‍...

വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ (4) ബാറ്റില്‍‍ഷിപ്പ് പൊട്ടന്‍കിന്‍( 1925 ) സെര്‍ജി ഐസന്‍സ്റ്റിന്‍

ലോകസിനിമയിലെ ക്ലാസ്സിക് ചിതങ്ങളുടെ കൂട്ടത്തില്‍ ആധിപത്യം സ്ഥാപിച്ചെടുത്ത ഒരു നിശ്ശബ്ദ ചിത്രം. സിനിമയുടെ അന്തര്‍ധാരയിലൂടെ സൗന്ദര്യശാസ്ത്രത്തിലൂന്നിയുള്ള ദൃശ്യാനുഭവങ്ങളേക്കാള്‍ കലാരൂപത്തിന്റെ ശക്തി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുത്ത ചിത്രം. അതാണ് സെര്‍ജി ഐസന്‍സ്റ്റിന്‍ സംവിധാനം ചെയ്ത - ബാറ്റില്‍ഷിപ്പ് പൊട്ടന്‍കിന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം വഴി സിനിമയുടെ സാങ്കേതിക വശവും അന്നത്തെ നിലവാരം വച്ചു നോക്കുമ്പോള്‍ മേലേക്കിട നില്‍ക്കുന്നതായിരുന്നു. 1905 ലെ പരാജയപ്പെട്ട ഒരു റക്ഷ്യന്‍...

വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ -3 ടെന്‍ കമാന്മെന്റ്സ് ( 1923, 1956) സെസില്‍ബി ഡിമെല്ലെ

ബൈബിള്‍ ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ചിത്രം. സംവിധായകന്‍ സെസില്‍ബി ഡിമെല്ലെ 1923 - ല്‍ നിര്‍മ്മിച്ച നിശബ്ദ ചിത്രവും 1956 - ല്‍ പിന്നീട് ഒരുക്കിയ പുനരാവിഷ്ക്കരണവും സാമ്പത്തികമായും കലാപരമായും മികച്ച ചിത്രങ്ങളായിട്ടാണ് വിലയിരുത്താറ്. 6 കോടി 50 ലക്ഷം ഡോളര്‍ അമ്പതുകളുടെ രണ്ടാം പകുതിയില്‍ ലഭിച്ചുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ചാള്‍ട്ടണ്‍ ഹെസ്റ്റണ്‍, യുള്‍ബ്രിന്നര്‍, ആനിബക്സ്റ്റര്‍, എഡ്വേര്‍ഡ് ജി റോബിന്‍സണ്‍, എന്നിവരാണ് മുഖ്യ താരങ്ങള്‍. ഏറ്റവും...

ബേര്‍ത്ത് ഓഫ് എനേഷന്‍ ( 1915) ഡി ഡബ്ലിയു ഗ്രിഫ്ത്ത്- 1

1915 -ല്‍ കറുപ്പിലും വെളുപ്പിലുമായി നിര്‍മ്മിച്ച - 190 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം അമേരിക്കന്‍ ആഭ്യന്തര കലാപത്തിലൂന്നിയുള്ള വെളുത്ത വര്‍ഗ്ഗക്കാരും കറുത്ത വര്‍ഗ്ഗക്കാരും തമ്മിലുള്ള - പകയുടേയും പകരം വീട്ടലിന്റേയും കഥ പറയുന്ന ചിത്രമാണ്. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരുടെ വംശാധിപത്യത്തെ മഹത് വകരിക്കുന്ന ഒരു ചിത്രമെന്ന ആക്ഷേപം ഈ സിനിമയെ പറ്റിയുണ്ട്. തെക്കുനിന്നും വടക്കുനിന്നുമുള്ള രണ്ട് കുടുംബങ്ങളുടെ വൈരുദ്ധ്യമന:സ്ഥിതിയും പിന്നീടവര്‍ സൗഹൃദത്തിലാവുന്നെങ്കിലും രാഷ്ട്ര...

തീർച്ചയായും വായിക്കുക