Home Authors Posts by എം.കെ

എം.കെ

0 POSTS 0 COMMENTS

അവ് താര്‍ (2009)

സാങ്കേതിക വിദ്യയില്‍ സ്പില്‍ബര്‍ഗിനൊപ്പം എത്തിനില്‍ക്കുന്ന, എക്കാലത്തെയും മികച്ച സാമ്പത്തിക വിജയം നേടിയ സ്വന്തം ചിത്രമായ ' ടൈറ്റാനിക്കി'ന്റെ കളക്ഷന്‍ റിക്കാര്‍ഡ് വരെ ഭേദിച്ച എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ജെയിംസ് കാമറൂണ്‍ സംവിധാനം നിര്‍വഹിച്ച ' അവ്താര്‍'. ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയാണ് കാമറൂണ്‍. ഫാന്റസിയാണെന്നു തോന്നാമെങ്കിലും മിലിറ്ററി അധീശത്വത്തിന്റെയും ഇക്കോളജിയുടെയും അതോടൊപ്പം നാടിന്റെ പൈതൃക സാംസ്‌കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ആകുലതകളാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. 300...

പഥേര്‍ പാഞ്ചാലി(1955) – സത്യജിത് റേ

ഇന്ത്യന്‍ ഗ്രാമങ്ങളുടെ തുടിപ്പും നാഡീസ്പന്ദനവും പ്രതിഫലിക്കുന്ന ഭാരതീയ സംസ്‌കാരത്തനിമ എടുത്തുകാണിക്കുന്ന ആദ്യ ചിത്രം- ലോകസിനിമാ രംഗത്ത് ഇന്ത്യയിലും സിനിമ ഉണ്ടെന്നു അഭിമാനപൂര്‍വം പറയാന്‍ പറ്റിയ ഒരവസ്ഥ- അതാണ് സത്യജിത് റേ പഥേര്‍ പഞ്ചാലിയിലൂടെ ലോകത്തിന് നല്‍കിയത്. ലോക സിനിമാ രംഗത്തെ മേലേക്കിടയിലുള്ള സംവിധായകരുടെ നിരയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സംഭാവന- അതാണ് സത്യജിത് റേ. റേയ്ക്കു ശേഷം റിത്വിക് ഘട്ടക്, മൃണാള്‍സെന്‍, ഗുരുദത്ത്, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍,...

ഓള്‍ എബൗട്ട് മൈ മദര്‍

ലോകപ്രശസ്തിയാര്‍ജ്ജിച്ച സ്പാനീഷ് ചലച്ചിത്രകാരനായ പെഡ്രോ അല്‍മദോവറിന്റെ അതി പ്രശസ്തമായ ചിത്രം. മതവും വിശ്വാസവും സെക്സും എന്നിവയോടൊപ്പം എക്സിസ്റ്റന്‍ഷ്യലിസം , ട്രാന്‍പെസ്റ്റിസം എയ്ഡ്സ് ഇവ കലര്‍ന്ന ജീവിതം നയിക്കുന്ന ഒരു വിഭാഗം‍ മനുഷ്യരുടെ കഥയാണ് ഒരമ്മയുടെ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്നത്. ‘ എ സ്ട്രീറ്റ് കാര്‍ നെയിംഡ് ഡിസയര്‍’ എന്ന ഷോക്ക് തീയേറ്ററില്‍ മകനെയും കൂട്ടി പോകുന്ന മാന്വേല, ഷോയിലെ നായികയായ...

സിറ്റിസണ്‍ കെയ്ന്‍ (1941)- ഓര്‍സണ്‍ വെല്‍സ്

ആദ്യ സിനിമകൊണ്ടു തന്നെ ലോകത്തെ എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി മാറിയ ‘ സിറ്റിസണ്‍ കെയ്ന്‍' ന്റെ സംവിധായകനായ ഓര്‍സണ്‍ വെല്‍സ് ചലച്ചിത്ര വേദിയില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനം നേടി. സാങ്കേതിക രംഗത്തും ആഖ്യാനരംഗത്തും മുന്‍പാരും കൈ വെക്കാത്ത പാതയിലൂടെ സഞ്ചരിക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഗ്രെഗ്ടോളണ്ടിന്റെ ഛായാഗ്രഹണത്തിലൂടെ പുറത്തു വന്ന ചിത്രം സിറ്റിസണ്‍ കെയ്ന്‍ ആധുനിക...

ത്രീ കളേഴ്സ് ; ബ്ലൂ, വൈറ്റ്, ആന്‍ഡ് റെഡ് (ലോക സിനിമ- 31)

ഫ്രഞ്ച് വിപ്ലവത്തിന്റെ മഹത്തായ ആശയങ്ങളാണ്- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രഞ്ച് ദേശീയ പതാകയിലെ നിറങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. പതാകയിലെ നീല സ്വാതന്ത്ര്യത്തെയും വെളുപ്പ് സമത്വത്തേയും ചുവപ്പ് സാഹോദര്യത്തേയും പ്രതിനിധാനം ചെയ്യുന്നതായി കണക്കാക്കുന്നതെങ്കിലും സമകാലീന മനുഷ്യജീവിതത്തില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കുറിച്ചുള്ള ഒരന്വേഷണമാണ് പോളീ‍ഷ് സംവിധായകനായ ക്രിസ്റ്റോഫ് കിസ് ലോവ്സ്കി നടത്തുന്നത്. വാസ്തവത്തില്‍ ഇവ മൂന്ന് തരത്തിലുള്ള ചതിവുകളാണ് ചെയ്യുന്നത് അതാണ് കിസ് ലോവ്സ്കിയുടെ...

ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ് -(ലോക സിനിമ- 29)

ഹോളിവുഡ് സിനിമയിലെ എക്കാലത്തേയും ഹിറ്റ്മേക്കറായിട്ടാണ് സ്റ്റീഫന്‍ സ്പില്‍ബര്‍ഗിനെ കാണുന്നത്. സാങ്കേതിക വിദ്യയുടെ മികവ് ഇത്രമാത്രം പ്രയോജനപ്പെടുത്തിയ വേറൊരു സംവിധാ‍യകന്‍ ഹോളിവുഡില്‍ വേറെയില്ല. ജുറാസിക് പാര്‍ക്ക്, ജാസ്, റെയ്ഡേഴ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ തന്നെ ഉദാഹരണം. പക്ഷെ ഇവയ്ക്കപ്പുറം കലാപരവും ചരിത്രാഭിമുഖ്യമുള്ളതുമായ ചില ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്. നാസി വിരുദ്ധ കാലത്തെ...

ബല്ലാഡ് ഓഫ് നരയാമ (1983)- ഷോഹി ഇമാമുറ- (ലോക സിനിമ- 28 )

രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ' ഒബസുതേയമ' എന്ന പേരിലാണ് ഈ ആചാരം അറിയിപ്പെടുന്നത്. ഇതിനോടാരെങ്കിലും വിഘടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുടുംബത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കുമെന്നാണ്...

ലോക സിനിമ (26) അഡോപ്ഷന്‍ ( 1975) മാര്‍ത്ത മെസ്സാറസ്

വനിതാ സംവിധായകരില്‍ ഏറ്റവും പ്രശസ്തയാണ് ഹംഗേറിയന്‍ വംശജയായ മാര്‍ത്ത മെസ്സാറസ്. കലാപരമായ നിലപാടുകള്‍‍ക്ക് മാറ്റം വരുത്താതെ തന്നെ സാമ്പത്തിക ഭദ്രതയുള്ള സിനിമകള്‍‍ നിര്‍മ്മിക്കാമെന്ന് കാണിച്ച് കൊടുത്ത സംവിധായകയാണ് മാര്‍ത്ത. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയല്ല മറിച്ച് ആ ഭാവത്തില്‍ വേറെ ചില താത്പര്യങ്ങള്‍‍ അടിച്ചേല്‍പ്പിക്കുകയാണ് പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥ ചെയ്തതെന്ന് ‘ അഡോപ്ഷന്‍’ എന്ന ചിത്രത്തിലൂടെ സമര്‍ത്ഥിക്കുന്നു. വിധവയായ ‘ കാത്ത’ എന്ന ഫാക്ടറിത്തൊഴിലാളിയുടെ ജീവിതത്തിലേക്ക് ടീനേജ്കാരിയായ അന്ന...

ലോക സിനിമ (25) ഗോഡ് ഫാദര്‍ ( 1972) – ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള

മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും - കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അഭിനയത്തിനും ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ (...

ലോക സിനിമ(22)ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് (1966) – തോമസ് ഏലിയ

വിപ്ലവാനന്തര ക്യൂബയില്‍ ഭരണം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തതിലെ നിരാശയും ക്യൂബന്‍ വിപ്ലവത്തിന്റെ മഹത്വങ്ങളെ പ്രകീര്‍ത്തിക്കുന്നതിനോടൊപ്പം വിപ്ലവലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു ചിത്രമാണ് ഫിഡല്‍കാസ്ട്രോയുടെ അനുയായിയായിരുന്ന തോമസ് ഏലിയ എന്ന പ്രസിദ്ധ സംവിധായകന്‍ ഒരുക്കിയ ചിത്രം ‘ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്’. വിപ്ലവവാനന്തര ക്യൂബന്‍ സമൂഹത്തിലെ ദുഷ്പ്രവണതകളെ ഏറ്റവും കൂടുതല്‍ വിമര്‍ശനബുദ്ധിയോടെ കാണുന്ന സംവിധായകന്റെ ഡെത്ത് ഓഫ് ബ്യൂറോക്രാറ്റിലെ...

തീർച്ചയായും വായിക്കുക