Home Authors Posts by മിത്ര.റ്റി.

മിത്ര.റ്റി.

3 POSTS 0 COMMENTS

ജീവിതവാരിധി

മേഘത്തുടിപ്പുകൾ തൻ അകമ്പടിമേളമോടൊരു ദിനം മൗനം വിട ചൊല്ലിടും തണുത്തക്കാറ്റിൻ ഊഞ്ഞാലിലേറിടും നീങ്ങുന്നു പര്യടനമെത്തിടുമാ സേന സൂര്യക്കനൽക്കവാടത്തിൽ നനഞ്ഞു കുതിർന്നൊരു കരിമുകിലുരുകാതെയുള്ളിൽ മഴപ്പൂക്കൾ കോർത്തൊരുക്കും ജഗത് മാല്യമീ പകലിൽ മനസ്സിൻ മഞ്ചത്തിൽ മൃദു സ്പർശമായി മെല്ലെയെത്തിടും മീട്ടുന്നു മോഹത്തംബുരു വിരിയുന്നു ശ്രുതികിരണങ്ങൾ മിന്നും മുത്തുകൾ പോലാ വർഷരശ്മികൾ കുലുങ്ങിച്ചിരിച്ചു നിറഞ്ഞൊഴുകും നേർത്ത തൂലികയിലാനന്ദത്തെളിച്ചം നീളുന്നു താഴെയകലെ ഭൂവാശ്രമത്തിലേയ്ക്ക് ഭക്തി പുരസ്സരം തിരനുരകൾ പതഞ്ഞു പെയ്തലിയുന്നു മണ്ണിൻ വനിയിൽ തേൻമുള്ളുകളാൽ പോറലുകളേല്ക്കാതെ കുഞ്ഞിക്കിളികൾ മാന്ത്രികപ്പൊടിക്കൂട്ടുമായി വർണ്ണം വിതറും പച്ചക്കൊടികൾ മയക്കത്തിലാർന്നിതാ ജ്വാലാമുഖിയും ജന്മതീരമണയുന്നു വാനവദനത്തിൽ ഉദയാസ്തമനം പോൽ ആയുഷ്ക്കാലവും വിഷമവേദനകൾ തൻ...

അനുഭവത്താളുകൾ

ദിവാകരരത്നക്കല്ലുകൾ പതിയുന്നൊരാ കറുത്തമുത്തുമാല ദീർഘമാമീ പഥസംചലനം ഓരോ അവസ്ഥ തൻ അർത്ഥം തേടി കൈപ്പുഴ തൻ വെള്ളപുതപ്പു ചുറ്റി പുളകം കൊണ്ടു കരിമ്പാറക്കെട്ടുകൾ പാദസരസ്വരത്തിൽ കുളിർക്കണ്ണാടിയായി അമ്പലമണികൾ കിലുങ്ങുന്നു സന്ധ്യാദീപ്തി നമസ്കാരത്തിൽ അനഘമറിവിൻ ജലരാശികളായി ഓരോ വരിയിലും നേർമ്മപൂണ്ട കൗമാരകഞ്ചുകങ്ങളായി ഈ സ്വപ്നമേടയിൽ നോവുകൾ മറയ്ക്കുനെന്ന പോലീ രോമമേലലങ്കാരം തളിർ ചോലകളീ നറും പൂമണത്തിൽ കുളിച്ചു കുതിർന്നു തണൽപ്പരപ്പുകളിലും കാണാമോരോ കുട്ടിക്കുറുമ്പുകൾ കിനാവുകൾ തൻ കതിർപ്പാടങ്ങൾ തണുത്തകാറ്റിലാടി കാതോർത്തിരിക്കുന്നു ഭാവിയുടെ ഭാവത്താളങ്ങൾക്കായി കാലത്തിൻ കരങ്ങളിൽ ഈ വേളയൊരു നിദ്രാനിലാമൺകുടം കരുത്ത ലോകത്തിൻ യവനികയകറ്റി കടന്നിടുമാ പാലാഴിയിൽ കാത്തു നിൽക്കുന്നു...

വിധിവിധം

“അല്പം സമയം കൂടി കാത്തിരിക്കണം. വേദന കുറയാനല്ലേ? കുറച്ചു കൂടി ക്ഷമയോടെ”. സ്നേഹപുരസ്സരമീ വാക്കുകൾ - അതൊരു ആശ്വാസം തന്നെയാണ്‌. സൈനബയുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിടർന്നു. അതു ചെറിയ കാര്യമല്ല. വലിയ വേദനകൾക്കിടയിൽ ചെറു സന്തോഷം വലുതാകും. ആതുരസേവനം തുടങ്ങിയിട്ട് ഇന്നു ഇരുപതു വർഷങ്ങൾ പിന്നിടുമ്പോൾ കാര്യഗൗരവം കൂടി, വിഷയത്തിലുള്ള അറിവും. അനുഭവങ്ങൾ ആഴങ്ങളിൽ ഇറങ്ങി മനസ്സിൽ കൂട് കെട്ടി. അവയിൽ വിവിധ രസങ്ങൾ. കൈ പിടിച്ചു മുന്നോട്ട്..... നോവുകൾ...

തീർച്ചയായും വായിക്കുക