Home Authors Posts by മേലൂർ വാസുദേവൻ

മേലൂർ വാസുദേവൻ

0 POSTS 0 COMMENTS
വിലാസം മേലൂർ വാസുദേവൻ, മേലൂർ പി.ഒ., കൊയിലാണ്ടി - 673 319.

കടല്‍

പരീക്കുട്ടി കറുത്തമ്മയോട്അവസാനമായി പറഞ്ഞുഓമനേ!നീയൊരുകടലാണ്;തിരയൊതുക്കിയ കടല്‍നിന്നില്‍ മുങ്ങിത്താണ് അലിഞ്ഞില്ലാതായാലേഎന്റെ നെഞ്ചിലെ അസ്വാസ്ഥ്യത്തിന്റെ അലയടങ്ങുകയുള്ളു! Generated from archived content: poem1_aug14_12.html Author:...

ഉൾത്തുടിപ്പുകൾ

സമയം പുലർവേള; ഉമ്മറക്കസേരയിൽ മിഴികൾ തുടച്ചു ഞാനിരിക്കെ, കരളിന്റെ- പടിവാതിലിൽ മെല്ലെ മുട്ടുന്നു സകൗതുകം വിടരും പുലർകാല സ്വപ്നത്തിൻ തരംഗങ്ങൾ. ‘അച്ഛനെന്തിരിപ്പാണെ’ന്നലസം ചോദിച്ചുകൊ- ണ്ടൊച്ചവെയ്‌ക്കാതെ മുന്നിൽ കൊച്ചുമോൾ ചിരിയ്‌ക്കുന്നു. കണ്ടു ഞാൻ പ്രപഞ്ചത്തിൻ സൗന്ദര്യമാകെയിന്നാ- കൺകളിൽ; ബോധത്തിന്റെ ജാലകം തുറന്നുവോ? (ഉണ്ണിസൂര്യനെ ഒക്കത്തേന്തി നില്‌ക്കുന്നൂ ദൂരെ വിണ്ണിന്റെ പടിപ്പുരവാതിലിൽ പുലരിപ്പെൺ.) ഇളതാം വെയിൽ മെല്ലെയാറുന്നു കുന്നിൻമേലെ തളിർചൂടിയോ ജീവശാഖിതൻ ചില്ലക്കൈകൾ? പുലരിത്തുടുവെട്ടം തൊട്ടുണർത്തിയോ മന്ദ- മിളതൻ...

അഴിമതി

അഴിമതി വീരന്മാർക്കിനി മേലിൽ ജയിൽ മതി, ജയിൽ മതി എന്നു ജനങ്ങൾ പലകുറിയാർത്തു വിളിച്ചെന്നാലൊരു ചെറുവിരൽ പോലുമനക്കാൻ ദില്ലീ- ഭരണക്കാർക്കിനി വയ്യ, ‘ചക്കര- ഭരണി’യിലെ രുചിയറിവോ,രെല്ലാം! ...

പുഴ

പ്രണയമായ്‌, ജീവഗാനമായ്‌, പ്രാണനിൽ പടരു,മുന്മാദരാഗമായ്‌, സ്വപ്‌നമായ്‌ വ്യഥിത ജന്മസംഗീതത്തിനാർദ്രമാം ലയനമായ്‌, സ്നേഹസാന്ത്വനലോലമെൻ സിരയിലിറ്റിറ്റു വീഴും ശീതാമൃത- കണികയായ്‌, കാവ്യകൗതൂഹലങ്ങൾതൻ തരള സങ്കല്പഭാവമായ്‌, സത്യമായ്‌ അരിയ സംസ്‌ക്കാരധാരയായ്‌, ചൈതന്യ- സ്‌ഫുരണമായ്‌, സർഗ്ഗശക്തി സൗന്ദര്യമായ്‌ അഴൽ പെരുകുമെൻ കർമ്മകാണ്ഡങ്ങളിൽ അഴകുണർത്തുന്ന സാന്ദ്രസംഗീതമായ്‌ പുഴയെ മുന്നം അറിഞ്ഞു ഞാൻ; ഇന്നെന്റെ ഹൃദയവേഗങ്ങൾ തേങ്ങിത്തളർന്നുവോ? ഉയിരിലാരോ വിമൂകം വിതുമ്പിയോ? നിഴലുകൾ പ്രേതനർത്തനമാടുമീ വഴികളിൽ ക്രൂരമാർത്തു നില്‌ക്കുന്നതാർ? അണിയറയിൽ നിന്നട്ടഹാസത്തിന്റെ ചടുലവേഗങ്ങൾ ആളിപ്പടർന്നുവോ? ദുരമുഴുത്തു,...

ചില നേരം ചിലർ

മരണമോർമ്മയിൽ പുകഞ്ഞാലും, ജീവ- സിരകളിൽ ജ്വരമുറഞ്ഞാലും, നീറും- കനൽവഴിതാണ്ടിയുഴറുമ്പോഴേതോ കിനാവിൻ ഏകാന്തഹരിതതീരത്തിൽ ഇടംതേടിസ്വയം മറന്നാലും, പോയ- വസന്തത്തെമീളാൻ കൊതിക്കുന്നു ചിലർ. (ചിറകൊടിഞ്ഞാലും ഉയരങ്ങൾ നേടി കിനാച്ചിറകേറാൻ തുടിപ്പുമോഹങ്ങൾ!) ചിലനേരം ചിലർ നരകരാഗത്തിൽ അലറുന്നു, കാണാമറയത്തുനിന്നും കുരുതിമന്ത്രങ്ങൾ ജപിക്കുന്നു, പിന്നെ പകക്കൺകൾ കാട്ടിയമറി നില്‌ക്കുന്നു! പതഞ്ഞുയർന്നിടുമശമമാം കാമ- ജ്വരലഹരിയിൽ മദംപൂണ്ടും, എല്ലാം മറന്നും, പാപത്തിൻ കടുംവിഷം മോന്തി. അയലത്തെ കുഞ്ഞാടിനെ കവർന്നെടു- ത്തവിശുദ്ധഭോജ്യമൊരുക്കി,യാസ്വദി- ച്ചമരരായ്‌ വാണു സുഖിക്കുന്നു...

ഒരു സ്വപ്‌നം പോലെ

പതുക്കെപ്പതുക്കെയെൻ നെറ്റിയിൽ തലോടുന്ന- നനുത്ത വിരലുകളാരുടേ,തറിവീല! നേരിയ കുളിർമഴ ചാറിയോ,നിലാവിന്റെ- ലോലരശ്‌മികൾ മന്ദമുതിർന്നോ, കിനാവിന്റെ ഭാവസൗഭഗം പൂവിട്ടുലയുന്നുവോ, നീറും ജീവനിലേതോ കാവ്യസുഗന്ധം നുരഞ്ഞുവോ? സ്വപ്‌നമോ? യാഥാർത്ഥ്യമോ? ഞാനറിവീല, പക്ഷെ തപ്തജീവനിലേതോ നിർവൃതീതരംഗങ്ങൾ! പൊളളുന്നു വീണ്ടും ജ്വരമൂർച്ഛയിലിന്നെൻ പ്രാണൻ മെല്ലെയെൻ നെറുകയിൽ, നെറ്റിയിൽ ചുംബിക്കുമോ സ്‌നേഹമേ! സ്വപ്നങ്ങളിലെങ്കിലും കൊതിപ്പൂ നിൻ ഭാവസാന്നിദ്ധ്യം, നീയെൻ സുകൃതം, ജീവാമൃതം! പോവുകയാണോ യാത്ര ചൊല്ലാതെ? പോവുംമുൻപാ- തൂവിരൽത്തുമ്പാൽ വീണ്ടുമീ നെറ്റിയിൽ,...

ജീവന്റെ പക്ഷി

ജൈവബന്ധത്തിന്റെ സുദൃഢമായ കണ്ണി എന്ന നിലയിലും ആന്തരിക സംഘർഷങ്ങളിൽ നിന്നുളള നിവൃത്തിമാർഗ്ഗം എന്ന നിലയിലും ഈ കവിതാസമാഹാരം അന്യഥാവൃർത്ഥമായിപ്പോവുമായിരുന്ന ജീവിതത്തെ ഒരു പരിധിവരെയെങ്കിലും സാർത്ഥകവും സഫലവുമാക്കും. വിലാസം “അക്ഷരം”, മേലൂർ പി.ഒ., കൊയിലാണ്ടി - 673 319. നവസാഹിതി പബ്ലിക്കേഷൻസ്‌, വില - 31 രൂപ ...

കവിതക്കൃഷി

വിതയ്‌ക്കുന്നു, പിന്നെ വിളവെടുക്കുന്നു മടുക്കില്ല തെല്ലും കവിത തൻ കൃഷി! Generated from archived content: poem3_may19_07.html Author:...

തോണി

തോഴ, നിൻ വാക്കിൻ സമുദ്രം കടക്കുവാൻ തോണിയാക്കുന്നു ഞാ- നെന്റെ മൗനം! Generated from archived content: oct_poem9.html Author:...

തീർച്ചയായും വായിക്കുക