Home Authors Posts by മേലേത്ത്‌ ചന്ദ്രശേഖരൻ

മേലേത്ത്‌ ചന്ദ്രശേഖരൻ

0 POSTS 0 COMMENTS

കാളവണ്ടി

ഉള്ളിലൊരു കുഗ്രാമമുണ്ട്‌ കുഗ്രാമത്തിലൊരു മൺകുടിലുണ്ട്‌, കുടിൽ മുറ്റത്തൊരു കൊന്നമരമുണ്ട്‌, കൊന്നമരം നിറയെ സ്വർണ്ണമണിചിലങ്കകളുണ്ട്‌. ‘അയ്യയ്യേ... കാല്‌പനിക’മെന്നാരോ മുരളുന്നുണ്ടല്ലോ ചങ്ങാതീ, നിന്റെ ബഹിരാകാശത്തിലെ ഇന്റർനെറ്റുകളിൽ പടരുന്ന ഉത്തരാധുനികത്വത്തെക്കാൾ ഈ ചിദാകാശത്തിലെ പഴം കിനാവാണെനിക്കിഷ്ടം ചണ്ഡവാതത്തിൽപ്പടരുന്ന കാലവേഗമേ നിനക്ക്‌ എത്താൻ കഴിയാത്തതാണ്‌ എന്റെയുള്ളിലെ ചെമ്മൺ പാതയിൽ കുടമണിയാട്ടിക്കുതിച്ചു പായുമൊരു- കാളവണ്ടി തൻ സ്വപ്നവേഗം. ...

നീയും ഞാനും

എനിക്കെന്നു മജ്ഞാത - താരപഥത്തിൽ ചിരം ധ്യാനമഗ്നം ഇരിപ്പാണു നീയും... അകക്കൺ തുറന്നൊന്നു കാണാൻ ശ്രമിക്കേ പതിക്കുന്നു ഞാനീ- യിരുട്ടിൻ ഹ്രദത്തിൽ ...

തീർച്ചയായും വായിക്കുക