Home Authors Posts by എം.ബി.സന്തോഷ്‌

എം.ബി.സന്തോഷ്‌

Avatar
0 POSTS 0 COMMENTS

ഇളവൂർ ശ്രീകുമാർ രചിച്ച നിയോ കമ്യൂൺ

എടുപ്പുകെട്ട്‌ ആവശ്യമില്ലാത്ത രചനയാണ്‌ ഇളവൂർ ശ്രീകുമാറിന്റെ ‘നിയോ കമ്യൂൺ’ ലളിതമായി, എന്നാൽ തീക്ഷണമായി ബാലേയപുരത്തിന്റെ കഥ പറയാൻ ശ്രീകുമാറിന്‌ കഴിയുന്നുണ്ട്‌. കണ്ണനായാലും കൃഷ്ണനായാലും കോന്നനായാലും ആമിന അന്തർജനമായാലും വ്യക്‌തിത്വമുളള കഥാപാത്രങ്ങൾ തന്നെ അഴുകുന്ന പ്രസ്‌ഥാനങ്ങൾ നിശിതപരിഹാസത്തിന്‌ ഇതിൽ വിധേയമാവുന്നുണ്ട്‌. ‘പിതൃഭൂമിയിൽ പ്രവാസം വിധിക്കപ്പെടുന്ന സദാചാരമൂല്യങ്ങളുടേയും അധിനിവിഷ്‌ഠകമ്പോള മൂല്യങ്ങളുടേയും കുരുക്ഷേത്രം കൂടിയാണ്‌ ബാലേയപുരം’ എന്ന്‌ പഠനത്തിൽ സി.വി.വിജയകുമാർ എഴുതുന്നു. പ്രസാ ഃ സുജിലി വില...

ടി.എൻ.ജയചന്ദ്രൻ എഡിറ്റു ചെയ്‌ത ജീവിതം എന്നെ എന്തു പഠിപ്പിച്ചു?

ഓരോ ജീവിതവും ഓരോ പാഠമാണ്‌. അതിൽ ചിലതെങ്കിലും പാഠപുസ്‌തകവുമാണ്‌. ആ സത്യത്തിനു പിന്നാലെയുളള ടി.എൻ.ജയചന്ദ്രന്റെ അന്വേഷണമാണ്‌ ‘ജീവിതം എന്നെ എന്തു പഠിപ്പിച്ചു?’ എന്ന പുസ്‌തകം. അതിപ്രശസ്‌തരും അപ്രശസ്‌തരും ഉൾപ്പെടെയുളളവരുടെ ജീവിതാനുഭവങ്ങൾ ഇതേ പേരിലുളള പംക്തിയിൽ ആഴ്‌ചതോറും ഒരു വാരികയിൽ പ്രസിദ്ധപ്പെടുത്തയതിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവ സമാഹരിച്ചിരിക്കുകയാണിവിടെ. ഇ.എം.എസ്‌. മുതൽ ലളിതാലെനിൻ വരെ 74 പേരുടെ ജീവിതവീക്ഷണങ്ങൾ നമുക്ക്‌ വായിക്കാം. അഴീക്കോടിന്റെ അനുഭവങ്ങൾക്കു പുറമെ ആമുഖക്കുറിപ്പുമുണ്ട്‌. ഒരുപാടുപേരുടെ പിന്നാലെയുളള അലച്ചിലിന്റെ പലം...

അശ്വതിതിരുനാൾ ഗൗരിലക്ഷ്‌മിഭായി രചിച്ച മലയാളമേ മാപ്പ്‌

തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതിതിരുനാൾ ഗൗരിലക്ഷ്‌മീഭായി ഒരു ദിനപത്രത്തിൽ എഴുതിയ പ്രതിവാരകുറിപ്പുകളുടെ സമാഹാരമാണ്‌ ‘മലയാളമേ മാപ്പ്‌’. ഇന്നലെകളിൽ നിലനിന്നിരുന്ന ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഇന്നത്തെ അവസ്ഥയും അവ തുടരേണ്ടതിന്റെ ആവശ്യകതയും ഈ കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്‌. വലിയ ഒരു പാരമ്പര്യത്തിന്റെ കണ്ണിയായ ഗ്രന്ഥകർത്രി അവരുടെ കൺമുന്നിലൂടെ കടന്നുപോയ കാലത്തെ പിന്തിരിഞ്ഞു നോക്കി അയവിറക്കുന്നതിന്‌ വല്ലാത്തൊരു ചന്തമുണ്ട്‌. ആകെയുളള 28 ലേഖനങ്ങളിൽ ചിലതിലെങ്കിലും മൗലികചിന്തയുടെ സൗന്ദര്യം ഒളിമിന്നുന്നത്‌ അനുഭവിക്കാനാവുന്നു എന്നത്‌ വായനക്കാരെ ആഹ്ലാദിപ്പിക്കും....

ഹംസ ആലുങ്ങൽ രചിച്ച പുഴ വിളിക്കുന്നു

ആസുരമെന്ന്‌ വിശേഷിപ്പിക്കപ്പെട്ടുപോവുന്ന വർത്തമാനകാല സാമൂഹികജീവിതത്തിൽ ഇരകളാക്കപ്പെടുന്നത്‌ സാധാരണക്കാരാണ്‌. സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന്‌ ഒഴിച്ചു നിർത്തപ്പെടുന്ന അത്തരക്കാരുടെ ഹൃദയവികാരങ്ങളാണ്‌ ഈ കൃതിയിൽ ഹംസ ആലുങ്ങൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുളളത്‌. പി.സുരേന്ദ്രന്റേതാണ്‌ അവതാരിക. കൃതിയുടെ പൂമുഖമെന്ന്‌ പറയാവുന്ന ‘ആമുഖ’ത്തിന്റെ ആദ്യവാചകത്തിൽ പോലുമുളള അക്ഷരത്തെറ്റ്‌ ഒഴിവാക്കേണ്ടതായിരുന്നു. പ്രസാഃ ലിപി. വിലഃ 32 രൂ. ...

ടി.എൻ.പ്രകാശ്‌ രചിച്ച തിരഞ്ഞെടുത്ത കഥകൾ

‘ലക്‌നൗവിൽ നിന്ന്‌ സ്‌നേഹപൂർവ്വം’ മുതൽ ‘ധൃതരാഷ്‌ട്രർ’ വരെയുളള 22 കഥകളുടെ സമാഹാരമാണ്‌ ടി.എൻ.പ്രകാശിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’. അപ്രിയസത്യങ്ങളുടേതു കൂടിയാണ്‌ ജീവിതം എന്നു സ്ഥാപിക്കുന്ന കഥാകാരൻ, ഭാഷയെ അനാവശ്യമായി വളച്ചുകെട്ടാനൊരുമ്പെടുന്നില്ല. ‘നേരെ ചൊവ്വെ’ വായനക്കാരന്റെ ഹൃദയത്തിൽ തൊടുന്നു എന്നതുതന്നെയാണ്‌ ഈ കഥകളുടെ സവിശേഷത. പ്രസാഃ ഗ്രീൻ. വില ഃ 85 രൂ. ...

മുസാഫിർ രചിച്ച ഒലീവ്‌ മരങ്ങൾ ചോര പെയ്യുന്നു

വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കാലയളവിൽ വായനക്കാരുടെ സവിശേഷ ശ്രദ്ധ നേടിയ ഫീച്ചറുകളാണ്‌ മുസാഫിർ ‘ഒലീവ്‌ മരങ്ങൾ ചോര പെയ്യുന്നു’വിൽ സമാഹരിച്ചിട്ടുളളത്‌. സ്‌നേഹത്തിന്റെ നിലാവ്‌, നൊമ്പരത്തിന്റെ നിലവിധി, ക്രോധത്തിന്റെ നെറ്റി ചുളിപ്പ്‌ ഒക്കെ ഇതിൽ കാണാം. ആത്മവിലാപത്തിന്റെ ‘ഓർമ്മ’യെ വേണമെങ്കിൽ കവിത എന്നു വിളിക്കാം. പ്രസാഃ പാപ്പിയോൺ. വില ഃ 100 രൂ. ...

ദേവി രചിച്ച സുസ്‌മിതയുടെ സ്വപ്‌നങ്ങൾ

‘എത്രയോ ജന്മമായ്‌’, ‘ഒരു മയിൽപ്പീലിപോലെ’, ‘സുസ്‌മിതയുടെ സ്വപ്‌നങ്ങൾ’ എന്നിങ്ങനെ മൂന്നു ലഘുനോവലുകളുടെ സമാഹാരമാണ്‌ ദേവിയുടെ ഈ കൃതി. സ്‌നേഹവും സൗഹൃദവും പ്രണയവുമൊക്കെ ലളിതമായ ഭാഷയിൽ ഈ നോവലുകളിലൂടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്‌. പാരായണസുഖമാണ്‌ ഈ കൃതിയുടെ മേന്മ. പ്രസാഃ പാപ്പിയോൺ. വില ഃ 55 രൂ. ...

യു.കെ.കുമാരൻ രചിച്ച കുടുംബമ്യൂസിയം

വ്യഥിതകാലത്തിന്റെ നിസ്സഹായ നിലവിളി മുഴങ്ങുന്ന 14 കഥകളുടെ സമാഹാരമാണ്‌ യു.കെ.കുമാരന്റെ ‘കുടുംബമ്യൂസിയം’. സ്വാർത്ഥതയുടെ ചങ്ങലയാൽ ബന്ധിതരായി എങ്ങോട്ടോ പാഞ്ഞുപോകാനാഗ്രഹിക്കുന്ന ഒരുകൂട്ടം മനുഷ്യരെ ഈ കഥകളിൽ കാണാം. ഒരിടത്തുമെത്താതയോ എത്തേണ്ടിടത്ത്‌ ഒരിക്കലും എത്താതെയോ അവസാനിപ്പിക്കേണ്ടി വന്ന അത്തരം യാത്രകളാണിതിൽ. നിശ്ശബ്‌ദതയുടെ നിലവിളികളും ബന്ധിതരുടെ യാത്രകളും അങ്കലാപ്പുണ്ടാക്കുമ്പോൾ തന്നെ ഈ കൃതിയിലെ കഥാപാത്രങ്ങളിൽ ചിലർ തൊട്ടയൽപക്കത്തുളളവരോ നമ്മിൽ ചിലർ തന്നെയോ ആണെന്നു തോന്നാം. ജീവിതത്തിന്റെ നേർക്കാഴ്‌ചകളെ ചമൽക്കാരങ്ങളുടെയും...

തീർച്ചയായും വായിക്കുക