Home Authors Posts by മണമ്പൂർ രാജൻബാബു

മണമ്പൂർ രാജൻബാബു

0 POSTS 0 COMMENTS
എഡിറ്റർ, ‘ഇന്ന്‌’ മാസിക മലപ്പുറം - 676 505.

വിനയ പറയുന്നതെന്തെന്നാൽ…..

ഒരു പോലീസുകാരി ആയിരിക്കെതന്നെ താൻ ഒരു സ്‌ത്രീയാണെന്നും അതിലുപരി ഒരു മനുഷ്യനാണെന്നുമുളള അവബോധത്താലാണ്‌ നെറികേടുകൾക്കെതിരെ വിനയ നിരന്തരം കലഹിക്കുന്നത്‌. മുഖ്യമന്ത്രിയുടെ തലയിൽ കയറിയിരുന്ന്‌ അട്ടഹസിക്കുകയും ബഹുഭൂരിപക്ഷം ജീവനക്കാരാലും ‘ഇരുമ്പൻ’ എന്ന്‌ വിളിക്കപ്പെടുകയും ചെയ്‌ത ഏമാനും ടിയാന്റെ യന്ത്ര ഭൃത്യന്മാർക്കും വിനയ ഒരു വിനയായി തോന്നുന്നത്‌ സ്വാഭാവികം. ഹരിശ്ചന്ദ്ര വേഷക്കാരന്റെ യഥാർത്ഥ ചരിതമറിയാൻ പഴയ ‘ഭാഗ്യമാല’ ലോട്ടറിയുടെ മിച്ചംവന്ന ലക്ഷങ്ങളുടെ കഥ...

കരുണയുടെ ഹരിശ്രീ

മരണത്തിന്റെ വിറങ്ങലിച്ച മുഖത്തുനോക്കി, ഏത്‌ ‘ഈച്ചരവാരിയർ?’ എന്ന്‌ അങ്ങ്‌ ചോദിച്ചെന്നു കേട്ടു. പശ്ചാത്താപത്തോടെ, അനുനിമിഷം അങ്ങ്‌ ഉരുവിടേണ്ട ഈശ്വരനാമമാണ്‌ ‘ഈച്ചരവാരിയർ’ എന്നത്‌. രാഷ്‌ട്രീയ മരണത്തിന്റെ വാരിക്കുഴിയിൽ വീണു കിടക്കുന്ന അങ്ങയുടെ നാവിൽ ‘കരുണ’യുടെ ഹരിശ്രീ കുറിക്കാൻ സ്വന്തം ഗുരുവായൂരപ്പനെങ്കിലും കഴിഞ്ഞെങ്കിൽ... മനുഷ്യൻ എന്ന സുന്ദരപദം നിസ്വരും നിരാലംബരുമായ പാവങ്ങളെ കൊന്നുതിന്നുന്ന രാക്ഷസ ഭരണാധികാരികൾ നിറഞ്ഞിട്ടും...

ജൂബിലി വർഷത്തിലെ പ്രായശ്ചിത്തം

നിനവുകൾ കേരളപ്പിറവിയുടെ ഈ സുവർണ്ണജൂബിലി വർഷം മലയാളിയുടെ പ്രായശ്ചിത്തവർഷമാകട്ടെ. മാതൃഭാഷയെ രണ്ടാം ഭാഷയാക്കിയതിനുളള പ്രായശ്ചിത്തം. കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും പത്താംക്ലാസ്‌ വരെ മലയാളം പഠിക്കൽ നിർബന്ധിതമാക്കാൻ നിയമം ഉണ്ടാകട്ടെ. ...

നിനവുകൾ

നിർവ്യാജം തെറ്റുപറ്റുമ്പോൾ എന്തിനാണ്‌ പത്രാധിപന്മാർ “നിർവ്യാജം ഖേദിക്കുന്ന”ത്‌? ഖേദം പോരേ? ‘വ്യാജഖേദ’വും പത്രാധിപർക്കുണ്ടെന്ന ദുസ്സൂചന നന്നോ? ‘ബുദ്ധി’ജീവികൾ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മാറിമാറി പ്രീണിപ്പിച്ച്‌ സദാ മാധ്യമവെളിച്ചത്തിൽ വിളങ്ങാൻ ശ്രമിക്കുന്ന ചില ബുദ്ധിജീവികളെ ജനം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നറിയാനുള്ള ബുദ്ധിയാണ്‌ അവർക്കു വേണ്ടത്‌. ...

നിനവുകൾ

യുവജനഹൃദയം സ്വതന്ത്രം ഭൂമിയുടെ ജീവരക്തം കവർന്ന്‌ വിഷക്കോള നിർമ്മിച്ചു വിൽക്കുന്ന ഘാതകരോടൊപ്പം കോളജഡ്‌ജികളും (അഴീക്കോടനോട്‌ കടപ്പാട്‌) കോളക്കഥാകൃത്തുമൊക്കെ ഉണ്ടെങ്കിലും കോളക്കുപ്പികളിൽ വീണുപോകാത്ത യുവജന പ്രസ്‌ഥാനങ്ങൾ ഉണ്ട്‌. നാട്ടിൽ അതുകൊണ്ടു മാത്രമാണ്‌ കേരളം ചത്തുകെട്ടു പോകാത്തത്‌. ...

‘ഇന്ന്‌’ അഖില കേരള കവിതാമത്സരം

25 വർഷം പിന്നിട്ട ‘ഇന്ന്‌’ മാസിക അഖില കേരളാടിസ്ഥാനത്തിൽ കവിതാ മത്സരം നടത്തുന്നു. കവിത മൗലികവും മുൻപ്‌ പ്രസിദ്ധപ്പെടുത്താത്തതും 30 വരിയിൽ കവിയാത്തതുമായിരിക്കണം. കവിയുടെ പേരും വിലാസവും ഫോൺ നമ്പരും പ്രത്യേകം ഒരു കടലാസിലേ എഴുതാവൂ. ഒരാൾ ഒരു കവിതയെ അയക്കാവൂ. ഒന്നാം സമ്മാനം 666 രൂപയും പ്രശസ്‌തിപത്രവും. രണ്ടാം സമ്മാനം 333 രൂപയും പ്രശസ്‌തിപത്രവും. തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ കവിതക്കുടന്ന...

ഭാഷ

ഉടുത്തൊരുങ്ങിയാൽ ഉദാത്ത സൗന്ദര്യം; ഉരിഞ്ഞെറിഞ്ഞെന്നാൽ യഥാർത്ഥ സൗന്ദര്യം! Generated from archived content: poem_bhasha.html Author: manambur_rajanbabu

കലിയുഗം ചിരിയുഗം

ജയിച്ചാൽ ചിരി. തോറ്റാൽ ചിരി. പുറത്താക്കപ്പെട്ടാൽ സ്വീകരണച്ചിരി. ഇത്‌ രാജിച്ചിരി. അശ്ലീലച്ചിരി. കലിയുഗം ചിരിയുഗം. Generated...

അക്കിത്തം

ബാക്കിയുണ്ടിപ്പൊഴും കുട്ടിത്ത,മാകയാൽ അക്കിത്തകാവ്യങ്ങൾ ശക്തിധന്യം! Generated from archived content: poem2_dec.html Author: manambur_rajanbabu

ആനുകാലികങ്ങൾ അറിയാൻ

നിലനില്‌പ്പിനു വേണ്ടിയാണെങ്കിൽ പോലും, എടുത്തുചാടിപ്പോയാൽ പിന്നീടൊരിക്കലും കരപറ്റാനാകാത്ത രണ്ടു നീർക്കയങ്ങളാണ്‌ സാഹിത്യപ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചിടത്തോളം സിനിമയും സെക്‌സും. നമ്മുടെ ചില നല്ല പ്രസിദ്ധീകരണങ്ങൾപോലും ഒന്നാംകയത്തിൽ വീണു കഴിഞ്ഞു. ജനം ചോദിക്കുന്നതു നല്‌കലല്ല ഒരു നല്ല പ്രസിദ്ധീകരണത്തിന്റെ ധർമ്മമെന്നു അറിയാവുന്നവർ പോലും.... ...

തീർച്ചയായും വായിക്കുക