Home Authors Posts by മഠത്തിൽ രാജേന്ദ്രൻ നായർ

മഠത്തിൽ രാജേന്ദ്രൻ നായർ

മഠത്തിൽ രാജേന്ദ്രൻ നായർ
48 POSTS 9 COMMENTS
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

വീട്ടുവേലക്കാരി

ചൂടില്‍ വെയിലില്‍ പേപ്പൊടിക്കാറ്റില്‍ അവള്‍ നടന്നു ഒരു തമിഴ്നാട്ടു വേലക്കാരി വിയര്‍ക്കും പുരികം സാരിത്തുമ്പാല്‍ തുടച്ചും സുര്യതാപത്തെയുള്ളില്‍ പഴിച്ചും നാഴിക നിരവധി നടന്നു തളര്‍ന്നാലെ ആവതുള്ളു പണിവീടുകളെത്തിപ്പറ്റാന്‍ പാവം അവളൊരു ദിവസക്കൂലിക്കാരി നാലഞ്ച് വീടുകള്‍ ദിനം തോറും കയറിയിറങ്ങും തുച്ഛയാം വേലക്കാരി മുഴുക്കുടിയനാം ഒരു വികടൻ ചവച്ചരച്ചു തുപ്പിയ നിസ്സാരനീലക്കണ്ണി എച്ചില്‍ പാത്രമലകള്‍ കഴുകി വൃത്തിയായ് തുടച്ചടുക്കണം അകമുറികള്‍ തൂത്തുവാരണം പിന്നെക്കഴുകി നിലങ്ങള്‍ മിന്നിക്കണം തുണിക്കൂമ്പാരം വെളുക്കണം പക്ഷെ, വിയര്‍പ്പില്‍ കുളിച്ചും ഈര്‍പ്പമരിക്കും അരയില്‍ പാവാടക്കെട്ടില്‍ സ്ഫുരിക്കും പൂപ്പല്‍ ചൊറികളെ അനിശം ചൊറിഞ്ഞും ഉഴയ്ക്കുമാപ്പാണ്ടിപ്പെണ്ണിന്‍ വരളും ചുണ്ടിലെന്തേ കാണ്മു അനവരതം പൂക്കും ഒരു മായാപ്പൂപുഞ്ചിരി? ഉരുകിപ്പൊളിയുമൊരുവരിവീട്ടിലെ ചുടുമുറിയിലൊരു തൊട്ടിലില്‍ കിടപ്പുണ്ടൊരു ചിരിക്കും കണ്ണന്‍ അവളുടെ മകന്‍ കാര്‍മുകില്‍ വര്‍ണ്ണന്‍ അവനൊരുനാളീ...

സുഖപുതുവത്സരം

പോയവര്‍ഷത്തിന്നവസാനദിവസം പാതിരാക്കൊരു വിളക്കിന്‍ തിരി മെല്ലെക്കൊളുത്തി പാനപാത്രത്തെ ചിരിക്കും താരകങ്ങള്‍ക്കായുയര്‍ത്തി മറുകയ്യാലൊരു ഗര്‍ജ്ജിക്കും കാലാനിഷ്കോവ്‍ വീശി ഞാനുച്ചം പാടി "സുഖവത്സരം" "വീണ്ടും നല്ലോരു പുതുവര്‍ഷം" അത് ഞാനേര്‍പ്പെടുമൊരു വര്‍ഷാവര്‍ഷ ക്രിയ പിതൃബലിപോലെ കെയിനും റോമുലസുമായ് ഓര്‍മ്മകളെത്താ ഭൂതകാലത്തില്‍ ചെയ്ത ഭ്രാതൃഹത്യകള്‍ക്കൊപ്പം ഞാന്‍ തുടങ്ങിയ വെറുമൊരു പാഴാം പഴംകഥ മുന്നോട്ട് മുന്നോട്ടെ ഞാന്‍ കുതിച്ചു പിന്നെ പുതുവത്സരം തോറും മാതൃഹത്യയിലേക്കും പിതൃഹത്യയിലേക്കും ശക്തിയും പിന്നെ വിത്തധാടിയും തേടി എന്നുള്ളില്‍ ശമിക്കാത്ത ദാഹത്തെ ശമിപ്പിക്കാന്‍ ഹത്യകള്‍ ചെയ്യുമ്പോഴും ഞാനൊട്ടും മറന്നീല കുതുകം കൊള്ളുമെന്‍റെ പിഞ്ചുങ്ങളോട് ചൊല്ലാന്‍ മനുഷ്യനത്രെ ദൈവസൃഷ്ടിയില്‍ ഒന്നാമത്തോന്‍ കൊന്നു ഞാന്‍ ദിനംപ്രതി ഭക്ഷിക്കും മൃഗത്തെക്കാള്‍ പിന്നെ ഞാന്‍...

മുള്ളുവേലിക്ക് അപ്പുറമിപ്പുറം

  കണ്ണില്‍ നോക്കി നാം നിന്നു പരസ്പരം മുള്ളുതിങ്ങുന്ന വേലിക്കിരുപുറം ഓടിയെത്തും കിഴക്കന്‍ സമീരണന്‍ മാമരങ്ങളെയാട്ടി കുടുങ്ങിയൊ- രമ്പിളിപ്പന്ത് തേടിപ്പിടിക്കവെ, വാശിയേറുന്ന ബാലന്‍ കളിപ്പാട്ടം വീശിയാര്‍ത്ത് കളിക്കുന്ന പോലവെ. നാഴികയ‍ഞ്ചു ചെല്ലണമിന്നിയും സൂര്യനെത്തി ദിവസമൊരുക്കുവാന്‍, നിന്‍റെ കണ്ണുകള്‍ നക്ഷത്രബിന്ദുക്കള്‍ പോലെ മിന്നി, അതില്‍ നോക്കി നിന്നു ഞാന്‍. മിണ്ടിയില്ല ഒരുവാക്കു പോലുമെ, മിണ്ടാതെ തന്നെ ചൊല്ലി നാമെല്ലാമെ. നന്ദി, പ്രിയെ! ആ മധുരിക്കുമോര്‍മ്മക്ക്. എന്നും ശശാങ്കനെ മാമരച്ചില്ലകള്‍ തേടിപ്പിടിച്ചു പന്താടിരസിക്കുമ്പോള്‍, ഓടിവരാറുണ്ട് ഹൃത്തടത്തിങ്കല്‍ നിന്‍ കോമളസ്മേരവും താരകക്കണ്‍കളും, എവിടെയാണുനീയെങ്കിലും മല്‍ സഖി, ഇഹമാകിലും പരമാകിലും, അല്ല കമിതാക്കള്‍ക്കെങ്ങാനും മരണമുണ്ടോ?

ഓ എന്‍ വി

(കവി ദിവംഗതനായ ദിവസം എഴുതിയത്) ഒരു മലയാള സന്ധ്യ പൊലിഞ്ഞു ഒരു പൂങ്കുയില്‍ പാടിയൊഴിഞ്ഞു അന്തി മയങ്ങിയ വേളയില്‍ നീ ഒന്നും മിണ്ടാതെ മിണ്ടാതെ പോയി ഓഎന്‍വി മൂന്നക്ഷരമോ, അല്ല ഞങ്ങളെ മഞ്ഞക്കോടിയണിയിച്ച സത്ത മഞ്ഞള്‍ പ്രസാദങ്ങള്‍ ചാര്‍ത്തി മലയാള മങ്കയെക്കൊഞ്ചിച്ച തത്ത ഈ അപാര പ്രപഞ്ചത്തിന്‍ വീണതന്‍ തന്ത്രികള്‍ മീട്ടി പുല്ലില്‍ ശലഭത്തില്‍ പുല്ലാങ്കുഴലിലും സംഗീതം കണ്ട പ്രതിഭ ആരോരുമില്ലാതെ മാഴ്കും കാതരയാമൊരു പെണ്ണിന്‍ ഉത്തരേന്ത്യന്‍ കദനത്തിന്‍ ഗദ്ഗദം പാടിയ തത്തേ നിനക്കാകുമോ പാടിപ്പിരിയാന്‍ ഭാരതം വിട്ടു പറക്കാന്‍ ഇല്ല നീ ഭാരതവര്‍ഷത്തിന്‍ ആചാര്യനാം കവിവര്യന്‍ സൂര്യഗീതങ്ങള്‍ പാടി തളരാത്ത ഗംഗതന്നാദിമസത്ത അസ്തംഗതനായ സൂര്യന്‍ ഈ രാത്രത്തില്‍ മഗ്ന്നായീടാം പക്ഷെ, ഉറങ്ങാന്‍ ശ്രമിക്കും ഹൃത്തിന്നിടന്നാഴിയിങ്കല്‍ നിന്‍റെ...

ചേ

എന്‍റെ ജന്മം കണ്ട കൊച്ചുനഗരിയില്‍മൂന്നു പെരുവഴി ചേരും കവലയില്‍ആരോ കുടിവെച്ചിരിക്കുന്നു ചേ നിന്‍റെശിലചെത്തിപ്പണിതീര്‍ത്തൊരര്‍ദ്ധകായം പിഞ്ചുകിടാങ്ങള്‍ ചോദിപ്പു “ആരാണിത്?”പെരുമണ്ടത്തമോതുന്ന രക്ഷിതാക്കള്‍വിഡ്ഢികളായി പിറുപിറുത്തീടവെമിണ്ടാട്ടമില്ലാതിരിക്കുന്നു പാവങ്ങള്‍ ഇന്ത്യ വളര്‍ത്തും ചരസ്സിന്‍ ലഹരിയില്‍ഇരുചക്രശകടങ്ങളോട്ടി ചെറുപ്പക്കാര്‍അതിശീഘ്രം പായുന്ന സായാഹ്നവീഥിയില്‍വിപ്ളവമെന്നു നിനച്ചരച്ചീടുന്നുവീ‍ടില്ലാ ശുനകമാര്‍ജ്ജാരപൈതങ്ങളെ അവരുടെ കുപ്പായം പേറുന്നു നിന്‍ മുഖംഅവര്‍ക്കറിയില്ലയാര് ഗുവേരയെന്ന്എന്നുമവര്‍ക്ക് നീയാരുമല്ലാത്തവന്‍ദൂരെ വിദൂരമാം ഭൂവിഭാഗങ്ങളില്‍അടുക്കളകത്താ വയറുകള്‍ കാളുന്നകുന്നുകള്‍ തിങ്ങും ബൊളീവിയയില്‍ലാറ്റിനമേരിക്കന്‍ കാടുകളില്‍വിപ്ലവം കാംക്ഷിച്ചൊരേതോ വെറും ചെറുവിസ്മരിക്കാവുന്ന നിഷ്ഫലനായ ചേ പൊട്ടിപ്പൊളിയും വഴിയില്‍ മരിക്കുന്നപട്ടിമാര്‍ജ്ജാരശിശുക്കളെപ്പോലവെപട്ടിണി തിന്നുന്ന...

ഇന്ത്യയെന്ന ഒരു രാഷ്ട്രം

യത്നബഹുലമാം ഒരുദിനംഅസ്തംഗതമായ നേരംസ്വസ്തത കാംക്ഷിച്ചു ടി.വി.ക്ക്മുന്നിലിരുന്നു ‍ഞാനല്‍പം സോണിയ പണ്ടെന്തു ചെയ്തുഅതിന്‍ കാരണം തേടിത്തളര്‍ന്നുഭൂതകാലത്തിലവരെസ്സേവിച്ചുള്ളഭൂതങ്ങളെന്തോന്നു ചൊല്ലിഈവിധം മണ്ട പുണ്ണാക്കിഒരു ചാനല്‍ ഒച്ചയുണ്ടാക്കിഅത് വെറും കോലാഹലമായി മാറി വേറൊന്ന് ഗാസയില്‍ പോയിപലസ്തീനിന്‍റെ ദുഃഖങ്ങള്‍ കോരികണ്ണുനീര്‍ തോരാതെ വാര്‍ത്തുജൂതരാജ്യത്തെ ഏറെപ്പഴിച്ചുഅത് നന്നാവില്ലെന്നു ശപിച്ചു പിന്നൊരു ചാനല്‍ പറ‍ഞ്ഞുതെളിവുനിരത്തി ചിലച്ചുലങ്കയില്‍ നിന്നൊരു ചാരന്‍അയല്‍വാസി രാജ്യത്തിന്‍ ദൂതന്‍തെന്നിന്ത്യയില്‍ പലേടത്തുംസ്ഫോടനം സൃഷ്ടിക്കാന്‍ നീളെപദ്ധതിയിട്ടിരുന്നത്രെ ചര്‍ച്ചകളില്‍ പങ്കെടുത്തോര്‍വായതോരാതെ ഘോരം ചിലച്ചുകലപില കലപില ശബ്ദമിട്ട്അവരുമവരെ ക്ഷണിച്ചവരുംവിവരക്കേടൊരുപാടുരച്ചുകണ്ടിരിക്കുന്നോരുറങ്ങിനാടിന്‍ ദുരിതത്തിലാര്‍ക്കുണ്ട്...

ആരോഹണം

എരിയും മലഞ്ചെരിവായിപൊരിയുന്ന ശോണാഗ്നിപോലെഎന്നമ്മെ നിന്നില്‍ഞാന്‍മഗ്നന്‍ചെങ്കൊന്ന തീക്കാടു പോലെ മൂലഗ്രന്ഥിയിലുറഞ്ഞുയരുമൊരുസര്‍പ്പമായ് ജ്വാലാ ഫണമാട്ടിലാവാ വീചികളൊഴുക്കിചൂടുമഗ്നിയുമൂതി നീയുയരുന്നുഎന്നക്ഷരതയുടെ പൂവിളി കേള്‍ക്കെ ഇടിനാദദുന്ദുഭിഘോഷംവാനം പിളര്‍ക്കും തടില്ലതാനൃത്തംമലകളിലതിഘോരവര്‍ഷംനദികളധോദരക്കുന്നിറങ്ങും വേഗരോഷംവിദ്യുത് വീചികളലയാര്‍ക്കുംസാന്ദ്രാനന്ദപ്രളയംഅതുനിന്റെ ചടുലമാം ചലനംഎന്നക്ഷരതയുടെ പൂവിളി കേള്‍ക്കെ പിളരും ധര കാഴ്ച വയ്പുപരഃശ്ശതം രത്നനിധികള്‍സ്വര്‍ണം നിറഞ്ഞ ഖനികള്‍മണ്ണിലെ പൊടിതൊട്ട് ദൂരവാനില്‍കണ്‍ചിമ്മും നക്ഷത്രജാലം വരെസൃഷ്ടിച്ചുയര്‍ത്തും നിന്‍പൊക്കിള്‍ക്കൊടിമൂടുംകുങ്കുമച്ചേല ഞാനമ്മെഹേമബിന്ദുക്കള്‍പൂവിടുംശോണവസനം ഞാനമ്മെഅതുനിന്റെ പൂത്തിരി പൂപ്പുഞ്ചിരിഎന്നമരത്വം പൂവിളിക്കുമ്പോള്‍ ഹൃദ്സ്പന്ദം ചെണ്ട കൊ‌ട്ടുന്നുചുറ്റുമാകാശമരുണമാകൂന്നുഅന്തമില്ലാത്തോരു ചെമ്മാനമായി ഞാന്‍ബ്രമ്ഹാണ്ഡ വ്യാപ്തനാകുന്നുഞാന്‍നിറം തേടും കനകശൃംഖങ്ങളില്‍അമ്മെ നീ...

രണ്ട്‌ കവിതകൾ

താമരനാട്‌ താമരകളുടെ നാടാണ്‌ ഭാരതംതാമര പൂക്കുന്ന നാടാണ്‌ ഭാരതംഫുല്ലശബളിതം ശ്വേതം ആരക്തകംതാമരകളുടെ നാടാണ്‌ ഭാരതം ഏഴുകുതിരകൾ പൂട്ടിയ തേരേറിഏറെ വെളുത്തൊരു താമരയും പേറിഏഴുദിനവും മുടങ്ങാതുദിക്കുന്നദേവനെ കുമ്പിടും നാടാണ്‌ ഭാരതം ഞങ്ങടെ വാണിയും പിന്നെയാ ലക്ഷ്മിയുംഅംബുജത്തിങ്കലിരുന്നരുളുന്നവർഒന്നതിശ്വേതം അപരം ആരക്തകംതാമരപൂക്കുന്ന നാടാണ്‌ ഭാരതം നെഞ്ചിലടിച്ച്‌ നാം ഉച്ചത്തിൽ ഘോഷിപ്പു“ഞാൻ ഈ ഞാൻ തന്നെ അത്യുത്തമൻ പാരിതിൽ”അതുകേട്ട്‌ ഋഷിവര്യർ ചൊല്ലിടുന്നു“ആ ”ഞാന“ല്ല നീ നിന്റെ നെഞ്ചകം നോക്കെടൊ,ഉൽഫുല്ലമാമൊരു പത്മമാണുൾത്തടംഹൃത്തടം നീ മോക്ഷഗേഹം...

തീർച്ചയായും വായിക്കുക