Home Authors Posts by മഠത്തിൽ രാജേന്ദ്രൻ നായർ

മഠത്തിൽ രാജേന്ദ്രൻ നായർ

മഠത്തിൽ രാജേന്ദ്രൻ നായർ
49 POSTS 9 COMMENTS
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

കുരുക്ഷേത്രഭൂമി

കുരുക്ഷേത്രഭൂമി കേരളകുരുക്ഷേത്രഭൂമി പാർത്ഥൻ വിജയനെവിടെ? മാർക്സിസചഷകം മോന്തിയുൻമത്തനായ് ഗാണ്ഡീവരഹിതൻ ഭരണമെത്തമേൽ ബോധമറ്റുറങ്ങുന്നു കൊടിമരമേറി ഭീതൻ ബാലഗോപൻ കണ്ണടച്ചിരിക്കുന്നു കടലിന്നക്കരെ ഭരണാധികാരികളെ ഭയന്ന് പിൻകാലുകൾക്കിടയിൽ വാലൊതുക്കി സ്ഥാനപതികൾക്കൊളി -വിരുന്നുകളൊരുക്കി രോമം വച്ചൊരു ജംബുകരാജൻ തിരിച്ചെത്തി ചെന്താടിയായലറുന്നു പട്ടിണിപ്പാവം കൈരളിദ്രൌപതി മാതാവിൻറെ കീറിയ പഴംപട്ടുചേലകളഴിക്കുന്നു പൂത്താലി പൊട്ടിക്കുന്നു ദൂരെ പാർത്ഥസാരഥി കരയുന്നു കേൾക്കുവാനാരുണ്ടിവിടെ ചോദിക്കാനാരുണ്ടിവിടെ എവിടെ ഭീമൻ ഈ നാടിൻറെയഭിമാനം ഉണർത്താനാരുണ്ടവനെ? ഇരുട്ട് മാത്രം കറുത്തവാവിൻ രാത്രം മാനം കലുഷം മേഘാവൃതം പാവം നാട് നക്ഷത്രം തിരയുന്നു

വൃഥാ

ഊർജ്ജസൗഹൃദമേ നീണാൽ വാഴുക നീ സൗഹൃദമേ ഞാൻ കത്തിച്ച് വൃഥാ നശിപ്പിച്ച വൈദ്യുതിയുടെ കണക്കെപ്പറ്റി വൃഥാ വൃഥാ വിഷമിക്കായ്ക നീ നിൻറെ ബില്ലടയ്ക്കാൻ എൻറെ മുഷിയും കീശയിൽ കാശെത്രയുണ്ടെന്നറിയില്ല ഒരു കവിതയെഴുതാൻ വൃഥാ ഞാൻ ശ്രമിച്ചു അതിന്നൊരിക്കലും കണക്ക് പറയൊല്ലെ അക്ഷരപ്രബുദ്ധ സർക്കാരിൻ മഹാസൗഹൃദമേ! വീണ്ടും വീണ്ടും ഞാനെഴുതാം എൻറെ മണ്ടക്കുള്ളിൽ കത്തും ബൾബിൻ ഫ്യൂസഴിയ്ക്കാതെ ചങ്ങാത്തമേ! അക്ഷരങ്ങളാം വിളക്കില്ലാത്ത പ്രപഞ്ചത്തിനെന്തർത്ഥം പറയൂ കേരളസംസ്ഥാനോർജ്ജസൗഹൃദമേ! താരങ്ങൾ കത്തിനിൽക്കട്ടെ വാനിൽ വേണെങ്കിൽ ധൂമകേതുക്കൾ ജ്വലിക്കട്ടെ മണ്ടയിലവിരാമം അക്ഷരപ്രഭയാളട്ടെ മത്തനാം ഞാനെഴുതട്ടെ എഴുതിക്കൊണ്ടേയിരിക്കട്ടെ കെടായ്കൊരിക്കലും തലയ്ക്കുമീതെ കത്തുന്ന ബൾബെ സൗഹൃദം മറക്കൊല്ലെ ഞാനെന്തെങ്കിലും കുറിച്ചോട്ടെ ഭൃഗുരാമപരശുവിൻ ഒരിക്കലും കെടാതെ കത്തിനിൽക്കും വിളക്കേന്തും പ്രഭാപൂരമേ! (കെ.എസ്.ഇ.ബി.യുടെ ഇ-ബില്ലുകളുടെ പേരാണ്...

കാവേരി

  അസ്ഥിവരെ വറ്റി അവള്‍ കിടന്നു മേയ്മാസചൂടില്‍ മൃഗതൃഷ്ണകളുയര്‍ത്തി ചുട്ടുരുകുമൊരു മണല്‍ക്കാടായി ജീവാംശം പരിത്യജിച്ച ദക്ഷിണഗംഗ വിരസമാമൊരു നാടിനെച്ചുറ്റിക്കിടന്നു നീളുമൊരു നാടപോൽ പ്ലാസ്റ്റിക്ക് കുപ്പയും ഉണക്കപ്പുല്ലും പൊന്തത്തീകളും പുകയും ചൂഴ്ന്ന്.. ട്രക്കുകളസംഖ്യമവളുടെ ഇരുകരയിലും വരിനിന്നു വിശന്നാളും കാലിവയറുമായ് അവളുടെ മാറിടമണല്‍ത്തട്ടിലിരമ്പിയേറാന്‍ മാംസം വിഴുങ്ങി വയർ നിറക്കാൻ ആദ്യമിറങ്ങിയവർ ആർത്തിപൂണ്ടവളുടെ മാംസസദ്യയുണ്ടു പെരുത്തോരുപിണമേറി പുളയും പുഴുക്കളെപ്പോൽ - ഹോ! ഏന്തൊരു ഘോരമാം ശവംതീനിപ്പേക്കൂത്ത്! നിരനിരയായ് അവളുടെ ഇരുകരകളിലും വരിനിൽക്കും കുടിലുകൾ വറ്റിവരണ്ട പൈപ്പുകൾക്ക് കാവൽനിന്നു അറിയാ ദൈവങ്ങളിൽനിന്നും നിനച്ചിരിയാതെ വന്നിറങ്ങും കനിവിൻ കണികകൾ കാത്ത് മേൽമഴുവൻമൂടും സോപ്പിൻ പതകളയാൻ ഒരു വൃദ്ധൻ ചോരും തുരുമ്പൻ ബക്കറ്റിൻ അടിഭാഗം പേറും ഒരുപിടി ചളിവെള്ളത്താൽ പണിപ്പെട്ടു നിന്നു സത്യം മറയ്ക്കും...

ഓണം

ഓണം നിലാവിറങ്ങുന്നൊരോണം കിനാവുകള്‍ക്കാരോഹണം ദൂരെ ഭൂതത്തിന്‍റെ മായും തീരങ്ങളിലൊരു ചെറുപയ്യന്‍റെ മെയ്യില്‍ തളിര്‍ത്ത രോമാ‍ഞ്ചം ഓണമൊരു മായികസ്വപ്നം പെങ്ങമ്മാര്‍ പൂക്കളം തീര്‍ക്കെ മണ്ണുരുട്ടിയടിച്ച്, പിന്നെ കണ്‍മയങ്ങാതെയിരുന്ന് രാമുഴുവന്‍ പ്രയജ്ഞിച്ച് മാവേലിയെത്തീര്‍ത്ത പയ്യന്‍ ദൂരെയേതോ ഭൂവിഭാഗത്തില്‍ ശീതോഷ്ണസജ്ജ ഗേഹത്തില്‍ ചാരുകസേരമേലേറി കാണും കിനാവിന്‍റെ നാമം ഓണം തിരുവോണം അഭിരാമം വീണ്ടും വരട്ടെ വര്‍ഷാവര്‍ഷം രോമാഞ്ചഭൂഷകളേകാന്‍ ഈയോണ സുന്ദരസ്വപ്നം പക്ഷെ, ചൊല്ലുകെന്നോടുഞാനെ- ങ്ങിനെയെത്തിക്കുമീ പുഷ്പഹര്‍ഷം എന്‍റെ തോളിലുറങ്ങും ശിശുവില്‍ ഓണം കാണാത്തരോമനക്കുഞ്ഞില്‍?

അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം

യവനിക വീണു, കലാം മറഞ്ഞു, കാലയവനിക വീണു, യോഗിവര്യനാം കലാം രംഗം വിട്ടു. വാക്കുകള്‍ക്കൊക്കും കര്‍മ്മമാചരിച്ചൊരു കലാം, മര്‍ത്ത്യരൂപങ്ങള്‍ക്കൊപ്പം ചരിച്ച മാനുഷദൈവം ദൈവങ്ങള്‍ കനിഞ്ഞപ്പോളെപ്പോഴും കലഹിക്കും രാഷ്ട്രീയദൈവങ്ങള്‍, അത്ഭുതം! ആദ്യമായൊരുമിച്ചു പൂജ്യനായൊരു ദേവദൂതനെപ്പിടികൂടി രാജ്യത്തിന്നത്യുന്നത പദത്തിലിരുത്തിച്ചു രാഷ്ട്രപതിയായവിടുന്ന്, ഭാരതി ധന്യയായി കലാം! ക്ഷമിച്ചീടുക, ഞാനങ്ങയെയങ്ങിനെ വിളിച്ചോട്ടെ സ്ഥാനമാനങ്ങള്‍ക്കൊക്കും വാക്കുകള്‍ കൂട്ടീടാതെ, കാരണം ഭവാനെന്നും ഞങ്ങളെപ്പോലുള്ളോരു സാധാരണക്കാരന്‍ മാത്രം, എല്ലാര്‍ക്കുമെന്നും മിത്രം തികച്ചും വിഭിന്നന്‍ മറ്റു രാജശേഖരന്മാരില്‍നിന്നും, ചെറു പുഞ്ചിരിപ്പുഷ്പം മുഖത്തെപ്പഴും പേറി ഒരു പൂവാടിയിലോടിക്കളിക്കും ശിശു പോലെ അവിടുന്ന്, ഇവിടെ ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തോരു ദേവപ്രസാദം, രാഷ്ട്രീയത്തിന്‍ പേക്കാറ്റുകള്‍, തലയില്ലാ മതങ്ങള്‍, ‍ഉപജാപങ്ങള്‍, കുടിലതന്ത്രങ്ങള്‍, ഇവക്കൊന്നും പിടികൊടുക്കാതെ, ചളിക്കുളത്തില്‍ വിടര്‍ന്നോരു താമരയില പോലെ, നിര്‍ലേപം...

ഭാരതം നിങ്ങള്‍ക്കിന്നൊന്നുമല്ല!

ഒരു നടന്‍ എവിടെയോ ഒരു നടിക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞുവത്രെ എന്‍റെ ദേശമാകെ പ്രക്ഷുബ്ധം അതിന്നാര്‍ക്കൊക്കെയോ തെളിവുണ്ടത്രെ നിയമപാലകന്മാരവ നിരത്തി ക്യാമറ നോക്കിയിളിച്ചു പ്രതി കുറ്റവാളിയെന്നു സമര്‍ത്ഥിച്ചു കോടതിയങ്ങനെ പറയും മുമ്പേ അവനെ അഴിക്കൂട്ടിലാക്കിയാര്‍ത്തു ചിരിച്ചു കാണും ലോകവും കൂടെ ചിരിച്ചു നേതാക്കന്മാരുമിളിച്ചു അവന്‍റെ ആസ്തികള്‍ തല്ലിത്തകര്‍ത്തു വസ്തുവഹകള്‍ കയ്യേറിയലറിച്ചിരിച്ചു കോലങ്ങള്‍ കത്തിച്ചു കൂവി ആരും കയര്‍ത്തില്ല, മിണ്ടിയില്ല മഹാജനാധിപത്യ ജനരോഷമല്ലെ അതങ്ങിനെ മാത്രമേ ആവു അതിക്രുദ്ധ പരശുരാമന്‍റെ മഴുവീണ് നീറുന്ന വൃണമിന്നും പുകയുന്ന നമ്മുടെ നാട്ടില്‍ ഇനിയും മഴുവെറിയട്ടെ ഭൃഗുരാമന്‍ ചിരിച്ചാര്‍ക്കട്ടെ നമ്മുടെ അമ്മമാര്‍ പുത്രിമാര്‍ പല്ലില്ലാ  അമ്മൂമ്മമാര്‍ വെറ്റിലതിന്നുന്ന കാരണവന്മാര്‍ പിന്നെ ഒരു പണിയുമില്ലാ ഗൃഹനാഥപ്പരിഷകള്‍ ടി. വി. ചാനലുകള്‍ മാറ്റിമാറ്റി പൊരിച്ചോളമണികള്‍ കൊറിച്ച് സോഫക്കുമേല്‍...

രാമായണമാസം

സൂര്യനകം പുക്കു കര്‍ക്കിടഗേഹത്തില്‍ രാമായണപുണ്യമാസമുണര്‍ന്നല്ലൊ പുറവെള്ളം തള്ളുന്ന പുണര്‍തത്തിന്നൊ- രുകാലും പുകയുന്ന പൂയവുമായില്യവും തുളസിത്തറയിലെ നമ്രനാണത്തിന് പുളകം കൊടുക്കാനൊരുങ്ങിയല്ലൊ ചനുപിനെ പെയ്യുന്ന മഴയത്ത് കാരണ‌ോര്‍ തിരുവിളക്കൊന്നു കൊളുത്തിവെച്ചു പലകയിട്ടതിന്മേലിരുന്നു പതുക്കനെ കിളിപ്പാട്ട് പാടാന്‍ തുടങ്ങിയല്ലൊ ശാരികപ്പെണ്‍കൊടി കളകളം പെയ്യുന്ന രാമകഥാമൃതം കേട്ടീടുവാന്‍ കാറ്റും മരങ്ങളും കാതോര്‍ത്തുനില്‍ക്കുന്ന ഗ്രാമമെ നീയൊരഹല്യയല്ലൊ വേദാന്തമാരിതന്നമൃതായൊഴുകുന്ന രാമായണമൊരു മോക്ഷസിന്ധു അതിലെത്തരംഗങ്ങളുമ്മവെച്ചീടുന്ന മലയാളനാടെ നീ ഭാഗ്യവതി ഓരോ കഥയിലും തത്വമസിയു‌ടെ രോമാഞ്ചം പുഷ്പിക്കും രാമായണ‌ം വെറുമൊരു കഥയല്ല, അധ്യാത്മ വിദ്യതന്‍ ഉപനിഷദ് മാലയാം കാഞ്ചനാഭ മുക്തരായുള്ളോരു രാക്ഷസരെക്കൊണ്ട് സൂക്തങ്ങള്‍ പാടിക്കും രാമായണം രാക്ഷസത്വത്തിലും വേദാന്തതത്വത്തിന്‍ രക്ഷകള്‍ തേടുന്ന രാമായണം തുഞ്ചന്‍റെ തൂലിക തൂകിയ രാഘവ- പഞ്ചാമൃതമുണ്ട കര്‍ക്കിടകം കള്ളനെന്നുള്ള പേര്‍ പോയി മോക്ഷത്തിന്‍റെ കഞ്ചുകം ചുറ്റി കുളിച്ചുനില്‍പു നിലവിളക്കൊന്നു...

പിതാദിവസം

  ഇന്ന് പിതാദിവസം ആഗോളപിതാദിവസം മക്കളച്ഛനെ പുല്‍കും ദിവസം എന്‍റെ മകള്‍ വിദൂരദുബായില്‍ നിന്നും “അച്ഛന്‍” എന്നൊരു കവിതതന്‍ ദൃശ്യസ്വനവിസ്മയം യൂട്യൂബിലയച്ചുതന്നു സപ്രേമം അത് കേട്ടു ഞാന്‍ കരഞ്ഞു തേങ്ങിത്തേങ്ങി കര‍ഞ്ഞു തേങ്ങുമൊരു പാത്രം പോലെ തുളുമ്പിത്തുളുമ്പിക്കരഞ്ഞു മാറിലൊരുകുഞ്ഞിനെയൊതുക്കി അതിന്‍ തലയില്‍ മുത്തങ്ങളിട്ട് മറവിതന്‍ മൂടല്‍മഞ്ഞുമൂടുമൊരു കുന്നിന്‍ചോട്ടിലൂടെ ഞാന്‍ നടന്നു കരഞ്ഞുകര‍ഞ്ഞെന്‍ കണ്ണില്‍ ഒരായിരം ചെമ്പരുത്തികള്‍ വിരിഞ്ഞു ചുവന്നു അതുകണ്ടെന്‍റെ ലോകം ചിരിച്ചു മദ്യപാനചേഷ്ടകളെന്നു വിധിച്ചു ഇടവപ്പാതിപോല്‍ കണ്ണീരുപെയ്ത് മറവിക്കമ്പിളിച്ചുരുകള്‍ക്കുള്ളില്‍ കൂമ്പിക്കൂനിക്കിടക്കുമൊരു കുഞ്ഞിന്‍ മുഴിഞ്ഞ വിയര്‍പ്പുമണക്കും തലയില്‍ മുത്തിക്കരയുന്നു ഞാന്‍ വൃദ്ധനാമച്ഛന്‍ എന്നെ സ്വയം മറന്ന് ഇന്ന് പിതാദിവസം ആഗോളപിതാദിവസം മക്കളച്ഛനെ പുല്‍കും ദിവസം മഴയെവിടെ കുന്നെവിടെ മൂടല്‍ മഞ്ഞെവിടെ എനിക്ക് കൊതിച്ചുമ്മവെക്കാന്‍ മണക്കുമൊരു തലയെവിടെ ഏകാന്തനാം ഒരു പിതാവിന്‍ തോരാമഴദുഃഖം ഞാറ്റുവേലകളേന്തുന്ന ദുഃഖം ഇന്ന് പിതാദിവസം ആഗോളപിതാദിവസം

വരാം ഞാന്‍ വീണ്ടും വീണ്ടും

നിന്‍റെ കുഞ്ഞുങ്ങളെന്‍റെ പൂഞ്ഞയില്‍ രസം കണ്ടു വെള്ളപ്പൊട്ടുകുത്തിയ നെറ്റിമേല്‍ മുത്തം വച്ചു കണ്ണെഴുതിയൊരെന്നെ ‘കണ്ണപ്പാ’ എന്ന് പാടി വിളിച്ചെന്‍ കഴുത്തില്‍ കൈ ചുറ്റിച്ചിരിച്ചാര്‍ത്തു മേഘപാളികളതുകണ്ട് സൂരകാന്തി വിസ്മയം പൂണ്ടു മുല്ലപ്പൂമണം പേറി പൂങ്കാറ്റും കിതച്ചെത്തി തുമ്പികള്‍ പറന്നാടി, ചുറ്റിലും പച്ചപ്പുകള്‍ തുമ്പപ്പൂ സ്മിതം തൂകി ചിരിച്ചു സാക്ഷ്യം നിന്നു അറിഞ്ഞീല ഞാനപ്പോള്‍ അകലെ പുകയൂതി നിന്ന നിന്നുള്ളില്‍ ജ്വലിച്ചിരമ്പും ലാവാഗ്നികള്‍ നിനച്ചീല ഞാന്‍ അടുത്തൊരുനാള്‍ നീയെന്നെ ഒരു കയറില്‍ കെട്ടി വലിച്ചിഴക്കുമെന്ന് ചന്തമുക്കിലെ ആര്‍ക്കും ആള്‍കൂട്ടത്തിലെന്‍ കഴുത്തറത്ത് ആകാശംമുട്ടെ കയ്യുയര്‍ത്തിയട്ടഹസിക്കുമെന്ന് ചോരചിന്തുമെന്‍ ശിരമേന്തി ഊര്‍വലം വരുമെന്ന് കാലമൊരു കസേരമേല്‍ ദൂരെ- യെവിടെയോ...

അരുണാ ഷാന്‍ബാഗ്

അരുണ വിട പറഞ്ഞു അരുണാ ഷാന്‍ബാഗ് പറന്നകന്നു ഒരു ബലാത്കാരബലിയാട് കണ്ണടച്ചു ചേതനയറ്റ ജഡസമജീവിതസ്പന്ദങ്ങളസ്തമിച്ചു നീണ്ട നാല്‍പത്തിരണ്ടു വര്‍ഷം വൃഥാ വേപഥുക്കൊണ്ട പ്രാണങ്ങള്‍ പോയെങ്ങാണ്ടൊളിച്ചു മുംബൈയില്‍ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിയില്‍, ഒരു കട്ടിലില്‍, എന്‍റെ രാഷ്ട്രമനസ്സാക്ഷി കെട്ടടങ്ങി കാലം നാല്‍പത്തിരണ്ടാണ്ടുകള്‍ നിര്‍ദ്ദയം ഒരു സ്വപ്നകുമാരിയെ കട്ടിലിലിട്ടു പൊരിച്ചു അവളറിയാതെ അറുപത്തിയെട്ടുകാരിയാം കണ്ടാലറിയാത്ത ജരാനരവൈക‍ൃതമാക്കിച്ചമച്ചു ഒടുവില്‍ വേദനിക്കുമൊരോര്‍മ്മയായ് മാറ്റിച്ചിരിച്ചു ഹൃദയമില്ലാത്ത നിയമം പഠിച്ചവര്‍ ഈ കാലഘട്ടത്തില്‍ കുറ്റകൃത്യത്തിന്‍ പ്രകൃതം തിരഞ്ഞു പുലമ്പി സമൂഹം ദയാവധസാധുതയാരാഞ്ഞലഞ്ഞു ആരൊക്കെയോ പറ‍ഞ്ഞറിഞ്ഞു അരുണക്ക് ബോധമുണ്ടായിരുന്നെന്ന് പക്ഷെ ചുറ്റുമിരമ്പുന്ന ലോകത്തെ അവര്‍ക്കറിയുവാന്‍ കഴിവില്ലയെന്ന് അറിവിന്‍റെ ബോധവിളക്ക് തെളിയാത്തൊ- രസ്തിത്വമെന്തായിരിക്കാം? എല്ലാം ഊഹങ്ങള്‍, വൃഥാവാദങ്ങള്‍, ആര്‍ക്ക് സാധിക്കും മനസ്സിലാക്കീടുവാന്‍ ജഡികമാം ഇന്ദ്രിയക്കഴികളില്‍ തലതല്ലി ചിറകിട്ടടിച്ചു...

തീർച്ചയായും വായിക്കുക