Home Authors Posts by എം മനോജ്കുമാര്‍

എം മനോജ്കുമാര്‍

എം മനോജ്കുമാര്‍
6 POSTS 0 COMMENTS
manoj bhavan kuzhimachicadu p o kundara kollam mob - 9744592258

വേലുത്തമ്പിദളവ

കഴിഞ്ഞ ആഴ്ച ഒരു ദിവസം കോട്ടയത്തെ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. ട്രെയിന്‍ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു. ഇനി എട്ടരയുടെ പാലക്കാട് പുനലൂര്‍ പാലരുവി തന്നെ ശരണം. പാലരുവി വന്നപ്പോള്‍ ഒന്‍പതു മണി ആയി. ബോഗികള്‍ മിക്കവാറും കാലി ആയിരുന്നു. ആളൊഴിഞ്ഞ ഒരു ബോഗിയില്‍ കയറി ബാഗ് തലയിണ ആക്കി ഉറക്കം തുടങ്ങി. തിരുവല്ല ആയപ്പോള്‍ പഞ്ഞിക്കെട്ടു പോലെ നരച്ച തലമുടിയുള്ള...

നരഭോജികള്‍

ഞാന്‍ നിലക്കണ്ണാടിക്കു മുന്നില്‍ നില്ക്കുകകയായിരുന്നു. കൈ മുട്ടില്‍ നിന്നും നല്ല വേദന വരുന്നുണ്ടായിരുന്നു. അവിടെ സ്വല്പം ചതഞ്ഞിരിക്കുന്നു. മരത്തില്‍ ചെന്നിടിച്ചപ്പോള്‍ പറ്റിയതാവണം. സ്വല്പം പഞ്ഞിയെടുത്തു രക്തം നിഴലിച്ചയിടത്തേക്ക് ചേര്‍ത്തു വച്ചു. ഒരു നീറ്റല്‍ പടര്ന്നു കയറി. ഒന്ന് രണ്ടിടത്ത് കൂടി മുറിഞ്ഞിട്ടുണ്ട്‌. അവിടെയും പഞ്ഞി വച്ചമര്ത്തി. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പതുങ്ങി വരുന്ന ഒരു രാക്ഷസനെ പോലെ ഇരുട്ട് കായലിനു മുകളിലേക്ക് ഇഴഞ്ഞു കയറുന്നു. പെരുമണ്‍ പാലത്തിനു മുകളില്‍...

മറവി

രാഹുല്‍ അടുക്കളയിലേക്ക് ചെന്നപ്പോള്‍ അമ്മ ഒരു സെറ്റ് ഗുളികകളുമായി നില്‍ക്കുന്നു. “ എന്ത് പറ്റി ? “ അവന്‍ ചോദിച്ചു. “ ഒരു ഓര്‍മയും ഇല്ലെടാ . ഇപ്പൊ കഴിക്കേണ്ട ഗുളികയാ. പക്ഷേ കഴിച്ചോ ഇല്ലയോ എന്ന് യാതൊരു ഓര്‍മ്മയും ഇല്ല.” അവനു പെട്ടെന്ന് ദേഷ്യം വന്നു. “ ഇതൊക്കെ ഒന്ന് ഓര്‍‍ത്തിരുന്നു കൂടെ? ഓരോ കാര്യങ്ങള്‍ ഇങ്ങനെ മറക്കാന്‍ തുടങ്ങി കഴിഞ്ഞാലുള്ള അവസ്ഥ എന്താകും. ഇന്നലെ പിച്ചാത്തി തപ്പി ഇവിടം നടക്കുന്നത്...

ഒരു ഭ്രാന്തി പെണ്‍കുട്ടി

പെട്ടെന്ന് വീശിയ കാറ്റ് മഴയെ പ്ലാറ്റ്ഫോമിലേക്ക് തെറിപ്പിച്ചു. കുറച്ചു നേരത്തേക്ക് വായുവില്‍ നല്ല തണുപ്പ് ഉണ്ടായിരുന്നു. ഞാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്നു. ശതാബ്ദി നാലര മണിക്കെ വരികയുള്ളൂ എന്ന അറിയിപ്പ് മുഴങ്ങി. സാധാരണ മൂന്നേ മുക്കാലിന് വരുന്നതാണ്. ഇന്ന് എന്ത് പറ്റി ആവോ പ്ലാറ്റ്ഫോമില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. എറണാകുളത്തിനുള്ള ഒരു വണ്ടി വന്നപ്പോള്‍ കുറെ ആളുകള്‍ അതില്‍ കയറി. പ്ലാറ്റ്ഫോമില്‍ തിരക്ക്...

ചിലന്തിദൈവം

കറുത്ത് ഇരുണ്ട ആകാശത്തെ നെറുകെ പിളര്‍ന്നു കൊണ്ട് ഒരു മിന്നല്‍ പ്രത്യക്ഷപ്പെട്ടു. മഴയുടെ ലക്ഷനാണങ്ങള്‍ കണ്ടത് കൊണ്ടാകാം നഗര വീഥീയില്‍ തിരക്ക് കുറവായിരുന്നു. "ദേ, അവിടെയാണ്.... അതാണ് ഹോട്ടല്‍. ഞാന്‍ വിളിച്ചു ബുക്ക് ചെയ്തിട്ടുണ്ട്... അവന്റെ കണ്ണൂകളില്‍ ഒരു കുസൃതി ചിരി വന്നു. പക്ഷേ അവളുടെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നു... "ദേ, അത് കണ്ടില്ലേ....? അവള്‍ റോഡിനു എതിര്‍ വശത്തുള്ള മുല്ലപ്പൂ കടയിലേക്ക് വിരല്‍ ചൂണ്ടി. "ഇന്ന് നീ എനിക്കൊരു മുല്ലപ്പൂ മേടിച്ചു...

നൈരന്തര്യം

ഏറനാട് എക്സ്പ്രസ്സ്‌ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കിതപ്പ് അടക്കി നിന്നപ്പോള്‍ സമയം രാത്രി പത്തു മണി ആയിരുന്നു.ഞാന്‍ വേഗം തന്നെ മുകളില്‍ ഇരുന്ന ലഗേജുകള്‍ കയ്യില്‍ എടുത്തു.ശരീരത്തിനു നല്ല ക്ഷീണം ഉണ്ടായിരുന്നു .ഉച്ചയ്ക്ക് കുറ്റിപ്പുറത്ത്‌ നിന്നും തുടങ്ങിയ യാത്ര ആണ്.റൂമില്‍ ചെന്ന് ഒന്ന് കുളിക്കണം , പിന്നെ നന്നായ് ഒന്ന് ഉറങ്ങണം .രാവിലെ എട്ടു മണിക്ക് ജോലിക്ക് പോകേണ്ടതാണ് . മേല്‍പ്പാലം കടന്നു വരാന്‍...

തീർച്ചയായും വായിക്കുക