Home Authors Posts by എ.ഗംഗാധരൻ

എ.ഗംഗാധരൻ

0 POSTS 0 COMMENTS

പുനർജനിക്കുക

വിരിയുക പൂവേ പുലരിത്തോപ്പിൽ നീ തരിക വാസന്തം മാനസവാടിയിൽ പൊതിയുകയെന്നെ മന്ദസ്മിതത്താലെ ശലഭമായ്‌ വരാം മധുനുകരുവാൻ അരുത്‌ വിഷാദമൊരുനേരം പോലും പരിഭവിക്കരുതൊരു നിമിഷവും ക്ഷണികജീവിതം രസകരമാക്കാൻ കളിതമാശകൾ പറയുക കൂടെ. കിനാവിൻ കസവിൽ മെനയുകയെന്നും സ്‌മരിക്കുവാനായി മനോജ്ഞ ചിത്രങ്ങൾ പലനിറങ്ങളാൽ നിറഞ്ഞു നിൽക്കുക മനസ്സ്‌ നിറയെ മുഴുവൻ നേരവും കവിമനസ്സിലെ നടനമേടയിൽ പുനർജനിക്കുക കവിതാംഗനയായ്‌! ...

പ്രേമമാനസം

അൽപനാളുകൾകൊണ്ട്‌ വിരിഞ്ഞുകൊഴിയുന്ന അൽപായുസ്സുളള പ്രേമ- മല്ലെന്റെയുളളിനുളളിൽ പുഴപോൽ പുളയുന്ന, വളഞ്ഞു പതിക്കുന്ന നേർവഴി കുറഞ്ഞുളള പ്രേമമല്ലെന്റെ പ്രേമം. ആതിര തിങ്കൾപോലെ. ആലില തുമ്പ്‌ പോലെ വെൺമയും വിശുദ്ധിയും ചേർന്നതാണെന്റെ പ്രേമം. ആത്മാവിന്നാഴങ്ങളിൽ കുരുത്ത്‌ വളരുന്ന നാൾക്കുനാൾ മധുരിക്കു- ന്നാനന്ദമാണെൻ പ്രേമം. ഏഴു വർണ്ണങ്ങൾ ചേർത്തു മെനഞ്ഞാനിശാഗന്ധി പൂർണ്ണമാക്കുവാനെത്ര നാളുകൾ പണിപ്പെട്ടു. ...

തീർച്ചയായും വായിക്കുക