Home Authors Posts by എം.താഹ, ജിസാൻ

എം.താഹ, ജിസാൻ

0 POSTS 0 COMMENTS

മടക്കയാത്ര

ദാരിദ്ര്യവും കഷ്‌ടപ്പാടുകളുമാണ്‌ വർഷങ്ങൾക്കുമുമ്പ്‌ അയാളെ പ്രവാസിയാക്കിയത്‌. കുടുംബം, സുഹൃത്തുക്കൾ, പിന്നെ നൻമ നിറഞ്ഞ ഗ്രാമം....അന്ന്‌ എല്ലാം അയാൾക്ക്‌ സ്വന്തമായിരുന്നു. ഇന്ന്‌ സമ്പത്തും സൗഭാഗ്യങ്ങളുമായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ തിരിച്ചെടുക്കാനാവാത്തവിധം എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌ അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിൽ അയാളുടെ അന്വേഷണങ്ങൾ വഴി മുട്ടി. അവസാനം എല്ലാമുളള ഒരിടത്തേക്ക്‌ അയാൾ തിരിച്ചുപോയി. അത്‌ അയാളുടെ മനസ്സായിരുന്നു. ...

ഏട്ടിലെ പശു

പശു അൽപം അഹങ്കാരത്തോടെ ആടിനോട്‌ പറഞ്ഞു. ‘ഞങ്ങളെയിനി ആരും കൊല്ലില്ല, നിയമം വന്നു.’ ആട്‌ പുശ്ചത്തോടെ ചിരിച്ചു. ‘വെളളവും പുല്ലും തരാനും ആളുണ്ടാവില്ല. പട്ടിണി കിടന്ന്‌ നരകിച്ചു ചാകേണ്ടിവരും. ഞങ്ങൾക്കോ, അറവുശാലയിലേക്ക്‌ കൊണ്ടുപോകും വരേക്കും തീറ്റയും കുടിയും കുശാൽ, മരണമോ ഞൊടിയിൽ!’ ആട്‌ മറുപടി പറഞ്ഞു. പശുവിന്റെ പുറത്തിരുന്ന കാക്ക പ്രതികരിച്ചു. ‘മനുഷ്യരെ കൊല്ലരുതെന്ന്‌ പണ്ടേ നിയമമില്ലേ. എന്നിട്ടെന്തായി? ഏട്ടിലെ പശു പുല്ല്‌ തിന്നില്ല.’ ...

തീർച്ചയായും വായിക്കുക