Home Authors Posts by എൽ.എസ്‌. രാജഗോപാലൻ

എൽ.എസ്‌. രാജഗോപാലൻ

Avatar
0 POSTS 0 COMMENTS
Address: നാട്ടറിവു പഠനകേന്ദ്രം തൃശ്ശൂർ - 27

അഗ്രഹാരങ്ങളിലെ ...

ശ്രീ ജയന്തിയും പാലും ശിവരാത്രിയും പാലും ശ്രീകൃഷ്‌ണരായരുക്കു തിരുവെളക്കെണ്ണൈ എണ്ണവാർത്താൽ എണ്ണൈ അല്ലാട്ടാ ബൊമ്മൈ ശരി എണ്ണൈ വാർത്താൽ ചമത്തനൈ പെറുവായ്‌ കുഞ്ചലം പോലെ കുഴന്തയൈ പെറുവായ്‌ മാനേ മാനേ വഴിവിടാതേ മാനേ എന്തരാശാ വന്താലും വഴിവിടാതെ മാനേ കൊച്ചിരാശാ വന്താലും കുമ്പിടാതെ മാനേ (പാട്ടിന്റെ പൊരുൾ. ശ്രീകൃഷ്‌ണജയന്തിക്കും ശിവരാത്രിക്കും വേണ്ടി എണ്ണ തരണേ. എണ്ണയില്ലെങ്കിൽ കളിപ്പാട്ടങ്ങളെങ്കിലും തരിക. ധാരാളം എണ്ണ തന്...

കൂടിയാട്ടത്തിലെ...

കൂടിയാട്ടത്തിലെ പൊറാട്ടിന്റെ - തമാശയുടെ - ആളാണ്‌ വിദൂഷകൻ. സംസ്‌കൃത നാടകങ്ങളിൽ നായകന്റെ (രാജാവിന്റെ) ഒരുറ്റ ചങ്ങാതിയായിട്ട്‌ അവതരിപ്പിക്കപ്പെടാറുളള ഒരു കഥാപാത്രമാണ്‌ വിദൂഷകൻ. അയാൾ വലിയ പഠിപ്പൊന്നുമില്ലാത്ത ബ്രാഹ്‌മണനായിരിക്കും. കവിതയിൽ കുറേശ്ശെ വാസനയുണ്ടായിരിക്കും. തമാശ തട്ടിവിടലായിരിക്കും അയാളുടെ പ്രധാന കർത്തവ്യം. അതിനാൽ അയാളെ ‘നർമ്മസചിവൻ’ എന്നു പറയാറുണ്ട്‌. സംസ്‌കൃതനാടകങ്ങളിൽ വിദൂഷകൻ പ്രാകൃതഭാഷയിലാണ്‌ സംസാരിക്കുക. പക്ഷെ കൂടിയാട്ടത്തിൽ ഇയാൾക്ക്‌ മലയാളഭാഷയിൽ സംസാരിക്കുവാൻ അനുവാദമുണ...

നവധാന്യം

മതപരമായ പല ചടങ്ങുകളിലും ധാന്യങ്ങൾക്ക്‌ പ്രധാനമായ സ്ഥാനം ഉണ്ട്‌. സൂര്യൻ, ചന്ദ്രൻ, ശനി മുതലായ നവഗ്രഹങ്ങളുടെ ആരാധനക്ക്‌ നവധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (അരി), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച - ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര). നവഗ്രഹങ്ങളെ പൂജിക്കുമ്പോൾ ഓരോ ഗ്രഹദേവതയേയും ആവാഹിച്ച്‌ ഇരുത്തുവാൻ പ്രത്യേക ജ്യമിതീയ രൂപം വരക്കുകയും, അതിൽ ആ ഗ്രഹത്തിന്‌ ഇഷ്‌ടമായ നിറത്ത...

വംശീയസംഗീതംഃഇരു...

‘ഞങ്ങക്കുവേണ്ടി നിങ്ങക്കുവേണ്ടി എല്ലാർക്കുംവേണ്ടി’ സംഗീതത്തെ ഗോത്രവർഗ്ഗം, നാടോടി, ശാസ്‌ത്രീയം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഗോത്രവർഗ്ഗ സംഗീതത്തിന്റെ സ്ഥിതി എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കുവാൻ കുറച്ച്‌ പ്രയാസമുണ്ട്‌. ഒന്നാമതായി അതുകേൾക്കുവാനുളള അവസരം തന്നെ വളരെ കുറവാണ്‌. ഗോത്രവർഗ്ഗക്കാരായി ചർച്ച ചെയ്‌തു മനസ്സിലാക്കുവാനും എളുപ്പമല്ല. നാം നല്ലപോലെ പരിചയിച്ചുവന്ന രീതിയില്ലാതെയുളള ഒരു രീതിയിൽ പാടുമ്പോള അത്‌ ഉൾക്കൊളളുവാൻ പ്രയാസമുണ്ടാകും. വംശീയസംഗീതത്തെക്കുറിച്ചറിയാൻ ജനവർഗ്ഗപഠനരീതി കൂടി മനസ്സിലാ...

പാലക്കാടൻ അഗ്രഹ...

ഏതാണ്ട്‌ 400 കൊല്ലങ്ങൾക്കുമുമ്പ്‌ തഞ്ചാവൂർ ഭാഗത്തുനിന്ന്‌ കുടിയേറിപ്പാർത്തവരാണ്‌ പാലക്കാട്ടുഗ്രാമങ്ങളിലെ തമിഴ്‌ബ്രാഹ്‌മണർ (പട്ടൻമാർ). പിന്നീട്‌ അവർ പല കുഗ്രാമങ്ങളിൽപോലും താമസം തുടങ്ങി. ക്രമേണ കേരളീയ പാചകസമ്പ്രദായത്തെ ഏതാണ്ട്‌ മുഴുവൻ സ്വന്തമാക്കുകയും ചെയ്‌തു. കേരളീയ പാചകത്തിലെ പ്രധാന ഘടകങ്ങളായ പുഴുക്കലരി, നാളികേരം, വെളിച്ചെണ്ണ മുതലായവ പൂർണ്ണമായും സ്വീകരിച്ചു. എന്നിരുന്നാലും ചില ‘തനി’ തമിഴൻകറികളും പലഹാരങ്ങളും മറ്റും ഇപ്പോഴും പാകം ചെയ്‌തുവരുന്നു. ആണ്ടുതോറുമുളള ചില വിശേഷദിവസങ്ങളിൽ പ്രത്യേക പലഹ...

കോലം

കോലം എന്നത്‌ തറയിൽവരയ്‌ക്കുന്ന രൂപങ്ങളെ ഉദ്ദേശിച്ചാണ്‌ പറയുന്നത്‌. ഇത്‌ മംഗളസൂചകവും ഐശ്വര്യപ്രദവുമാണ്‌. സൂര്യോദയത്തിനു മുൻപ്‌ മുറ്റമടിച്ച്‌ ചാണകവെളളം തളിച്ച്‌ ശുദ്ധമാക്കിയിട്ടാണ്‌ കോലംവരയ്‌ക്കുന്നത്‌. അരിപ്പൊടികൊണ്ടാണ്‌ ഇവ രചിക്കുന്നത്‌. ചിലർ കൽച്ചുണ്ണാമ്പുപൊടിയോ വെളളാരങ്കൽപ്പൊടിയോ ഉപയോഗിക്കുന്നത്‌ ശ്ലാഘ്യമല്ല. വീടുകളുടെ അകത്ത്‌ തറ മിനുസമായുളള സ്‌ഥലങ്ങളിൽ അരിയരച്ച്‌ നേർത്ത മാവാക്കി അതിൽ ഒരു തുണിക്കഷണം മുക്കി അത്‌ കൈയിൽവച്ച്‌ മെല്ലെ ഞെക്കി വിരലുകളിലൂടെ വരയ്‌ക്കുകയാണ്‌ പതിവ്‌. ഇതിന്‌ മാവുകോലം എ...

നവധാന്യം

മതപരമായ പല ചടങ്ങുകളിലും ധാന്യങ്ങൾക്ക്‌ പ്രധാനമായ സ്ഥാനം ഉണ്ട്‌. സൂര്യൻ, ചന്ദ്രൻ, ശനി മുതലായ നവഗ്രഹങ്ങളുടെ ആരാധനക്ക്‌ നവധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (അരി), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച - ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര). നവഗ്രഹങ്ങളെ പൂജിക്കുമ്പോൾ ഓരോ ഗ്രഹദേവതയേയും ആവാഹിച്ച്‌ ഇരുത്തുവാൻ പ്രത്യേക ജ്യമിതീയ രൂപം വരക്കുകയും, അതിൽ ആ ഗ്രഹത്തിന്‌ ഇഷ്‌ടമ...

തീർച്ചയായും വായിക്കുക