Home Authors Posts by ഡോ: ലിനോജ്‌ കുമാർ

ഡോ: ലിനോജ്‌ കുമാർ

ഡോ: ലിനോജ്‌ കുമാർ
1 POSTS 0 COMMENTS

മാഗ്മ

ആ മാതൃ ദിനത്തിലും മക്കൾക്ക് വേണ്ടി അവസാന സെൽഫിയെടുക്കാൻ അമ്മ മൂകയായ് മരവിച്ചിരുന്നു. സംരക്ഷണത്തിൻ  പ്രഹസനങ്ങൾ ശീതികരിച്ച ശവമായി മമ്മി ഫോണിൽ നോക്കി മക്കൾക്കൊപ്പം ചിരിച്ചു. ഭാരമുള്ള കൈകൾ ദേഹത്ത് നിന്നും ഊർന്നുപോയാശ്വാസത്തിൽ ഭൂതകാലത്തിന്റെ ഊടുവഴികളിൽ മാറാലകളിലൂടൂളിയിട്ട് അമ്മ സ്വജീവിതത്തെ പരതി. ആ കുഞ്ഞു നാളിലെ പാദസരമില്ല ചങ്ങല പാടുകൾ മാത്രം. കുപ്പിവളകളോ പൊട്ടിത്തെറിച്ചവ മണ്ണോടു ചേർന്നിരിക്കുന്നു. അന്നറിഞ്ഞില്ല ഞാൻ എന്റെ സ്വപ്നങ്ങളും മണ്ണോടു ചേർന്നിരുന്നെന്ന്. എൻ വസന്തത്തിന്റെ ചെന്നിണ പൂക്കളെ ഗുരുതി പൂജയ്ക്കായ്‌ അറുത്തു മാറ്റി. അവസാന ശ്വാസത്തിൽ പിടയുന്ന ചെടികൾക്ക് നനവ് പകർന്നോരെൻ അശ്രുകണങ്ങളിൽ ഭസ്മമെറിഞ്ഞു കൊണ്ടാണിയടിച്ചവർ. നീറിപ്പുകഞ്ഞു കൊണ്ടെന്നമ്മയോട് ഞാൻ സങ്കടം ചൊല്ലിയപ്പോൾ നാട്ടുനടപ്പുകളേറ്റു ചൊല്ലി തന്ന് അമ്മയും വീണ്ടും കണ്ണുരുട്ടി വലുതായെന്ന...

തീർച്ചയായും വായിക്കുക