Home Authors Posts by പി.പി. ലിബീഷ്‌കുമാർ

പി.പി. ലിബീഷ്‌കുമാർ

0 POSTS 0 COMMENTS
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

രണ്ട്‌ കഥകൾ

1. ഇന്റർവെല്ലിന്‌ മുമ്പ്‌ ബിരുദാനന്തരബിരുദ ക്ലാസ്സ്‌. രാധയുടെ പ്രണയം മാസ്‌റ്റർപീസാവാൻ കാരണം? സാഹചര്യമുണ്ടായിട്ടും രാധ ഗർഭിണിയാവാൻ സമ്മതിച്ചില്ല. -പെൺകുട്ടികൾ കൂവി. വലിയ അശ്ലീലം? തീവണ്ടിയിലെ കക്കൂസ്‌ ചിത്രങ്ങൾ! നെക്‌സ്‌റ്റ്‌! ചവിട്ടിയാൽ പൊട്ടുന്ന കുഴിനഖവുമായി കാലിൽ തോണ്ടുന്നവൻ! നെക്‌സ്‌റ്റ്‌! ...

മൂന്ന്‌ മിനിക്കഥകൾ

1. പുലി നിശ്ശബ്‌ദമായ സ്വീകരണമുറിയിലൊരു അരുവി. അരുവിയുടെ കരയിൽ മാൻകൂട്ടം. പിറകിലെ പുൽപ്പടർപ്പിൽ.... പുലിയുടെ ശ്രദ്ധയത്രയും ഒറ്റയായ മാനിലാണ്‌. ഒരൊറ്റച്ചാട്ടം മതി. മാൻകൂട്ടം പക്ഷെ, ദാഹജലമുപേക്ഷിച്ച്‌ ഓടി. പിറകെ ഓടിയിട്ടും കാര്യമില്ലെന്ന്‌ തോന്നിയതുകൊണ്ടാവാം പുലി പിൻവലിഞ്ഞു. പൊടുന്നനെയാണ്‌.... അവൾ അലറി വിളിച്ചു. ...

അനൗൺസ്‌മെന്റ്‌ കാഴ്‌ചകൾ

അനൗൺസ്‌മെന്റ്‌ വാഹനത്തിൽ നിന്നുളള മുഴക്കമേറിയ ശബ്‌ദം കുറെശ്ശേയായി കേട്ടുകൊണ്ടിരുന്നു. ചുവരിലെ പക്ഷിയിന്മേൽ ഒരു വിളറിയ വിരലിന്റെ സ്‌പർശം അടുത്തുവന്ന്‌ ബെല്ലടിക്കുംപോലെ, നിമിഷങ്ങളെ ഞാനപ്പോൾ എണ്ണി. “...സ്വാതന്ത്ര്യത്തിന്റെ കനലുകൾ മനസ്സിന്റെ മൂശയിൽ ജ്വലിച്ചുനിന്നപ്പോഴും, ദൈവീകതയുടെ കയ്യൊപ്പ്‌ പതിഞ്ഞ വിശുദ്ധത ഒരു പുസ്‌തകംപോലെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മഹാനായ കവിയുടെ...” റെക്കോർഡ്‌ ചെയ്‌ത ഓഡിയോ ശബ്‌ദം പരിസരമാകെ നിറഞ്ഞു....

രണ്ട്‌ കഥകൾ

1. ചോദിച്ച്‌ വാങ്ങരുത്‌ പ്രണയലേഖനമെഴുതി. അവളത്‌ കീറിപ്പറിച്ച്‌ മുഖത്തെറിഞ്ഞു. തീയറ്ററിൽ നല്ല സിനിമയുണ്ടെന്ന്‌ ഞാൻ- പെങ്ങളെയും കൂട്ടിപ്പോകാൻ അവളെന്നോട്‌. വാക്ക്‌ നൽകി- വാക്ക്‌ പോരെന്ന്‌ മറുപടി. ഞാനെന്റെ ഹൃദയം തരട്ടെ? ഹൃദയത്തിന്‌ വിലയില്ലെന്നും, വൃക്ക തന്നാൽ മതിയെന്നും അവൾ. ...

നാല്‌ എൻജിനീയറിങ്ങ്‌ വിദ്യാർത്ഥിനികളും ടീച്ചറും, മരണവാർത്ത അറിയുമ്പോൾ…

തനൂജ D/o; ഡോ.ബാലഗോപാലൻ കസ്‌തൂരിവില്ല കണ്ണൂർ ജില്ല - 670 004. നേരം പുലരും മുൻപ്‌ ദേവികയുടെ വീട്ടിലേക്ക്‌ തനൂജ വിളിച്ചു. ഫോൺ നിർത്താതെ റിംഗ്‌ ചെയ്യുമ്പോൾ, സംശയം ശരിയാവരുതേ എന്ന പ്രാർത്ഥനയിലായിരുന്നു തനൂജ. -“ഇല്ല. അങ്ങിനെയൊന്നും സംഭവിക്കില്ല. എനിക്കറിയാം അവനെ...” ദേവിക വിതുമ്പുകയായിരുന്നു. മൊബൈൽ ഓഫ്‌ ചെയ്‌ത്‌, സീറ്റിലേക്ക്‌ ചാരി ഡ്രൈവ്‌ ചെയ്യുമ്പോൾ...

ചില നേരങ്ങളിൽ മീനാക്ഷി…..

അമ്പലക്കുളത്തിന്റെ കല്‌പ്പടവിൽ നനയ്‌ക്കാനെടുത്ത തുണികൾ ചൊരിഞ്ഞ്‌ വൃത്തിയുളള ഒരു കല്ല്‌ കഴുകി വെടിപ്പാക്കുന്ന സമയമാണ്‌ അവൻ വരേണ്ടത്‌. മുട്ടോളം വെളളത്തിൽ ഇക്കിളികൂട്ടിയ പരൽമീനുകളെ വെളളം തേവി ഓടിക്കുന്ന നേരമാണ്‌, അവൻ വേറൊരു കല്‌പ്പടവിലൂടെ താഴെക്കിറങ്ങി, വായിൽ വെളളം നിറച്ച്‌ എന്നെ നോക്കി തുപ്പേണ്ടത്‌. -മീനാക്ഷി വിചാരിച്ചു. പതിവിന്‌ വിപരീതംപോലെ ആണുങ്ങളുടെ കുളിസ്ഥലം ഒഴിഞ്ഞു കിടക്കുന്നു. എന്താണാവോ അവൻ വൈകുന്നത്‌? കാർമേഘങ്ങളുടെ...

അഞ്ജനേയപുരാണം – നൃത്തസംഗീതനാടകം

“ശിഷ്യനായ്‌ അഭിനയിച്ച്‌ ഗുരുവിന്റെ മകളെ മോഹത്താൽ പൊതിഞ്ഞ്‌ അവസാനം മന്ത്രവും സ്വന്തമാക്കി കടന്ന്‌ കളഞ്ഞ കചാ, നിന്നോടെനിക്ക്‌ യാതൊരു പുച്‌ഛവുമില്ല. സഹതാപം മാത്രമേ ഉളളൂ. ബൃഹസ്പതിയടക്കം ദേവലോകം മുഴുവനും ഇതിന്‌ ഹേതുക്കളാണ്‌. വീതിക്കുമ്പോൾ ആരുടെ കൈകളിലാണ്‌ കുറ്റമേറെയെന്ന്‌ പ്രസ്താവിക്കുവാൻ വയ്യ. നീയൊരു നിമിത്തം മാത്രം. കചനല്ലെങ്കിൽ സുന്ദരനായ വേറൊരു പുരുഷൻ. ദേവന്റെ ദൂതനാണെങ്കിലും പ്രിയപ്പെട്ട കചാ, നീയവളെ ചുംബിച്ചുണർത്തരുതായിരുന്നു...” “നോ” - കചനലറി....

തീർച്ചയായും വായിക്കുക