Home Authors Posts by വ്ലാദിമർ കൊറലങ്കോവ്‌

വ്ലാദിമർ കൊറലങ്കോവ്‌

43 POSTS 0 COMMENTS

ഇരുപത്തിയൊമ്പത്‌

അവരെല്ലാം ആ കൊച്ച്‌ ഡ്രോയിംഗ്‌ മുറിയിൽ ഒത്തുകൂടിയിരുന്നു. പയത്തോറും, ഈവ്‌ലിനയും മാത്രം അതിൽ ഇല്ലായിരുന്നു. മാക്‌സിം വൃദ്ധനായ സ്‌റ്റാവ്‌റു ചെങ്കോയോട്‌ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നെങ്കിലും, തുറന്ന ജാലകങ്ങളിലിരുന്ന യുവജനങ്ങളൊക്കെ വളരെ ശാന്തത പാലിച്ചിരുന്നു. വിചിത്രമായൊരു നിശ്ചലാവസ്ഥ ആ മുറിയെ ബാധിച്ചിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു ഒരു വൈകാരിക സംഘർഷം മുറ്റിനിന്ന നിമിഷങ്ങളിലെ പോലുളള മാനസികാവസ്ഥ- എല്ലാവരും മുഴുവനായും മനസ്സിലാക്കിയിരുന്നില്ലെന്നുവരികിലും. ഏതായാലും, പയത്തോറിന്റെയും, ഈവ്‌ലിനയുടെയും അഭാവം, എങ്ങിനെയോ വല്ലാതെ ശ്രദ്ധേയമായിരുന്നു. ഇടയ്‌ക്ക്‌ സംസാരം...

ഇരുപത്തിയെട്ട്‌

പൂന്തോട്ടത്തിന്റെ ഒരറ്റത്ത്‌ പഴയ ഉപേക്ഷിക്കപ്പെട്ട ഒരു വെളളചക്രമില്ലുണ്ടായിരുന്നു. അതിന്റെ ചക്രങ്ങൾ നിശ്ചലമായിട്ട്‌ ഒരുപാട്‌ നാളായിരുന്നു. അതിന്റെ യന്ത്രങ്ങളിലൊക്കെ പൂപ്പലുകൾ പടർന്നു പിടിച്ചിരുന്നു. യന്ത്രഭാഗങ്ങളുടെ സുഷിരങ്ങളിലൂടെ ധാരാളം ചെറിയ നൂൽരൂപേണ സദാസമയവും വെളളം ഒലിച്ചുകൊണ്ടിരുന്നു. അന്ധനായ ഈ യുവാവിന്‌ ഇതൊരു നഷ്‌ടപ്പെട്ട കേന്ദ്രമായിരുന്നു. ചിലപ്പോഴൊക്കെ ഈ കൊച്ച്‌ അണക്കെട്ടിനരികെ മണിക്കൂറോളമിരുന്ന അവൻ വെളളച്ചാട്ടത്തിന്റെ താളാത്മകസ്വരം ശ്രദ്ധിച്ചിരുന്നു. പിന്നെ വീട്ടിൽച്ചെന്ന്‌ പിയാനോവിൽ ഇതേ താളാത്മക സ്വരം പുറപ്പെടുവിച്ചിരുന്നു. പക്ഷെ ഈയിടെ...

ഇരുപത്തിയേഴ്‌

രണ്ടാഴ്‌ച കഴിഞ്ഞ്‌ സന്ദർശകർ വീണ്ടും വന്നപ്പോൾ, ഈവ്‌ലിനയുടെ സ്വാഗതോക്തികളൊക്കെ തണുപ്പൻ മട്ടിലായിരുന്നു. പക്ഷെ അവരുടെ യൗവ്വനപൂർണ്ണിമയാർന്ന സജീവാത്മകത തനിക്കെളുപ്പത്തിൽ ചെറുക്കാനാവാത്ത ഒരു ആകർഷണീയത നൽകിയിരുന്നു. നാൾതോറും ഈ യുവജനങ്ങൾ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയോ, കാനനത്തിൽ വെടിവയ്‌ക്കാൻ പോവുകയോ, പാടത്തെ കൊയ്‌ത്തുകാരുടെ പാട്ടുകൾ രേഖപ്പെടുത്തുകയോ ചെയ്തിരുന്നു. സായാഹ്നനങ്ങളിൽ അവർ വീടിനു ചുറ്റുമുളള മൺച്ചുവരുകൾക്കടുത്തുളള പൂന്തോട്ടത്തിൽ ഒത്തുകൂടിയിരുന്നു. അത്തരമൊരു സായാഹ്നത്തിൽ, എന്താണു സംഭവിക്കുന്നതെന്ന്‌ ഈവ്‌ലിന മനസ്സിലാക്കും മുമ്പെ,...

ഇരുപത്തിയാറ്‌

ഈ സംഭാഷണവും, തർക്കവും, യുവപ്രതീക്ഷകളുടെ ഉയർന്ന താല്പര്യങ്ങളും, അഭിപ്രായങ്ങളും, പ്രതീക്ഷകളും, പെട്ടെന്നുണ്ടായ ഒരു കൊടുങ്കാറ്റ്‌ കണക്കെ ആ അന്ധയുവാവിലേക്ക്‌ പടർന്നു കയറി. ആദ്യമൊക്കെ, അത്ഭുത നിബദ്ധമായ, ആരാധനാസൂചകമായ തിളങ്ങുന്ന മുഖഭാവത്തോടെയായിരുന്നു അയാളതൊക്കെ ശ്രവിച്ചത്‌. പക്ഷെ, അധികം വൈകാതെതന്നെ, ഈ ശക്തിയേറിയ അലമാലകളൊന്നും തന്നെ മുന്നോട്ടു ഇഴയാൻ ശ്രമിക്കുന്നില്ലെന്ന കാര്യം അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാനായില്ല, അതയാളിൽ ഒരുവിധ താല്പര്യവും ഉണർത്തിയതുമില്ല. ചോദ്യങ്ങളൊന്നും തന്നെ അയാളിലേക്ക്‌ ഉന്നയിക്കപ്പെട്ടതുമില്ല, തന്റെ അഭിപ്രായങ്ങൾ തേടുകയുമുണ്ടായില്ല....

ഇരുപത്തിയഞ്ച്‌

ഇത്തരമൊരു സംവാദം അവസാനിച്ചു കഴിഞ്ഞതേയുളളൂ. മുതിർന്നവരൊക്കെ അകത്തേക്കു കയറി. തുറന്ന ജാലകത്തിലൂടെ, ശ്രോതാക്കളെ ആഹ്ലാദപുരസ്സരം ചിരിപ്പിച്ച ഏതോ തമാശ സംഭവപരമ്പരകളെ വർണ്ണിച്ചുകൊണ്ടുളള സ്‌റ്റാവ്‌റോ ചെങ്കോയുടെ സ്വരം കേൾക്കാമായിരുന്നു. ചെറുപ്പക്കാർ പുറത്ത്‌ തോട്ടത്തിൽതന്നെ നിന്നു. വിദ്യാർത്ഥി കോട്ട്‌ പുല്പരപ്പിൽ വിരിച്ച്‌ അതിൽ ഏതോ മനഃപൂർവ്വമായ അശ്രദ്ധയാലെന്നവണ്ണം കിടന്നു. അയാളുടെ ജ്യേഷ്‌ഠൻ വീടിനു ചുറ്റും കെട്ടിയിരുന്ന മൺഭിത്തിയിൽ ഈവ്‌ലീനയോടൊപ്പം ഇരിക്കുന്നുണ്ടായിരുന്നു. താടിവരെ ചേർത്ത്‌ ഷർട്ട്‌ ഉയർത്തിവച്ചിരുന്ന കേഡറ്റും...

ഇരുപത്തിനാല്‌

ഏതാനും വർഷങ്ങൾക്കൂടെ കടന്നുപോയി. ശാന്തമായ പ്രഭുഭവനത്തിൽ ഒരു വ്യതിയാനവും സംഭവിച്ചില്ല. പൂന്തോട്ടത്തിലെ ബീച്ചുമരങ്ങളു​‍് ഇലകൾ അപ്പോഴും മർമ്മരം പുറപ്പെടുവിച്ചിരുന്നു. ശുഭ്രനിറമാർന്ന ആ വസതി എല്ലായ്‌പ്പോഴുമെന്നപോലെ അതേ ആഹ്ലാദപരവും, സ്വാഗതസൂചകമാംവിധം തന്നെ നിലകൊണ്ടു. അതിന്റെ ഭിത്തികൾ അവിടവിടെ കുറച്ച്‌ അമർന്ന്‌, തെല്ല്‌ സ്ഥാനഭ്രംശം വന്നിരുന്നു. കുതിരലായത്തിന്റെ മോന്തായത്തിന്റെ ഇറമ്പ്‌ സ്ഥിരമായും ചിന്താദ്യോതകമായി കാണപ്പെട്ടു. അപ്പോഴും അവിവാഹിതനായിരുന്ന ഇയോക്കിം ആകട്ടെ, മുൻപിലത്തെപോലെ കുതിരകളെ ശുശ്രൂഷിക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു. സായാഹ്നവേളകളിൽ, കുതിരലായത്തിന്റെ...

ഇരുപത്തിയൊന്ന്‌

അൽപ്പ നിമിഷങ്ങൾ കടന്നുപോയി. ആ പെൺകുട്ടി തനിക്ക്‌ തടുത്ത്‌ നിർത്താൻ കഴിയാതെ വന്ന ഒരു പൊട്ടിക്കരച്ചിലോടെ സങ്കടം നിയന്ത്രിച്ചു നിർത്തി. കണ്ണുനീരിലൂടെ നോക്കി അവൾ അസ്തമയ സൂര്യനെ കണ്ടു. അത്‌ സാവധാനം തിരിഞ്ഞു തിരിഞ്ഞു ചക്രവാളപ്പരപ്പിലെ കറുത്ത രേഖക്കുകീഴേക്ക്‌ മുങ്ങിത്താഴ്‌ന്നു. ഇപ്പോൾ അതിന്റെ തീപോലുളള വക്ക്‌ വീണ്ടും ഒന്നു തിളങ്ങി കുറച്ച്‌ ജ്വലിക്കുന്ന പൊരികൾ പുറത്തേക്ക്‌ പറന്നു. പൊടുന്നനെ വിദൂരമായ വനത്തിന്റെ ഇരുണ്ട ചിത്രം മുന്നിലേക്ക്‌ തുഴഞ്ഞു...

ഇരുപത്തിരണ്ട്‌

ചില ആത്മാക്കളുണ്ട്‌. അവർ പീഡിതരായവരെ സ്‌നേഹിക്കാനും സഹായിക്കാനും തയ്യാറാവുന്നു. ഇത്തരം ആത്മാക്കൾക്ക്‌ മതശുശ്രൂഷയുടെ അർത്ഥം നിർഭാഗ്യത്തിൽ പെട്ടവരെ സേവിക്കുകയെന്ന ഒരു ജൈവിക ആവശ്യം തന്നെയാണ്‌. അവർക്ക്‌ ജീവിതപ്രാണവായു തന്നെ അതാണ്‌. പ്രകൃതി ഈ ആത്മാക്കൾക്ക്‌ ഒരു ഏകാന്തതാഭാവം നൽകി അവരോട്‌ കനിഞ്ഞിരിക്കുന്നു. അതിന്റെ അഭാവത്തിലോ, ദൈനംദിന ജീവിതത്തിലെ ശുഷ്‌കമായ ധീരതയൊക്കെ ദുർഗ്രാഹ്യമായി തോന്നുകയേയുളളൂ. ഇത്തരമാളുകൾ നിർവികാരരും, സംയമനക്കാരും, തണുപ്പനും, എല്ലാത്തരം ആഗ്രഹങ്ങൾക്കും അതീതരായും കാണാപ്പെടാറുണ്ട്‌. മഞ്ഞുകൊണ്ടുളള മകുടമുളള...

ഇരുപത്തിമൂന്ന്‌

ആരോ പറഞ്ഞതുപോലെ കണ്ണുകൾ ആത്മാവിന്റെ ദർപ്പണമാണ്‌. കണ്ണുകൾ ആത്മാവിന്റെ ജാലകങ്ങളാണെന്നതാവും അതിനേക്കാൾ കൂടുതൽ സത്യം. കാരണം ആത്മാവ്‌ പുറത്തുനിന്നും നാനാതരങ്ങളായ തിളങ്ങുന്ന നിറങ്ങളുടെ പ്രതീതികൾ ഉൾക്കൊളളുന്നത്‌ കണ്ണുകളിലൂടെയാണല്ലോ. നമ്മിലെ ആത്മീയസംവിധാനത്തിന്റെ ഏതു പ്രതലമാണ്‌ ദൃശ്യപ്രതീതികൾക്കു വിധേയമായിരിക്കുന്നതെന്ന്‌ ആർക്കാണു പറയാനാവുക? ഒരു മനുഷ്യൻ വെറുമൊരു കണ്ണിമാത്രം. അവനിലൂടെ ഭാവിയിലേക്ക്‌ ആ ചങ്ങല നീളുകയാണ്‌. ആരംഭമേതെന്നറിയാത്ത ഭൂതകാലത്തിൽനിന്നും അനിശ്ചിതമായ വിദൂരഭാവിയിലേക്ക്‌ അത്‌ വലിച്ചു നീട്ടപ്പെടുന്നു. അത്തരമൊരു...

ഇരുപത്‌

പിറ്റേന്നും അവൻ അതേ മലഞ്ചെരിവിൽ വന്നിരുന്നപ്പോൾ കഴിഞ്ഞ ദിവസമുണ്ടായ ശല്യകരമായ അനുഭവത്തിന്റെ ശേഷിപ്പ്‌ അവന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ അവൻ ആ പെൺകുട്ടിയുടെ മധുരതരമായ സ്വരം കേൾക്കുവാനാണിപ്പോഴാഗ്രഹിച്ചത്‌. എത്ര സുഖദായകമായ ശബ്‌ദം, അത്തരം ഒരു ശബ്‌ദം-അതും ഒരു പെൺകുട്ടിയുടേത്‌-അവൻ അതിനുമുമ്പ്‌ കേട്ടിരുന്നേയില്ല. അവനറിയാവുന്ന കുട്ടികൾ അലർച്ചക്കാരായിരുന്നു. ഉറക്കെ പൊട്ടിച്ചിരിക്കുന്നവർ. അല്ലെങ്കിൽ വഴക്കടിക്കുന്നവർ. ഇനിയുമല്ലെങ്കിൽ കരച്ചിലുകാർ, അവളെപ്പോലെ സന്തുഷ്‌ടി കലർന്ന ശാന്തസ്വരം അവർക്കാർക്കും ഉണ്ടായിരുന്നേയില്ല. താനവളോട്‌ പരുക്കനായി പെരുമാറിയല്ലോ എന്ന്‌...

തീർച്ചയായും വായിക്കുക