Home Authors Posts by വ്ലാദിമർ കൊറലങ്കോവ്‌

വ്ലാദിമർ കൊറലങ്കോവ്‌

43 POSTS 0 COMMENTS

മുപ്പത്തിയാറ്‌

പൈത്തോറിന്റെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കയായിരുന്നു. അവന്റെ അഗാധമെങ്കിലും, പ്രശാന്തമായ വിഷാദഭാവം സ്നായു സംബന്ധിയായ അസ്ഥിരഭാവത്തിന്‌ വഴിമാറിക്കൊണ്ടിരുന്നു. അതേസമയം അവന്റെ സംവേദകക്ഷമതാബോധം ദൃശ്യമാം വിധേന വർദ്ധിച്ചുവരികയുമായിരുന്നു. സൂക്ഷ്‌മമായ ആ ശ്രവണശക്തി അപ്പോഴും അതിസൂക്ഷ്‌മമായി തന്നെ നിലനിന്നു. ആ സ്ഥലമാകെ പ്രകാശത്തിന്റെ ഉത്തേജത്തിന്‌ അനുകൂലമായി പ്രതികരിച്ചു- സായാഹ്‌നവേളകളിൽ പോലും. രാതി ഇരുണ്ടതോ, ചന്ദ്രപ്രകാശമുളളതോ എന്ന്‌ അവനറിയാമായിരുന്നു. മിക്കപ്പോഴും, കുടുംബാംഗങ്ങളൊക്കെ ഉറങ്ങിക്കഴിഞ്ഞാലും, അവൻ വീടിന്റെ ചുറ്റും മണിക്കൂറുകളോളം നടക്കുമായിരുന്നു. ചന്ദ്രന്റെ സ്വപ്‌നസദൃശമായ അത്യുൽഭൂത...

മുപ്പത്തിയേഴ്‌

ഒരു ദിവസം ഡ്രായിംഗ്‌റൂമിലേക്ക്‌ പ്രവേശിച്ച മാക്‌സിം, പൈത്തോറിനെയും, ഈവ്‌ലിനയെയും അവിടെ കണ്ടു പ്രക്ഷുബ്‌ധയായി കാണപ്പെട്ടു. പൈത്തോറിന്റെ മുഖം ംലാനമായിരുന്നു. ഈയിടെയായി, തന്നെയും മറ്റുളളവരേയും പീഡിപ്പിച്ച യാതനകളുടെ പുതിയതും, സദാ പുതിയതുമായ സ്രോതസ്സുകൾ കണ്ടെത്താനുളള ജൈവപരമായൊരു ആവശ്യകത അവനിൽ അനുഭവവേദ്യമായിരുന്നു. ഈവ്‌ലീന, മാക്‌സിമിനോട്‌ പറഞ്ഞു. “ചുകന്ന മണിയടികൾ കൊണ്ട്‌ ആളുകൾ ഉദ്ദേശിക്കുന്നതെന്ന്‌... അവൻ എന്നോട്‌ ചോദിച്ചുകൊണ്ടേയിരിക്കുന്നു.... എനിക്കത്‌ ഭംഗിയായി വിശദീകരിക്കാനുമാവുന്നില്ല...” “അതിൽ...

മുപ്പത്തിയെട്ട്‌

വസന്തകാലം ആസന്നമായി. ജന്മികുടുംബത്തിൽ നിന്നും, അകലെ സ്‌റ്റാവ്‌റുചെങ്കോയുടെ എതിർദിശയിലായി, ഒരു കൊച്ചുപട്ടണത്തിൽ, അത്യത്ഭുതശക്തി നിറഞ്ഞ ഒരു കത്തോലിക്കാ ആൾരൂപമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ, വിദഗ്‌ദ്ധരായ ആളുകൾ സാമാന്യം കൃത്യതയോടെ അതിന്റെ അത്ഭുതസിദ്ധിവിശേഷങ്ങൾ വിലയിരുത്തിയിരുന്നു. സത്‌കാല ദിവസം, കാൽനടയായി വന്ന്‌ ഈ ആൾരൂപത്തെ ആരാധിക്കുന്നവർക്ക്‌ ഇരുപത്‌ ദിവസത്തെ ഇളവ്‌ അനുവദിച്ചിരുന്നു. മറ്റ്‌ വിധത്തിൽ പറഞ്ഞാൽ ഇരുപതു ദിവസക്കാലത്തേക്കുളള ഇഹലോകത്ത്‌ ചെയ്യുന്ന ഏത്‌ പാപത്തിനോ, കുറ്റകൃത്യത്തിനോ, പരലോകത്ത്‌ അവർക്ക്‌ പൂർണ്ണമായ ഇളവ്‌...

മുപ്പത്തി അഞ്ച്‌

ശിശിരകാലം ആഗതമായി. ഗ്രാമങ്ങളും പാടങ്ങളും വീഥികളും കഠിനമായ മഞ്ഞിൻ പുതപ്പിൽ മൂടി. കൊഴിഞ്ഞ ഇലകൾക്കു പകരം ഹരിതാഭ പൂണ്ട പുതിയ ഇലച്ചാർത്തുകൾ വയ്‌ക്കാൻ പാടുപെടുകയായിരുന്നു തോട്ടത്തിലെ വൃക്ഷങ്ങൾ. ഡ്രായിംഗ്‌ റൂമിലെ നെരിപ്പോടിൽ, ഒരു തീജ്ജ്വല പ്രകാശിച്ചിരുന്നു; പുറമെ നിന്നെത്തുന്നവരൊക്കെ പുതുതായി വീണ മഞ്ഞിൻ സൗരഭ്യം നിറഞ്ഞ പുതുമയെ വഹിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിലൊക്കെ പൈത്തോറും ഈ ആദ്യകാല ശിശിരദിനത്തിന്റെ കാവ്യാനുഭൂതി അനുഭവിച്ചിരുന്നു. അത്തരമൊരു പ്രഭാതത്തിൽ...

മുപ്പത്തിനാല്‌

ആ സ്‌റ്റാവ്‌റുചെങ്കോ സന്ദർശനവേളയിലെ ശേഷിച്ച ദിവസങ്ങളിലെ ചില അവസരങ്ങളിൽ പൈത്തോറിന്റെ മാനസികനില അനുകൂലമാവുകയും, അയാൾ സ്വന്തം നിലയിൽ തന്നെ വളരെ പ്രസന്നവാനായി കാണപ്പെടുകയുമുണ്ടായി. മുതിർന്ന സ്‌റ്റാവ്‌റുചെങ്കോ ശേഖരിച്ചിരുന്ന സംഗീത ഉപകരണങ്ങളിൽ അവന്‌ അതിയായ കൗതുകമുണ്ടായിരുന്നു. അവയിൽ പലതും അവന്‌ പുതുമയാർന്നതായിരുന്നു. അതെല്ലാം ഉപയോഗിച്ചു നോക്കാൻ അവൻ ആഗ്രഹിച്ചു. അവ ഓരോന്നും അതിന്റെതായ തനതായ ശബ്‌ദമാധുരിയാൽ, പ്രത്യേക വൈകാരികഭാവം ദ്യോതിപ്പിക്കുന്നതിന്‌ അനുയോജ്യമായിരുന്നു. പക്ഷേ എന്തോ അവനെ വിഷാദകുലനാക്കുന്നുണ്ടായിരുന്നു. ആഹ്ലാദവായ്പിന്റെതായ...

മുപ്പത്തിമൂന്ന്‌

മണിഗോപുരത്തിലേക്ക്‌ കയറും മുൻപേ സാധാരണ ആശ്രമസന്ദർശകർ ആ പഴയ പളളിയിലൊക്കെ കുറച്ചൊന്നു ചുറ്റിക്കറങ്ങുമായിരുന്നു. ഇതുമൂലം അവർക്ക്‌ സമീപത്തെ നാട്ടിൻപുറത്തിന്റെ ചില ദൃശ്യങ്ങൾ ലഭ്യമായിരുന്നു. സൂര്യൻ അസ്തമിക്കാൻ തുടങ്ങി. ആശ്രമത്തിന്റെ അറകളിലൊന്നിന്റെ കൊച്ചുമുറ്റത്ത്‌ മാക്‌സിം വിശ്രമിക്കുവാനായി ഇരുന്നു. സംഘത്തിൽ ബാക്കിയുളളവർ മണിഗോപുരത്തിന്റെ കാൽച്ചുവട്ടിലേക്ക്‌ തിരിച്ചു. കമാനമായ പ്രവേശനകവാടത്തിൽ, അവരെ ആനയിക്കാനായി ഒരു ചെറുപ്പക്കാരൻ പയ്യൻ നിന്നിരുന്നു. അവൻ വാതിലിന്‌ പുറംതിരിഞ്ഞാണ്‌ നിന്നിരുന്നത്‌....

മുപ്പത്തിരണ്ട്‌

പ്രദേശികചരിത്രത്തിലും, കാലഘട്ടത്തിലും, തന്റേതായ പങ്ക്‌ വഹിച്ചതായി പരക്കെ അറിയപ്പെട്ട ഒരു സന്യാസിമഠം സ്‌റ്റാവ്‌റുചെങ്കോവിൽനിന്നും ഏതാണ്ട്‌ പത്ത്‌ വെഴ്‌സ്‌റ്റുകൾ അകലെയായി സ്ഥിതി ചെയ്‌തിരുന്നു. വീണ്ടും വീണ്ടും, അന്തർസംഘങ്ങൾ നീന്തിനടക്കുന്ന ഓലപ്പുഴുക്കളെപ്പോലെ, അതിന്റെ മതിലുകളെ ആക്രമിക്കയും, പ്രതിരോധക്കാരുടെ നേർക്ക്‌ ആയിരക്കണക്കിന്‌ അസ്‌ത്രങ്ങൾ അയക്കുകയോ ചെയ്‌തിരുന്നു; അഥവാ, പോളിഷ്‌ പടയാളികൾ ഭയങ്കരമായ കൊടുങ്കാറ്റുകളെ അങ്ങോട്ട്‌ തളളിവിട്ടു. പോളണ്ടുകാരുടെ കാലത്ത്‌, തങ്ങളുടെ ദുർഗ്ഗം വീണ്ടെടുക്കാനായി കൊസ്‌റ്റക്കുകൾ യുദ്ധക്കളത്തിലേക്ക്‌ പാഞ്ഞു. ...

മുപ്പത്തിയൊന്ന്‌

പൈത്തോർ, പിറ്റെദിവസം നേരത്തെ ഉണർന്നെഴുന്നേറ്റു. മുറിയിലാകെ തികഞ്ഞ പ്രശാന്തത! ആ ഭവനവും നിശ്ചലമായിരുന്നു. ദിവസത്തിന്റെ സ്വാഭാവികമായ അനക്കങ്ങൾ തുടങ്ങിയിരുന്നില്ല. തുറന്ന ജാലകത്തിലൂടെ, തോട്ടത്തിൽ നിന്നും പ്രഭാതത്തിന്റെ പുതുമയാർന്ന വായുപ്രവാഹം അടിച്ചുകയറി. അന്ധനായിരുന്നെങ്കിലും, തനിക്കുചുറ്റിനുമുളള പ്രകൃതിയെക്കുറിച്ച്‌ പൈത്തോർ നല്ലപോലെ ബോധവാനായിരുന്നു. താനിന്ന്‌ വളരെ നേരത്തെ എഴുന്നേറ്റു എന്നവൻ മനസ്സിലാക്കി. തന്റെ ജാലകം തുറന്നിരുന്നതും അവൻ മനസ്സിലാക്കി. മുറിയിലേക്ക്‌ കടക്കുവാൻ ഒരു തടസ്സവുമില്ലായിരുന്ന സ്‌ഫുടവും സമീപസ്ഥവുമായ മരങ്ങളുടെ മർമ്മര ശബ്‌ദങ്ങളിൽനിന്നും...

മുപ്പത്‌

ആ സ്വരമാധുരിക്ക്‌ വ്യതിയാനമുണ്ടായിട്ട്‌ കുറെ അധികം സമയമായിരുന്നു. താൻ ചെയ്‌തുകൊണ്ടിരുന്ന ഇറ്റാലിയൻ രാഗം മാറ്റിവച്ചിട്ട്‌ പയത്തോർ സ്വന്തം ഭാവനകളെ അഴിച്ചുവിട്ടു. തന്റെ സ്‌മരണകളിൽ തന്നെ മുഴുകി കൈകൾ സജീവമാക്കി പിയാനോ കീകളിൽ അമർത്തി, ആ നിശ്ശബ്‌ദ നിമിഷങ്ങളിൽ, അവിടെ തിങ്ങിക്കൂടിയവർക്കായി തന്റെ ചിന്തകൾ പങ്കുവച്ചു. പ്രകൃതിയുടെ സ്വരമായിരുന്നു ആ സംഗീതത്തിൽ സ്‌ഫുരിച്ചുനിന്നത്‌-കാറ്റിന്റെ നിസ്വന ശബ്‌ദവും, കാനനത്തിന്റെ മർമ്മരസ്വരവും, അകലേക്ക്‌ വിറപൂണ്ട്‌ അവ്യക്ത മന്ത്രണങ്ങളോടെ നിശ്ചലമാകുന്നത്‌. അതിന്റെയൊക്കെ പിന്നിലായി...

മൂന്ന്‌

ആ കാഴ്‌ചയില്ലാതെ പിറന്ന കുട്ടി ജനിച്ച കുടുംബത്തിൽ അധികം അംഗങ്ങളുണ്ടായിരുന്നില്ല. അച്‌ഛനും അമ്മയും. മാക്സിം എന്ന ഒരമ്മാവൻ. അയാളെ വീട്ടിലുളളവർ മാത്രമല്ല പുറത്തുളളവരും ‘മാക്സിം അമ്മാവൻ’ എന്നേ വിളിക്കാറുളളൂ. നാട്ടിൻപുറത്തുകാരനായ ഒരു ഭൂപ്രഭുവായിരുന്നു പിതാവ്‌. തെക്കുപടിഞ്ഞാറൻ പ്രദേശത്തുളള അനവധി ഭൂപ്രഭുക്കൻമാരെപ്പോലെ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ സ്വഭാവം നന്നായിരുന്നു. ദയാലുവെന്നുപോലും വിളിക്കാം. തൊഴിലാളികളോടുളള അദ്ദേഹത്തിന്റെ പെരുമാറ്റം ഭേദപ്പെട്ടതായിരുന്നു. മില്ലുകളോട്‌ വല്ലാത്ത ഒരഭിനിവേശമാണദ്ദേഹത്തിന്‌. മില്ലുകൾ പണിയുകയോ, പൊളിച്ചു പണിയുകയോ ചെയ്യാത്ത...

തീർച്ചയായും വായിക്കുക