Home Authors Posts by കെ.എം.റോയ്‌

കെ.എം.റോയ്‌

13 POSTS 0 COMMENTS
അനന്യ, കെ.പി.വള്ളോൻ റോഡ്‌, കടവന്ത്ര, കൊച്ചി-20. Address: Phone: 9496429215

മിഷിഗൻ തടാകത്തിലെ കാറ്റ്‌

“ഈ തീരത്തുവന്ന്‌ വെറുതെയിരിക്കുമ്പോൾ ഞാൻ തളർന്നുപോകാറുണ്ട്‌. ഈ മിഷിഗൻ തടാകത്തെ തഴുകിവരുന്ന കാറ്റിന്‌ രൂക്ഷമായ ഗന്ധമാണെനിക്കനുഭവപ്പെടുന്നതും. ഒരു തരം മനം മടുപ്പിക്കുന്ന മണം. പക്ഷെ നാട്ടിൽ അച്ചൻകോവിൽ ആറ്റിന്റെ കരയിലിരിക്കുമ്പോൾ പുഴ കടന്നുവരുന്ന കാറ്റിന്‌ തുളസിക്കതിരിന്റെ നൈർമല്യവും മനഃശാന്തിയുടെ സ്നിഗ്‌ധതയുമാണെനിക്ക്‌ അനുഭവപ്പെട്ടിട്ടുളളത്‌.” ഷിക്കാഗോ നഗരത്തെ ഉരുമികിടക്കുന്ന കൂറ്റൻ മിഷിഗൻ തടാകത്തിന്റെ കരയിലിരുന്ന്‌ ഫിലിപ്പും ഇതു പറയുമ്പോൾ ആ മുഖത്തും ഏതോ വിഷാദത്തിന്റെ നിഴൽപ്പാടുകൾ എനിക്കു കാണാമായിരുന്നു....

ബുദ്ധിജീവികൾ ചെയ്യുന്ന രാജ്യദ്രോഹം

“അമേരിക്കൻ സംസ്‌കാരത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്താണ്‌?” ചെന്നൈയിലെ അമേരിക്കൻ ഇൻഫർമേഷൻ സർവ്വീസിന്റെ ഡയറക്‌ടറായ ഒരു അമേരിക്കക്കാരൻ എന്നോടു ചോദിച്ച ചോദ്യമാണിത്‌. ആ ചോദ്യം കേട്ടപ്പോൾതന്നെ അതിന്റെ അർത്ഥവും ഉദ്ദേശ്യവും എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു. കാരണം ഈമാതിരിയൊരു ചോദ്യം മറ്റൊരു അമേരിക്കക്കാരനിൽ നിന്നും ഞാൻ ഇതിനു മുമ്പും കേട്ടിട്ടുണ്ട്‌. അത്‌ ശ്രീലങ്കയിൽ വച്ചു ഒരു അമേരിക്കൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ദക്ഷിണേഷ്യൻ പത്രപ്രവർത്തകരുടെ ഒരു സെമിനാറിൽ സംബന്ധിക്കാൻ പോയപ്പോൾ...

10 ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം

“ഒരുപാത്രം കഞ്ഞിക്കുവേണ്ടി, അല്ലെങ്കിൽ വിഭവസമൃദ്ധമായ ഒരു സദ്യയ്‌ക്കുവേണ്ടി സ്വന്തം ആത്മാവ്‌ വിൽക്കുന്ന ഒരാളെ അധാർമ്മികനും അസാന്മാർഗ്ഗികവാദിയുമെന്ന്‌ ഞാൻ വിളിക്കും. നിലവിലുള്ള വ്യവസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നതിനും നേതൃത്വത്തിലും ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നവരെ പ്രീണിപ്പിക്കുന്നതിനും വേണ്ടി സ്വന്തം വിശ്വാസങ്ങൾ ഉപേക്ഷിക്കുന്നതിനെക്കാൾ വലിയ ഹീനത വേറെയില്ല.” പത്രപ്രവർത്തകനെന്ന നിലയിലും ഒരു എളിയ എഴുത്തുകാരനെന്ന നിലയിലും എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഈ വാക്യങ്ങൾ എം.സി. ഛഗ്ല ‘ഡിസംബറിലെ റോസാപ്പൂക്കൾ’ എന്ന തന്റെ ആത്മകഥയിൽ കുറിച്ചിട്ടിട്ടുള്ളതാണ്‌....

തീർച്ചയായും വായിക്കുക