Home Authors Posts by കെ.എൽ. മോഹനവർമ്മ

കെ.എൽ. മോഹനവർമ്മ

0 POSTS 0 COMMENTS

ചായയും കമ്യൂണിസ്‌റ്റ്‌ പാർട്ടികളും

കാപ്പിയാണോ ചായയാണോ നല്ലത്‌? അറുപതു വർഷം മുമ്പാണ്‌. അന്ന്‌ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ആരും കാപ്പിയോ ചായയോ കുടിക്കാറില്ലായിരുന്നു. (കാപ്പി ഇന്നും പ്രചാരമായിട്ടില്ല.) അവിടുത്തെ പ്രധാന പാനീയം പാല്‌, അല്ലെങ്കിൽ ലസ്സി എന്ന മധുരവും മണവും ചേർത്ത തൈര്‌. അതിനു സമ്പത്തില്ലാത്തവൻ ഒരു വലിയ മൊന്ത വെളളം. ബ്രൂക്ക്‌ ബോണ്ട്‌ കമ്പനി ചായ വ്യവസായത്തിൽ മുന്നേറുന്നു. ഇന്ത്യയിലും മാർക്കറ്റ്‌ വേണം. രണ്ടാം ലോകമഹായുദ്ധം...

കേരളത്തിലെ ബുദ്ധിജീവിയെത്തേടി

കേരളത്തിലെ ബുദ്ധിജീവി എന്ന്‌ പറയുമ്പോൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന രൂപം മൈക്കിന്റെ മുന്നിൽ നിന്ന്‌ അതിഗംഭീരമായ സാഹിത്യഭാഷയിൽ ശ്രോതാക്കൾക്ക്‌ പിന്തുടരാൻ പറ്റാത്ത വേഗതയിലും വേഗതയില്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത സംസ്‌കൃതമോ ഇംഗ്ലീഷോ കടും വാക്കുകൾ കലർത്തി നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന ഒരുകൂട്ടം നിരുപദ്രവികളായ സാഹിത്യപണ്ഡിതന്മാരാണെന്നാണ്‌. അവരും ഈ ബുദ്ധിജീവി വിശേഷണം സസന്തോഷം തങ്ങളുടെ ജന്മാവകാശമായി എടുത്തിട്ടുണ്ട്‌. അവർ എല്ലാ പ്രസംഗങ്ങളിലും ലേഖനങ്ങളിലും തങ്ങളുടെ ശിഷ്യന്മാരൊഴികെ മറ്റെല്ലാവരെയും സാധാരണയായി രസമായി കുറ്റം പറയുന്നതുകൊണ്ട്‌...

ഒരു ഓണം കൂടി

ഒരു ഓണം കൂടി. അന്യോന്യം ആശംസകൾ നൽകാൻ മലയാളിക്ക്‌ പ്രിയപ്പെട്ട തനതായ ഒരു സന്ദർഭം കൂടി. നാം ഒരിക്കലും ആശംസകൾ നൽകുന്ന ഒരു സമൂഹമായിരുന്നില്ല. അന്യോന്യം കാണുമ്പോൾ ഗുഡ്‌ മോർണിംഗോ, ഹലോയോ, കൈപിടിച്ചു കുലുക്കലോ, കെട്ടിപ്പിടിക്കലോ, ഉമ്മ വയ്‌ക്കലോ കാട്ടുന്ന സമൂഹമായിരുന്നില്ല. മലയാളഭാഷയിൽ ഇത്തരം ഔപചാരികത കാട്ടാൻ പറ്റിയ വാക്കുകൾ പോലുമില്ല. ഒരു പുഞ്ചിരി. മറുപടിയായി തിരിച്ചും...

ഏപ്രിൽ ഫൂൾ

കുറെക്കാലമായി ഏപ്രിൽ ഒന്ന്‌ രസകരമായ യാതൊരു വിഡ്‌ഢിത്തരവും സംഭവിക്കാതെ കടന്നു പോകുകയാണ്‌. ദുഃഖം തോന്നുന്നു. നമുക്കെന്താണ്‌ സംഭവിക്കുന്നത്‌? നിർദ്ദോഷമായ തമാശകൾ സൃഷ്‌ടിക്കാനും അതു കണ്ടും കേട്ടും ചിരിക്കാനുളള നമ്മുടെ കഴിവ്‌ കുറഞ്ഞു കുറഞ്ഞു വരികയാണോ? ആഗോളവത്‌ക്കരണം കൊണ്ടുവന്ന രണ്ടായിരത്തിൽപ്പരം ഡ്യൂട്ടി ഇല്ലാത്ത പുതിയ ഇറക്കുമതി സാധനങ്ങളുടെ ലിസ്‌റ്റിൽ ആകാംക്ഷയോടെ പരതി. അരിയും മീനും തേങ്ങയും മാങ്ങയും എല്ലാമുണ്ട്‌. വഴി നീളെ വിൽക്കാൻ...

2001ലെ ഗാന്ധിജി

എന്റെ ഏഴാം പിറന്നാൾ ദിവസം ഒരു പരന്ന ചർക്ക എനിക്കായി സമ്മാനിച്ച്‌ അച്‌ഛൻ പറഞ്ഞു. “ഇനി മുതൽ രാവിലെ എന്തെങ്കിലും കഴിക്കുന്നതിനു മുമ്പ്‌ അര മണിക്കൂർ നൂലു നൂൽക്കണം. മനസ്സിലായോ?” അമ്പത്തഞ്ചു വർഷത്തിനുശേഷം പോർബന്ദറിലെ ഗാന്ധിജി ജനിച്ച കീർത്തിമന്ദിരത്തിൽ പ്രദർശനഹാളിന്റെ നടുവിൽ ആ...

സാഹിത്യ അക്കാഡമി പുരസ്‌ക്കാരം കെ.എൽ.മോഹനവർമ്മയ്‌ക്ക്‌

പ്രസിദ്ധസാഹിത്യകാരനും പുഴ.കോമിന്റെ ചീഫ്‌ എഡിറ്ററുമായ കെ.എൽ.മോഹനവർമ്മയ്‌ക്ക്‌ ഈ വർഷത്തെ കേരളസാഹിത്യ അക്കാഡമിയുടെ നർമ്മസാഹിത്യത്തിനുള്ള അവാർഡ്‌ ലഭിച്ചിരിക്കുന്നു. ‘കറിയാച്ചന്റെ ലോകം’ എന്ന പുസ്‌തകത്തിനാണ്‌ അവാർഡ്‌. ...

തീർച്ചയായും വായിക്കുക