Home Authors Posts by കെ.എൽ. മോഹനവർമ്മ

കെ.എൽ. മോഹനവർമ്മ

0 POSTS 0 COMMENTS

ശാസ്‌ത്രവും പുതിയ രോഗങ്ങളും

സ്‌ക്കൂളുകളിലെല്ലാം കമ്പ്യൂട്ടറും ഇന്റർനെറ്റും അതിവേഗം സ്ഥാനം പിടിച്ചു വരികയാണ്‌. തങ്ങളുടെ കുട്ടികളുടെ മുന്നിൽ തുറന്നിടുന്ന വിശാലമായ വിജ്ഞാനത്തിന്റെ ലോകത്തെക്കുറിച്ച്‌ ബഹുഭൂരിപക്ഷം മാതാപിതാക്കളും അജ്ഞരാണ്‌. കമ്പ്യൂട്ടറെന്നാൽ ഒരു മുന്തിയ തരം ടൈപ്പ്‌ റൈറ്റർ എന്നതിനപ്പുറം ചിന്തിക്കാൻ മെനക്കെടാത്തവരുടെ ഭവനത്തിലേക്കാണ്‌ ഈ അറിവിന്റെ മഹാലോകം സുനാമിത്തിരമാലകളുടെ വിസ്‌മയരൂപങ്ങളോടെ ആഞ്ഞടിച്ചു കയറുന്നത്‌. പത്തു വയസ്സുകാരൻ മകനെ രാവിലെ സ്‌ക്കൂളിലേക്കു തയ്യാറാക്കുന്ന തിരക്കിലാണ്‌ അമ്മ. ഒരു ഗ്ലാസ്‌ ചുടുപാലിൽ മുട്ട...

ഓണാശംസകൾ

ഒരു ഓണം കൂടി ഈ പൊന്നോണത്തിന്‌ ലോകമെമ്പാടും ഇന്റർനെറ്റ്‌ മേഖലയിൽ ഒരു വിരൽത്തുമ്പിന്റെ മൃദുലമായ സ്‌പർശനത്തിലൂടെ ഒന്നിച്ചു ചേരുന്ന എല്ലാ പുഴഡോട്ട്‌കോം കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ക്ഷേമാശംസകൾ. കേരളത്തിന്റെ ഓണമാണ്‌ ഇന്ത്യയിലെ ജാതിമതാടിസ്ഥിതമായ ആഘോഷങ്ങളിൽ നിന്നും വേർപെട്ട്‌ സ്വന്തമായ സ്വത്വം നേടിയെടുത്ത ആദ്യത്തെ ദേശീയാഘോഷം. സ്വാതന്ത്ര്യദിനവും, റിപ്പബ്ലിക്‌ ദിനവും ഗാന്ധിജയന്തിയും മാറ്റി നിർത്തിയാൽ ഭാരതത്തിലെ ഒരു പ്രദേശത്തിനും തനതായ ഒരു ആഘോഷം മതാചാരങ്ങളുമായി...

ഇന്ത്യൻ ഇംഗ്ലീഷ്‌

കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം വായനക്കാരുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഇംഗ്ലീഷ്‌ എഴുത്തുകാരൻ ആരായിരുന്നു എന്നു ചോദിച്ചാൽ പെട്ടെന്ന്‌ ഒരുത്തരം പറയാൻ സാധിക്കും. രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്ന നീണ്ട പേരുകാരൻ ആർ.കെ.നാരായൺ. ഗ്രഹാം ഗ്രീൻ നിർബന്ധിച്ചു, ഈ നീണ്ട പേര്‌ താങ്കളുടെ പുസ്തകങ്ങളുടെ റീഡർഷിപ്പിനെ ബാധിക്കും. ലൈബ്രറികളിലെ ജോലിക്കാർക്ക്‌ ഈ പേര്‌ പറയാൻ വിഷമമാണ്‌. പേര്‌ മാറി, വിദേശികളായ വായനക്കാരുടെ നാവിലൊതുങ്ങുന്ന ആർ.കെ.നാരായൺ ആയി രൂപാന്തരം വന്നു. ഇംഗ്ലീഷ്‌ പഠിക്കുന്ന...

നിങ്ങളുടെ പുഴ

മാനവികതയുടെ ഉറവിടമാണ്‌ പുഴ. ബാല്യവും കൗമാരവും പുഴയുടെ തലോടലേൽക്കാതെ ലോകത്തിലെ ഒരു സംസ്‌ക്കാരവും പൂർണ്ണതയിലെത്തിയിട്ടില്ല. 1854 -ൽ സിയാറ്റിലിലെ റെഡ്‌ ഇന്ത്യൻ വംശജരുടെ ഭൂമി നല്ല വില നൽകി വാങ്ങാൻ സർക്കാർ തയ്യാറാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ദയാപുരസ്സരം അവരുടെ ഗോത്രത്തലവനെ അറിയിച്ചപ്പോൾ ആ നാടൻ വൃദ്ധൻ നൽകിയ മറുപടി ലോകപ്രസിദ്ധമാണ്‌. ഈ നിങ്ങൾ വില തരാമെന്ന്‌ പറയുന്ന ഭൂമിയിലെ നദികളിലെയും...

സാക്ഷരതയുടെ പടുകുഴികൾ

ജനരോഷം ശക്തിയായും പ്രകടമായ ദിനങ്ങളായിരുന്നു കഴിഞ്ഞ ആഴ്‌ച. വൈദ്യുതി വിലവർദ്ധന പിൻവലിച്ച മന്ത്രിസഭാതീരുമാനം അറിഞ്ഞപ്പോൾ ശരിക്കും ജനം സന്തോഷിച്ചു. ഒരു ബി.ജെ.പിയും രണ്ടു ഇടതും ഹർത്താലുകൾ നൽകുന്ന ഫ്രീ അവധികൾ നഷ്‌ടപ്പെട്ടതിലുളള ദുഃഖംപോലും ജനം ഒതുക്കി. നാം തിരികെ കേരളത്തിന്റെ ഏറ്റവും പ്രധാന പ്രശ്‌നമായി പ്രകീർത്തിക്കപ്പെടുന്ന വ്യാജരേഖ ചോദ്യം ചെയ്യലുകളിൽ എത്തിക്കഴിഞ്ഞു. നമുക്കെന്തുപറ്റി? നാം എന്തേ ഇത്ര ലാഘവബുദ്ധിയുളളവരായി മാറി? ഒരു...

പൊതുമേഖലയുടെ ദുഃഖം

കേരളം എന്ന പേര്‌ കേരം തിങ്ങി വളരുന്ന നാടായതുകൊണ്ടു മാത്രമാണ്‌ നമുക്കു ലഭിച്ചതെന്ന്‌ മിക്ക ചരിത്രകാരന്മാരും ആണയിടുന്നു. കേരവികസനത്തിന്‌ ഭാരതസർക്കാർ പഞ്ചവത്സരപദ്ധതിപ്രകാരം ആണ്ടുതോറും ഇരുനൂറുകോടി രൂപാ നൽകുന്നുവെന്നാണ്‌ കണക്ക്‌. അതിൽ ഒട്ടു മുക്കാലും കൊണ്ടുപോകുന്നത്‌ അമ്പതുകൊല്ലം മുമ്പുപോലും കേരം കണ്ടിട്ടില്ലായിരുന്ന ആന്ധ്രപ്രദേശമാണ്‌. കേരളത്തിന്‌ മണ്‌ഡരിക്കു കിട്ടുന്ന സ്‌പെഷ്യൽ കാശുപോലും ജോലിക്കാർക്കു ശമ്പളം കൊടുക്കാൻ ഉപയോഗിച്ചതു കാരണം നമുക്കു സബ്‌സിഡി ഇല്ല. കേരവും കരിക്കും നാം...

പ്രതീക്ഷ ഉണർത്തിയ വർഷം

ഒരു വർഷം ഭരണം പൂർത്തിയാക്കിയ ഇപ്പോഴത്തെ കേരള മന്ത്രിസഭയുടെ പ്രവർത്തനത്തെ വേൾഡ്‌ കപ്പിന്റെ വിജേതാക്കളെ കണ്ടുപിടിക്കുന്ന സ്‌റ്റൈലിൽ നമ്മുടെ മാധ്യമങ്ങൾ വായനക്കാരെക്കൊണ്ട്‌ വിലയിരുത്തിച്ചത്‌ രസകരമായി. ഗുജറാത്തും പാകിസ്ഥാനും അകലെയാണ്‌. പക്ഷെ ആന്റണിയും അച്ചുതാനന്ദനും നമ്മുടെ കൂടെയുണ്ട്‌. ഇ.ഡി.ബി എന്ന രാക്ഷസനും. നമ്മുടെ ശത്രു മതമൗലിക വാദികളോ യുദ്ധഭീഷണി ഉയർത്തുന്ന അയൽ രാഷ്‌ട്രമോ അല്ല, ഏ ഡി ബി യാണ്‌ എന്നുപോലും നാം ധരിച്ചുവശായി. കേരളത്തിന്റെ...

പബ്ലിക്‌ അൺലിമിറ്റഡ്‌

എം.ആർ എന്റെ പഴയ സുഹൃത്താണ്‌. ആദർശവാദിയായ ചെറുപ്പക്കാരൻ. ബുദ്ധിമാൻ. പെരുമാറാനും പ്രസംഗിക്കാനും മിടുക്കൻ. പരീക്ഷകളെല്ലാം ഉന്നതനിലയിൽ പാസായെങ്കിലും ഒരു അമേരിക്കൻ വിസ സംഘടിപ്പിക്കാൻ ശ്രമിക്കാതെ നാട്ടിൽ നിന്നു. എന്നോട്‌ പറയുമായിരുന്നു. മാർക്‌സിയൻ തത്വശാസ്‌ത്രത്തിന്‌ മതാധിഷ്‌ഠിതമായ ഗാന്ധിയൻ വീക്ഷണം നൽകണം. ഇന്ത്യയിലെ ദരിദ്രരുടെ ഉന്നമനത്തിന്‌ അതേ ഒരു മാർഗ്ഗമുളളു. എം.ആർ രാഷ്‌ട്രീയത്തിലിറങ്ങി. എം.ആറിന്റെ...

പണ്‌ഡിത്‌ജിയുടെ വിദഗ്‌ദ്ധപാചകം

ഈയിടെ പണ്‌ഡിത്‌ ജവഹർലാൽ നെഹ്‌റുവിന്റെ അച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്‌തകം യാദൃച്ഛികമായി കൈയിൽ കിട്ടി. സ്വാതന്ത്ര്യസമരത്തിനിടയ്‌ക്കുണ്ടായ ജയിൽവാസകാലത്ത്‌ പണ്‌ഡിത്‌ജി മകൾ ഇന്ദിരാപ്രിയദർശിനിക്ക്‌ ലോകചരിത്രം ലളിതമായി വിവരിച്ചു കൊടുക്കുന്ന കത്തുകളാണവ. ആ കത്തുകൾ എക്കാലത്തും ഇന്ത്യൻ കുട്ടികൾക്കുളള അമൂല്യമായ വരദാനമായി എനിക്കു തോന്നാറുണ്ട്‌. അതു അമ്പതു കൊല്ലത്തിനു ശേഷം ഞാൻ വീണ്ടും വായിക്കാൻ തുടങ്ങി. പെട്ടെന്ന്‌ എനിക്ക്‌ പണ്‌ഡിത്‌ജിയെ സംബന്ധിക്കുന്ന എന്റെ ഒരു പെഴ്‌സണൽ അനുഭവം...

മരുന്ന്‌ മരുന്നിനു വേണ്ടി

കല കലയ്‌ക്കുവേണ്ടി. കല ജീവിതത്തിനു വേണ്ടി. നാല്‌പത്‌ അമ്പതു കൊല്ലം മുമ്പ്‌ കേരളത്തിലെ സാഹിത്യസാംസ്‌കാരികരംഗത്ത്‌ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. അവസാനം അത്‌ എങ്ങിനെ ആയി എന്ന്‌ ചരിത്രകാരന്മാർ അന്വേഷിക്കുന്നതുപോലും നിർത്തി. ഏതായാലും അന്നു ചർച്ച നയിച്ചവരിൽ മിക്കവരും ഇന്നില്ല. ഉളളവർ താന്താങ്ങളുടെ കാര്യം നോക്കുന്നു. കല തനിക്കുവേണ്ടി എന്നതാകണം ശരി. ഇപ്പോൾ നമ്മുടെ കേരളത്തിന്റെ അപൂർവം അഭിമാനസ്ഥാപനങ്ങളിൽ ഒന്നായ റിജിയണൽ കാൻസർ സെന്ററിനെ...

തീർച്ചയായും വായിക്കുക