Home Authors Posts by കെ.എൽ. മോഹനവർമ്മ

കെ.എൽ. മോഹനവർമ്മ

0 POSTS 0 COMMENTS

ആശംസകൾ

ലോകത്തെമ്പാടുമുളള മലയാളികൾക്ക്‌.... നന്മയുടെ, പുണ്യത്തിന്റെ ഹൃദയവിശുദ്ധിയുടെ തിരുപിറവി ആശംസകൾ. ഒപ്പം നാളെയുടെ അനുഭവങ്ങൾ എന്നും സുന്ദരമാകട്ടെ, സമാധാനത്തിന്റേതാകട്ടെ എന്ന്‌ പ്രാർത്ഥിച്ചുകൊണ്ട്‌ പുതുവത്സരാശംസകളും... സ്നേഹപൂർവ്വം കെ.എൽ. മോഹനവർമ്മ ...

എന്റെ ഗാന്ധിജി

പ്രവേശനകവാടം കടന്ന്‌ ആദ്യം കാൽ വച്ചപ്പോൾതന്നെ കുറെ ഉയരത്തിൽ ഭംഗിയായി എഴിതിയിരിക്കുന്ന ബോർഡ്‌. സമാധാനത്തിനുളള ആദ്യത്തെ പടി തുടങ്ങേണ്ടത്‌ കുട്ടികളിൽ നിന്നാണ്‌. മഹാത്മാഗാന്ധി. അമേരിക്കയിലെ വാഷിംഗ്‌ടൺ നഗരം ഇന്ന്‌ ലോകതലസ്ഥാനമാണ്‌. അവിടുത്തെ ലോകപ്രസിദ്ധമായ കുട്ടികളുടെ മ്യൂസിയം കാണാൻ ഞാൻ കയറിയതാണ്‌. അല്‌പനേരം തരിച്ചു നിന്നുപോയി. ഇവിടെയും...

വിഷു ആശംസകൾ

വിഷു മലയാളികളുടെ ഹൃദയം നിറയ്‌ക്കുന്ന ഉത്സവമാണ്‌. പുതുവർഷാരംഭം. പ്രകൃതിയെ തൊട്ടറിയാവുന്ന ദിനങ്ങൾ. സുവർണ തിളക്കവുമായി കണിക്കൊന്നകൾ....മേടച്ചൂടിൽ ഇടയ്‌ക്കിടെ പെയ്‌തുമറയുന്ന മഴ....പേരറിയാത്ത പൂക്കളും പൂത്തുമ്പികളും.... അവധിക്കാലത്തിന്റെ ആവേശം കണ്ണുകളിൽ തിളക്കമായി കൊയ്‌തൊഴിഞ്ഞ പാടത്തും പറമ്പിലും കളിത്തിമിർപ്പിൽ ലയിക്കുന്ന ബാല്യങ്ങൾ...സന്ധ്യയുടെ ചുവപ്പിൽ വിരിയുന്ന മത്താപ്പൂവും കമ്പിത്തിരികളും...കണികാണാൻ സമൃദ്ധിയുടെ കൊച്ചുരുളിയിൽ വെളളിരിയും കണ്ണന്റെ ചിരിയും.... സുന്ദരമാണ്‌ മലയാളിയുടെ വിഷുനാളുകൾ....എങ്കിലും എവിടയോ പരസ്പരം പകപ്പോടെ നോക്കുന്ന കണ്ണുകൾ നമ്മെ...

കേരളീയതയ്‌ക്ക്‌ നിരക്കാത്തത്‌

മഹാബലി തന്നെ കീഴടക്കാൻ വന്ന വാമനനോട്‌ പറഞ്ഞു. എന്താ അങ്ങേയ്‌ക്കു വേണ്ടത്‌? ചോദിച്ചു കൊളളൂ. എന്തും തരാം. മഹാബലിക്ക്‌ സ്വന്തം നാടും പ്രജകളും പോലും അന്യമായി. ആണ്ടുതോറും ഓണക്കാലത്തുളള വരവിൽ അദ്ദേഹം തൃപ്‌തനായി. ഇന്നും അദ്ദേഹം തന്നെ കബളിപ്പിച്ച വാമനനോട്‌ വൈരം വച്ചു പുലർത്തുന്നില്ല. നാമും. അതാണ്‌ കേരളം. കേരളീയത. ചീനനും, അറബിയും കച്ചവടത്തിനു വന്നു. ജൂതൻ തങ്ങളെ കൊല്ലാൻ കാത്തിരിക്കുന്ന മതഭ്രാന്തരിൽ നിന്ന്‌ രക്ഷപ്പെടാൻ...

ഒരു തെരഞ്ഞെടുപ്പുകൂടി

ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു നിർണ്ണായകമായ ഘട്ടമാണിതെന്ന്‌ എനിക്കു തോന്നുന്നു. ഇന്ത്യയും തെക്കനേഷ്യയിലെ മറ്റു രാജ്യങ്ങളും കൊളോണിയൽ ഭരണത്തിൽ നിന്നു മോചിതമായപ്പോൾ ഒരു വരദാനം പോലെ അവർക്കു കിട്ടിയതാണ്‌ ജനങ്ങൾക്ക്‌ സ്വയം തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം. പക്ഷെ സാധാരണ ജനതയ്‌ക്ക്‌ ഉൾക്കൊളളാൻ പറ്റാത്തതായിരുന്നു ഈ സ്വാതന്ത്ര്യം. അവർക്ക്‌ തങ്ങളെ ഭരിക്കാൻ തിളക്കമുളള ഒരു രാജകുടുംബമോ ചക്രവർത്തി കുടുംബമോ ആവശ്യമായിരുന്നു. ഭാഗ്യത്തിന്‌ നെഹ്‌റു (സൗകര്യത്തിന്‌ ഗാന്ധിയുടെ പേരും), ഭൂട്ടോ,...

ഒരു കാറും കുറെ സ്വപ്‌നങ്ങളും

പത്തൊമ്പതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ്‌ സ്വപ്‌നമായിരുന്നു ദൈനംദിന ജീവിതത്തിലെ സൗന്ദര്യത്തിന്റെ ആ വാഹനം. ഇരുപതാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസ്‌റ്റ്‌ സ്വപ്‌നവും ഇതുതന്നെയായിരുന്നു. കാറ്‌ എന്ന വാഹനം കണ്ടുപിടിക്കപ്പെട്ട്‌ കുതിരയ്‌ക്കു പകരം പെട്രോൾ മനുഷ്യപുരോഗതിയുടെ ഇന്ധനം ആയതാണ്‌ ശരിക്കും ആദ്യത്തെ വിപ്ലവം. ഹെന്റി ഫോർഡ്‌ തന്റെ ഫാക്‌ടറിയിൽ നിർമ്മിച്ച കാറിന്റെ വില കുറച്ചു. ഒപ്പം തന്റെ തൊഴിലാളികളുടെ വേതനം ഇരട്ടിച്ചു. കാറുണ്ടാക്കുന്ന തൊഴിലാളിക്ക്‌ കാറു വാങ്ങാനുളള കെല്പുണ്ടാകണം. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ്‌ പ്യൂരിറ്റൻസ്‌...

സ്വാശ്രയം-കോളേജിലും സമൂഹത്തിലും

ഫുട്‌ബോൾ വേൾഡ്‌ കപ്പിനുശേഷം കേരളത്തിനെ ആകെ പ്രകമ്പനം സൃഷ്‌ടിച്ച വാക്കാണ്‌ സ്വാശ്രയം. ദിവസവും നേരം പുലർന്നാൽ മുതൽ ടിവിയിൽ നിർത്താതെ മുഖം വീർപ്പിച്ച്‌ വലിയ വാക്കുകൾ പറയുന്ന ബുദ്ധിരാക്ഷസന്മാരുടെ ചർച്ച. പത്തുമണി കഴിഞ്ഞാൽ വിദ്യാർത്ഥികളും പോലീസുമായി അഭിമുഖം. അടി തത്സമയം. ഉച്ചയ്‌ക്ക്‌ സംഘർഷത്തെക്കുറിച്ച്‌ വൈദികരുടെയും രാഷ്‌ട്രീയ നേതാക്കൻമാരുടെയും ഗിരി പ്രസംഗം. വൈകിട്ട്‌ ഹൈക്കോടതിക്കേസുകളുടെ താത്‌ക്കാലിക വിധികൾ. വക്കീലന്മാരുടെ ക്ലോസപ്പ്‌. ഭാഗ്യം. ഏഴു മണിയോടെ സീരിയലുകൾ കരയാൻ തുടങ്ങുമ്പോഴേക്ക്‌...

എഡിറ്റോറിയൽ

പത്തൊമ്പതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ്‌ സ്വപ്‌നമായിരുന്നു ദൈനംദിന ജീവിതത്തിലെ സൗന്ദര്യത്തിന്റെ ആ വാഹനം. ഇരുപതാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസ്‌റ്റ്‌ സ്വപ്‌നവും ഇതുതന്നെയായിരുന്നു. കാറ്‌ എന്ന വാഹനം കണ്ടുപിടിക്കപ്പെട്ട്‌ കുതിരയ്‌ക്കു പകരം പെട്രോൾ മനുഷ്യപുരോഗതിയുടെ ഇന്ധനം ആയതാണ്‌ ശരിക്കും ആദ്യത്തെ വിപ്ലവം. ഹെന്റി ഫോർഡ്‌ തന്റെ ഫാക്‌ടറിയിൽ നിർമ്മിച്ച കാറിന്റെ വില കുറച്ചു. ഒപ്പം തന്റെ തൊഴിലാളികളുടെ വേതനം ഇരട്ടിച്ചു. കാറുണ്ടാക്കുന്ന തൊഴിലാളിക്ക്‌ കാറു വാങ്ങാനുളള കെല്പുണ്ടാകണം. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ്‌ പ്യൂരിറ്റൻസ്‌...

ക്രിസ്‌മസ്‌ ചിന്തകൾ

ആദ്യമായി എല്ലാ വായനക്കാർക്കും പുഴയുടെ ക്രിസ്‌മസ്‌ നവവത്സരാശംസകൾ. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്‌ ദൈവവിശ്വാസവും ശാസ്‌ത്രവും, സ്വപ്‌നം കാണാനുളള കഴിവുമാണ്‌. ഇവ മൂന്നും സമാന്തരമായ ചലനശേഷിയിലൂടെ കാട്ടിലെ കായ്‌കനികൾ തേടുക എന്ന ഒരേ ലക്ഷ്യം മാത്രമുണ്ടായിരുന്ന മനുഷ്യനെ വന്യമൃഗങ്ങളെ ഭയന്ന്‌ മരക്കൊമ്പുകളിൽ നിന്ന്‌ ഇറക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സൈബർയുഗ ഏകലോകത്തിലെത്തിച്ചു. 1940 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റൂസ്‌ വെൽറ്റിനോടു പരാജയപ്പെട്ട വെൻഡൽ വിൽക്കി എന്ന...

ശാസ്‌ത്രവും പുതിയ രോഗങ്ങളും

സ്‌ക്കൂളുകളിലെല്ലാം കമ്പ്യൂട്ടറും ഇന്റർനെറ്റും അതിവേഗം സ്ഥാനം പിടിച്ചു വരികയാണ്‌. തങ്ങളുടെ കുട്ടികളുടെ മുന്നിൽ തുറന്നിടുന്ന വിശാലമായ വിജ്ഞാനത്തിന്റെ ലോകത്തെക്കുറിച്ച്‌ ബഹുഭൂരിപക്ഷം മാതാപിതാക്കളും അജ്ഞരാണ്‌. കമ്പ്യൂട്ടറെന്നാൽ ഒരു മുന്തിയ തരം ടൈപ്പ്‌ റൈറ്റർ എന്നതിനപ്പുറം ചിന്തിക്കാൻ മെനക്കെടാത്തവരുടെ ഭവനത്തിലേക്കാണ്‌ ഈ അറിവിന്റെ മഹാലോകം സുനാമിത്തിരമാലകളുടെ വിസ്‌മയരൂപങ്ങളോടെ ആഞ്ഞടിച്ചു കയറുന്നത്‌. പത്തു വയസ്സുകാരൻ മകനെ രാവിലെ സ്‌ക്കൂളിലേക്കു തയ്യാറാക്കുന്ന തിരക്കിലാണ്‌ അമ്മ. ഒരു ഗ്ലാസ്‌ ചുടുപാലിൽ മുട്ട...

തീർച്ചയായും വായിക്കുക